അണിയുന്ന ആഭരണത്തിന് സകാത്ത് നിർബന്ധമില്ല എന്ന അഭിപ്രായം സാധുവല്ലെന്ന്ഇമാം ബൈഹഖി (റ)

https://al-maktaba.org/book/33013/3016#p1
അണിയുന്ന ആഭരണത്തിന് സകാത്ത് നിർബന്ധമില്ല എന്ന അഭിപ്രായം സാധുവല്ലെന്ന്
ഇമാം ബൈഹഖി (റ)
🌹🌹🌹🌹🌹
ഇമാം ബൈഹഖി (റ)
 യുടെ മഅരി ഫതു സ്സുനനി വൽ ആസാർ എന്ന കിതാബിൽ നിന്ന് :

⬇️⬇️⬇️⬇️

8305 - وَالَّذِي يَرْوِيهِ بَعْضُ فُقَهَائِنَا مَرْفُوعًا: لَيْسَ فِي الْحُلِيِّ زَكَاةٌ، لَا أَصْلَ لَهُ إِنَّمَا يُرْوَى، عَنْ جَابِرٍ مِنْ قَوْلِهِ غَيْرَ مَرْفُوعٍ،

8306 - وَالَّذِي يُرْوَى عَنْ عَافِيَةَ بْنِ أَيُّوبَ، عَنِ اللَّيْثِ، عَنْ أَبِي الزُّبَيْرِ، عَنْ جَابِرٍ، مَرْفُوعًا، بَاطِلٌ لَا أَصْلَ لَهُ، وَعَافِيَةُ بْنُ أَيُّوبَ مَجْهُولٌ، فَمَنِ احْتَجَّ بِهِ مَرْفُوعًا كَانَ مُغَرَّرًا بِدِينِهِ، دَاخِلًا فِيمَا نَعِيبُ بِهِ الْمُخَالِفِينَ فِي الِاحْتِجَاجِ بِرِوَايَةِ الْكَذَّابِينَ، وَاللَّهُ يَعْصِمُنَا مِنْ أَمْثَالِهِ
ആശയ സംഗ്രഹം :ഇമാം ബൈഹഖി റഹിമഹുല്ലാഹ് തുടർന്ന് പറയുന്നു : നമ്മുടെ ഫിഖ്ഹ് പണ്ഡിതന്മാർ ' ആഭരണത്തിനു സകാത്തില്ല' എന്ന് നബിവചനമായി ജാബി റദിയല്ലാഹു അന്ഹുവിൽ നിന്നുള്ള റിപ്പോർട്ട് ഉദ്ധരിക്കുന്നതിനു ഒരു അടിസ്ഥാനവുമില്ല.അത് ജാബിർ റദിയല്ലാഹു  അന്ഹുവിന്റെ വചനമാണ് ; അല്ലാതെ നബി വചനമല്ല(മർഫൂഉ അല്ല ).പിന്നെ ആഫിയത് ബ്നു അയ്യൂബ് ലൈസിൽ  നിന്നും ലൈസ് അബുസുബൈറിൽ നിന്നും അബുസുബൈർ ജാബിർ റദിയല്ലാഹു അന്ഹുവിൽ നിന്ന് നബിവചനമായി  ഉദ്ധരിക്കുന്ന 'ആഭരണത്തിനു സകാത്തില്ല' എന്ന റിപ്പോർട്ടിനും യാതൊരു അടിസ്ഥാനവുമില്ല. കാരണം ഇതിന്റെ പരമ്പരയിലെ  ആഫിയത് ബ്നു അയ്യൂബ് മജ്‌ഹൂൽ (അദ്ധേഹത്തിന്റെ അവസ്ഥ അജ്ഞാതം)ആണ്. അപ്പോൾ ഇത് നബിവചനമാണെന്നു തെളിവ് പിടിച്ചു ആഭരണത്തിനു സകാത്തില്ല എന്ന് പറയുന്നവൻ പെരുങ്കള്ളന്മാരുടെ റിപ്പോർട്ടുകൾ വച്ച്   തെളിവ് ദീനിൽ വഞ്ചന കാണിക്കുന്നവരുടെ ഗണത്തിൽ പെടുമോ എന്ന് നാം ആശങ്കപ്പെടേണ്ടതുണ്ട്.അല്ലാഹു അത്തരക്കാരിൽ നിന്ന് നമ്മെ കാത്തു രക്ഷിക്കട്ടേ

Comments