മരിച്ചവരോട് സഹായം തേടിയ മനുഷ്യനോട് അല്ലാഹുവോടാണ് സഹായാർത്ഥന നടത്തേണ്ടതെന്ന് ഇമാം ആലൂസി ഖുർആൻ ആയത്ത് ഓതിക്കേൾപ്പിച്ചു കൊണ്ട് നിർദേശിക്കുന്നു


 അൽ കിതാബ്-തെരഞ്ഞെടുക്കപ്പെട്ട ഇബാറത്തുകൾ 7 
11.01.2018

മരിച്ചവരോട് സഹായം തേടിയ മനുഷ്യനോട് അല്ലാഹുവോടാണ് സഹായാർത്ഥന നടത്തേണ്ടതെന്ന്  ഇമാം ആലൂസി ഖുർആൻ ആയത്ത് ഓതിക്കേൾപ്പിച്ചു കൊണ്ട് നിർദേശിക്കുന്നു :

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 039 സുമര്‍ 45 - ആം ആയത്തിന്റെ വിശദീകരണത്തിലാണ് 'റൂഹുൽ മആനീ' എന്ന അദ്ധേഹത്തിന്റെ തഫ്സീർ ഗ്രൻഥത്തിൽ ഇമാം ആലൂസി ഈ സംഭവം പരാമർശിക്കുന്നത്.

ആദ്യം പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 039 സുമര്‍ 43 – 46 കാണുക :

أَمِ اتَّخَذُوا مِن دُونِ اللَّهِ شُفَعَاء قُلْ أَوَلَوْ كَانُوا لَا يَمْلِكُونَ شَيْئًا وَلَا يَعْقِلُونَ
അതല്ല, അല്ലാഹുവിനു പുറമെ അവര്‍ ശുപാര്‍ശക്കാരെ സ്വീകരിച്ചിരിക്കുകയാണോ? പറയുക: അവര്‍ ( ശുപാര്‍ശക്കാര്‍ ) യാതൊന്നും അധീനപ്പെടുത്തുകയോ ചിന്തിച്ചു മനസ്സിലാക്കുകയോ ചെയ്യുന്നില്ലെങ്കില്‍ പോലും ( അവരെ ശുപാര്‍ശക്കാരാക്കുകയോ? )
قُل لِّلَّهِ الشَّفَاعَةُ جَمِيعًا لَّهُ مُلْكُ السَّمَاوَاتِ وَالْأَرْضِ ثُمَّ إِلَيْهِ تُرْجَعُونَ
പറയുക: അല്ലാഹുവിനാകുന്നു ശുപാര്‍ശ മുഴുവന്‍. അവന്നാകുന്നു ആകാശങ്ങളുടെയും, ഭൂമിയുടെയും ആധിപത്യം. പിന്നീട്‌ അവങ്കലേക്ക്‌ തന്നെയാകുന്നു നിങ്ങള്‍ മടക്കപ്പെടുന്നത്‌.
وَإِذَا ذُكِرَ اللَّهُ وَحْدَهُ اشْمَأَزَّتْ قُلُوبُ الَّذِينَ لَا يُؤْمِنُونَ بِالْآخِرَةِ وَإِذَا ذُكِرَ الَّذِينَ مِن دُونِهِ إِذَا هُمْ يَسْتَبْشِرُونَ
അല്ലാഹുവെപ്പറ്റി മാത്രം പ്രസ്താവിക്കപ്പെട്ടാല്‍ പരലോകത്തില്‍ വിശ്വാസമില്ലാത്തവരുടെ ഹൃദയങ്ങള്‍ക്ക്‌ അസഹ്യത അനുഭവപ്പെടുന്നതാണ്‌. അല്ലാഹുവിന്‌ പുറമെയുള്ളവരെപ്പറ്റി പ്രസ്താവിക്കപ്പെട്ടാലോ അപ്പോഴതാ അവര്‍ സന്തുഷ്ടചിത്തരാകുന്നു.
قُلِ اللَّهُمَّ فَاطِرَ السَّمَاوَاتِ وَالْأَرْضِ عَالِمَ الْغَيْبِ وَالشَّهَادَةِ أَنتَ تَحْكُمُ بَيْنَ عِبَادِكَ فِي مَا كَانُوا فِيهِ يَخْتَلِفُونَ
പറയുക: : ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവും, അദൃശ്യവും ദൃശ്യവും അറിയുന്നവനുമായ അല്ലാഹുവേ, നിന്‍റെ ദാസന്‍മാര്‍ക്കിടയില്‍ അവര്‍ ഭിന്നിച്ചു കൊണ്ടിരിക്കുന്ന വിഷയത്തില്‍ നീ തന്നെയാണ്‌ വിധികല്‍പിക്കുന്നത്‌.

തഫ്സീർ റൂഹുൽ മആനീയിൽ നിന്ന് :
تفسير الألوسي
شهاب الدين السيد محمود الألوسي
.......................
وَقَدْ رَأَيْنَا كَثِيرًا مِنَ النَّاسِ عَلَى نَحْوِ هَذِهِ الصِّفَةِ الَّتِي وَصَفَ اللَّهُ تَعَالَى بِهَا الْمُشْرِكِينَ يَهُشُّونَ لِذِكْرِ أَمْوَاتٍ يَسْتَغِيثُونَ بِهِمْ وَيَطْلُبُونَ مِنْهُمْ وَيَطْرَبُونَ مِنْ سَمَاعِ حِكَايَاتٍ كَاذِبَةٍ عَنْهُمْ تُوَافِقُ هَوَاهُمْ وَاعْتِقَادَهُمْ فِيهِمْ وَيُعَظِّمُونَ مَنْ يَحْكِي لَهُمْ ذَلِكَ وَيَنْقَبِضُونَ مِنْ ذِكْرِ اللَّهِ تَعَالَى وَحْدَهُ وَنِسْبَةِ الِاسْتِقْلَالِ بِالتَّصَرُّفِ إِلَيْهِ عَزَّ وَجَلَّ وَسَرْدِ مَا يَدُلُّ عَلَى مَزِيدِ عَظَمَتِهِ وَجَلَالِهِ وَيَنْفِرُونَ مِمَّنْ يَفْعَلُ ذَلِكَ كُلَّ النَّفْرَةِ وَيَنْسُبُونَهُ إِلَى مَا يَكْرَهُ ، وَقَدْ قُلْتُ يَوْمًا لِرَجُلٍ يَسْتَغِيثُ فِي شِدَّةٍ بِبَعْضِ الْأَمْوَاتِ وَيُنَادِي يَا فُلَانُ أَغِثْنِي فَقُلْتُ لَهُ : قُلْ يَا اللَّهُ فَقَدْ قَالَ سُبْحَانَهُ : وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ [الْبَقَرَةَ : 186] فَغَضِبَ وَبَلَغَنِي أَنَّهُ قَالَ : فُلَانٌ مُنْكِرٌ عَلَى الْأَوْلِيَاءِ ، وَسَمِعْتُ عَنْ بَعْضِهِمْ أَنَّهُ قَالَ : الْوَلِيُّ أَسْرَعُ إِجَابَةً مِنَ اللَّهِ عَزَّ وَجَلَّ وَهَذَا مِنَ الْكُفْرِ بِمَكَانٍ نَسْأَلُ اللَّهَ تَعَالَى أَنْ يَعْصِمَنَا مِنَ الزَّيْغِ وَالطُّغْيَانِ 
ആശയ സംഗ്രഹം : ഈ ആയത്തിൽ അല്ലാഹു ബഹുദൈവ വിശ്വാസികളെ വിശേഷിപ്പിച്ച വിശേഷണങ്ങളുള്ള നിരവധി ജനങ്ങളെ നാം കണ്ടിട്ടുണ്ട്.അവർ മരണപ്പെട്ടവരെ സ്മരിക്കുകയും അവരോടു സഹായാർത്ഥന നടത്തുകയും അത്തരം ജനങ്ങളുടെ വിശ്വാസത്തിനും ദേഹേച്ഛക്കും ഒത്ത വിധം മരണപ്പെട്ടവരെ കുറിച്ച് ഉദ്ധരിക്കുന്ന കള്ളക്കഥകൾ പാടിപ്പുകഴ്ത്തുകയും അത്തരം കഥകൾ ഉദ്ധരിക്കുന്നവരെ ആദരിക്കുകയും ചെയ്യുന്നു. അവർ അല്ലാഹുവിനെ മാത്രം സ്മരിക്കുകയും അല്ലാഹുവിലേക്ക് തിരിയുകയും അല്ലാഹുവിന്റെ മാഹാത്മ്യത്തെയും ജലാലത്തി 
നെയും അറിയിക്കുന്ന ഘടകങ്ങളെ പിന്തുടരുകയും ചെയ്യുന്നില്ല എന്ന് മാത്രമല്ല അങ്ങിനെ ചെയ്യുന്നവരിൽ നിന്ന് അകന്നു നിൽക്കുകയും ചെയ്യുന്നു.ഒരു ദിവസം ബുദ്ധിമുട്ടിയ ഒരു അവസ്ഥയിൽ ഒരു മനുഷ്യൻ മരിച്ചു പോയ ചിലരെ വിളിച്ചു സഹായം തേടുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു.അയാൾ ഇങ്ങിനെയാണ്‌ പറഞ്ഞു കൊണ്ടിരുന്നത് '
 يَا فُلَانُ أَغِثْنِي( യാ ഫുലാൻ/ ഇന്നാലിന്നവരേ... എന്നെ സഹായിക്കൂ..) ഇത് കേട്ട് ഞാൻ ആ മനുഷ്യനോട് പറഞ്ഞു : ''യാ അല്ലാഹ് എന്ന് വിളിക്കൂ...
وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ 
'താങ്കളോട്  എന്‍റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍  അവര്‍ക്ക്‌ ഏറ്റവും അടുത്തുള്ളവനാകുന്നു എന്ന്‌ പറയുക.പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച്‌ പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക്‌ ഉത്തരം നല്‍കുന്നതാണ്‌. ' എന്ന് അല്ലാഹു ഖുർആനിൽ പറഞ്ഞിട്ടുണ്ട്.''

 ഞാനിതു പറഞ്ഞപ്പോൾ ആ മനുഷ്യൻ എന്നോട് ദേഷ്യപ്പെട്ടു.അയാൾ എന്നെ സംബന്ധിച്ച് ഞാൻ ഔലിയാക്കളെ വെറുക്കുന്ന ആളാണെന്നു പറഞ്ഞതായി പിന്നീട് എനിക്ക് വിവരം കിട്ടി.ഇത്തരത്തിലുള്ള ചിലയാളുകൾ അല്ലാഹുവിനേക്കാൾ എളുപ്പം ഉത്തരം തരിക വലിയ്യാണെന്നു പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.ഇങ്ങിനെയൊക്കെ പറയുന്നത് കുഫ്‌റിൽ പെട്ടതാണ്.സത്യപാതയിൽ നിന്ന് വ്യതിചലിക്കുന്നതിൽ നിന്നും അതിക്രമത്തിൽ നിന്നും അല്ലാഹു നമ്മെ കാക്കട്ടെ എന്ന് നാം അല്ലാഹുവോട് പ്രാർത്ഥിക്കുന്നു 
http://library.islamweb.net/newlibrary/display_book.php?idfrom=4020&idto=4020&bk_no=201&ID=4043
TO JOIN OUR WHATS APP GROUP PLS CONTACT 8848787706
ABBAS PARAMBADAN 
ASSALAMU A'LYKUM

Comments