ഖബ്റാളികളോട് ഇസ്തിഗാസ ചെയ്യുന്നതും മഹാന്മാരുടെ ഖബ്റിങ്കൽ ബറകത് കാംക്ഷിച്ച് നമ്മുടെ ആവശ്യങ്ങൾ അല്ലാഹുവിനോട് പ്രാർഥിക്കുന്നതും അനുവദനീയമല്ലെന്ന് സുയൂഥീ (റ)
വിഷയം :
സുയൂഥി (റ) യുടെ കിതാബെന്ന് ദലീലുത്തിജാറിൽ സൂഫി പണ്ഡിതൻ യൂസുഫുന്നബ്ഹാനീ പരിചയപ്പെടുത്തിയ,
*الأمر بالإتباع والنهي عن الإبتداع*
എന്ന ഗ്രന്ഥത്തിൽ, *ഖബ്റാളികളോട് ഇസ്തിഗാസ ചെയ്യുന്നതും മഹാന്മാരുടെ ഖബ്റിങ്കൽ ബറകത് കാംക്ഷിച്ച് നമ്മുടെ ആവശ്യങ്ങൾ അല്ലാഹുവിനോട് പ്രാർഥിക്കുന്നതും അനുവദനീയമല്ലെന്ന് സുയൂഥീ (റ) പ്രസ്താവിക്കുന്നു*
വീഡിയോ ലിങ്ക് :
https://youtu.be/vDwvg7uEMTg?si=Q0AZkDpAi-Rej3Ng
കിതാബ് ലിങ്ക് :
https://shamela.ws/book/248/56#p1
حقيقه السنة والبدعة = الأمر بالاتباع والنهي عن الابتداع
................................
فأما إن قصد الإنسان الصلاة عندها، أو الدعاء لنفسه في مهماته وحوائجه متبركا بها راجيا للإجابة عندها، فهذا عين المحادة لله ولرسوله، والمخالفة لدينه وشرعه، وابتداع دين لم يأذن به الله ولا رسوله ولا أئمة المسلمين المتبعين آثاره وسننه. فإن قصد القبور للدعاء رجاء الإجابة فمنهي عنه، وهو إلى التحريم أقرب. والصحابة رضي الله عنهم - وقد أجدبوا مرات - ودهمتهم نوائب بعد موته فهلا جاءوا فاستسقوا واستغاثوا عند قبر النبي وهو أكرم الخلق على الله عز وجل، بل خرج فيهم سيدنا عمر بن الخطاب رضي الله عنه بالعباس عم النبي إلى المصلى فاستسقى به، ولم يستسقوا عند قبر النبي. فاقتد أيها المسلم إن كنت عبد الله بسلفك الصالح، وتحقق التوحيد الخالص؛ فلا تعبد إلا الله، ولا تشرك بربك أحدا، كما أمر الله تعالى بقوله: (فَإِيَّايَ فَاعْبُدُونِ) ، وقال تعالى: (فَمَن كَانَ يَرْجُو لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا) . فلا تعبد إلا إياه ولا تدع إلا هو، ولا تستعن إلا به، فإنه لا مانع ولا معطي ولا مضار ولا نافع إلا هو سبحانه وتعالى، لا إله إلا هو عليه توكلت وإليه أنيب.
മനുഷ്യൻ ഖബ്റിന്റെ സമീപത്ത് നിസ്ക്കരിക്കാനോ സ്വന്തം ആവശ്യങ്ങൾക്കായി, ഖബ്റാളിയുടെ / ഖബ്റിൻ്റെ ബറകത്ത് ഉദ്ദേശിച്ച് കൊണ്ടും ദുആഇന് ഉത്തരം കാംക്ഷിച്ചു കൊണ്ടും ഖബറിൻ്റെ അടുത്തു വച്ച് പ്രാർഥിക്കാനോ ( മഹാന്മാരുടെ ) ഖബ്റിങ്കൽ എത്തുന്നുവെങ്കിൽ , അത് അല്ലാഹുവിനേയും അവന്റെ നബിയേയും നേരിട്ട് എതിർക്കലാണ്.അത് അല്ലാഹുവിൻ്റെ ദീനിനും അവന്റെ ശരീഅത്തിനും വിരുദ്ധമാണ്. അതുപോലെ അല്ലാഹുവും അവന്റെ റസൂലും റസൂലിൻ്റെ ചര്യകളും, ആസാറും പിൻപറ്റിയ മുസ്ലിം ഇമാമുകൾ ആര് തന്നെയും, അനുവദിക്കാത്ത ഒരു പുതിയ മതം ഉണ്ടാക്കലാണ് ഇത്.
പ്രാർഥനക്ക് ഉത്തരം കിട്ടാൻ വേണ്ടി ഖബ്റുകളെ ഉദ്ദേശിക്കുക എന്നത് നിരോധിക്കപ്പെട്ടതാണ്. അത് ഹറാമിലേക്ക് കൂടുതൽ അടുത്തതാണ് ( മഹാന്മാരുടെ ഖബ്റിൻ്റെ അടുത്ത് വച്ച് ബറകതും ഇജാബതും ഉദ്ദേശിച്ച് അല്ലാഹുവിനോട് ദുആഉ ചെയ്യുന്നതാണ് ഹറാം എന്ന് പറഞ്ഞത്. ഖബ്റാളിയോട് പ്രാർഥിക്കൽ ആണെങ്കിൽ തനി ശിർക്ക് ആണ്).നബിﷺയുടെ വഫാതിന് ശേഷം സ്വഹാബികള്‍ക്ക് പലപ്പോഴും ക്ഷാമങ്ങളും വിപത്തുകളുണ്ടായിട്ടും അവര്‍ എന്ത് കൊണ്ട് നബിﷺയുടെ ഖബറിങ്ങല്‍ വന്ന് നബിﷺയോട് ഇസ്തിഗാസ ചെയ്യുകയോ മഴയെ തേടുകയോ ചെയ്തില്ല❓ അവിടുന്ന് അല്ലാഹുവിൻ്റെ സൃഷ്ടികളിൽ ഏറ്റവും ഉത്തമരാണല്ലോ. എന്നാല്‍ ഉമര്‍ (റ) അവരെയുമായി മുസ്വല്ലായില് ചെന്ന് അബ്ബാസ് (റ) മുഖേന (അദ്ദേഹത്തിൻ്റെ തേൃത്വത്തില്‍) മഴയെ തേടുകയാണുണ്ടായത്. നബിﷺയുടെ ഖബറിന്നരികില്‍ വച്ച് അവിടുത്തോട് അവർ മഴയെ തേടുകയല്ല ചെയ്തത്.
അതിനാല്‍ ഏ മുസ്ലിമേ, നീ അല്ലാഹുവിന്റെ അടിമയാണെങ്കില്‍, നിന്റെ സലഫുസ്സ്വാലിഹീങ്ങളെ (സച്ചരിതരായ മുന്‍ഗാമികളെ) നീ പിന്തുടരുക. യഥാര്‍ത്ഥ തൗഹീദ് നീ (നിൻ്റെ ജീവിതത്തത്തിൽ) യാഥാർഥ്യവൽക്കരിക്കുക / ഉറപ്പിക്കുക. അതിനാല്‍ അല്ലാഹുവിനെ അല്ലാതെ നീ ആരാധിക്കരുത്. അവനില്‍ ഒരാളെയും നീ പങ്ക് ചേര്‍ക്കരുത് -
فَإِيَّايَ فَاعْبُدُونِ
[എന്നെ മാത്രം നിങ്ങള്‍ ആരാധിക്കുവീന്‍] എന്ന് അല്ലാഹു കല്‍പ്പിച്ചിട്ടുള്ളത് പോലെ.
فَمَن كَانَ يَرْجُو لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا (الكهف 110)
(ആരൊരുത്തൻ തൻ്റെ റബ്ബിനെ കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന് സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും തന്റെ റബ്ബിനെ ആരാധിക്കുന്നതില്‍ ഒരാളെയും പങ്ക് ചേര്‍ക്കാതിരിക്കുകയും ചെയ്യട്ടെ ] എന്ന് അല്ലാഹു പറഞ്ഞു .
അതിനാല്‍ നീ അല്ലാഹുവിനെയല്ലാതെ ആരാധിക്കരുത് അവാനോടല്ലാതെ പ്രാര്‍ത്ഥിക്കരുത്, അവനോടല്ലാതെ നീ സഹായം തേടരുത്. നല്കുന്നവനും തടയുന്നവനും ഉപകാരോപദ്രവങ്ങള്‍ ചെയ്യുന്നവനുമായി അവനല്ലാതെ
മറ്റാരുമില്ല. അല്ലാഹു അല്ലാതെ ഒരു ആരാധ്യനുമില്ല. അവനിൽ ഞാൻ ഭരമേൽപിക്കുന്നു. അവനിലേക്കാണ് എൻ്റെ മടക്കം.
............................
ചിലർ അൽ അംറു ബിൽ ഇത്തിബാഇ വന്നഹ്യു അനിൽ ഇബ്തിദാഇ
(الأمر بالإتباع والنهي عن الإبتداع)
എന്ന ഈ കിതാബ് സുയൂഥി ( റ ) യുടേത് അല്ല എന്ന് പറയാറുണ്ട്. മരിച്ചു പോയ മഹാന്മാരോടുള്ള ഇസ്തിഗാസക്ക് വിരുദ്ധമായ പരാമർശങ്ങൾ ഈ കിതാബിൽ ഉള്ളതിനാലാണ് ചിലർ ഈ ഗ്രന്ഥം സുയൂഥി ( റ ) യുടേത് അല്ല എന്ന് പറയുന്നത്. എന്നാൽ ഈ ഗ്രന്ഥം അദ്ദേഹത്തിൻ്റെ താണ് എന്ന് സൂഫി ശൈഖ് ആയ യൂസുഫുന്നബ്ഹാനി പോലും അദ്ദേഹത്തിൻ്റെ
ദലീലു ത്തിജാർ ഇലാ അഖ്ലാഖിൽ അഖ്യാർ എന്ന കിതാബിൽ രേഖപ്പെടുത്തിയത് കാണുക:
قال الحافظ السيوطي في آخر كتابه 'الأمر بالإتباع والنهي عن الإبتداع' ومنه نقلتها............
അൽ ഹാഫിദ് സുയൂഥി അദ്ദേഹത്തിൻ്റെ
*അൽ അംറു ബിൽ ഇത്തിബാഇ വന്നഹ്യു അനിൽ ഇബ്തിദാഇ* എന്ന ഗ്രന്ഥത്തിൽ പറഞ്ഞു ; ഞാൻ അതിൽ നിന്ന് ഉദ്ധരിക്കുന്നു........
എന്ന് പറഞ്ഞ് കൊണ്ട് യൂസുഫുന്നബ്ഹാനി പ്രസ്തുത കിതാബിലെ ഒരു ഉദ്ധരണി എഴുതുന്നുണ്ട്.
ഇതിൽ നിന്നും പ്രസ്തുത കിതാബ് സുയൂഥി ( റ ) യുടേത് തന്നെ എന്ന് മനസ്സിലാക്കാവുന്നതാണ്.
പ്രമുഖ പണ്ഡിതൻമാരായ മുസ്ത്വഫ അബ്ദുൽ ഖാദിൽ അതാ, ശൈഖ് ഖലീൽ ഇബ്രാഹീം, ഡോ. ദീബ് ബ്ൻ മിസ്രീ ബ്ൻ നാസിർ അൽ ഖഹ്ത്വാനീ, ശൈഖ് മശ്ഹൂർ ഹസൻ സൽമാൻ എന്നിവരൊക്കെ തഹ്ഖീഖ് ചെയ്ത പ്രസ്തുത കിതാബിൻ്റെ പതിപ്പുകൾ ലഭ്യമാണ്. (പേജുകളുടെ ഫോട്ടോസ് വീഡിയോയിൽ കാണിക്കുന്നുണ്ട് )
ഒരു പക്ഷേ , സുയൂഥി ( റ ) അദ്ദേഹത്തിൻ്റെ അവസാന കാലഘട്ടത്തിൽ എഴുതിയതാകാം ഈ രചന. അവസാന കാലഘട്ടത്തിൽ സലഫുസ്സ്വാലിഹീങ്ങളുടെ മൻഹജിലേക്ക് അദ്ദേഹം കൂടുതൽ അടുത്തതായി മനസ്സിലാക്കാം
الله اعلم
🌹🌹🌹🌹🌹
اوصيكم بالدعاء
8848787706
عباس برمبادن
السلام عليكم
Comments
Post a Comment