വിഷയം : അല്ലാഹുവിനെക്കൊണ്ടല്ലാതെ സത്യം ചെയ്യരുത്
ഹദീസ് കാണുക:
عَنْ عَبْدِ اللَّهِ بْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَدْرَكَ عُمَرَ بْنَ الْخَطَّابِ وَهُوَ يَسِيرُ فِي رَكْبٍ يَحْلِفُ بِأَبِيهِ فَقَالَ أَلَا إِنَّ اللَّهَ يَنْهَاكُمْ أَنْ تَحْلِفُوا بِآبَائِكُمْ مَنْ كَانَ حَالِفًا فَلْيَحْلِفْ بِاللَّهِ أَوْ لِيَصْمُتْ
ആശയ വിവർത്തനം : അബ്ദുല്ലാഹി ബ്നു ഉമർ (റ) റിപ്പോർട്ട് ചെയ്യുന്നു: ഉമറു ബ്നുൽ ഖത്താബ് (റ) ഒരു യാത്രാ സംഘത്തിൽ യാത്ര ചെയ്യുമ്പോൾ ഉമർ (റ) അദ്ദേഹത്തിന്റെ പിതാവിന്റെ പേരിൽ സത്യം ചെയ്യുന്നതായി അല്ലാഹുവിന്റെ റസൂൽ (സ്വ)ക്ക് വിവരം കിട്ടി. അപ്പോൾ നബി(സ്വ) പറഞ്ഞു: അറിയുക; നിങ്ങൾ നിങ്ങളുടെ പിതാക്കളെക്കൊണ്ട് സത്യം ചെയ്യരുത്; ആരെങ്കിലും സത്യം ചെയ്യുന്നെങ്കിൽ അല്ലാഹുവിനെക്കൊണ്ട് സത്യം ചെയ്യുക; അല്ലെങ്കിൽ മൗനം പാലിക്കുക
(അവലംബം : സ്വഹീഹുൽ ബുഖാരി)
https://islamweb.net/ar/library/index.php?page=bookcontents&idfrom=12174&idto=12180&bk_no=52&ID=3664
ശ്രദ്ധിക്കുക: പ്രിയരേ, അമ്പിയാ ഔലിയാക്കളാണ് സത്യം , മമ്പുറത്തെ തങ്ങളാണ് സത്യം , എന്റെ ബാപ്പയാണ് സത്യം തുടങ്ങിയ പ്രയോഗങ്ങൾ അനുവദനീയമല്ല എന്ന് ഈ ഹദീസിൽ നിന്ന് മനസ്സിലാക്കാം. സത്യം ചെയ്യുന്നെങ്കിൽ അല്ലാഹുവിനെക്കൊണ്ട് മാത്രമേ സത്യം ചെയ്യാവൂ.
🌹🌹🌹🌹🌹
സുനനു അബീദാവൂദിൽ വന്ന മറ്റൊരു ഹദീസ് :
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم " لاَ تَحْلِفُوا بِآبَائِكُمْ وَلاَ بِأُمَّهَاتِكُمْ وَلاَ بِالأَنْدَادِ وَلاَ تَحْلِفُوا إِلاَّ بِاللَّهِ وَلاَ تَحْلِفُوا بِاللَّهِ إِلاَّ وَأَنْتُمْ صَادِقُونَ
ആശയ വിവർത്തനം : നിങ്ങൾ നിങ്ങളുടെ പിതാക്കളെക്കൊണ്ടോ മാതാക്കളെക്കൊണ്ടോ അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന അൻദാദുകളെക്കൊണ്ടോ (മുശ്രിക്കുകൾ ആരാധിക്കുന്ന) സത്യം ചെയ്യരുത്. അല്ലാഹുവിനെക്കൊണ്ടല്ലാതെ നിങ്ങൾ സത്യം ചെയ്യരുത്. @abbasparam
നിങ്ങൾ സത്യവാന്മാരായിക്കൊണ്ടല്ലാതെ അല്ലാഹുവിനെക്കൊണ്ട് സത്യം ചെയ്യരുത്
(അല്ലാഹുവാണ് സത്യം എന്ന് സത്യം ചെയ്ത് കൊണ്ട് കളവ് പറയരുത് എന്നർത്ഥം)
https://sunnah.com/abudawud:3248
🌹🌹🌹🌹🌹
Comments
Post a Comment