നഫീസത്തുൽ മിസ്‌രിയ്യ റദിയല്ലാഹു അന്ഹായുടെ ഖബറിങ്കൽ ചെന്ന് പാപമോചനം തേടുന്നതിനെ ഇമാം ദഹബി വിമർശിക്കുന്നു


 അൽ കിതാബ്-തെരഞ്ഞെടുക്കപ്പെട്ട ഇബാറത്തുകൾ 8 
12.01.2018

തിരു നബിയുടെ പൗത്രൻ ഹസൻ റദിയല്ലാഹു അന്ഹുവിന്റെ പുത്രൻ സൈദ് റദിയല്ലാഹു അന്ഹുവിന്റെ പുത്രൻ ഹസൻ റദിയല്ലാഹു അന്ഹുവിന്റെ പുത്രി മഹതി നഫീസത്തുൽ  മിസ്‌രിയ്യ റദിയല്ലാഹു അന്ഹായുടെ ഖബറിങ്കൽ ചെന്ന് ചില മിസ്‌രികൾ പാപമോചനം തേടുന്നതിനെ  ഇമാം ദഹബി റഹിമഹുല്ലാഹ്(ഹിജ്‌റ 673 -748) വിമർശിക്കുന്നു: 

സിയറു അഅലാമി നുബലാ എന്ന കിതാബിൽ നിന്ന് :
سير أعلام النبلاء
محمد بن أحمد بن عثمان الذهبي
..........................
وَلَمْ يَبْلُغْنَا كَبِيرُ شَيْءٍ مِنْ أَخْبَارِهَا  

وَلِجَهَلَةِ الْمِصْرِيِّينَ فِيهَا اعْتِقَادٌ يَتَجَاوَزُ الْوَصْفَ ، وَلَا يَجُوزُ مِمَّا فِيهِ مِنَ الشِّرْكِ ، وَيَسْجُدُونَ لَهَا ، وَيَلْتَمِسُونَ مِنْهَا الْمَغْفِرَةَ 
.....................
ആശയ സംഗ്രഹം : മഹതി അവർകളെ കുറിച്ച് കൂടുതൽ വിവരം നമുക്ക് ലഭ്യമായിട്ടില്ല.പാമരന്മാരായ ചില മിസ്‌രികൾക്കു മഹതി നഫീസത്ത്‌ ബീവിയെ സംബന്ധിച്ച് വിവരണാതീതമായ ചില വിശ്വാസങ്ങളുണ്ട്.ശിർക്ക്‌ ഉൾക്കൊള്ളുന്നതിനാൽ അത്തരം വിശ്വാസം അനുവദനീയമല്ല.അത്തരം പാമരന്മാർ മഹതിക്ക്‌ സുജൂദ് ചെയ്യുകയും അവരോടു പാപ മോചനം തേടുകയും ചെയ്യുന്നു.
http://library.islamweb.net/newlibrary/display_book.php?idfrom=1681&idto=1681&bk_no=60&ID=1565

Comments