ഖബറാരാധന ശിർക്കാണെന്ന് ഇമാം റാസി റഹിമഹുല്ലാഹ് വിശദീകരിക്കുന്നു

ആറു തരം ബിംബാരാധനയെ കുറിച്ച് ഇമാം റാസി റഹ്മതുല്ലാഹി അലൈഹി അവർകൾ തഫ്സീറുൽ കബീറിൽ പറയുന്നു    സൂറ യൂനുസ് പതിനെട്ടാം ആയത്തിന്റെ വ്യാഖ്യാ
നം 
https://yo
utu.be/KNXU04ZfqVo
അല്ലാഹുവിന്‌ പുറമെഅവർക്ക്‌ ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവർ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവർ -ആരാധ്യർ- അല്ലാഹുവിന്റെ അടുക്കൽ ഞങ്ങൾക്കുള്ള ശുപാർശക്കാരാണ്‌ എന്ന്‌ പറയുകയും ചെയ്യുന്നു. (നബിയേ,)പറയുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിനറിയാത്ത വല്ല കാര്യവും നിങ്ങളവന്ന്‌ അറിയിച്ചു കൊടുക്കുകയാണോഅല്ലാഹു അവർ പങ്കുചേർക്കുന്നതിൽ നിന്നെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു.
സൂറ:യൂനുസിലെ മേലുദ്ധരിച്ച ആയത്തിന്റെ വിശദീകരണത്തിന്റെ പ്രസക്ത ഭാഗം തഫ്സീർ അൽ റാസിയിൽ നിന്നും കാണുക
 اعْلَمْ أَنَّا ذَكَرْنَا أَنَّ الْقَوْمَ إِنَّمَا الْتَمَسُوا مِنَ الرَّسُولِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قُرْآنًا غَيْرَ هَذَا الْقُرْآنِ ، أَوْ تَبْدِيلَ هَذَا الْقُرْآنِ ؛ لِأَنَّ هَذَا الْقُرْآنَ مُشْتَمِلٌ عَلَى شَتْمِ الْأَصْنَامِ الَّتِي جَعَلُوهَا آلِهَةً لِأَنْفُسِهِمْ ، فَلِهَذَا السَّبَبِ ذَكَرَ اللَّهُ تَعَالَى فِي هَذَا الْمَوْضِعِ مَا يَدُلُّ عَلَى قُبْحِ عِبَادَةِ الْأَصْنَامِ ، لِيُبَيِّنَ أَنَّ تَحْقِيرَهَا وَالِاسْتِخْفَافَ بِهَا أَمْرٌ حَقٌّ وَطَرِيقٌ مُتَيَقَّنٌബഹു
ദൈവാരാധകർ ആരാധ്യരായി വച്ചിരുന്ന ബിംബങ്ങളെ അപമാനിക്കുന്ന ഈ ഖുർആൻ മാറ്റി പുതിയ ഒന്ന് കൊണ്ട് വരികയോ അല്ലെങ്കിൽ ഈ ഖുർആനിൽ ഭേദഗതി വരുത്തുകയോ ചെയ്യണമെന്നു അവർ നബിയോട് ആവശ്യപ്പെട്ട കാര്യം നാം പരാമര്ശിച്ചല്ലോ -15 ആം ആയത്തിൽ  
ആയതിനാൽ ബിംബാരാധനയെ നിന്ദിക്കുന്നതും അപമാനിക്കുന്നതും സത്യമായ കാര്യവും   ഉറച്ച മാര്ഗ്ഗവും ആണെന്ന് വ്യക്തമാക്കിക്കൊണ്ട് ഈ ആയത്തിൽ അള്ളാഹു വിഗ്രഹാരാധനയുടെ മോശത്തരം തുറന്നു കാട്ടുകയാണ്
وَاعْلَمْ أَنَّهُ تَعَالَى حَكَى عَنْهُمْ أَمْرَيْنِ ، أَحَدُهُمَا   أَنَّهُمْ كَانُوا يَعْبُدُونَ الْأَصْنَامَ . وَالثَّانِي   أَنَّهُمْ كَانُوا  يَقُولُونَ  هَؤُلَاءِ شُفَعَاؤُنَا عِنْدَ اللَّهِ . أَمَّا الْأَوَّلُ فَقَدْ نَبَّهَ اللَّهُ تَعَالَى عَلَى فَسَادِهِ بِقَوْلِهِ مَا لَا يَضُرُّهُمْ وَلَا يَنْفَعُهُمْ   وَتَقْرِيرُهُ مِنْ وُجُوه
മുശ്രികുകളെ /ബഹു ദൈവ വിശ്വാസികളെ/ബിംബാരാധകരെ  സംബന്ധിചു അല്ലാഹു  രണ്ടു കാര്യങ്ങൾ പ്രസ്താവിച്ചിരിക്കുന്നു  ഒന്ന് അവർ ബിംബങ്ങളെ പൂജിച്ചിരുന്നു/ആരാധിച്ചിരുന്നു  രണ്ടാമതായി , 'ഈ ബിംബങ്ങൾ അല്ലാഹുവിന്റെ അടുക്കൽ ഞങ്ങൾക്കു ശിപാർശ ചെയ്യും  എന്ന് അവർ പറയുമായിരുന്നു  എന്നാൽ അവരുടെ ആ വാദം ബാതിലാണെന്ന്/ശരിയല്ലെന്ന്
مَا لَا يَضُرُّهُمْ وَلَا يَنْفَعُهُمْ
അവര്‍ക്ക്‌ ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ  ....എന്ന പ്രസ്താവനയിലൂടെ അല്ലാഹു ഉണർത്തുന്നു      ഇത് പല രൂപത്തിലാണ്

الْأَوَّلُ        قَالَ الزَّجَّاجُ      لَا يَضُرُّهُمْ إِنْ لَمْ يَعْبُدُوهُ ، وَلَا يَنْفَعْهُمْ إِنْ عَبَدُوهُ
ഒന്നാമതായി സജ്ജാജ് പറയുന്നു   അവർ അവറ്റകളെ /ബിംബങ്ങളെ ആരാധിച്ചിട്ടില്ലെങ്കിലും അവ അവർക്ക് ഒരു ഉപദ്രവവും ചെയ്യില്ല ,അത് പോലെ അവർ ആരാധിച്ചാലാകട്ടെഅവ അവർക്ക്  ഒരു ഉപകാരവും ചെയ്യില്ല
 الثَّانِي    أَنَّ الْمَعْبُودَ لَا بُدَّ وَأَنْ يَكُونَ أَكْمَلَ قُدْرَةً مِنَ الْعَابِدِ ، وَهَذِهِ الْأَصْنَامُ لَا تَنْفَعُ وَلَا تَضُرُّ الْبَتَّةَ ، وَأَمَّا هَؤُلَاءِ الْكُفَّارُ فَهُمْ قَادِرُونَ عَلَى التَّصَرُّفِ فِي هَذِهِ الْأَصْنَامِ تَارَةً بِالْإِصْلَاحِ وَأُخْرَى بِالْإِفْسَادِ ، وَإِذَا كَانَ الْعَابِدُ أَكْمَلَ حَالًا مِنَ الْمَعْبُودِ كَانَتِ الْعِبَادَةُ بَاطِلَةً
രണ്ടാമതായി,ആരാധിക്കപ്പെടുന്ന ശക്തിയ്ക്ക് ആരാധിക്കുന്ന വ്യക്തിയേക്കാൾ സമ്പൂർണ്ണമായ കഴിവ് വേണം   അവർ ആരാധിക്കുന്ന ഈ ബിംബങ്ങൾക്കാകട്ടെഅശേഷം ഉപകാരമോ ഉപദ്രവമോ ചെയ്യാൻ സാധിക്കില്ല     ആ സത്യ നിഷേധികൾക്ക് അവർ  ആരാധിക്കുന്ന ബിംബങ്ങളെ ഉണ്ടാക്കാനും നശിപ്പിക്കാനും കഴിയുമായിരുന്നു   ആരാധിക്കുന്നവൻ ആരാധ്യനെക്കാൾ കേമനാണെങ്കിൽ  പിന്നെ  ആരാധന പാഴായത് തന്നെയല്ലേ
الثَّالِثُ    أَنَّ الْعِبَادَةَ أَعْظَمُ أَنْوَاعِ التَّعْظِيمِ ، فَهِيَ لَا تَلِيقُ إِلَّا بِمَنْ صَدَرَ عَنْهُ أَعْظَمُ أَنْوَاعِ الْإِنْعَامِ ، وَذَلِكَ لَيْسَ إِلَّا الْحَيَاةَ وَالْعَقْلَ وَالْقُدْرَةَ وَمَصَالِحَ الْمَعَاشِ وَالْمَعَادِ ، فَإِذَا كَانَتِ الْمَنَافِعُ وَالْمَضَارُّ كُلُّهَا مِنَ اللَّهِ سُبْحَانَهُ وَتَعَالَى ، وَجَبَ أَنْ لَا تَلِيقَ الْعِبَادَةُ إِلَّا بِاللَّهِ سُبْحَانَهُ
മൂന്നാമതായി,ഇബാദത്/ആരാധന എന്നാൽ ആദരവിന്റെ ഇനങ്ങളിലെ അങ്ങേ അറ്റമാണ്   ആരാധനക്കാവട്ടെ ,ഏറ്റവും മഹത്തായ അനുഗ്രഹങ്ങൾ ആരിൽ നിന്നാണോ ലഭിക്കുന്നത് അവനല്ലാതെ മറ്റാർക്കും അർഹതയില്ല  ജീവൻബുദ്ധി ,കഴിവ്,ജീവിത വിഭവങ്ങൾ,മടക്കം ഇതെല്ലാം അല്ലഹുമായി ബന്ധപ്പെട്ടു കിടക്കുന്നു ഈ ഉപകാര-ഉപദ്രവങ്ങളെല്ലാം അല്ലാഹു സുബ്ഹാനഹു വ തആലയിൽ നിന്നാണ് എന്നിരിക്കെ ആരാധനയ്ക്ക് അർഹൻ അല്ലാഹു മാത്രമാണ്
 وَأَمَّا النَّوْعُ الثَّانِي : مَا حَكَاهُ اللَّهُ تَعَالَى عَنْهُمْ فِي هَذِهِ الْآيَةِ ، وَهُوَ قَوْلُهُمْ   هَؤُلَاءِ شُفَعَاؤُنَا عِنْدَ اللَّهِ   فَاعْلَمْ أَنَّ مِنَ النَّاسِ مَنْ قَالَ   إِنَّ أُولَئِكَ الْكُفَّارَ تَوَهَّمُوا أَنَّ عِبَادَةَ الْأَصْنَامِ أَشَدُّ فِي تَعْظِيمِ اللَّهِ مِنْ عِبَادَةِ اللَّهِ سُبْحَانَهُ وَتَعَالَى . فَقَالُوا  لَيْسَتْ لَنَا أَهْلِيَّةٌ أَنْ نَشْتَغِلَ بِعِبَادَةِ اللَّهِ تَعَالَى ، بَلْ نَحْنُ نَشْتَغِلُ بِعِبَادَةِ هَذِهِ الْأَصْنَامِ ، وَأَنَّهَا تَكُونُ شُفَعَاءَ لَنَا عِنْدَ اللَّهِ تَعَالَى . ثُمَّ اخْتَلَفُوا فِي أَنَّهُمْ كَيْفَ قَالُوا فِي الْأَصْنَامِ : إِنَّهَا شُفَعَاؤُنَا عِنْدَ اللَّهِ ؟ وَذَكَرُوا فِيهِ أَقْوَالًا كَثِيرَةً
രണ്ടാമതായി അള്ളാഹു ആയത്തിൽ പറഞ്ഞത്
هَؤُلَاءِ شُفَعَاؤُنَا عِنْدَ اللَّهِ 
ഇവർ അല്ലാഹുവിന്റെ അടുക്കൽ ഞങ്ങൾക്കുള്ള ശിപാർശകരാണ് എന്ന അവരുടെ പ്രസ്താവനയാണ്    ബിംബങ്ങളെ ആരാധിക്കുന്നത് അല്ലാഹുവിനു ഇബാദത് ചെയ്യുന്നതിനേക്കാൾ അല്ലാഹുവിനെ ആദരിക്കലാണ് എന്ന് ആ സത്യ നിഷേധികൾ ജല്പിച്ചു     തങ്ങൾക്കു അല്ലാഹുവിനു ഇബാദതിലായി മുഴുകാനുള്ള യോഗ്യത ഇല്ലെന്നും ആയതിനാൽ ഞങ്ങൾ ഈ ബിംബങ്ങൾക്ക് ഇബാദതിലായി മുഴുകുകയാണെന്നും അവർ ഞങ്ങൾക്കു വേണ്ടി അല്ലാഹുവിന്റെ അടുത്ത് ശിപാർശ ചെയ്തു കൊള്ളുമെന്നും അവർ ജല്പിച്ചു  
അവർ ഞങ്ങൾക്കു വേണ്ടി അല്ലാഹുവിന്റെ അടുത്ത് ശിപാർശകർ ആയിരിക്കും എന്ന അവരുടെ വാദം -അത് എങ്ങിനെയായിരുന്നു-സംബന്ധിച്ച് ധാരാളം അഭിപ്രായങ്ങളുണ്ട്
فَأَحَدُهَا    أَنَّهُمُ اعْتَقَدُوا أَنَّ الْمُتَوَلِّيَ لِكُلِّ إِقْلِيمٍ مِنْ أَقَالِيمِ الْعَالَمِ رُوحٌ مُعَيَّنٌ مِنْ أَرْوَاحِ عَالَمِ الْأَفْلَاكِ ، فَعَيَّنُوا لِذَلِكَ الرُّوحِ صَنَمًا مُعَيَّنًا وَاشْتَغَلُوا بِعِبَادَةِ ذَلِكَ الصَّنَمِ ، وَمَقْصُودُهُمْ عِبَادَةُ ذَلِكَ الرُّوحِ ، ثُمَّ اعْتَقَدُوا أَنَّ ذَلِكَ الرُّوحَ يَكُونُ عَبْدًا لِلْإِلَهِ الْأَعْظَمِ وَمُشْتَغِلًا بِعُبُودِيَّتِهِ
ഇതിലൊന്നാമത്തെ വിഭാഗം ആകാശത്തിൽ  ആത്മാക്കളുടെ ലോകത്തിലുള്ള ഒരു പ്രത്യേക ആത്മാവ്‌    ഈ ലോകത്തിന്റെ ഒരു ഭാഗത്തെ നിയന്ത്രിക്കുന്നുവെന്ന്‌ വിശ്വസിക്കുകയും അതിനായി ഒരു ബിംബത്തെ അവർ നിയോഗിക്കുകയും ചെയ്തു. ഇവയെ ആരാധിക്കുന്നതിനായി അവർ തങ്ങളുടെ സമയം ചിലവഴിച്ചു. അതേ സമയം ഈ ആത്മാക്കൾക്ക്‌ മറൊരുവലിയ ഇലാഹു /ആരാധ്യൻ  ഉണ്ടെന്നും ആ വലിയ ആരാധ്യന്റെ അടിമയാണ്‌ തങ്ങളാരാധിക്കുന്ന ഈ ആത്മാവെന്നും  അവർ വിശ്വസിച്ചു
وَثَانِيهَا   أَنَّهُمْ كَانُوا يَعْبُدُونَ الْكَوَاكِبَ وَزَعَمُوا أَنَّ الْكَوَاكِبَ هِيَ الَّتِي لَهَا أَهْلِيَّةُ عُبُودِيَّةِ اللَّهِ تَعَالَى ، ثُمَّ لَمَّا رَأَوْا أَنَّ الْكَوَاكِبَ تَطْلُعُ وَتَغْرُبُ وَضَعُوا لَهَا أَصْنَامًا مُعَيَّنَةً وَاشْتَغَلُوا بِعِبَادَتِهَا  وَمَقْصُودُهُمْ تَوْجِيهُ الْعِبَادَةِ إِلَى الْكَوَاكِبِ
രണ്ടാമത്തെ വിഭാഗം ആകാശത്തിലുള്ള നക്ഷത്രങ്ങളെ ആരാധിച്ചു. അല്ലാഹുവിന്റെ വിനയമുള്ള ദാസ്യവൃത്തിയിലേർപ്പെട്ടവരാണ്‌ ഈ നക്ഷത്രങ്ങളെന്നവകാശപ്പെട്ട ഈ വിഭാഗം നക്ഷത്രങ്ങളുടെ ഉദയാസ്തമയങ്ങൾക്കനുസൃതമായി പ്രത്യേകം ബിംബങ്ങളെ ഉണ്ടാക്കുകയും അതിന്റെ ആരാധനകളിലേർപ്പെടുകയും ചെയ്തു. ഈ ബിംബങ്ങളെ ആരാധിക്കുന്നവരുടെ ഉദ്ദേശ്യം ആ നക്ഷത്രങ്ങൾക്കുള്ള ആരാധനയായിരുന്നു
وَثَالِثُهَا    أَنَّهُمْ وَضَعُوا طَلْسَمَاتٍ مُعِينَةٍ عَلَى تِلْكَ الْأَصْنَامِ وَالْأَوْثَانِ ، ثُمَّ تَقَرَّبُوا إِلَيْهَا كَمَا يَفْعَلُهُ أَصْحَابُ الطَّلْسَمَاتِ
മൂന്നാമത്തെ വിഭാഗം തകിടുകളും ഏലസ്സുകളും ഇത്തരം ബിംബങ്ങളുടെ മേൽ കെട്ടിത്തൂക്കി അവയോട്‌ സാമീപ്യവും അവയിൽ നിന്നും രക്ഷയും പ്രതീക്ഷിച്ചു-
ത്വല്സ്വമാത്തിന്റെ ആളുകൾ ചെയ്യുമ്പോലെ
وَرَابِعُهَا   أَنَّهُمْ وَضَعُوا هَذِهِ الْأَصْنَامَ وَالْأَوْثَانَ عَلَى صُوَرِ أَنْبِيَائِهِمْ وَأَكَابِرِهِمْ ، وَزَعَمُوا أَنَّهُمْ مَتَى اشْتَغَلُوا بِعِبَادَةِ هَذِهِ التَّمَاثِيلِ ، فَإِنَّ أُولَئِكَ الْأَكَابِرَ تَكُونُ شُفَعَاءَ لَهُمْ عِنْدَ اللَّهِ تَعَالَى  وَنَظِيرُهُ فِي هَذَا الزَّمَانِ اشْتِغَالُ كَثِيرٍ مِنَ الْخَلْقِ بِتَعْظِيمِ قُبُورِ الْأَكَابِرِ ، عَلَى اعْتِقَادِ أَنَّهُمْ إِذَا عَظَّمُوا قُبُورَهُمْ فَإِنَّهُمْ يَكُونُونَ شُفَعَاءَ لَهُمْ عِنْدَ اللَّهِ
നാലാമത്തെ വിഭാഗം തങ്ങളുടെ പ്രവാചന്മാരുടെയും മഹത്തുക്കളുടെയും  പ്രതിരൂപങ്ങളും പ്രതിമകളും ഉണ്ടാക്കി  അവയെ ആരാധിച്ചുവന്നു. ഈ മഹാന്മാർ തങ്ങൾക്ക്‌ വേണ്ടി അല്ലാഹുവിനോട്‌ ശുപാർശ നടത്തുമെന്ന്‌ അവർ വിശ്വസിച്ചു. ഇതിന്‌ സമാനമായി നമ്മുടെ ഈ കാലഘട്ടത്തിൽ കണ്ടു വരുന്ന ഒരു സ്ഥിതി വിശേഷമാണ്‌ ധാരാളം ആളുകൾ മഹാൻമാരുടെ ഖബ്‌റുകളെ-  ഖബ്റാളികൾ തങ്ങൾക്ക്‌ വേണ്ടി അല്ലാഹുവിനോട്‌ ശുപാർശ നടത്തുമെന്ന വിശ്വാസത്തിൽ- നമിക്കുന്ന സമ്പ്രദായം
وَخَامِسُهَا    أَنَّهُمُ اعْتَقَدُوا أَنَّ الْإِلَهَ نُورٌ عَظِيمٌ ، وَأَنَّ الْمَلَائِكَةَ أَنْوَارٌ ، فَوَضَعُوا عَلَى صُورَةِ الْإِلَهِ الْأَكْبَرِ الصَّنَمَ الْأَكْبَرَ ، وَعَلَى صُورَةِ الْمَلَائِكَةِ صُوَرًا أُخْرَى
അഞ്ചാമത്തെ വിഭാഗം  അല്ലാഹു വലിയ /മഹത്തായ പ്രകാശവും മലക്കുകൾ പ്രകാശങ്ങളും ആയതിനാൽ വലിയ ദൈവമായി വലിയ ബിംബത്തെയും മലക്കുകളുടെതായി ചെറിയ ബിംബങ്ങളും ഉണ്ടാക്കി
 وَسَادِسُهَا    لَعَلَّ الْقَوْمَ حُلُولِيَّةٌ ، وَجَوَّزُوا حُلُولَ الْإِلَهِ فِي بَعْضِ الْأَجْسَامِ الْعَالِيَةِ الشَّرِيفَةِ
ആറാമത്തെ വിഭാഗം ഒരു തരം അദ്വൈത വാദികളാണ്  ചില ഉന്നത വ്യക്തിത്വങ്ങളുടെ ശരീരത്തിൽ ദൈവം കയറിക്കൂടുമെന്നു/പാന്തിസം അവർ വിശ്വസിച്ചു കാണും
وَاعْلَمْ أَنَّ كُلَّ هَذِهِ الْوُجُوهِ بَاطِلَةٌ ، بِالدَّلِيلِ الَّذِي ذَكَرَهُ اللَّهُ تَعَالَى وَهُوَ قَوْلُهُ وَيَعْبُدُونَ مِنْ دُونِ اللَّهِ مَا لَا يَضُرُّهُمْ وَلَا يَنْفَعُهُمْ   
എന്നാൽ നീ മനസ്സിലാക്കണം/അറിയണം ഇപ്പറഞ്ഞ തരം വിഗ്രഹാരാധനകൾ എല്ലാം ബാത്വിലാണ് -
وَيَعْبُدُونَ مِنْ دُونِ اللَّهِ مَا لَا يَضُرُّهُمْ وَلَا يَنْفَعُهُمْ  
അല്ലാഹുവിന്‌ പുറമെഅവർക്ക്‌ ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവർ ആരാധിച്ചു കൊണ്ടിരിക്കുന്നു എന്ന് അള്ളാഹു പറഞ്ഞ വാക്യത്തിന്റെ തെളിവ് അടിസ്ഥാനത്തിൽ

🌷🌷🌷🌷🌷
اوصيكم بالدعاء لنا
عباس برمبادن
8848787706

Comments