ഖബറുകളെ ചുംബിക്കുകയും അവയ്ക്കു മുമ്പിൽ സുജൂദ് ചെയ്യുകയും ചെയ്യുന്നത് ശിർക്കാണെന്ന് ഇമാം മഖ്‌രീസി റഹിമഹുല്ലാഹ് (മരണം : ഹിജ്‌റ 845)


തെരഞ്ഞെടുത്ത ഇബാറത്തുകൾ No.08


ഖബറുകളെ ചുംബിക്കുകയും അവയ്ക്കു മുമ്പിൽ സുജൂദ് ചെയ്യുകയും ചെയ്യുന്നത് ശിർക്കാണെന്ന്  ഇമാം മഖ്‌രീസി റഹിമഹുല്ലാഹ് (മരണം : ഹിജ്‌റ 845)


അവലംബം : ഇമാം മഖ്‌രീസി റാഹിമഹുള്ളാഹിയുടെ തജ്‍രീദു തൗഹീദ് എന്ന കിതാബ് 


 والقرآن الكريم بل الكتب المنزلة من عند الله  تعالى  كلها مصرّحة بالرد على أهل هذا الإشراك، كقوله تعالى: {إِيَّاكَ نَعْبُدُ} ، فإنه ينفي شرك المحبّة والإلهيّة، وقوله: {وَإِيَّاكَ نَسْتَعِينُ} فإنه ينفي شرك الخلق والربوبيّة، فتضمّنت هذه الآية تجريد التّوحيد لربّ العالمين في العبادة، وأنه لا يجوز إشراك غيره معه، لا في الأفعال ولا في الألفاظ ولا في الإرادات، فالشرك به في الأفعال، كالسجود لغيره سبحانه وتعالى، والطواف بغير بيته المحرّم، وحلق الرأس عبوديّةً وخضوعًا لغيره، وتقبيل الأحجار غير الحجر الأسود الذي هو يمينه في الأرض، وتقبيل القبور واستلامها والسجود لها

ആശയ സംഗ്രഹം : അല്ലാഹുവിങ്കൽ നിന്ന് അവതീർണ്ണമായ വിശുദ്ധ ഖുർആൻ ഉൾപ്പെടെയുള്ള മുഴുവൻ വേദ ഗ്രൻഥങ്ങളും ബഹുദൈവ വിശ്വാസത്തിന്റെ വാഹകരെ വ്യക്തമായി ഖണ്ഡിക്കുന്നവയാണ്. വിശുദ്ധ ഖുർആനിലെ ഇയ്യാക നഅബദു (നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു)എന്ന വചനം ഇലാഹിയ്യത്തിലെയും മഹബ്ബത്തിലെയും ശിർക്കിനെ നിഷേധിക്കുന്നു.വ ഇയ്യാക നസ്തഈൻ(നിന്നോട് മാത്രം ഞങ്ങൾ സഹായം അർത്ഥിക്കുകയും ചെയ്യുന്നു ) എന്ന വചനമാകട്ടെ സൃഷ്ടിപ്പിലെയും റുബൂബിയ്യത്തിലെയും ശിർക്കിനെ നിഷേധിക്കുന്നു.അപ്പോൾ ഇയ്യാക നഅബദു വ ഇയ്യാക നസ്തഈൻ( നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു നിന്നോട് മാത്രം ഞങ്ങൾ സഹായം അർത്ഥിക്കുകയും ചെയ്യുന്നു )എന്ന വിശുദ്ധ  വചനം ലോക രക്ഷിതാവിനുള്ള ഇബാദത്തിലെ  (ആരാധനയിലെ  ) തൗഹീദ് അനാവരണം ചെയ്യുന്നു.
     അല്ലാഹുവിന്റെ കൂടെ മറ്റാരെയും പ്രവർത്തികളിലോ  വാക്കുകളിലോ ഉദ്ദേശ്യങ്ങളിലോ പങ്കു ചേർക്കൽ അനുവദനീയമല്ലെന്ന ആശയം ഈ വചനം ഉൾക്കൊള്ളുന്നു. അല്ലാഹു സുബ്ഹാനഹു വ തആലാ അല്ലാത്തവർക്ക് സുജൂദ് ചെയ്യുക,അല്ലാഹുവിന്റെ വിശുദ്ധ ഗേഹമായ കഅബയെ അല്ലാതെ ത്വവാഫു (പ്രദക്ഷിണം ) ചെയ്യുക ,അല്ലാഹു അല്ലാത്തവരോട് വിനയവും ഉബൂദിയ്യത്തും പ്രകടിപ്പിക്കുന്നതിനു വേണ്ടി തല മൊട്ടയടിക്കുക.ഹജറുൽ അസ്‌വദ് അലാത്ത മറ്റു കല്ലുകളെ ചുംബിക്കുക,ഖബറുകളെ ചുംബിക്കുകയും അവയ്ക്കു സുജൂദ് ചെയ്യുകയും ചെയ്യുക മുതലായവ പ്രവർത്തികളിൽ വരുന്ന ശിർക്കിനു ഉദാഹരണങ്ങളാണ്.

http://shamela.ws/browse.php/book-10045/page-13#page-15


 وقد لعن النبي صلى الله عليه وسلم من اتّخذ

قبور الأنبياء والصالحين مساجد، فكيف من اتّخذ القبور أوثانًا تعبد من دون الله؟ {إِيَّاكَ نَعْبُدُ} .

ആശയ സംഗ്രഹം :പ്രവാചകന്മാരുടെയും സജ്ജനങ്ങളുടെയും ഖബറുകളെ മസ്ജിദുകൾ ആക്കിയവരെ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം ശപിച്ചിരിക്കുന്നു.അപ്പോൾ പിന്നെ ഖബറുകളെ അല്ലാഹുവിനെ  കൂടാതെ  ആരാധിക്കപ്പെടുന്ന വസനുകൾ (ബിംബങ്ങൾ) ആക്കിയവരുടെ അവസ്ഥ എന്തായിരിക്കും ?

....................

http://shamela.ws/browse.php/book-10045/page-15#page-16


السلام عليكم

സഹോദരങ്ങളേ.......
സാധാരണക്കാർക്ക് വിശുദ്ധ ഖുർആനിന്റെ തഫ്സീറുകളും ഹദീസുകളും അവയുടെ വിശദീകരണങ്ങളും പഠിക്കാനുള്ള ഒരു വേദിയാണ് അൽ കിതാബ് വാട്ട്സ് ആപ്പ് ഗ്രൂപ്പ്🍅
ഖുർആൻ സെഷൻ പ്രധാനമായും തഫ്സീർ ഇബ്നു കസീറും ഹദീസ് സെഷൻ പ്രധാനമായും ഫത്ഹുൽ ബാരിയും അടിസ്ഥാനമാക്കിയാണ്.
കൂടാതെ വിവിധ പഠന പരമ്പരകളും ഈ സംരഭത്തിൽ ഉൾപ്പെടുന്നു🍅
തെരഞ്ഞെടുത്ത ചില പ്രത്യേക കിതാബുകളും സിലബസ്സിലുണ്ട്
ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്നത് ഇമാം മഖ് രീ സി യുടെ തജ്രീദുതൗഹീദ് ആണ്.🍅അൽ കിതാബ് ഗ്രൂപ്പിൽ അഡ്മിൻസ് ഉൾപ്പെടെ ആരും പോസ്റ്റ് ചെയ്യരുത്
ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താൽപര്യമുള്ളവർ താഴെ ലിങ്ക് വഴി ജോയിൻ ചെയ്യുകയോ 974439 1915 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക. ലിങ്ക് വഴി ജോയിൻ ചെയ്യുന്നവർ പേരും സ്ഥലവും മേൽ നമ്പറിൽ അറിയിക്കുക🥦🥦🥦🥦🥦🥦🥦
നിലവിൽ A അൽ കിതാബ് ഗ്രൂപ്പിലോ B അൽ കിതാബ് ഗ്രൂപ്പിലോ അംഗങ്ങളായവർ വീണ്ടും ജോയിൻ ചെയ്യരുത്
8848787706
*ABBAS PARAMBADAN*
السلام عليكم

Comments