https://chat.whatsapp.com/9ZfHQMfogly4kyYQBVjPuQ
അൽ കിതാബ് പഠന പരമ്പര
വിഷയം : *അല്ലാഹുവിന്റെ മുമ്പിലല്ലാതെ ആരുടെ മുമ്പിലും തല കുനിക്കരുത്*
വീഡിയോ:
https://youtu.be/NgFTEvFoS7U?si=x-qzsW2fLQVm_EKC
പ്ലേലിസ്റ്റ് :
https://www.youtube.com/playlist?list=PLf1c4fdPOOYDXlVpLuxMMtb5I86LqLn1E
http://thiranjedukkappettaibarathukal.blogspot.com/2021/02/blog-post.html
ഒരു പടപ്പിൻ്റെ മുമ്പിലും ആദരവ് ഉദ്ദേശിച്ച് തല കുനിക്കൽ അനുവദനീയമല്ല. അത് റുകൂഇനോളമോ സുജൂദിനോളമോ വരുന്ന കുനിയൽ ആണെങ്കിൽ , റുകൂഉ -സുജൂദിൻ്റെ രൂപം ഉണ്ടെങ്കിലും ഇല്ലെങ്കിലും കടുത്ത നിഷിദ്ധമാണ്. ഇബാദത് ഉദ്ദേശിച്ചുള്ള കുനിയൽ ആണെങ്കിൽ ശിർക്കാണ്.
സത്യവിശ്വാസികൾ പരസ്പരം കണ്ടു മുട്ടുമ്പോൾ സലാം പറയലും മുസ്വാഫഹത് ( കൈ കൊടുക്കൽ ) ചെയ്യലും ശറആക്കപ്പെട്ടതാണ് എന്നാൽ അന്യ സ്ത്രീ പുരുഷൻമാർ പരസ്പരം മുസ്വാഫഹത്ത് പാടില്ല.
ആളുകൾ പരസ്പരം കണ്ടു മുട്ടുമ്പോൾ ചുംബിക്കുന്നതും ആലിംഗനം ചെയ്യുന്നതും പതിവാക്കുന്നതിനെ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാൽ ദീർഘ യാത്ര കഴിഞ്ഞു വരുന്ന സന്ദർഭത്തിലും പ്രത്യേക സാഹചര്യങ്ങളിലും സഹോദരനെ / കൂട്ടുകാരനെ ചുംബിക്കലും ആലിംഗനം ചെയ്യലും അനുവദനീയമാണ്.
*ഹദീസുകൾ കാണുക:*
ഹദീസ് 1:
..... *عَنْ أَنَسِ بْنِ مَالِكٍ قَالَ قَالَ رَجُلٌ يَا رَسُولَ اللَّهِ الرَّجُلُ مِنَّا يَلْقَى أَخَاهُ أَوْ صَدِيقَهُ أَيَنْحَنِي لَهُ قَالَ لَا قَالَ أَفَيَلْتَزِمُهُ وَيُقَبِّلُهُ قَالَ لَا قَالَ أَفَيَأْخُذُ بِيَدِهِ وَيُصَافِحُهُ قَالَ نَعَمْ قَالَ أَبُو عِيسَى هَذَا حَدِيثٌ حَسَنٌ*
അനസ് (റ)-ൽ നിന്ന് നിവേദനം: ഒരിക്കൽ ഒരാൾ നബിﷺ
യോട് ഇപ്രകാരം ചോദിച്ചു: 'ഞങ്ങളിലൊരാൾ അയാളുടെ സഹോദരനേയോ സുഹൃത്തിനേയോ കണ്ടുമുട്ടിയാൽ അയാൾക്ക് വേണ്ടി ( അയാളെ ആദരിച്ചു കൊണ്ട് ) കുനിയാമോ❓ നബിﷺ പറഞ്ഞു: പാടില്ല. അദ്ദേഹം വീണ്ടും ചോദിച്ചു: 'അയാളെ ആലിംഗനം ചെയ്യുകയോ ചുംബിക്കുകയോ ചെയ്യാമോ❓ ' നബിﷺ പറഞ്ഞു: അരുത്. ചോദ്യകർത്താവ് വീണ്ടും ചോദിച്ചു: അയാളുടെ കൈ പിടിച്ച് മുസ്വാഫഹത്ത് (Shake hand) ചെയ്യാമോ❓ നബിﷺ പറഞ്ഞു : അതെ തിർമുദി ( റ ) പറയുന്നു: ഈ ഹദീസ് സ്വീകാര്യമായ ഹസൻ ഗണത്തിൽപ്പെടുന്ന ഹദീസാണ്
https://sunnah.com/tirmidhi:2728
🥦🥦🥦🥦🥦
ഹദീസ് 2:
...*عن أنس بن مالك رضي الله عنه قال: (قلنا: يا رسول الله إذا لقى أحدنا أخاه يسجد له؟ قال: لا، قال: فيصافحه؟ قال: نعم)*
അനസു ബ്നു മാലിക് ( റ ) -ൽ നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു : ഞങ്ങൾ ചോദിച്ചു, അല്ലാഹുവിൻ്റെ റസൂലേ,
ഞങ്ങളിലൊരാൾ അയാളുടെ സഹോദരനെ കണ്ടുമുട്ടിയാൽ അയാൾക്ക് വേണ്ടി ( അയാളെ ആദരിച്ചു കൊണ്ട് ) സുജൂദ് ചെയ്യാമോ❓ അവിടുന്ന് പറഞ്ഞു: അരുത്. ചോദ്യകർത്താവ് വീണ്ടും ചോദിച്ചു: അയാളുടെ കൈ പിടിച്ച് മുസ്വാഫഹത്ത് (Shake hand) ചെയ്യാമോ❓ അവിടുന്ന് പറഞ്ഞു : അതെ.(മുൻതഖാ )
https://shamela.ws/book/21635/274
🌹🌹🌹🌹🌹
ഹദീസ് 3:
عن أنس بن مالك رضي الله عنه قال: قال رسول الله صلى الله عليه وسلم: *(لا ينحني الرجل للرجل، ولا يقبل الرجل الرجل، قالوا: يصافح الرجل الرجل؟ قال: نعم)*
അനസ് (റ)-ൽ നിന്ന് നിവേദനം: അല്ലാഹുവിൻ്റെ റസൂൽﷺ
പറഞ്ഞു: ഒരു പുരുഷൻ (ഒരു വ്യക്തി ) മറ്റൊരു പുരുഷന് / വ്യക്തിക്ക് വേണ്ടി കുമ്പിടരുത്. ഒരു പുരുഷൻ ( വ്യക്തി ) മറ്റൊരു പുരുഷനെ ചുംബിക്കരുത്. സ്വഹാബാക്കൾ ചോദിച്ചു: ഒരു പുരുഷൻ മറ്റൊരു പുരുഷന് കൈ കൊടുക്കാമോ ( മുസ്വാഫഹത് ചെയ്യാമോ ) ❓
റസൂൽﷺ
പറഞ്ഞു: അതെ ( മുൻതഖാ ) https://shamela.ws/book/21635/63
*പണ്ഡിതൻമാരുടെ വിവരണങ്ങളിൽ നിന്ന്:*
🌹🌹🌹🌹🌹
നവവി( റ) അൽ അദ്കാറിൽ പറയുന്നു:
ويُكره حنْيُ الظهر في كل حال لكل أحد (٣) ، ويدلّ عليه ما قدَّمنا في الفصلين المتقدمين من حديث أنس، وقوله: " أينحني له؟ قال: لا " وهو حديث حسن كما ذكرناه، ولم يأت له معارض، فلا مصيرَ إلى مخالفته، ولا يغترّ بكثرة مَن يفعله ممّن يُنسب إلى علم أو صلاح وغيرهما من خصال الفضل، فإن الاقتداء إنما يكون برسول الله صلى الله عليه وسلم، قال الله تعالى: (وَما آتاكُمُ الرَّسُولُ فَخُذُوهُ (٤) وَمَا نَهاكُمْ عَنْهُ فانتهو [الحشر: ٧] وقال تعالى: (فَلْيَحْذَرِ الَّذينَ يُخالِفُونَ عَنْ أمْرِهِ أنْ تُصِيبَهُمْ فِتْنَةٌ أوْ يُصِيبَهُمْ عَذَابٌ ألِيمٌ) [النور: ٦٣] .
وقد قدَّمنا في " كتاب الجنائز " عن الفُضيل بن عِياض رضي الله عنه ما معناه: اتّبعْ طرقَ الهدَى، ولا يضرُّكَ قلّةُ السالكين، وإياك وطرقَ الضلالة، ولا تغترَّ بكثرة الهالكين، وبالله التوفيق.
ആശയം: (അല്ലാഹുവല്ലാത്ത) ആരുടെ മുമ്പിലും മുതുക് കുനിക്കൽ ഏതവസ്ഥയിലും കറാഹത്താണ് അഥവാ അനഭിലഷണീയമാണ് / കറാഹത്താണ്. ( ഹറാമാണ് എന്ന വീക്ഷണമുള്ള പണ്ഡിതൻമാരുമുണ്ട് ) . നാം പരാമർശിച്ച അനസ് ( റ ) -ന്റെ ഹദീസ് ഇതിന് തെളിവാണ്. അതിനെതിരെ മറ്റു ഹദീസുകൾ വന്നിട്ടില്ലാത്ത സ്ഥിതിക്ക് ഹദീസിനെതിരെ പ്രവർത്തിക്കൽ അനുവദനീയമല്ല. അറിവും നന്മയുള്ളവരും മറ്റു ശ്രേഷ്ഠ ഗുണങ്ങളുള്ള വരുമായ ധാരാളം ആളുകൾ അത് ചെയ്യുന്നു എന്നതിൽ വഞ്ചിതരാവരുത്. നാം പിന്തുടരേണ്ടത് അല്ലാഹുവിന്റെ റസൂൽﷺയെയാണ്. അല്ലാഹു തആലാ പറയുന്നു:
*وَمَآ ءَاتَىٰكُمُ ٱلرَّسُولُ فَخُذُوهُ وَمَا نَهَىٰكُمۡ عَنۡهُ فَٱنتَهُواْۚ*
[റസൂല്‍ നിങ്ങള്‍ക്കു കൊണ്ടു തന്നതെന്തോ അതു നിങ്ങള്‍ സ്വീകരിച്ചുകൊള്ളുക. അദ്ദേഹം നിങ്ങളോടു എന്തിനെക്കുറിച്ചു വിരോധിച്ചുവോ അതിൽ നിന്ന് വിരമിക്കുകയും ചെയ്യുക ( ഹശ്ർ 7-ൽ നിന്ന് )]
(കൂടാതെ), അല്ലാഹു പറയുന്നു :
*فَلۡيَحۡذَرِ ٱلَّذِينَ يُخَالِفُونَ عَنۡ أَمۡرِهِۦٓ أَن تُصِيبَهُمۡ فِتۡنَةٌ أَوۡ يُصِيبَهُمۡ عَذَابٌ أَلِيمٌ*
ആകയാല്‍, അദ്ദേഹത്തിന്‍റെ (റസൂലിൻ്റെ)
കല്‍പനക്ക് എതിരു പ്രവര്‍ത്തിക്കുന്നവര്‍, അവര്‍ക്ക് വല്ല പരീക്ഷണവും [ആപത്തും] ബാധിക്കുകയോ വേദനാജനകമായ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ!(അന്നൂർ 24 : 63_ൽ നിന്ന് )
ഈ ആശയം ഫുളൈൽ ബ്നു ഇയാദ് ( റ ) ഇപ്രകാരം പറഞ്ഞത് നാം കിതാബുൽ ജനാഇസിൽ മുമ്പേ പരാമർശിച്ചിട്ടുണ്ട്: നീ സൻമാർഗ്ഗത്തിൻ്റെ വഴി പിൻപറ്റുക.
നല്ല വഴി സ്വീകരിക്കുന്നവരുടെ എണ്ണക്കുറവും വഴികേടിൽ പെട്ട് നശിക്കുന്നവരുടെ ആധിക്യവും നിന്നെ വഞ്ചിക്കാതിരിക്കട്ടേ. അല്ലാഹു മാത്രമാണ് തൗഫീഖ് നൽകുന്നവൻ.
( അൽ അദ്കാർ)
https://shamela.ws/book/1956/265#p1
ഹാശിയത്തുൽ ബുജൈരിമി കാണുക :
وَالْحَاصِلُ أَنَّ الِانْحِنَاءَ لِمَخْلُوقٍ كَمَا يُفْعَلُ عِنْدَ مُلَاقَاةِ الْعُظَمَاءِ حَرَامٌ عِنْدَ الْإِطْلَاقِ أَوْ قَصْدِ تَعْظِيمِهِمْ لَا كَتَعْظِيمِ اللَّهِ وَكُفْرٌ إنْ قَصَدَ تَعْظِيمَهُمْ كَتَعْظِيمِ اللَّهِ تَعَالَى
ചുരുക്കത്തിൽ, നേതാക്കൻമാരെ കണ്ടു മുട്ടുമ്പോൾ ചെയ്യുന്ന പോലെ , ഒരു പടപ്പിൻ്റെ മുമ്പിൽ തല കുനിക്കുക എന്നത് മുത്ലഖായ നിലക്കും, അല്ലാഹുവിനോടുള്ള ആദരവ് പോലെയല്ലാതെ അവരെ ആദരിക്കുക എന്ന നിലക്കും ഹറാമാണ്. എന്നാൽ അല്ലാഹുവിനെ ആദരിക്കുന്നത് പോലെ അവരെ ആദരിക്കുക എന്ന ഉദ്ദേശ്യത്തിൽ ആണെങ്കിൽ കുഫ്റുമാണ്.
https://shamela.ws/book/21599/1710
ഹാശിയത്തു ശർവാനീ കാണുക :
أَمَّا مَا جَرَتْ بِهِ الْعَادَةُ مِنْ خَفْضِ الرَّأْسِ وَالِانْحِنَاءِ إلَى حَدٍّ لَا يَصِلُ بِهِ إلَى أَقَلِّ الرُّكُوعِ فَلَا كُفْرَ بِهِ وَلَا حُرْمَةَ أَيْضًا لَكِنْ يَنْبَغِي كَرَاهَتُهُ
റുകൂഇൻ്റെ മിനിമം പരിധിയിൽ എത്താത്ത വിധത്തിൽ പടപ്പുകൾക്ക് മുമ്പിൽ കുനിയുകയോ തല താഴ്ത്തുകയോ ചെയ്യുന്നത് കുഫ്റല്ല; അത് ഹറാമുമല്ല എന്നാൽ അത് കറാഹത്താകും
https://shamela.ws/book/9059/3929
🥬🥬🥬🥬🥬
اوصيكم بالدعاء
അബ്ബാസ് പറമ്പാടൻ
8848787706
السلام عليكم
🥬🥬🥬🥬🥬
Comments
Post a Comment