പ്രമാണങ്ങൾക്ക് വിരുദ്ധമാണെന്നു ബോധ്യപ്പെട്ടിട്ടും ചില പണ്ഡിതാഭിപ്രായങ്ങളെ അന്ധമായ അനുകരിക്കുന്നത്
തന്റെ ശൈഖ് ശക്തമായി വിമർശിച്ചതായി ഇമാം റാസി റഹിമഹുല്ലാഹ് വ്യക്തമാക്കുന്നു:
ഇസ്രാഈല്യരിൽ ചിലര്‍ ചിലരെ അല്ലാഹുവിനു പുറമെ രക്ഷിതാക്കളാക്കുന്നത് സംബന്ധിച്ച നിരോധനം വ്യക്തമാക്കുന്ന ആയത്തും ഈ വിഷയം സംബന്ധിച്ച് തഫ്സീർ റാസിയിൽ നൽകിയിട്ടുള്ള വിശദീകരണവും:
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 009 തൌബ 30 & 31:
وَقَالَتِ الْيَهُودُ عُزَيْرٌ ابْنُ اللّهِ وَقَالَتْ النَّصَارَى الْمَسِيحُ ابْنُ اللّهِ ذَلِكَ قَوْلُهُم بِأَفْوَاهِهِمْ يُضَاهِؤُونَ قَوْلَ الَّذِينَ كَفَرُواْ مِن قَبْلُ قَاتَلَهُمُ اللّهُ أَنَّى يُؤْفَكُونَ
ഉസൈര്‍ ( എസ്രാ പ്രവാചകന്‍ ) ദൈവപുത്രനാണെന്ന് യഹൂദന്‍മാര്‍ പറഞ്ഞു. മസീഹ് ( മിശിഹാ ) ദൈവപുത്രനാണെന്ന് ക്രിസ്ത്യാനികളും പറഞ്ഞു. അതവരുടെ വായ കൊണ്ടുള്ള വാക്ക് മാത്രമാണ്. മുമ്പ് അവിശ്വസിച്ചവരുടെ വാക്കിനെ അവര്‍ അനുകരിക്കുകയാകുന്നു. അല്ലാഹു അവരെ ശപിച്ചിരിക്കുന്നു എങ്ങനെയാണവര്‍ തെറ്റിക്കപ്പെടുന്നത്?
اتَّخَذُواْ أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَابًا مِّن دُونِ اللّهِ وَالْمَسِيحَ ابْنَ مَرْيَمَ وَمَا أُمِرُواْ إِلاَّ لِيَعْبُدُواْ إِلَـهًا وَاحِدًا لاَّ إِلَـهَ إِلاَّ هُوَ سُبْحَانَهُ عَمَّا يُشْرِكُونَ
അവരുടെ പണ്ഡിതന്‍മാരെയും പുരോഹിതന്‍മാരെയും മര്‍യമിന്‍റെ മകനായ മസീഹിനെയും അല്ലാഹുവിന് പുറമെ അവര്‍ രക്ഷിതാക്കളായി സ്വീകരിച്ചു. എന്നാല്‍ ഏകദൈവത്തെ ആരാധിക്കാന്‍ മാത്രമായിരുന്നു അവര്‍ കല്‍പിക്കപ്പെട്ടിരുന്നത്. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധന്‍!
തഫ്സീർ റാസിയിൽ നിന്ന് :
التفسير الكبير
الإمام فخر الدين الرازي أبو عبد الله محمد بن عمر بن حسين
.....................
الْمَسْأَلَةُ الثَّانِيَةُ : الْأَكْثَرُونَ مِنَ الْمُفَسِّرِينَ قَالُوا : لَيْسَ الْمُرَادُ مِنَ الْأَرْبَابِ أَنَّهُمُ اعْتَقَدُوا فِيهِمْ أَنَّهُمْ آلِهَةُ الْعَالَمِ ، بَلِ الْمُرَادُ أَنَّهُمْ أَطَاعُوهُمْ فِي أَوَامِرِهِمْ وَنَوَاهِيهِمْ ، نُقِلَ أَنَّ عَدِيَّ بْنَ حَاتِمٍ كَانَ نَصْرَانِيًّا فَانْتَهَى إِلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، وَهُوَ يَقْرَأُ سُورَةَ بَرَاءَةَ ، فَوَصَلَ إِلَى هَذِهِ الْآيَةِ ، قَالَ : فَقُلْتُ : لَسْنَا نَعْبُدُهُمْ فَقَالَ : "أَلَيْسَ يُحَرِّمُونَ مَا أَحَلَّ اللَّهُ فَتُحَرِّمُونَهُ ، وَيُحِلُّونَ مَا حَرَّمَ اللَّهُ فَتَسْتَحِلُّونَهُ ؟ " فَقُلْتُ : بَلَى قَالَ : "فَتِلْكَ عِبَادَتُهُمْ" وَقَالَ الرَّبِيعُ : قُلْتُ لِأَبِي الْعَالِيَةِ : كَيْفَ كَانَتْ تِلْكَ الرُّبُوبِيَّةُ فِي بَنِي إِسْرَائِيلَ ؟ فَقَالَ : إِنَّهُمْ رُبَّمَا وَجَدُوا فِي كِتَابِ اللَّهِ مَا يُخَالِفُ أَقْوَالَ الْأَحْبَارِ وَالرُّهْبَانِ ، فَكَانُوا يَأْخُذُونَ بِأَقْوَالِهِمْ وَمَا كَانُوا يَقْبَلُونَ حُكْمَ كِتَابِ اللَّهِ تَعَالَى ، قَالَ شَيْخُنَا وَمَوْلَانَا ، خَاتِمَةُ الْمُحَقِّقِينَ وَالْمُجْتَهِدِينَ رَضِيَ اللَّهُ عَنْهُ : قَدْ شَاهَدْتُ جَمَاعَةً مِنْ مُقَلِّدَةِ الْفُقَهَاءِ ، قَرَأْتُ عَلَيْهِمْ آيَاتٍ كَثِيرَةً مِنْ كِتَابِ اللَّهِ تَعَالَى فِي بَعْضِ الْمَسَائِلِ ، وَكَانَتْ مَذَاهِبُهُمْ بِخِلَافِ تِلْكَ الْآيَاتِ ، فَلَمْ يَقْبَلُوا تِلْكَ الْآيَاتِ ، وَلَمْ يَلْتَفِتُوا إِلَيْهَا وَبَقُوا يَنْظُرُونَ إِلَيَّ كَالْمُتَعَجِّبِ ، يَعْنِي : كَيْفَ يُمْكِنُ الْعَمَلُ بِظَوَاهِرِ هَذِهِ الْآيَاتِ مَعَ أَنَّ الرِّوَايَةَ عَنْ سَلَفِنَا وَرَدَتْ عَلَى خِلَافِهَا ، وَلَوْ تَأَمَّلْتَ حَقَّ التَّأَمُّلِ وَجَدْتَ هَذَا الدَّاءَ سَارِيًا فِي عُرُوقِ الْأَكْثَرِينَ مِنْ أَهْلِ الدُّنْيَا
ആശയ സംഗ്രഹം : ഭൂരിഭാഗം മുഫസ്സിറുകളും പ്രസ്താവിക്കുന്നു : ഇവിടെ 'യഹൂദി നസാറാക്കളിൽ പെട്ടവർ അവരുടെ പണ്ഡിതന്‍മാരെയും പുരോഹിതന്‍മാരെയും അല്ലാഹുവിനെ കൂടാതെ അവരുടെ രക്ഷാധികാരികളാക്കി' എന്ന് അല്ലാഹു പറഞ്ഞതിന്റെ ഉദ്ദേശ്യം അവർ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും ലോകത്തിന്റെ ഇലാഹുകളായി കണക്കാക്കിയിരുന്നു എന്നതല്ല; പണിതന്മാരുടെയും പുരോഹിതന്മാരുടെയും കല്പനാ നിരോധനങ്ങൾ അവർ അപ്പടി അനുസരിച്ചിരുന്നു എന്നതാണ്. നസ്രാണി ആയിരുന്ന (പിന്നീട് മുസ്‌ലിം ആയി ) അദിയ്യു ബ്നു ഹാതിം റദിയല്ലാഹു അന്ഹുവിൽ നിന്ന് ഉദ്ധരിക്കപ്പെടുന്നു: അദ്ദേഹം ഒരിക്കൽ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ അടുത്ത് ചെന്നപ്പോൾ റസൂലുല്ലാഹ് ബറാഅത്ത് സൂറത്ത് പാരായണം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.അങ്ങിനെ ഈ ആയത്ത് എത്തി.( اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَابًا مِنْ دُونِ اللَّهِ وَالْمَسِيحَ ابْنَ مَرْيَمَ وَمَا أُمِرُوا إِلَّا لِيَعْبُدُوا إِلَهًا وَاحِدًا لَا إِلَهَ إِلَّا هُوَ سُبْحَانَهُ عَمَّا يُشْرِكُونَ)( അദ്ദേഹം പറയുന്നു) അപ്പോൾ ഞാൻ റസൂലിനോട് ചോദിച്ചു : 'ഞങ്ങൾ അവരെ (പുരോഹിതന്മാരെ)ആരാധിക്കുന്നില്ലല്ലോ.അപ്പോൾ നബി ചോദിച്ചു : 'പുരോഹിതന്മാർ അല്ലാഹു അനുവദനീയമാക്കിയതിനെ നിഷിദ്ധമാക്കുമ്പോൾ നിങ്ങളും അത് നിഷിദ്ധമായി കാണക്കാക്കുന്നില്ലേ? അവർ
അല്ലാഹു നിഷിദ്ധമാക്കിയതിനെ അനുവദനീയമാക്കുമ്പോൾ നിങ്ങളും അത് അനുവദനീയമായി കാണക്കാക്കുന്നില്ലേ?ഞാൻ പറഞ്ഞു : അതെ.അപ്പോൾ നബി പറഞ്ഞു : അത് തന്നെയാണ് പുരോഹിതന്മാർക്കുള്ള ഇബാദത്ത് /ആരാധന.
റബീഉ എന്നവർ പറയുന്നു : ഞാൻ അബുൽ ആലിയയോട് ചോദിച്ചു : ഇസ്രാഈല്യരുടെ റുബൂബിയ്യത്ത് എന്ന് ഈ ആയത്തിൽ പറഞ്ഞത് (അതായത് അവരുടെ പണ്ഡിതന്‍മാരെയും പുരോഹിതന്‍മാരെയും അല്ലാഹുവിനെ കൂടാതെ അവരുടെ രക്ഷാധികാരികളാക്കി' എന്നത്)എങ്ങിനെയുള്ള റുബൂബിയ്യത്ത് ആണ്? അപ്പോൾ അദ്ദേഹം പറഞ്ഞു : ചിലപ്പോൾ അവർ അവരുടെ പണ്ഡിതന്മാരുടെയും പുരോഹിതന്മാരുടെയും അഭിപ്രായങ്ങൾക്കു വിരുദ്ധമായ കാര്യങ്ങൾ അല്ലാഹുവിന്റെ കിതാബിൽ കാണും .അപ്പോൾ അവർ അല്ലാഹുവിന്റെ കിതാബിലെ വിധി സ്വീകരിക്കാതെ അവരുടെ പണ്ഡിതന്മാരുടെയും പുരോഹിതന്മാരുടെയും അഭിപ്രായങ്ങൾ സ്വീകരിക്കും .ഇതാണ് 'അവർ അവരുടെ പണ്ഡിതന്‍മാരെയും പുരോഹിതന്‍മാരെയും അല്ലാഹുവിനെ കൂടാതെ അവരുടെ രക്ഷാധികാരികളാക്കി' എന്ന് അല്ലാഹു പറഞ്ഞതിന്റെ വിവക്ഷ.
(ഇമാം റാസി തുടരുന്നു ) നമ്മുടെ ഗുരു പ്രസ്താവിക്കുന്നു : ഞാൻ ഫുഖഹാക്കളെ തഖ്‌ലീദ് ചെയ്യുന്ന ഒരു കൂട്ടം ആളുകളെ കണ്ടു.ചില മസ്അലകളിൽ അല്ലാഹുവിന്റെ കിതാബിൽ നിന്ന് ധാരാളം ആയത്തുകൾ ഞാൻ അവരെ ഓതിക്കേൾപ്പിച്ചു.എന്നാൽ അവരുടെ മദ്ഹബുകൾ പ്രസ്തുത ആയത്തുകൾക്കു വിരുദ്ധമായിരുന്നു.അതിനാൽ അവർ ആ ആയത്തുകൾ സ്വീകരിച്ചില്ല.അവർ ആ ആയത്തുകൾ തിരിഞ്ഞു നോക്കിയത് പോലുമില്ല.അവർ അത്ഭുത സ്തബ്ധരായി എന്നെ നോക്കിക്കൊണ്ടിരുന്നു.അതായത് അവർ ഇങ്ങിനെ ചിന്തിച്ചത് പോലെ മനസ്സിലാക്കാം: 'നമ്മുടെ സലഫുകളിൽ നിന്ന്ഈ ഇതിനു വിരുദ്ധമായാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കെ ഈ ആയത്തുകളുടെ ബാഹ്യാർത്ഥ പ്രകാരം എങ്ങിനെ അമൽ ചെയ്യും?യഥാർത്ഥത്തിൽ നീ ചിന്തിച്ചാൽ ഈ രോഗം ഈ ലോകത്തെ ഭൂരിഭാഗം ജനങ്ങളുടെയും ഞരമ്പുകളിലൂടെ ഓടിക്കൊണ്ടിരിക്കുന്നു എന്ന് മനസ്സിലാക്കാം.
فَإِنْ قِيلَ : إِنَّهُ تَعَالَى لَمَّا كَفَّرَهُمْ بِسَبَبِ أَنَّهُمْ أَطَاعُوا الْأَحْبَارَ وَالرُّهْبَانَ ، فَالْفَاسِقُ يُطِيعُ الشَّيْطَانَ فَوَجَبَ الْحُكْمُ بِكُفْرِهِ ، كَمَا هُوَ قَوْلُ الْخَوَارِجِ
وَالْجَوَابُ : أَنَّ الْفَاسِقَ ، وَإِنْ كَانَ يَقْبَلُ دَعْوَةَ الشَّيْطَانِ إِلَّا أَنَّهُ لَا يُعَظِّمُهُ لَكِنْ يَلْعَنُهُ ، وَيَسْتَخِفُّ بِهِ ، أَمَّا أُولَئِكَ الْأَتْبَاعُ كَانُوا يَقْبَلُونَ قَوْلَ الْأَحْبَارِ وَالرُّهْبَانِ وَيُعَظِّمُونَهُمْ ، فَظَهَرَ الْفَرْقُ
ആശയ സംഗ്രഹം : (ഇമാം റാസി തുടരുന്നു ): ഇവിടെ ഒരു സംശയം തോന്നാം: പണ്ഡിതന്മാരെയും പുരോഹിതന്മാരെയും അനുസരിച്ച ഇസ്രാഈല്യരെ അല്ലാഹു കാഫിറാക്കി പ്രഖ്യാപിച്ചല്ലോ.അങ്ങിനെയാണെങ്കിൽ ഫാസിഖ് ശൈത്താനെയാണല്ലോ അനുസരിക്കുന്നത് ? അപ്പോൾ ഫാസിഖ് ഖവാരിജുകൾ അഭിപ്രായപ്പെടുന്നത് പോലെ കാഫിറാവൽ നിർബന്ധം അല്ലെ? ഇതിനു മറുപടി ഇതാണ് :പാപം ചെയ്യുന്ന ഫാസിഖ് ശൈത്താന്റെ ക്ഷണം സ്വീകരിക്കുന്നെങ്കിലും അവൻ ശൈത്താനെ ആദരിക്കുന്നില്ല എന്ന് മാത്രമല്ല അവൻ ശൈത്താനെ ശപിക്കുകയും നിന്ദിക്കുകയും ചെയ്യുന്നു.എന്നാൽ അല്ലാഹുവിന്റെ കല്പനകൾക്കു വിരുദ്ധമായി പണ്ഡിതന്മാരെയും പുരോഹിതന്മാരെയും പിന്പറ്റുന്നവർ അവരെ അനുസരിക്കുകയും അവരെ ആദരിക്കുകയും ചെയ്യുന്നു . ഇപ്പോൾ വ്യത്യാസം മനസ്സിലായല്ലോ.
وَالْقَوْلُ الثَّانِي : فِي تَفْسِيرِ هَذِهِ الرُّبُوبِيَّةِ أَنَّ الْجُهَّالَ وَالْحَشْوِيَّةَ إِذَا بَالَغُوا فِي تَعْظِيمِ شَيْخِهِمْ وَقُدْوَتِهِمْ ، فَقَدْ يَمِيلُ طَبْعُهُمْ إِلَى الْقَوْلِ بِالْحُلُولِ وَالِاتِّحَادِ ، وَذَلِكَ الشَّيْخُ إِذَا كَانَ طَالِبًا لِلدُّنْيَا بَعِيدًا عَنِ الدِّينِ ، فَقَدْ يُلْقِي إِلَيْهِمْ أَنَّ الْأَمْرَ كَمَا يَقُولُونَ وَيَعْتَقِدُونَ ، وَشَاهَدْتُ بَعْضَ الْمُزَوِّرِينَ مِمَّنْ كَانَ بَعِيدًا عَنِ الدِّينِ كَانَ يَأْمُرُ أَتْبَاعَهُ وَأَصْحَابَهُ بِأَنْ يَسْجُدُوا لَهُ ، وَكَانَ يَقُولُ لَهُمْ : أَنْتُمْ عَبِيدِي ، فَكَانَ يُلْقِي إِلَيْهِمْ مِنْ حَدِيثِ الْحُلُولِ وَالِاتِّحَادِ أَشْيَاءَ ، وَلَوْ خَلَا بِبَعْضِ الْحَمْقَى مِنْ أَتْبَاعِهِ ، فَرُبَّمَا ادَّعَى الْإِلَهِيَّةَ ، فَإِذَا كَانَ مُشَاهَدًا فِي هَذِهِ الْأُمَّةِ ، فَكَيْفَ يَبْعُدُ ثُبُوتُهُ فِي الْأُمَمِ السَّالِفَةِ ؟
ആശയ സംഗ്രഹം : (ഇമാം റാസി തുടരുന്നു ): ഇസ്രാഈല്യരുടെ റുബൂബിയ്യത്ത് എന്ന് ഈ ആയത്തിൽ പറഞ്ഞത് (അതായത് അവരുടെ പണ്ഡിതന്‍മാരെയും പുരോഹിതന്‍മാരെയും അല്ലാഹുവിനെ കൂടാതെ അവരുടെ രക്ഷാധികാരികളാക്കി' എന്നത്)എങ്ങിനെയുള്ള റുബൂബിയ്യത്ത് ആണ് എന്നതിന്റെ മറ്റൊരു ആശയം ഇതാണ് : ചില പാമരന്മാരും യുക്തിഹീനരും അവരുടെ ശൈഖിനെയോ അവരുടെ ഖുദ്‌വത്തിനെയോ ആദരിക്കുന്ന വിഷയത്തിൽ ചിലപ്പോൾ അതിരു കവിയും.അങ്ങിനെ ഹുലൂൽ - ഇത്തിഹാദ് വാദത്തിലേക്കും ( അദ്വൈത വാദം)ചിലപ്പോൾ അവരുടെ പ്രകൃതം ചായുന്നു.അവരുടെ ഷെയ്ഖ് ഭൗതികാസക്തിയുള്ളവനും ദീനിൽ നിന്ന് വളരെ അകന്നവനുമാണെങ്കിൽ കാര്യം അവർ പറയുകയും വിശ്വസിക്കുകയും ചെയ്യുന്ന പോലെയാണെന്ന് അവരെ തെര്യപ്പെടുത്തുന്നു.ഇത്തരത്തിൽ ദീനിൽ നിന്ന് അകന്നു പോയ ചില ശൈഖുമാർ അവരുടെ അനുയായികളോട് അവർക്കു സുജൂദ് ചെയ്യാൻ കൽപ്പിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.ഷെയ്ഖ് അനുയായികളോട് ഇപ്രകാരം പറയും : നിങ്ങൾ എന്റെ ദാസന്മാരാണ്.വിഡ്ഡികളായ ശൈഖിന്റെ അനുയായികളുടെ മുമ്പിൽ ഹുലൂൽ - ഇത്തിഹാദ് വാദവും ചിലപ്പോൾ താൻ ഇലാഹാണെന്നു വരെയും പറയും.അപ്പോൾ ഈ ഉമ്മത്തിൽ ഇങ്ങിനെയൊക്കെ കാണാമെങ്കിൽ മുൻ കഴിഞ്ഞ ഉമ്മത്തുകളിൽ എന്ത് കൊണ്ട് ഇത് സംഭവിച്ചിട്ടുണ്ടാവില്ല?
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=132&surano=9&ayano=31

Comments
Post a Comment