ബറകത്ത് ഉദ്ദേശിച്ച് മഹാന്മാരുടെ മഖ്ബറകളിൽ വിളക്ക് കത്തിക്കൽ പുണ്യമാണെന്ന് സമസ്തയുടെ സുന്നീ(⁉️😄😄) വോയ്സിൽ !😄😄
ബറകത്ത് ഉദ്ദേശിച്ച് മഹാന്മാരുടെ മഖ്ബറകളിൽ വിളക്ക് കത്തിക്കൽ പുണ്യമാണെന്ന് സമസ്തയുടെ സുന്നീ(⁉️😄😄) വോയ്സിൽ !😄😄
എന്നാൽ മഖ്ബറകളിൽ വിളക്ക് കത്തിക്കുന്നവരെ അല്ലാഹുവിൻ്റെ റസൂൽ ശപിച്ചിട്ടുണ്ടെന്ന് ഹദീസുകളിൽ👍
ചോദ്യം:
മഹാൻമാരുടെ മഖ്ബറകളിലും ചില പള്ളികളിലും നിലവിളക്ക് കത്തിക്കുക പതിവുണ്ട്. വൈദ്യുതി വെളിച്ചം ഉള്ളപ്പോഴും ഇത് കത്തിക്കുന്നു. ഇതനുവദനീയമാണോ❓ തദാവശ്യത്തിന് എണ്ണ കരുതാമോ❓
(സുന്നി വോയ്‌സ് 1986, നവംബർ 21-27, പേജ്: 10)
തീർത്തും ഇസ്ലാമിക വിരുദ്ധമായ മറുപടിയാണ് സുന്നീ (⁉️😄) വോയ്‌സിൽ നൽകിയിട്ടുള്ളത്.
പ്രസ്തുത മറുപടി ഇതാ :-
മഹാൻമാരുടെ മഖ്ബറകളിൽ നിലവിളക്ക് കത്തിക്കുന്നത് വെളിച്ചത്തിന് വേണ്ടി മാത്രമല്ല; മഹാൻമാരോടുള്ള ആദരവ് കൂടി അതിൻ്റെ പിന്നിലുണ്ട്. അതുകൊണ്ടാണ് വൈദ്യുതി വെളിച്ചം ഉള്ളപ്പോഴും പ്രസ്തുത വിളക്ക് കത്തിക്കുന്നത്. അതനുവദനീയമാണെന്ന് മാത്രമല്ല പുണ്യ കർമ്മവും കൂടിയാണ്. അപ്പോൾ അതിനെണ്ണയും നേർച്ചയാക്കാവുന്നതാണല്ലോ.
😄😄😄🤔🤔
*ഹദീസുകളും*
സമസ്തക്കാർ തന്നെ ഓതിപ്പഠിക്കുന്ന ദർസ് കിതാബുകളും മഖ്‌ബറകളിൽ വിളക്ക് കത്തിക്കാൻ പാടില്ലെന്ന് പഠിപ്പിക്കുന്നതു കൂടി കാണുക :
*ഹദീസുകൾ*:
عَنْ جَابِرٍ رَضِيَ اللَّهُ عَنْهُ قَالَ: لَعَنَ رَسُولُ اللَّهِ ﷺ زَائِرَاتِ الْقُبُورِ، وَالْمُتَّخِذِينَ عَلَيْهَا الْمَسَاجِدَ وَالسُّرُجَ.
ജാബിർ (റളിയള്ളാഹു അൻഹു) വിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു: "ഖബ്‌റുകൾ സന്ദർശിക്കുന്ന സ്ത്രീകളെയും, ഖബ്‌റുകൾക്ക് മുകളിൽ മസ്ജിദുകൾ നിർമ്മിക്കുകയും അവിടെ വിളക്കുകൾ സ്ഥാപിക്കുകയും ചെയ്യുന്നവരെ അല്ലാഹുവിന്റെ റസൂൽ ﷺ ശപിച്ചിരിക്കുന്നു."
(സുനനുൻ നസാഈ: 2043, ജാമിഉത്തുർമുദി: 320)
عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ: لَعَنَ رَسُولُ اللَّهِ ﷺ زَوَّارَاتِ الْقُبُورِ، وَالْمُتَّخِذِينَ عَلَيْهَا الْمَسَاجِدَ وَالسُّرُجَ.
ഇബ്നു അബ്ബാസ് (റളിയള്ളാഹു അൻഹുമ) നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു: "ഖബ്‌റുകൾ അധികമായി സന്ദർശിക്കുന്ന സ്ത്രീകളെയും, ഖബ്‌റുകൾക്ക് മുകളിൽ മസ്ജിദുകൾ പണിയുകയും വിളക്കുകൾ സ്ഥാപിക്കുകയും ചെയ്യുന്നവരെ അല്ലാഹുവിന്റെ റസൂൽ ﷺ ശപിച്ചിരിക്കുന്നു."
*ശാഫിഈ മദ്ഹബിലെ ഗ്രന്ഥങ്ങളിൽ*:
ശൈഖ് സൈനുദ്ദീൻ മഖ്ദൂം -رَحِمَهُ اللَّه- രേഖപ്പെടുത്തുന്നു:
‹ قَالَ أَصْحَابُنَا: تَحْرُمُ الصَّلَاةُ إِلَى قُبُورِ الْأَنْبِيَاءِ وَالْأَوْلِيَاءِ وَالشُّهَدَاءِ وَالْعُلَمَاءِ تَبَرُّكًا بِذِي الْقَبْرِ وَإِعْظَامًا لَهُ، وَإِيقَادُ السِّرَاجِ عَلَى الْقُبُورِ تَبَرُّكًا وَتَعْظِيمًا بِهِ، وَإِنْ قَلَّ ›
‘നമ്മുടെ അസ്വ്‌ഹാബ് –അഥവാ, ശാഫിഈ മദ്ഹബുകാരായ പണ്ഡിതന്മാർ– പ്രസ്താവിച്ചിരിക്കുന്നു: അമ്പിയാക്കൾ, ഔലിയാക്കൾ, ശുഹദാക്കൾ, പണ്ഡിതന്മാർ മുതലായവരുടെ ഖബ്റുകളിലേക്ക് തിരിഞ്ഞ് അവരെ ആദരിച്ചും, ബർക്കത്ത് പ്രതീക്ഷിച്ചും നമസ്കരിക്കലും, ബർക്കത്തും, ആദരവും ഉദ്ദേശിച്ച് കൊണ്ട് ഖബ്റുകൾക്ക് മുകളിൽ വിളക്ക് കത്തിക്കലും ഹറാമാണ്; അത് വളരെ ചെറിയ തോതിലായിരുന്നാലും ശരി.’ (ഇർശാദുൽ ഇബാദ്, പേജ്: 210).
ഇബ്നു ഹജറുൽ ഹൈതമി ഉദ്ധരിക്കുന്നു:
‹ وَتَجِبُ إزَالَةُ كُلِّ قِنْدِيلٍ أَوْ سِرَاجٍ عَلَى قَبْرٍ وَلَا يَصِحُّ وَقْفُهُ وَنَذْرُهُ ›
‘ഖബ്റുകൾക്ക് മുകളിൽ വല്ല തിരികളോ, വിളക്കുകളോ സ്ഥാപിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവയെല്ലാം നീക്കം ചെയ്യൽ നിർബന്ധമാണ്. അത്തരം വസ്തുക്കൾ ഖബ്റുകളിലേക്ക് വഖ്ഫ് ചെയ്യുകയോ, നേർച്ചയാക്കുകയോ ചെയ്താൽ സ്വഹീഹാവുകയുമില്ല.’ (അസ്സവാജിർ അൻ ഇഖ്തിറാഫിൽ കബാഇർ: വാല്യം 1, പേജ് 121).
Comments
Post a Comment