മരണപ്പെട്ട ഔലിയാക്കളോടു സഹായം തേടൽ പിഴച്ച മാർഗ്ഗമാണെന്നു ഇമാം ആലൂസി റൂഹുൽ മആനീയിൽ രേഖപ്പെടുത്തുന്നു:

മരണപ്പെട്ട ഔലിയാക്കളോടു സഹായം തേടൽ പിഴച്ച മാർഗ്ഗമാണെന്നു ഇമാം ആലൂസി റൂഹുൽ മആനീയിൽ രേഖപ്പെടുത്തുന്നു:
https://shamela.ws/book/22835/2989
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 016 നഹ്ല്‍  54 - ആം ആയത്തിന്റെ വിശദീകരണത്തിൽ പ്രമുഖ ഹനഫീ പണ്ഡിതൻ മഹ്മൂദ് ശിഹാബുദ്ദീൻ അബുസ്സനാ അൽ ഹുസൈനീ അൽ ആലൂസീ അൽ ബഗ്‌ദാദി ( ഹിജ്‌റ 1217- 1270) തന്റെ റൂഹുൽ മആനീ എന്ന തഫ്സീർ ഗ്രൻഥത്തിൽരേഖപ്പെടുത്തിയത് കാണുക: 

ആദ്യം പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 016 നഹ്ല്‍ 51 – 55 ശ്രദ്ധിക്കുക 
:
وَقَالَ اللَّهُ لاَ تَتَّخِذُواْ إِلَهَيْنِ اثْنَيْنِ إِنَّمَا هُوَ إِلَهٌ وَاحِدٌ فَإِيَّايَ فَارْهَبُونِ
അല്ലാഹു അരുളിയിരിക്കുന്നു: രണ്ട്‌ ദൈവങ്ങളെ നിങ്ങള്‍ സ്വീകരിക്കരുത്‌. അവന്‍ ഒരേ ഒരു ദൈവം മാത്രമേയുള്ളൂ. അതിനാല്‍ ( ഏകദൈവമായ ) എന്നെ മാത്രം നിങ്ങള്‍ ഭയപ്പെടുവിന്‍.
وَلَهُ مَا فِي السَّمَاوَاتِ وَالأَرْضِ وَلَهُ الدِّينُ وَاصِبًا أَفَغَيْرَ اللَّهِ تَتَّقُونَ
അവന്‍റെതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. നിരന്തരമായിട്ടുള്ള കീഴ്‌വണക്കം അവന്ന്‌ മാത്രമാകുന്നു. എന്നിരിക്കെ അല്ലാഹു അല്ലാത്തവരോടാണോ നിങ്ങള്‍ ഭക്തികാണിക്കുന്നത്‌?
وَمَا بِكُم مِّن نِّعْمَةٍ فَمِنَ اللَّهِ ثُمَّ إِذَا مَسَّكُمُ الضُّرُّ فَإِلَيْهِ تَجْأَرُونَ
നിങ്ങളില്‍ അനുഗ്രഹമായി എന്തുണ്ടെങ്കിലും അത്‌ അല്ലാഹുവിങ്കല്‍ നിന്നുള്ളതാകുന്നു. എന്നിട്ട്‌ നിങ്ങള്‍ക്കൊരു കഷ്ടത ബാധിച്ചാല്‍ അവങ്കലേക്ക്‌ തന്നെയാണ്‌ നിങ്ങള്‍ മുറവിളികൂട്ടിച്ചെല്ലുന്നത്‌.
ثُمَّ إِذَا كَشَفَ الضُّرَّ عَنكُمْ إِذَا فَرِيقٌ مِّنكُم بِرَبِّهِمْ يُشْرِكُونَ
പിന്നെ നിങ്ങളില്‍ നിന്ന്‌ അവന്‍ കഷ്ടത നീക്കിത്തന്നാല്‍ നിങ്ങളില്‍ ഒരു വിഭാഗമതാ തങ്ങളുടെ രക്ഷിതാവിനോട്‌ പങ്കാളികളെ ചേര്‍ക്കുന്നു.
لِيَكْفُرُواْ بِمَا آتَيْنَاهُمْ فَتَمَتَّعُواْ فَسَوْفَ تَعْلَمُونَ
നാം അവര്‍ക്ക്‌ നല്‍കിയിട്ടുള്ളതില്‍ അങ്ങനെ അവര്‍ നന്ദികേട്‌ കാണിക്കുന്നു. നിങ്ങള്‍ സുഖിച്ച്‌ കൊള്ളുക. എന്നാല്‍ വഴിയെ നിങ്ങള്‍ക്കറിയാം.

تفسير الألوسي
شهاب الدين السيد محمود الألوسي
.........................
وَفِي الْآيَةِ مَا يَدُلُّ عَلَى أَنَّ صَنِيعَ أَكْثَرِ الْعَوَامِّ الْيَوْمَ مِنَ الْجُؤَارِ إِلَى غَيْرِهِ تَعَالَى مِمَّنْ لَا يَمْلِكُ لَهُمْ بَلْ وَلَا لِنَفْسِهِ نَفْعًا وَلَا ضُرًّا عِنْدَ إِصَابَةِ الضُّرِّ لَهُمْ وَإِعْرَاضِهِمْ عَنْ دُعَائِهِ تَعَالَى عِنْدَ ذَلِكَ بِالْكُلِّيَّةِ سَفَهٌ عَظِيمٌ وَضَلَالٌ جَدِيدٌ لَكِنَّهُ أَشَدُّ مِنَ الضَّلَالِ الْقَدِيمِ
.......................................
إِنَّ بَعْضَ الْمُتَشَيِّخِينَ قَالَ لِي وَأَنَا صَغِيرٌ: إِيَّاكَ ثُمَّ إِيَّاكَ أَنْ تَسْتَغِيثَ بِاللَّهِ تَعَالَى إِذَا خَطْبٌ دَهَاكَ فَإِنَّ اللَّهَ تَعَالَى لَا يُعَجِّلُ فِي إِغَاثَتِكَ وَلَا يُهِمُّهُ سُوءُ حَالَتِكَ وَعَلَيْكَ بِالِاسْتِغَاثَةِ بِالْأَوْلِيَاءِ السَّالِفِينَ فَإِنَّهُمْ يُعَجِّلُونَ فِي تَفْرِيجِ كَرْبِكَ وَيُهِمُّهُمْ سُوءُ مَا حَلَّ بِكَ فَمَجَّ ذَلِكَ سَمْعِي وَهَمَى دَمْعِي وَسَأَلْتُ اللَّهَ أَنَّ يَعْصِمَنِي وَالْمُسْلِمِينَ مِنْ أَمْثَالِ هَذَا الضَّلَالِ الْمُبِينِ، وَلِكَثِيرٍ مِنَ الْمُتَشَيِّخِينَ الْيَوْمَ كَلِمَاتٌ مِثْلَ ذَلِكَ
ആശയ സംഗ്രഹം : ഈ ആയത്തിൽ ഇന്ന് സാധാരണ ജനങ്ങൾ ചെയ്തു കൂട്ടുന്ന ചില പ്രവർത്തികളിലേക്കുള്ള സൂചനയുണ്ട്.അതായത് ജനങ്ങൾ ബുദ്ധിമുട്ടുകൾ /വിപത്തുകൾ സംഭവിക്കുമ്പോൾ  അല്ലാഹുവിനോട് ദുആ ചെയ്യുന്നത് ഒഴിവാക്കി അല്ലാഹുവല്ലാത്തവരോട് തങ്ങളുടെ ആവലാതികൾ ബോധിപ്പിക്കുന്നു .ആരോടാണോ അവർ ആവലാതി ബോധിപ്പിക്കുന്നതു അവർ തന്നെ സ്വന്തമായി പോലും ഉപകാരമോ ഉപദ്രവമോ ചെയ്യാൻ സാധിക്കാത്തവരുമാണ്.ഇതൊക്കെ ഭയങ്കര വിഡ്ഡിത്തവും പുതിയ വഴികേടുകളുമാണ്.പഴയ വഴികേടിനെക്കാൾ ഗൗരവതരമാണിത്.
...................................
      ഞാൻ ചെറുപ്പമായിരിക്കുമ്പോൾ ശൈഖുമാർ എന്ന് പറയുന്ന ചിലർ എന്നോട് പറഞ്ഞു : അല്ലാഹുവിനോട് സഹായാർത്ഥന നടത്തുന്നത് നീ സൂക്ഷിക്കണം,നീ സൂക്ഷിക്കണം .അല്ലാഹുവിനോട് നീ സഹായം തേടുന്നെങ്കിൽ നിനക്ക് തെറ്റ് പറ്റി കാരണം അല്ലാഹു നിന്നെ സഹായിക്കുന്ന വിഷയത്തിൽ ഉളരുകയില്ല . നിന്നെ ബാധിച്ച ചീത്തയായ / വിഷമകരമായ അവസ്ഥ അവൻ പരിഗണിക്കുന്നതുമല്ല. നീ മുൻകഴിഞ്ഞു പോയ ഔലിയാക്കളോടാണ് സഹായം തേടേണ്ടത്.അങ്ങിനെ ചെയ്‌താൽ  നിന്നെ ബാധിച്ച ചീത്തയായ അവസ്ഥ അവരെ വിഷമിപ്പിക്കുകയും നിന്നെ ബാധിച്ച വിഷമതകളിൽ നിന്ന് ഒരു തുറസ്സു കിട്ടാനായി അവർ ഉളരുകയും ചെയ്യും .ഇത് കേട്ടപ്പോൾ എന്റെ ചെവി അടയുകയും എന്റെ കണ്ണുകൾ ഈറനണിയുകയും ചെയ്തു.എന്നെയും മറ്റു മുസ്ലിംകളെയും ഇത് പോലുള്ള വ്യക്തമായ വഴികേടിൽ നിന്ന് കാക്കണമെന്നു ഞാൻ അല്ലാഹുവോട് തേടുകയും ചെയ്തു.ഇക്കാലത്തു ഇത്തരത്തിലുള്ള ധാരാളം ' ശൈഖുമാരിൽ' നിന്ന് സദൃശമായ പ്രസ്താവനകൾ ഉണ്ടാവാറുണ്ട്. 

ദുആഉ വസ്വിയ്യത്തോടെ,
8848787706
അബ്ബാസ് പറമ്പാടൻ

Comments