ഖബ്റുകളുമായി ബന്ധപ്പെട്ട വൻപാപങ്ങൾ സവാജിറിൽ ഇബ്നു ഹജർ അൽ ഹൈതമീ (റ) വിശദീകരിക്കുന്നു

.https://youtu.be/a0iXFOyW1E0
അൽ കിതാബ് പഠന പരമ്പര

*ഖബ്റുകളുമായി ബന്ധപ്പെട്ട വൻപാപങ്ങൾ സവാജിറിൽ ശാഫിഈ മദ്ഇഹബുകാരനായ ഇബ്നു ഹജർ അൽ ഹൈതമീ (റ) വിശദീകരിക്കുന്നു*

വൻദോശങ്ങളെ എണ്ണിയെണ്ണി വിവരിക്കുന്ന *സവാജിർ എന്ന ഗ്രന്ഥത്തിൽ* ,
(كتاب الزواجر عن اقتراف الكبائر )
 *ശാഫിഈ മദ്ഹബുകാരനായ ഇബ്നു ഹജർ അൽ ഹൈതമീ (റ)* രേഖപ്പെടുത്തുന്നു:

കിതാബ് ലിങ്ക്:
https://shamela.ws/book/21629/240#p1
(الْكَبِيرَةُ الثَّالِثَةُ وَالرَّابِعَةُ وَالْخَامِسَةُ وَالسَّادِسَةُ وَالسَّابِعَةُ وَالثَّامِنَةُ وَالتِّسْعُونَ: اتِّخَاذُ الْقُبُورِ مَسَاجِدَ، وَإِيقَادُ السُّرُجِ عَلَيْهَا، وَاِتِّخَاذُهَا أَوْثَانًا، وَالطَّوَافُ بِهَا، وَاسْتِلَامُهَا، وَالصَّلَاةُ إلَيْهَا)
ആശയം: 
*93 മുതൽ 98 വരെയുള്ള വൻ ദോഷങ്ങൾ:*
*ഖബ്റുകളെ മസ്ജിദുകളാക്കൽ, ഖബ്റി ങ്കൽ  വിളക്കുകൾ സ്ഥാപിക്കൽ, ഖബ്റുകളെ ബിംബങ്ങളാക്കൽ, ഖബ്റുകളെ ത്വവാഫ് (പ്രദക്ഷിണം) ചെയ്യൽ, ഖബ്റുകളെ ചുംബിക്കൽ , ഖബ്റുകളിലേക്ക് തിരിഞ്ഞ് നിസ്ക്കരിക്കൽ എന്നിവയാണ്*
 أَخْرَجَ الطَّبَرَانِيُّ بِسَنَدٍ لَا بَأْسَ بِهِ عَنْ كَعْبِ بْنِ مَالِكٍ - رَضِيَ اللَّهُ عَنْهُ - قَالَ: «عَهْدِي بِنَبِيِّكُمْ قَبْلَ وَفَاتِهِ بِخَمْسِ لَيَالٍ فَسَمِعْته يَقُولُ: إنَّهُ لَمْ يَكُنْ نَبِيٌّ إلَّا وَلَهُ خَلِيلٌ مِنْ أُمَّتِهِ وَإِنَّ خَلِيلِي أَبُو بَكْرٍ بْنُ أَبِي قُحَافَةَ، وَإِنَّ اللَّهَ اتَّخَذَ صَاحِبَكُمْ خَلِيلًا، أَلَا وَإِنَّ الْأُمَمَ قَبْلَكُمْ كَانُوا يَتَّخِذُونَ قُبُورَ أَنْبِيَائِهِمْ مَسَاجِدَ وَإِنِّي أَنْهَاكُمْ عَنْ ذَلِكَ، اللَّهُمَّ إنِّي بَلَّغْتُ ثَلَاثَ مَرَّاتٍ، ثُمَّ قَالَ اللَّهُمَّ اشْهَدْ ثَلَاثَ مَرَّاتٍ» الْحَدِيثَ.
ആശയം: ത്വബ്റാനീ (റ) തരക്കേടില്ലാത്ത പരമ്പരയോടെ റിപ്പോർട്ട് ചെയ്തിരിക്കുന്നു : കഅബു ബ്നു മാലിക് (റ) പറയുന്നു: നബിﷺ മരിക്കുന്നതിന് അഞ്ച് ദിവസം മുമ്പ് അവിടുന്ന് ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടു: എല്ലാ നബിമാർക്കും അവരുടെ സമുദായത്തിൽ ഒരു ഖലീൽ (കൂട്ടുകാരൻ ) ഉണ്ടായിട്ടുണ്ട്. എന്റെ ഖലീൽ അബൂബക്ർ (റ) ആണ്. അല്ലാഹു നിങ്ങളുടെ സ്വാഹിബിനെ ഖലീൽ ആയി തെരഞ്ഞെടുത്തിരിക്കുന്നു.
അറിയുക; നിങ്ങളുടെ മുമ്പുള്ള സമുദായങ്ങൾ അവരുടെ നബിമാരുടെ ഖബറുകളെ മസ്ജിദുകൾ ആക്കിയിരുന്നു.ഞാൻ നിങ്ങൾക്ക് അത് നിരോധിക്കുന്നു. (തുടർന്ന് നബി മൂന്ന് തവണ പറഞ്ഞു ) :
അല്ലാഹുവേ, ഞാൻ ഈ സന്ദേശം ജനങ്ങൾക്ക് എത്തിച്ചിരിക്കുന്നു. (വീണ്ടും നബി മൂന്ന് തവണ പറഞ്ഞു ) : അല്ലാഹുവേ, നീ സാക്ഷിയാകണേ ....
وَالطَّبَرَانِيُّ «لَا تُصَلُّوا إلَى قَبْرٍ، وَلَا تُصَلُّوا عَلَى قَبْرٍ» 
ത്വബ്റാനീ (റ)യുടെ മറ്റൊരു ഹദീസിൽ, 'നിങ്ങൾ ഖബ്റിലേക്ക് തിരിഞ്ഞോ ഖബ്റിന്മേലോ നിസ്ക്കരിക്കരുത് ' എന്ന് കാണാം.
وَأَحْمَدُ وَأَبُو دَاوُد وَالتِّرْمِذِيُّ وَالنَّسَائِيُّ وَابْنُ مَاجَهْ وَابْنُ حِبَّانَ عَنْ ابْنِ عَبَّاسٍ - رَضِيَ اللَّهُ عَنْهُمَا -: «لَعَنَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - زَائِرَاتِ الْقُبُورِ وَالْمُتَّخِذِينَ عَلَيْهَا الْمَسَاجِدَ وَالسُّرُجَ» .
മറ്റൊരു ഹദീസിൽ ,
'  ഖബ്റുകൾ സന്ദർശിക്കുന്ന സ്ത്രീകളേയും അവയ്ക്ക് മേൽ മസ്ജിദുകൾ സ്ഥാപിക്കുന്നരേയും ഖബ്റി ങ്കൽ വിളക്കുകൾ സ്ഥാപിക്കുന്നവരേയും അല്ലാഹുവിന്റെ റസൂൽ ശപിച്ചിരിക്കുന്നു.

وَمُسْلِمٌ: «أَلَا وَإِنَّ مَنْ كَانَ قَبْلَكُمْ كَانُوا يَتَّخِذُونَ قُبُورَ أَنْبِيَائِهِمْ مَسَاجِدَ فَإِنِّي أَنْهَاكُمْ عَنْ ذَلِكَ» .
അറിയുക : നിങ്ങൾക്ക് മുമ്പുണ്ടായിരുന്ന സമുദായങ്ങൾ   അവരുടെ നബിമാരുടെയും സജ്ജനങ്ങളുടെയും ഖബറുകളെ മസ്ജിദുകൾ/സുജൂദിന്റെ / നിസ്‌കാരത്തിന്റെ സ്ഥാനങ്ങൾ ആക്കിയിരുന്നു. .നിശ്ചയം ഞാൻ നിങ്ങൾക്കത് നിരോധിച്ചിരിക്കുന്നു (മുസ്ലിം)
وَأَحْمَدُ: «إنَّ مِنْ شِرَارِ النَّاسِ مَنْ تُدْرِكُهُمْ السَّاعَةُ وَهُمْ أَحْيَاءُ، وَاَلَّذِينَ يَتَّخِذُونَ الْقُبُورَ مَسَاجِدَ» .
മറ്റൊരു ഹദീസിൽ :
ജനങ്ങളിൽ ഏറ്റവും മോശക്കാർ അന്ത്യ നാളിന്റെ സമയത്തു  ജീവിച്ചിരിക്കുന്നവരും  ഖബറുകളെ മസ്ജിദുകൾ ആക്കുന്നവരുമാണ്
وَأَحْمَدُ وَأَبُو دَاوُد وَالتِّرْمِذِيُّ وَابْنُ مَاجَهْ وَالْحَاكِمُ: «الْأَرْضُ كُلُّهَا مَسْجِدٌ إلَّا الْمَقْبَرَةَ وَالْحَمَّامَ» .
മറ്റൊരു ഹദീസ്:
ഭൂമി മുഴുവൻ മസ്ജിദാണ് - മഖ്ബറയും കുളിമുറിയും ഒഴികെ
وَالشَّيْخَانِ وَأَبُو دَاوُد: «قَاتَلَ اللَّهُ الْيَهُودَ اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ» .
മറ്റൊരു ഹദീസ് :
അല്ലാഹു യഹൂദി - നസാ റാക്കളെ ശപിച്ചിരിക്കുന്നു - കാരണം അവർ അവരുടെ നബിമാരുടെ ഖബ്റുകളെ മസ്ജിദുകളാക്കി.
وَأَحْمَدُ عَنْ أُسَامَةَ، وَأَحْمَدُ وَالشَّيْخَانِ، وَالنَّسَائِيُّ عَنْ عَائِشَةَ وَابْنِ عَبَّاسٍ، وَمُسْلِمٌ عَنْ أَبِي هُرَيْرَةَ: «لَعَنَ اللَّهُ الْيَهُودَ وَالنَّصَارَى اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ» .

മറ്റൊരു ഹദീസ് :
അല്ലാഹു യഹൂദി - നസാ റാക്കളെ ശപിച്ചിരിക്കുന്നു - കാരണം അവർ അവരുടെ നബിമാരുടെ ഖബ്റുകളെ മസ്ജിദുകളാക്കി.
وَأَحْمَدُ وَالشَّيْخَانِ وَالنَّسَائِيُّ: «أُولَئِكَ إذَا كَانَ فِيهِمْ الرَّجُلُ الصَّالِحُ فَمَاتَ بَنَوْا عَلَى قَبْرِهِ مَسْجِدًا، وَصَوَّرُوا فِيهِ تِلْكَ الصُّوَرَ أُولَئِكَ شِرَارُ الْخَلْقِ عِنْدَ اللَّهِ يَوْمَ الْقِيَامَةِ» .
മറ്റൊരു നബി വചനത്തിൽ,
' അവരിൽപ്പെട്ട (യഹൂദീ - നസാറാക്കൾ) സ്വാലിഹായ ഒരാൾ മരിച്ചാൽ അയാളുടെ ഖബറിന്മേൽ അവർ ഒരു മസ്ജിദ് പണിയുകയും അതിൽ ആ നല്ല വ്യക്തിയുടെ ചിത്രങ്ങൾ സ്ഥാപിക്കുകയും ചെയ്യുമായിരുന്നു; അവർ അന്ത്യ നാളിൽ ജനങ്ങളിൽ ഏറ്റവും മോശക്കാർ ആയിരിക്കും. ( മുസ്നദ് അഹ്മദ് ,നസാഈ )' എന്ന് കാണാം.

وَابْنُ حِبَّانَ عَن أَنَسٍ: «نَهَى - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - عَنْ الصَّلَاةِ إلَى الْقُبُورِ» 

നബിﷺ ഖബ്റിങ്കലേക്ക് തിരിഞ്ഞു നിസ്ക്കരിക്കുന്നത് നിരോധിച്ചു (ഇബ്നു ഹിബ്ബാൻ)
وَأَحْمَدُ وَالطَّبَرَانِيُّ: «إنَّ مِنْ شِرَارِ النَّاسِ مَنْ تُدْرِكُهُمْ السَّاعَةُ وَهُمْ أَحْيَاءُ، وَمَنْ يَتَّخِذُ الْقُبُورَ مَسَاجِدَ» 
ജനങ്ങളിൽ ഏറ്റവും മോശക്കാർ അന്ത്യ നാളിന്റെ സമയത്തു  ജീവിച്ചിരിക്കുന്നവരും  ഖബറുകളെ മസ്ജിദുകൾ ആക്കുന്നവരുമാണ്, (അഹ്മദ് )
وَابْنُ سَعْدٍ: «أَلَا إنَّ مَنْ كَانَ قَبْلَكُمْ كَانُوا يَتَّخِذُونَ قُبُورَ أَنْبِيَائِهِمْ وَصَالِحِيهِمْ مَسَاجِدَ فَلَا تَتَّخِذُوا الْقُبُورَ مَسَاجِدَ فَإِنِّي أَنْهَاكُمْ عَنْ ذَلِكَ» .
അറിയുക : നിങ്ങൾക്ക് മുമ്പുണ്ടായിരുന്ന സമുദായങ്ങൾ   അവരുടെ നബിമാരുടെയും സജ്ജനങ്ങളുടെയും ഖബറുകളെ മസ്ജിദുകൾ/സുജൂദിന്റെ / നിസ്‌കാരത്തിന്റെ സ്ഥാനങ്ങൾ ആക്കിയിരുന്നു. നിങ്ങൾ ഖബ്റുകളെ മസ്ജിദുകളാക്കരുത്.നിശ്ചയം ഞാൻ നിങ്ങൾക്കത് നിരോധിച്ചിരിക്കുന്നു.( മുസ്നദ് അഹ്മദ് , മുസ്ലിം , നസാഈ )
وَعَبْدُ الرَّزَّاقِ «إنَّ مِنْ شَرِّ النَّاسِ مَنْ يَتَّخِذُ الْقُبُورَ مَسَاجِدَ» . وَأَيْضًا: «كَانَتْ بَنُو إسْرَائِيلَ اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ فَلَعَنَهُمْ اللَّهُ تَعَالَى» 
ഖബറുകളെ മസ്ജിദുകൾ ആക്കുന്നവർ എന്റെ ഉമ്മത്തിലെ മോശക്കാർ ആണ് .ഇസ്രാഈല്യർ ഖബറുകളെ മസ്ജിദുകൾ ആക്കിയതിനാൽ അല്ലാഹു അവരെ ശപിച്ചു ( അബ്ദു റസാഖ്)
 تَنْبِيهٌ: عَدُّ هَذِهِ السِّتَّةِ مِنْ الْكَبَائِرِ وَقَعَ فِي كَلَامِ بَعْضِ الشَّافِعِيَّةِ وَكَأَنَّهُ أَخَذَ ذَلِكَ مِمَّا ذَكَرْته مِنْ هَذِهِ الْأَحَادِيثِ، وَوَجْهُ أَخْذِ اتِّخَاذِ الْقَبْرِ مَسْجِدًا مِنْهَا وَاضِحٌ، لِأَنَّهُ لُعِنَ مَنْ فَعَلَ ذَلِكَ بِقُبُورِ أَنْبِيَائِهِ وَجُعِلَ مَنْ فَعَلَ ذَلِكَ بِقُبُورِ صُلَحَائِهِ شَرَّ الْخَلْقِ عِنْدَ اللَّهِ يَوْمَ الْقِيَامَةِ، فَفِيهِ تَحْذِيرٌ لَنَا كَمَا فِي رِوَايَةِ: «يُحَذِّرُ مَا صَنَعُوا» : أَيْ يُحَذِّرُ أُمَّتَهُ بِقَوْلِهِ لَهُمْ
ذَلِكَ مِنْ أَنْ يَصْنَعُوا كَصُنْعِ أُولَئِكَ فَيُلْعَنُوا كَمَا لُعِنُوا؛ وَاِتِّخَاذُ الْقَبْرِ مَسْجِدًا مَعْنَاهُ الصَّلَاةُ عَلَيْهِ أَوْ إلَيْهِ، وَحِينَئِذٍ فَقَوْلُهُ " وَالصَّلَاةُ إلَيْهَا " مُكَرَّرٌ إلَّا أَنْ يُرَادَ بِاِتِّخَاذِهَا مَسَاجِدَ الصَّلَاةُ عَلَيْهَا فَقَطْ، نَعَمْ إنَّمَا يُتَّجَهُ هَذَا الْأَخْذُ إنْ كَانَ الْقَبْرُ قَبْرَ مُعَظَّمٍ مِنْ نَبِيٍّ أَوْ وَلِيٍّ كَمَا أَشَارَتْ إلَيْهِ رِوَايَةُ: «إذَا كَانَ فِيهِمْ الرَّجُلُ الصَّالِحُ» وَمِنْ ثَمَّ قَالَ أَصْحَابُنَا: «تَحْرُمُ الصَّلَاةُ إلَى قُبُورِ الْأَنْبِيَاءِ وَالْأَوْلِيَاءِ تَبَرُّكًا وَإِعْظَامًا» فَاشْتَرَطُوا شَيْئَيْنِ أَنْ يَكُونَ قَبْرَ مُعَظَّمٍ وَأَنْ يَقْصِدَ بِالصَّلَاةِ إلَيْهِ - وَمِثْلُهَا الصَّلَاةُ - عَلَيْهِ التَّبَرُّكَ وَالْإِعْظَامَ، وَكَوْنُ هَذَا الْفِعْلِ كَبِيرَةً ظَاهِرٌ مِنْ الْأَحَادِيثِ الْمَذْكُورَةِ لِمَا عَلِمْت، وَكَأَنَّهُ قَاسَ عَلَى ذَلِكَ كُلَّ تَعْظِيمٍ لِلْقَبْرِ كَإِيقَادِ السُّرُجِ عَلَيْهِ تَعْظِيمًا لَهُ وَتَبَرُّكًا بِهِ، وَالطَّوَافُ بِهِ كَذَلِكَ وَهُوَ أَخْذٌ غَيْرُ بَعِيدٍ، سِيَّمَا وَقَدْ صَرَّحَ فِي الْحَدِيثِ الْمَذْكُورِ آنِفًا بِلَعْنِ مَنْ اتَّخَذَ عَلَى الْقَبْرِ سُرُجًا
فَيُحْمَلُ قَوْلُ أَصْحَابِنَا بِكَرَاهَةِ ذَلِكَ عَلَى مَا إذَا لَمْ يَقْصِدْ بِهِ تَعْظِيمًا وَتَبَرُّكًا بِذِي الْقَبْرِ.

ഈ ആറു കാര്യങ്ങളും  വൻ ദോഷങ്ങളിൽ പെട്ടതാണ് എന്ന് ഹദീസുകളുടെ അടിസ്ഥാനത്തിൽ ശാഫിഈ മദ്ഹബുകാരായ ചില പണ്ഡിതന്മാർ  പ്രസ്താവിച്ചിട്ടുണ്ട്. ഇതിൽ ഖബറുകൾ മസ്ജിദുകൾ  ആക്കുന്നതിലെ നിരോധനം സുവ്യക്തമാണ്.
കാരണം നബിമാരുടെ
ഖബറുകൾ മസ്ജിദുകൾ  ആക്കുന്നവൻ ശപിക്കപ്പെട്ടിരിക്കുന്നു എന്നും സ്വാലിഹീങ്ങളുടെ ഖബറുകൾ മസ്ജിദുകൾ ആക്കുന്നവർ അല്ലാഹുവിന്റെ അടുക്കൽ അന്ത്യനാളിൽ പടപ്പുകളിൽ ഏറ്റവും മോശക്കാർ ആയിരിക്കും എന്നും ഹദീസുകളിൽ വന്നിട്ടുണ്ടല്ലോ.
പ്രസ്തുത ഹദീസുകളിൽ നമുക്ക് മുന്നറിയിപ്പുണ്ട്. ഖബ്റുകൾ ജൂത-നസ്വാറാക്കൾ ചെയ്ത പോലെ നാം ചെയ്യുകയും അങ്ങനെ അത്തരക്കാർ ശപിക്കപ്പെട്ട പോലെ നാം ശപിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാവുന്നതിൽ നിന്നുള്ള മുന്നറിയിപ്പാണത്.

ഖബറുകളെ  മസ്ജിദുകൾ ആക്കുക എന്നാൽ ഖബറുകളിന്മേൽ നിസ്‌ക്കരിക്കലും ഖബറുകളിലേക്കു തിരിഞ്ഞു നിസ്‌ക്കരിക്കലും ആണ്. ഒരു നബിയുടേയോ വലിയ്യിന്റേയോ ഖബ്ർ ആകുമ്പോഴാണ് ഇത് കൂടുതൽ ഗൗരവതരമാകുന്നത്. 

നമ്മുടെ ആളുകൾ ( ശാഫിഈ മദ്ഹബുകാർ) ഖബറുകൾക്കു മേൽ നിസ്ക്കാരം ഹറാം ആക്കിയിരിക്കുന്നത് രണ്ടു നിബന്ധനകൾ പ്രകാരമാണ്. ആദരിക്കപ്പെടുന്ന ഒരു വ്യക്തിയുടെ ഖബർ ആവുകയും നിസ്‌ക്കാരത്തിലൂടെ ഖബറാളിയുടെ ബറകത്തു ഉദ്ദേശിച്ചോ  ഖബറാളിയോടുള്ള ആദരവ് ഉദ്ദേശിച്ചോ ആണെങ്കിൽ ഹറാമാണ്.ഇത് വൻ പാപമാണ് എന്ന് ഹദീസിൽ നിന്നും വ്യക്തമാണ്. ഖബറിനെ ആദരിക്കുക എന്ന് ഉദ്ദേശിച്ചോ ബറകത്തു ഉദ്ദേശിച്ചോ ഖബറിങ്കൽ  വിളക്ക് കത്തിക്കലും ഖബറിനെ പ്രദക്ഷിണം ചെയ്യലും ഇതിനോട് ഖിയാസ് ആക്കി ഹറാം ആയിട്ടാണ് മനസ്സിലാക്കേണ്ടത്.ഖബങ്കൽ  വിളക്ക് കത്തിക്കൽ ശപിക്കപ്പെട്ട പ്രവർത്തിയാണെന്നു വ്യക്തമായും ചില ഹദീസുകളിൽ വന്നിട്ടുണ്ട് താനും .അപ്പോൾ ഖബറാളിയോടുള്ള  ആദരവോ ഖബറാളിയുടെ  ബറകത്തു എടുക്കലോ  ഉദ്ദേശിക്കാതെയാണ് ഇപ്രകാരം ചെയ്യുന്നതെങ്കിൽ ആണ് കറാഹത്തു  എന്ന വിധി എന്നാണ് ശാഫിഈ മദ്ഹബുകാരുടെ സംസാരത്തിൽ നിന്നും മനസ്സിലാക്കേണ്ടത് (ഖബ്റാളിയോടുള്ള ആദരവോ ബറകത്തോ ഉദ്ദേശിച്ച് ചെയ്യുമ്പോൾ ഹറാം ആണ് )
وَأَمَّا اتِّخَاذُهَا أَوْثَانًا فَجَاءَ النَّهْيُ عَنْهُ بِقَوْلِهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ -: «لَا تَتَّخِذُوا قَبْرِي وَثَنًا يُعْبَدُ بَعْدِي» أَيْ لَا تُعَظِّمُوهُ تَعْظِيمَ غَيْرِكُمْ لِأَوْثَانِهِمْ بِالسُّجُودِ لَهُ أَوْ نَحْوِهِ، فَإِنْ أَرَادَ ذَلِكَ الْإِمَامُ بِقَوْلِهِ: «وَاِتِّخَاذُهَا أَوْثَانًا» هَذَا الْمَعْنَى اُتُّجِهَ مَا قَالَهُ مِنْ أَنَّ ذَلِكَ كَبِيرَةٌ بَلْ كُفْرٌ بِشَرْطِهِ، وَإِنْ أَرَادَ أَنَّ مُطْلَقَ التَّعْظِيمِ الَّذِي لَمْ يُؤْذَنْ فِيهِ كَبِيرَةٌ فَفِيهِ بُعْدٌ، نَعَمْ
ഖബ്റുകളെ ബിംബങ്ങളാക്കുക എന്ന വിഷയത്തിൽ നബിﷺ യിൽ നിന്ന് നിരോധനം വന്നിട്ടുണ്ട്.നബിﷺ പറഞ്ഞു: നിങ്ങൾ എനിക്ക് ശേഷം, എന്റെ ഖബ്റിനെ ആരാധിക്കപ്പെടുന്ന ബിംബമാക്കരുത്. അതായത് നിങ്ങൾ എന്റെ ഖബ്റിനെ , ഖബ്റിന്  സുജൂദ് ചെയ്യുകയോ അതു പോലുള്ള കാര്യങ്ങൾ ചെയ്യുകയോ ചെയ്തു കൊണ്ട് മറ്റുള്ളവർ അവരുടെ ബിംബങ്ങളെ ആദരിക്കുന്നത് പോലെ ആദരിക്കരുത്...........
وَقَالَ بَعْضُ الْحَنَابِلَةِ: قَصْدُ الرَّجُلِ الصَّلَاةَ عِنْدَ الْقَبْرِ مُتَبَرِّكًا بِهِ عَيْنُ الْمُحَادَّةِ لِلَّهِ تَعَالَى وَرَسُولِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، وَإِبْدَاعُ دِينٍ لَمْ يَأْذَنْ بِهِ اللَّهُ عَزَّ وَجَلَّ لِلنَّهْيِ عَنْهَا ثُمَّ إِجْمَاعًا فَإِنَّ أَعْظَمَ الْمُحَرَّمَاتِ وَأَسْبَابِ الشِّرْكِ الصَّلَاةُ عِنْدَهَا وَاتِّخَاذُهَا مَسَاجِدَ أَوْ بِنَاؤُهَا عَلَيْهَا،وَالْقَوْلُ بِالْكَرَاهَةِ مَحْمُولٌ عَلَى غَيْرِ ذَلِكَ إذْ لَا يُظَنُّ بِالْعُلَمَاءِ تَجْوِيزُ فِعْلٍ تَوَاتَرَ عَنْ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - لَعْنُ فَاعِلِهِ.
وَتَجِبُ الْمُبَادَرَةُ لِهَدْمِهَا وَهَدْمِ الْقِبَابِ الَّتِي عَلَى الْقُبُورِ إِذْ هِيَ أَضَرُّ مِنْ مَسْجِدِ الضِّرَارِ لِأَنَّهَا أُسِّسَتْ عَلَى مَعْصِيَةِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ؛ لِأَنَّهُ عَلَيْهِ الصَّلَاةُ وَالسَّلَامُ نَهَى عَنْ ذَلِكَ وَأَمَرَ بِهَدْمِ الْقُبُورِ الْمُشْرِفَةِ، وَتَجِبُ إِزَالَةُ كُلِّ قِنْدِيلٍ وَسِرَاجٍ عَلَى قَبْرٍ وَلَا يَصِحُّ وَقْفُهُ وَلَا نَذْرُهُ. اه 
ആശയം : ഹമ്പലികളിൽ ചിലർ പറഞ്ഞിരിക്കുന്നു : ബര്കത് ഉദ്ദേശിച്ചു ഖബറിന് സമീപം നിസ്‌ക്കരിക്കൽ അല്ലാഹുവിനേയും റസൂലിനെയും ധിക്കരിക്കലും അല്ലാഹു അനുമതി നൽകാത്ത കാര്യം ദീനിൽ പുതുതായി ഉണ്ടാക്കലുമാണ് . നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളിൽ ഏറ്റവും ഗൗരവുമുള്ളതും ശിർക്കിനു ഹേതുവാകുന്നതും ആയ കാര്യങ്ങളാണ് ഖബറിന് സമീപം നിസ്‌ക്കരിക്കലും ഖബറുകൾ മസ്ജിദുകളാക്കലും ഖബറുകൾക്ക് മേൽ മസ്ജി ദുകൾ  പണിയലും...................
അവയും  ഖബറുകൾക്കു മേലുള്ള ഖുബ്ബകളും പൊളിക്കൽ നിർബന്ധമാണ്‌.കാരണം അവ നബിയുടെ കാലത്തു മുനാഫിഖുകൾ നിർമ്മിച്ച മസ്ജിദു ദിരാരിനെക്കാൾ ദ്രോഹം ഉണ്ടാക്കുന്നവയാണ്.കാരണം അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ ധിക്കരിച്ചു കൊണ്ടാണ് അത്തരം നിർമ്മിതികൾ നിർമ്മിക്കപ്പെട്ടിട്ടുള്ളത്.കാരണം ഉയർത്തപ്പെട്ട ഖബറുകൾ പൊളിക്കാൻ അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമ ഉത്തരവ് നൽകിയിട്ടുണ്ട്.ഖബറിങ്കൽ നിന്ന് വിളക്കുകളും തിരികളും എല്ലാം നീക്കം ചെയ്യൽ നിർബന്ധമാണ്‌.( കുറിപ്പ് :  ഇസ്‌ലാമിക ഭരണ കൂടം അല്ലാത്തിടങ്ങളിൽ സാമൂഹ്യ പ്രശ്നങ്ങൾക്കും കലാപങ്ങൾക്കും കാരണമാകും എങ്കിൽ ഇങ്ങിനെ പൊളിക്കാൻ പാടില്ല ; വ്യക്തികളും സംഘങ്ങളും നിയമം കയ്യിൽ എടുക്കരുത് )ഖബറുകളിലേക്കു വിളക്ക് / തിരി നേർച്ചയാക്കലോ വഖഫു ചെയ്യലോ ശരിയല്ല.
اوصيكم بالدعاء
عباس برمبادن
8848787706
السلام عليكم

Comments