നബിദിനാഘോഷം അനാചാരമാണെന്ന് ഫാകിഹാനി (റ) യുടെ രിസാലയിൽ ( الْمَوْرِدُ في عَمَلِ الْمَوْلِد )

*നബിദിനാഘോഷം ആക്ഷേപാർഹമായ ബിദ്അത്താണ് - ഇമാം ഫാകിഹാനി (റ)*

(നബിദിനാഘോഷത്തിന്റെ വിധി സംബന്ധിച്ച് വിവരിക്കുന്ന അൽ മൗരിദ് ഫീ അമലിൽ മൗലിദ് എന്ന പ്രബന്ധം )
*الْمَوْرِدُ فِي عَمَلِ الْمَوْلِدِ* ( رَسَائِلَ فِي حُكْمِ الِاحْتِفَالِ بِالْمَوْلِدِ النَّبَوِيِّ)]

الْمُؤَلِّفُ: عُمَرُ بْنُ عَلِيِّ بْنِ سَالِمِ بْنِ صَدَقَةَ اللَّخْمِيُّ الْإِسْكَنْدَرِيُّ، تَاجُ الدِّينِ الْفَاكِهَانِيُّ (الْمُتَوَفَّى: ٧٣٤هـ)
🌹🌹🌹🌹🌹
കിതാബ് ലിങ്ക് :
 https://shamela.ws/book/36626/2#p1

വീഡിയോ താഴെ ലിങ്കിൽ:
https://youtu.be/i_noE2yXc60?si=cc8TuE9bRnf25oXj

കിതാബ് വായിക്കാം - ആശയ വിവർത്തന സഹിതം :
بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
الْحَمْدُ لِلَّهِ الَّذِي هَدَانَا لِاتِّبَاعِ سَيِّدِ الْمُرْسَلِينَ، وَأَيَّدَنَا بِالْهِدَايَةِ إِلَى دَعَائِمِ الدِّينِ، وَيَسَّرَ لَنَا اقْتِفَاءَ آثَارِ السَّلَفِ الصَّالِحِينَ، حَتَّى امْتَلَأَتْ قُلُوبُنَا بِأَنْوَارِ عِلْمِ الشَّرْعِ وَقَوَاطِعِ الْحَقِّ الْمُبِينِ، وَطَهَّرَ سَرَائِرَنَا مِنْ حَدَثِ الْحَوَادِثِ وَالِابْتِدَاعِ فِي الدِّينِ.
أَحْمَدُهُ عَلَى مَا مَنَّ بِهِ مِنْ أَنْوَارِ الْيَقِينِ، وَأَشْكُرُهُ عَلَى مَا أَسْدَاهُ مِنَ التَّمَسُّكِ بِالْحَبْلِ الْمَتِينِ، وَأَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، سَيِّدُ الْأَوَّلِينَ وَالْآخِرِينَ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهِ وَأَزْوَاجِهِ الطَّاهِرَاتِ أُمَّهَاتِ الْمُؤْمِنِينَ، صَلَاةً دَائِمَةً إِلَى يَوْمِ الدِّينِ.
ബിസ്മില്ലാഹിർറഹ്മാനിർറഹീം 
(അത്യന്തം കാരുണികനും പരമദയാലുവുമായ അല്ലാഹുവിന്റെ നാമത്തിൽ).
മുർസലീങ്ങളുടെ നേതാവായ  നബിﷺയെ   പിൻപറ്റാൻ നമുക്ക് ഹിദായത്ത് നൽകുകയും ദീനിന്റെ അടിസ്ഥാനങ്ങളിലേക്ക് മാർഗ്ഗദർശനം നൽകി നമ്മെ ശക്തിപ്പെടുത്തുകയും, സജ്ജനങ്ങളായ മുൻഗാമികളുടെ പാത പിന്തുടരാൻ നമുക്ക് എളുപ്പമാക്കുകയും, ചെയ്ത്  അതുവഴി ദീനീ വിജ്ഞാനത്തിന്റേയും, സുവ്യക്തമായ സത്യത്തിൻറേയും പ്രകാശം കൊണ്ട് നമ്മുടെ ഹൃദയങ്ങളെ സമ്പുഷ്ടമാക്കിയ, ദീനിൽ ബിദ്‌ത്തുകളുണ്ടാക്കുന്നതിൽ നിന്നും നുതനാചാരങ്ങളിൽ നിന്നും നമ്മുടെ അകത്തളങ്ങളെ ശുദ്ധീകരിച്ച, അല്ലാഹുവിന് സർവ്വ സ്തുതിയും.  ദൃഢമായ ശറഈ വിജ്ഞാനത്തിൻ്റെ തെളിച്ചം കൊണ്ട് എന്നെ അനുഗ്രഹിച്ച റബ്ബിനെ ഞാൻ സ്‌തുതിക്കുന്നു.
വിശുദ്ധ ഖുർആനാ കുന്ന ബലവത്തായ പാശം മുറുകെപ്പിടിക്കാൻ അവസരം തന്ന അല്ലാഹുവിന് ഞാൻ നന്ദി പ്രകടിപ്പിക്കുന്നു. അല്ലാഹുവല്ലാതെ ആരാധനയ്ക്ക് അർഹനായി മറ്റാരുമില്ലെന്നും അവൻ ഏകനാണെന്നും അവന്നു  പങ്കാളികളില്ലെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് (ﷺ) അവന്റെ ദാസനും ദൂതനുമാണെന്നും, അദ്ദേഹം ആദ്യത്തെയും അവസാനത്തെയും ആളുകളുടെ നേതാവാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. അവിടുത്തേക്കും അവിടുത്തെ കുടുംബത്തിലും അനുചരന്മാരിലും സത്യവിശ്വാസികളുടെ മാതാക്കളായ അവിടുത്തെ പവിത്ര പത്നിമാരിലും അന്ത്യനാൾ വരെ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടേ.
أَمَّا بَعْدُ، فَقَدْ تَكَرَّرَ سُؤَالُ جَمَاعَةٍ مِنَ الْمُبَارَكِينَ عَنِ الِاجْتِمَاعِ الَّذِي يَعْمَلُهُ بَعْضُ النَّاسِ فِي شَهْرِ رَبِيعٍ الْأَوَّلِ، وَيُسَمُّونَهُ الْمَوْلِدَ: هَلْ لَهُ أَصْلٌ فِي الشَّرْعِ؟ أَوْ هُوَ بِدْعَةٌ وَحَدَثٌ فِي الدِّينِ؟
وَقَصَدُوا الْجَوَابَ عَنْ ذَلِكَ مُبَيِّنًا، وَالْإِيضَاحَ عَنْهُ مُعِينًا.
ആമുഖത്തിന് ശേഷം ശൈഖ് തുടരുന്നു :

ചില ആളുകൾ റബീഉൽ അവ്വൽ മാസത്തിൽ നടത്തുന്ന മൗലിദ് എന്ന് അവർ പേരിട്ട് വിളിക്കുന്ന ഒത്തുചേരലിനെക്കുറിച്ച്, പലരിൽ നിന്നും നിരന്തരം ചോദ്യങ്ങൾ ലഭിച്ചു കൊണ്ടിരിക്കുന്നു. അതിന് ശറഇൽ (മതനിയമത്തിൽ) എന്തെങ്കിലും അടിസ്ഥാനമുണ്ടോ❓ അതോ അത് ദീനിൽ പുതുതായി ഉണ്ടാക്കിയ ബിദ്അത്തും (അനാചാരം) പുതിയ കാര്യവുമാണോ❓ എന്നതാണ് അവരുടെ ചോദ്യം.
ഇതിന് വ്യക്തമായ ഒരു മറുപടിയും, അത് സംബന്ധിച്ച് മനസ്സിലാകുന്നതിന് സഹായകമായ സ്പഷ്ടീകരണവുമാണ് അവർ ഉദ്ദേശിക്കുന്നത്.
فَقُلْتُ وَبِاللَّهِ التَّوْفِيقُ: لَا أَعْلَمُ لِهَذَا الْمَوْلِدِ أَصْلًا فِي كِتَابٍ وَلَا سُنَّةٍ، وَلَا يُنْقَلُ عَمَلُهُ عَنْ أَحَدٍ مِنْ عُلَمَاءِ الْأُمَّةِ، الَّذِينَ هُمُ الْقُدْوَةُ فِي الدِّينِ، الْمُتَمَسِّكُونَ بِآثَارِ الْمُتَقَدِّمِينَ؛ بَلْ هُوَ بِدْعَةٌ أَحْدَثَهَا الْبَطَّالُونَ، وَشَهْوَةُ نَفْسٍ اغْتَنَى بِهَا الْأَكَّالُونَ، بِدَلِيلِ أَنَّا إِذَا أَدَرْنَا عَلَيْهِ الْأَحْكَامَ الْخَمْسَةَ قُلْنَا: إِمَّا أَنْ يَكُونَ وَاجِبًا، أَوْ مَنْدُوبًا، أَوْ مُبَاحًا، أَوْ مَكْرُوهًا، أَوْ مُحَرَّمًا.
അതിന് എൻ്റെ മറുപടി : അല്ലാഹുവിൽ നിന്നുള്ള തൗഫീഖ് മാത്രം മുൻനിർത്തി ഞാൻ പറയുന്നു: ഈ മൗലിദിന് വിശുദ്ധ ഖുർആനിലോ തിരു സുന്നത്തിലോ ഒരു അടിസ്ഥാനമുള്ളതായി എനിക്കറിയില്ല. ദീനിൽ മാതൃകാ യോഗ്യരും മുൻഗാമികളുടെ പാത മുറുകെ പിടിക്കുന്നവരുമായ ഉമ്മത്തിലെ ഒരു പണ്ഡിതനിൽ നിന്നും ഇത് ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
യഥാർത്ഥത്തിൽ, ഇത് ഒരു കൂട്ടം ബാത്വിലിൻ്റെ ആളുകൾ പുതുതായി ഉണ്ടാക്കിയ ഒരു ബിദ്അത്തും  
ചില തീറ്റക്കൊതിയൻമാരുടെ  ദേഹേച്ഛയും മാത്രമാണ്.
ഒരു കർമ്മത്തിന് നാം തെളിവ് നോക്കിയാൽ   ഇസ്ലാമിൽ  അഞ്ച് മതവിധികളിലൊന്ന് (വാജിബ്, മൻദൂബ്, മുബാഹ്, മക്റൂഹ്, മുഹർറം) ആണല്ലോ  ബാധകമാവുക. (അതെ, ഒന്നുകിൽ ഇത് നിർബന്ധമാണ്, അല്ലെങ്കിൽ ഐച്ഛികമാണ്, അല്ലെങ്കിൽ അനുവദനീയമാണ്, അല്ലെങ്കിൽ വെറുക്കപ്പെട്ടതാണ്, അല്ലെങ്കിൽ നിഷിദ്ധമാണ് എന്നാണല്ലോ വരിക).
وَهُوَ لَيْسَ بِوَاجِبٍ إِجْمَاعًا، وَلَا مَنْدُوبًا، لِأَنَّ حَقِيقَةَ الْمَنْدُوبِ مَا طَلَبَهُ الشَّرْعُ مِنْ غَيْرِ ذَمٍّ عَلَى تَرْكِهِ، وَهَذَا لَمْ يَأْذَنْ فِيهِ الشَّرْعُ، وَلَا فَعَلَهُ الصَّحَابَةُ وَلَا التَّابِعُونَ [وَلَا الْعُلَمَاءُ] الْمُتَدَيِّنُونَ فِيمَا عَلِمْتُ. وَهَذَا جَوَابِي عَنْهُ بَيْنَ يَدَيِ اللَّهِ تَعَالَى إِنْ عَنْهُ سُئِلْتُ.
وَلَا جَائِزٌ أَنْ يَكُونَ مُبَاحًا، لِأَنَّ الِابْتِدَاعَ فِي الدِّينِ لَيْسَ مُبَاحًا بِإِجْمَاعِ الْمُسْلِمِينَ.
فَلَمْ يَبْقَ إِلَّا أَنْ يَكُونَ مَكْرُوهًا، أَوْ حَرَامًا. وَحِينَئِذٍ يَكُونُ الْكَلَامُ فِيهِ فِي فَصْلَيْنِ، وَالتَّفْرِقَةِ بَيْنَ حَالَيْنِ:
أَحَدُهُمَا: أَنْ يَعْمَلَهُ رَجُلٌ مِنْ عَيْنِ مَالِهِ لِأَهْلِهِ وَأَصْحَابِهِ وَعِيَالِهِ، لَا يُجَاوِزُونَ [فِي] ذَلِكَ الِاجْتِمَاعِ عَلَى أَكْلِ الطَّعَامِ، وَلَا يَقْتَرِفُونَ شَيْئًا مِنَ الْآثَامِ؛ فَهَذَا الَّذِي وَصَفْنَاهُ بِأَنَّهُ بِدْعَةٌ مَكْرُوهَةٌ وَشَنَاعَةٌ، إِذْ لَمْ يَفْعَلْهُ أَحَدٌ مِنْ مُتَقَدِّمِي أَهْلِ الطَّاعَةِ، الَّذِينَ هُمْ فُقَهَاءُ الْإِسْلَامِ وَعُلَمَاءُ الْأَنَامِ، سُرُجُ الْأَزْمِنَةِ وَزَيْنُ الْأَمْكِنَةِ
ഈ മൗലിദാഘോഷം വാജിബ് (നിർബന്ധം) അല്ലെന്ന് നമുക്ക് ഖണ്ഡിതമായി പറയാനാകും. ഇത് മൻദൂബ് പോലും അല്ലെന്നതാണ് വാസ്തവം. കാരണം മൻദൂബ് എന്നാൽ ഇസ്ലാമിക ശരീഅത്ത് ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതും, അത് ഉപേക്ഷിക്കുന്നത് കൊണ്ട് ആക്ഷേപമില്ലാത്തതുമായ കാര്യമാണ്. എന്നാൽ മൗലിദാഘോഷത്തിൻ്റെ കാര്യത്തിൽ ഇസ്‌ലാമിക ശരീഅത്തിൽ ഇങ്ങനെ യാതൊരു അനുവാദവും നൽകപ്പെട്ടിട്ടില്ല. സ്വാഹാബികളാരും ഇത് നിർവഹിച്ചിട്ടുമില്ല. അറിഞ്ഞേടത്തോളം, താബിഉകളോ, മറ്റു മതനിഷ്‌ഠരായ പണ്ഡിതൻമാരോ ഇങ്ങനെയൊരാചാരം അനുഷ്‌ഠിച്ചിട്ടില്ല.അല്ലാഹുവിൻ്റെ മുമ്പിലും എനിക്ക് പറയാനുള്ള മറുപടി ഇതാണ്.

മൗലിദാഘോഷം മുബാഹ് (അനുവദനീയം) ആകാനും തരമില്ല. എന്തുകൊണ്ടെന്നാൽ ഇസ്‌ലാമിൽ പുതിയൊരാചാരം പടച്ചുണ്ടാക്കുന്നത് അനുവദനീയമല്ല എന്നത് മുസ്‌ലിം ഉമ്മത്തിന്റെ ഇജ്‌മാഅ് ആണ്. ഇനി അവശേഷിക്കുന്നത്, ഇത് മക്റൂഹാണോ
(വെറുക്കപ്പെട്ട) ഹറാമാണോ(നിഷിദ്ധമാണോ) എന്ന സംഗതിയാണ്. എങ്കിൽ അതിനെ രണ്ട് നിലക്ക് വിശദീകരി ക്കേണ്ടതുണ്ട്.

ഒന്ന്: സ്വന്തം കുടുംബത്തിനും  കുട്ടുകാർക്കുമായി സ്വന്തം പണം കൊണ്ട് ഒരാൾ ഈ ആഘോഷം സംഘടിപ്പിക്കുക. പ്രസ്‌തുത ഒത്തു ചേരലിൽ വെറും ഭക്ഷണം കഴിച്ചു പിരിയുക എന്നതല്ലാതെ മറ്റു കുറ്റകരമായ യാതൊന്നും നടക്കുന്നില്ല എന്ന് വയ്ക്കുക. എന്നിരുന്നാൽ പോലും ഇതിനെ സംബന്ധിച്ച് നമുക്ക് പറയാനുള്ളത്; ഇത് മക്റൂഹായ ബിദ്അത്തും (ഹറാമിൻ്റെ ഗ്രേഡിലുള്ള കറാഹത്ത് ആകുമെന്ന് ഇതിൻ്റെ ശറഹിൽ കാണാം ) മോശമായ ഏർപ്പാടുമാകുന്നു എന്നാണ്. എന്തുകൊണ്ടെന്നാൽ, അല്ലാഹുവിനോട്  അനുസരണ നിഷ്‌ഠയുള്ള മുൻഗാമികളാരും ഇവ്വിധമൊരു പരിപാടി ചെയ്തിട്ടില്ല. അവരാണല്ലോ ഇസ്‌ലാമിലെ കർമ്മ ശാസ്ത്ര വിശാരദന്മാരും മാനവകുലത്തിൻ്റെ പണ്ഡിതരും; കാലങ്ങളുടെ വിളക്കുമാടവും ദേശങ്ങളുടെ അലങ്കാരങ്ങളുമായവർ❓
والثَّانِي: أَنْ تَدْخُلَهُ الْجِنَايَةُ، وَتَقْوَى بِهِ الْعِنَايَةُ، حَتَّى يُعْطِيَ أَحَدُهُمُ الشَّيْءَ وَنَفْسُهُ تَتْبَعُهُ، وَقَلْبُهُ يُؤْلِمُهُ وَيُوجِعُهُ، لِمَا يَجِدُ مِنْ أَلَمِ الْحَيْفِ. وَقَدْ قَالَ الْعُلَمَاءُ رَحِمَهُمُ اللَّهُ تَعَالَى: أَخْذُ الْمَالِ بِالْحَيَاءِ كَأَخْذِهِ بِالسَّيْفِ. لَا سِيَّمَا إِنِ انْضَافَ إِلَى ذَلِكَ شَيْءٌ مِنَ الْغِنَاءِ مَعَ الْبُطُونِ الْمَلْأَى بِآلَاتِ الْبَاطِلِ مِنَ الدُّفُوفِ وَالشَّبَّابَاتِ، وَاجْتِمَاعِ الرِّجَالِ مَعَ الشَّبَابِ الْمُرْدِ وَالنِّسَاءِ الْغَانِيَاتِ، إِمَّا مُخْتَلِطَاتٍ بِهِمْ أَوْ مُشْرِفَاتٍ، وَالرَّقْصُ بِالتَّثَنِّي وَالِانْعِطَافِ، وَالِاسْتِغْرَاقِ فِي اللَّهْوِ وَنِسْيَانِ يَوْمِ الْمَخَافِ.
وَكَذَلِكَ النِّسَاءُ إِذَا اجْتَمَعْنَ عَلَى انْفِرَادِهِنَّ رَافِعَاتٍ أَصْوَاتَهُنَّ بِالتَّهْنِيكِ وَالتَّطْرِيبِ فِي الْإِنْشَادِ، وَالْخُرُوجِ فِي التِّلَاوَةِ وَالذِّكْرِ عَنِ الْمَشْرُوعِ وَالْأَمْرِ الْمُعْتَادِ، غَافِلَاتٍ عَنْ قَوْلِهِ تَعَالَى: {إِنَّ رَبَّكَ لَبِالْمِرْصَادِ}.
وَهَذَا الَّذِي لَا يَخْتَلِفُ فِي تَحْرِيمِهِ اثْنَانِ، وَلَا يَسْتَحْسِنُهُ ذَوُو الْمُرُوءَةِ الْفِتْيَانُ. وَإِنَّمَا يَحِلُّ ذَلِكَ بِنُفُوسٍ مَوْتَى الْقُلُوبِ، وَغَيْرِ الْمُسْتَقِلِّينَ مِنَ الْآثَامِ وَالذُّنُوبِ. وَأَزِيدُكَ أَنَّهُمْ يَرَوْنَهُ مِنَ الْعِبَادَاتِ، لَا مِنَ الْأُمُورِ الْمُنْكَرَاتِ الْمُحَرَّمَاتِ.
രണ്ട്: പാപകരമായ മറ്റു കാര്യങ്ങൾ കൂടി  കടന്നുവരുന്ന തരത്തിലുള്ള മൗലിദ്  ആഘോഷം. അത്തരം ആഘോഷങ്ങൾക്കായി ചിലയാളുകൾ മനമില്ലാമനസ്സോടെയായിരിക്കും തങ്ങളുടെ ഭാഗത്തുനിന്നും വല്ലതും നൽകുന്നത്. നിർബന്ധിതാ വസ്ഥയിൽ, അന്യായമായിട്ടാണല്ലൊ തങ്ങളിത് നൽകുന്നത് എന്ന മനോവേദനയായിരിക്കും അപ്പോഴവർക്കുണ്ടാവുക. തൃപ്തി കൂടാതെ നേടുന്ന സ്വത്ത് വാളു കൊണ്ട് നേടുന്നതിന് തുല്യമാണ് എന്ന് പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. മാത്രമല്ല പ്രസ്തുത ആഘോഷങ്ങളിൽ ദഫ്, ശബ്ബാബാത് പോലുള്ള സംഗീതോപകരണങ്ങൾ വ്യാപകമായി ഉപയോഗിച്ചുള്ള ഗാനാലാപനങ്ങളുമുണ്ടാകും. സ്ത്രീകളോടൊത്തും താടി മുളക്കാത്ത പയ്യൻമാരുമൊത്തും പുരുഷൻമാർ ഒരുമിച്ച് ചേരും.
സ്ത്രീകൾ ഒന്നുകിൽ അവരോടൊപ്പമോ അല്ലെങ്കിൽ കാഴ്ചക്കാരായോ ഉണ്ടാകും.
പ്രത്യേക അംഗവിക്ഷേപങ്ങളോടെയുള്ള നൃത്തച്ചുവടുകൾ ചവിട്ടിയും,   പരലോക നാളിനെ വിസ്മ‌രിച്ചു കൊണ്ടുള്ള വിനോദങ്ങളിലും കൂത്താട്ടങ്ങളിലും ആളുകൾ നിരതമായിരിക്കും. 

അപ്രകാരം തന്നെ,
{إِنَّ رَبَّكَ لَبِالْمِرْصَادِ}.
 [തീർച്ചയായും നിൻ്റെ റബ്ബ് പതിയിരിക്കുന്ന സ്ഥാനത്തു തന്നെ (സദാ നിരീക്ഷിച്ചു കൊണ്ട്) ഉണ്ട്." (ഫജ്ർ: 14) എന്ന ഖുർആനിക വചനത്തെ പരിഗണിക്കാതെ, സ്ത്രീകൾ ഒറ്റയ്ക്ക് സംഘം ചേർന്നും  ഉച്ചത്തിൽ പാട്ടു പാടുന്നതും, ഇസ്ലാമിക നിയമങ്ങൾ പാലിക്കാതെയും, പതിവുരീതികൾക്കു വിരുദ്ധമായും ഖുർആനും, മറ്റു ദിക്റുകളും പാരായണം ചെയ്യുന്നതുമെല്ലാം (പ്രത്യേക താളത്തിലും മേളത്തിലും) ഇത്തരം ആഘോങ്ങളിൽ കാണാവുന്നതാണ്.

ഇത്തരം പ്രവർത്തനങ്ങൾ ഹറാമാണ് എന്ന കാര്യത്തിൽ മുസ്ലിംകളിലെ രണ്ടാളുകൾക്കിടയിൽ  വിരുദ്ധാഭിപ്രായം ഉണ്ടാവുകയില്ല.  മാന്യതയുള്ള ഒരാൾക്കും യോജിച്ച പണിയല്ല ഇത്. മനസ്സു മരവിച്ചവർക്കും, പാപ കർമ്മങ്ങളിൽ നിരതരായവർക്കും മാത്രമേ ഈ സംഗതികൾ അനുയോജ്യമായി തോന്നൂ. ഒന്നു കൂടി പറയട്ടെ; ഈ ആളുകൾ ഇത്തരം സംഗതികളെ കാണുന്നത് അവ ഇബാദത്തുകളിൽപ്പെട്ട കർമ്മങ്ങൾ എന്ന നിലക്കാണ്. നിഷിദ്ധമായ, വെറുക്കപ്പെട്ട കാര്യങ്ങളിൽപ്പെട്ടവയായി അവർ അവയെ കാണുന്നേയില്ല. 
فَإِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ، «بَدَأَ الْإِسْلَامُ غَرِيبًا وَسَيَعُودُ كَمَا بَدَأَ».
وَلِلَّهِ دَرُّ شَيْخِنَا الْقُشَيْرِيِّ رَحِمَهُ اللَّهُ تَعَالَى حَيْثُ يَقُولُ فِيمَا أَجَازَنَاهُ:
🌹🌹🌹🌹
إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ
(തീർച്ചയായും നാം അല്ലാഹുവിനുള്ളവരാണ്, തീർച്ചയായും നാം അവനിലേക്ക് മടങ്ങുന്നവരുമാണ്). "ഇസ്ലാം അപരിചിതമായി തുടങ്ങി, അത് തുടങ്ങിയതുപോലെ തന്നെ മടങ്ങി വരും."
നമ്മുടെ ശൈഖ് അൽ-ഖുശൈരി [ഇബ്നു ദഖീഖ് അൽ ഈദ് (റ)]  നമുക്ക് ഇജാസത്ത്  നൽകിയ താഴെ ചേർത്ത വരികൾ എത്ര ചിന്തനീയമാണ്!
قَدْ عُرِفَ الْمُنْكَرُ وَاسْتُنْكِرَ الْـ ... مَعْرُوفُ فِي أَيَّامِنَا الصَّعْبَةِ
ഇന്ന്, നമ്മുടെ ഈ ദുരിതകാലത്ത്,
തിന്മയെ നന്മയായും, നന്മയെ തിന്മയായും ആളുകൾ കണ്ടു തുടങ്ങിയിരിക്കുന്നു
وَصَارَ أَهْلُ الْعِلْمِ فِي وَهْدَةٍ ... وَصَارَ أَهْلُ الْجَهْلِ فِي رُتْبَةٍ
വിജ്ഞാനമുള്ളവർ തരംതാഴ്ത്തപ്പെടുകയും,
അജ്ഞാനികൾക്ക് ഉന്നത പദവികൾ ലഭിക്കുകയും ചെയ്തിരിക്കുന്നു
حَادُوا عَنِ الْحَقِّ فَمَا لِلَّذِي ... سَادُوا بِهِ فِيمَا مَضَى نِسْبَةٌ
അവർ സത്യത്തിൽ നിന്ന് വ്യതിചലിച്ചു;
അതിനാൽ, മുൻ കാലങ്ങളിലെ നേതാക്കളുമായി അവർക്ക് ഒരു ബന്ധവുമില്ല.
فَقُلْتُ لِلْأَبْرَارِ أَهْلِ التُّقَى ... وَالدِّينِ لَمَّا اشْتَدَّتِ الْكُرْبَةُ
അതിനാൽ കഷ്ടപ്പാടുകൾ കടുത്ത സാഹചര്യത്തിൽ ഞാൻ സജ്ജനങ്ങളോടും തഖ്വയുള്ളവരോടും പറയുന്നു :
لَا تُنْكِرُوا أَحْوَالَكُمْ قَدْ أَتَتْ ... نَوْبَتُكُمْ فِي زَمَنِ الْغُرْبَةِ
നിങ്ങളുടെ ഈ അവസ്ഥയിൽ നിങ്ങൾ വിഷമിക്കേണ്ട,
കാരണം  'അപരിചതത്വത്തിൻ്റെ' ഈ  കാലഘട്ടത്തിൽ 
നിങ്ങളുടെ ഊഴമാണ്. ( നിങ്ങൾ അപൂവ്വ വ്യക്തികളായ സച്ചരിതരാണ്; നിങ്ങളുടെ ക്ഷമക്ക് അല്ലാഹു പ്രതിഫലം നൽകും )
وَلَقَدْ أَحْسَنَ الْإِمَامُ أَبُو عَمْرِو بْنُ الْعَلَاءِ رَحِمَهُ اللَّهُ تَعَالَى حَيْثُ يَقُولُ: "لَا يَزَالُ النَّاسُ بِخَيْرٍ مَا تَعَجَّبَ مِنَ الْعَجَبِ
ഇമാം അബൂ അംറ് ഇബ്നുൽ അലാ' (റ) പറഞ്ഞത് എത്ര സത്യമാണ്:
"അത്ഭുതങ്ങളിൽ ആളുകൾ അത്ഭുതം പ്രകടിപ്പിക്കുന്നത് കാലത്തോളം അവർ നന്മയിൽ ത്തന്നെ ആയിരിക്കും (അതായത്, വിചിത്രവും അത്ഭുതകരമായ തിന്മകൾ കാണുമ്പോൾ അതിൽ യാതൊരു അത്ഭുതവും ആശ്ചര്യവും പ്രകടമാക്കുകയും അത് നിരാകരിക്കുകയും ചെയ്യുക എന്ന് സാരം).

Comments