നബിയുടെ ഹഖ് കൊണ്ട് തേടുന്നത്_ ഇമാം അബൂ ഹനീഫ (റ)യുടെ നിലപാട്

നബിമാരുടെ ഹഖ് കൊണ്ട് തേടാൻ പാടില്ല - ഇമാം അബൂ ഹനീഫ (റ)

വീഡിയോ ഈ ലിങ്കിൽ 

https://youtu.be/RKbPdr9a6EY

പ്രമുഖ ഹനഫീ പണ്ഡിതൻ ഇമാം കാസാനി റഹിമഹുല്ലാഹ് ( വഫാത്ത് ഹിജ്‌റ 587 ) അവർകളുടെ ബദാഇഉ സ്സനാഇഉ എന്ന കിതാബിൽ നിന്ന് :
بدائع الصنائع في ترتيب الشرائع
أبو بكر مسعود بن أحمد الكاساني
........................
وَيُكْرَهُ لِلرَّجُلِ أَنْ يَقُولَ فِي دُعَائِهِ أَسْأَلُك بِحَقِّ أَنْبِيَائِك وَرُسُلِك وَبِحَقِّ فُلَانٍ لِأَنَّهُ لَا حَقَّ لِأَحَدٍ عَلَى اللَّهِ سُبْحَانَهُ وَتَعَالَى جَلَّ شَأْنُهُ وَكَذَا يُكْرَهُ أَنْ يَقُولَ فِي دُعَائِهِ أَسْأَلُك بِمَعْقِدِ الْعِزِّ مِنْ عَرْشِك وَرُوِيَ عَنْ أَبِي يُوسُفَ أَنَّهُ لَا بَأْسَ بِذَلِكَ لِوُرُودِ الْحَدِيثِ وَهُوَ مَا رُوِيَ { عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ كَانَ يَقُولُ فِي دُعَائِهِ اللَّهُمَّ إنِّي أَسْأَلُك بِمَعْقِدِ الْعِزِّ مِنْ عَرْشِك وَمُنْتَهَى الرَّحْمَةِ مِنْ كِتَابِك وَبِاسْمِك الْأَعْظَمِ وَجَدِّك الْأَعْلَى وَكَلِمَاتِك التَّامَّةِ } ( وَجْهُ ) ظَاهِرِ الرِّوَايَةِ أَنَّ ظَاهِرَ هَذَا اللَّفْظِ يُوهِمُ التَّشْبِيهَ لِأَنَّ الْعَرْشَ خَلْقٌ مِنْ خَلَائِقِ اللَّهِ تَبَارَكَ وَتَعَالَى جَلَّ وَعَلَا فَاسْتَحَالَ أَنْ يَكُونَ عِزَّ اللَّهُ تَبَارَكَ وَتَعَالَى مَعْقُودًا بِهِ وَظَاهِرُ الْخَبَرِ الَّذِي هُوَ فِي حَدِّ الْآحَادِ إذَا كَانَ مُوهِمًا لِلتَّشْبِيهِ فَالْكَفُّ عَنْ الْعَمَلِ بِهِ أَسْلَمُ 
ആശയ സംഗ്രഹം : ഒരാൾ തന്റെ ദുആയിൽ
أَسْأَلُك بِحَقِّ أَنْبِيَائِك وَرُسُلِك وَبِحَقِّ فُلَانٍ
' ഞാൻ നിന്റെ നബിമാരുടെയും മുർസലീങ്ങളുടെയും ഹഖ് കൊണ്ട് ചോദിക്കുന്നു ' എന്ന് പറയൽ കറാഹത്താണ്.കാരണം അല്ലാഹുവിനു മേൽ ഒരാൾക്കും ഒരു അവകാശവും/ഹഖും ഇല്ല .അത് പോലെ
أَسْأَلُك بِمَعْقِدِ الْعِزِّ مِنْ عَرْشِك
നിന്റെ അർശിൽ  നിന്റെ പ്രതാപം /ഇസ്സു ബന്ധിച്ച സ്ഥാനം കൊണ്ട് ഞാൻ ചോദിക്കുന്നു എന്ന് ദുആയിൽ പറയലും കറാഹത്താണ്.എന്നാൽ ഈ രണ്ടാമത് പറഞ്ഞ രൂപത്തിൽ ദുആ കുഴപ്പമില്ല എന്നതാണ് ഇമാം അബൂ ഹനീഫ റഹിമഹുല്ലാഹിയുടെ സഖാവ് അബൂ യൂസുഫ് എന്നവരുടെ പക്ഷം . ഈ വിഷയത്തിൽ
اللَّهُمَّ إنِّي أَسْأَلُك بِمَعْقِدِ الْعِزِّ مِنْ عَرْشِك وَمُنْتَهَى الرَّحْمَةِ مِنْ كِتَابِك وَبِاسْمِك الْأَعْظَمِ وَجَدِّك الْأَعْلَى وَكَلِمَاتِك التَّامَّةِ
എന്ന ഒരു ഹദീസ്( എന്നാൽ ഈ ഹദീസ് സ്വഹീഹായി സ്ഥിരപ്പെട്ടതല്ല എന് ചില മുഹദ്ദിസുകൾ പ്രസ്താവിച്ചിട്ടുണ്ട്  ) വന്നതിന്റെ അടിസ്ഥാനത്തിലാണ് അബൂ യൂസുഫ് അവർകൾ ഇങ്ങിനെ അഭിപ്രായപ്പെട്ടത്. അർശ് എന്നത് അല്ലാഹുവിന്റെ പടപ്പുകളിൽ പെട്ട ഒരു പടപ്പാണ് .അതിനാൽ  അല്ലാഹു തആലായുടെ പ്രതാപം അർഷുമായി ബന്ധപ്പെടുത്തൽ ശരിയല്ല.ഈ വിഷയത്തിൽ വന്ന ഹദീസ്  ആഹാദിൽ പെട്ടതും തശ്ബീഹ് ഉണ്ടാക്കുന്നതും ആയതിനാൽ ഇത് പ്രകാരം അമൽ ചെയ്യാതിരിക്കുന്നതാണ് കൂടുതൽ  സുരക്ഷിതം.

പ്രമുഖ ഹനഫി പണ്ഡിതൻ ഇബ്നു അബിൽ ഇസ്സ് റഹിമഹുല്ലാഹിയുടെ(ഹിജ്‌റ 731 - 792) ശറഹുൽ അഖീദത്തി ത്വഹാവിയ്യ എന്ന കിതാബിൽ നിന്ന്:
شرح العقيدة الطحاوية
علي بن علي بن محمد بن أبي العز الدمشقي

وَقَدْ قَالَ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : مَنْ حَلَفَ بِغَيْرِ اللَّهِ فَقَدْ أَشْرَكَ . وَلِهَذَا قَالَ أَبُو حَنِيفَةَ وَصَاحِبَاهُ رَضِيَ اللَّهُ عَنْهُمْ : يُكْرَهُ أَنْ يَقُولَ الدَّاعِي : أَسْأَلُكَ بِحَقِّ فُلَانٍ ، أَوْ بِحَقِّ أَنْبِيَائِكَ وَرُسُلِكَ ، وَبِحَقِّ الْبَيْتِ الْحَرَامِ ، وَالْمَشْعَرِ الْحَرَامِ ، وَنَحْوِ ذَلِكَ حَتَّى كَرِهَ أَبُو حَنِيفَةَ وَمُحَمَّدٌ رَضِيَ اللَّهُ عَنْهُمَا أَنْ يَقُولَ الرَّجُلُ : اللَّهُمَّ إِنِّي أَسْأَلُكَ بِمَعْقِدِ الْعِزِّ مِنْ عَرْشِكَ ، وَلَمْ يَكْرَهْهُ أَبُو يُوسُفَ رَحِمَهُ اللَّهُ لَمَّا بَلَغَهُ الْأَثَرُ فِيهِ
ആശയ സംഗ്രഹം : അല്ലാഹുവിനെ കൊണ്ടല്ലാതെ ഒരാൾ സത്യം ചെയ്‌താൽ അവൻ ശിർക്ക്‌ ചെയ്തു.ഇക്കാരണത്താൽ  അബൂ ഹനീഫയും അദ്ധേഹത്തിന്റെ രണ്ടു സഖാക്കളും- മുഹമ്മദ് & അബൂ യൂസുഫ് - റദിയല്ലാഹു അന്ഹു൦ പറഞ്ഞിരിക്കുന്നു : ദുആ ചെയ്യുന്നവൻ
أَسْأَلُكَ بِحَقِّ فُلَانٍ ، أَوْ بِحَقِّ أَنْبِيَائِكَ وَرُسُلِكَ ، وَبِحَقِّ الْبَيْتِ الْحَرَامِ ، وَالْمَشْعَرِ الْحَرَامِ ،
ഇന്നാലിന്നയാളുടെ ഹഖ് കൊണ്ട് ഞാൻ നിന്നോട് ചോദിക്കുന്നു,അല്ലങ്കിൽ നബിമാരുടെയും മുർസലീങ്ങളുടെയും ഹഖ് കൊണ്ടും ബൈത്തുൽ  ഹറാമിന്റെ  ഹഖ് കൊണ്ടും മശ്അറുൽ ഹറാമിന്റെ ഹഖ് കൊണ്ടും  ഞാൻ നിന്നോട് ചോദിക്കുന്നു എന്നിങ്ങനെയോ അത് പോലെയോ ദുആ ചെയ്യൽ കറാഹത്താണ്.ഇമാം അബൂ ഹനീഫ അവർകളും മുഹമ്മദ് അവർകളും
اللَّهُمَّ إِنِّي أَسْأَلُكَ بِمَعْقِدِ الْعِزِّ مِنْ عَرْشِكَ
''നിന്റെ അർശിൽ  നിന്റെ പ്രതാപം /ഇസ്സു ബന്ധിച്ച സ്ഥാനം കൊണ്ട് ഞാൻ ചോദിക്കുന്നു '' എന്ന് പറയുന്നത് വരെ ഇഷ്ടപ്പെട്ടിരുന്നില്ല.''നിന്റെ അർശിൽ  നിന്റെ പ്രതാപം /ഇസ്സു ബന്ധിച്ച സ്ഥാനം കൊണ്ട് ഞാൻ ചോദിക്കുന്നു ' എന്ന് ദുആ ചെയ്യുന്ന വിഷയത്തിൽ ഒരു അസർ ലഭിച്ചതിനാൽ അബൂ യൂസുഫ് അങ്ങിനെ ദുആ ചെയ്യുന്നത് വെറുത്തില്ല

اوصيكم بالدعاء لنا

عباس برمبادن

8848787706

السلام عليكم

Comments