ഖബറാളികളുടെ സാമീപ്യം ഉദ്ദേശിച്ച് സ്വാലിഹീങ്ങളുടെ മഖ്ബറകളിലേക്ക് നേർച്ചയാക്കൽ നിഷിദ്ധമാണെന്ന് പ്രമുഖ ഹനഫി പണ്ഡിതൻ സിറാജുദ്ദീൻ ഇബ്നു നുജൈം (റ)_(ഹിജ്റ 1005 - ൽ ജനനം)_ കൻസുദ്ദഖാഇഖിന്റെ ശറഹിൽ

https://al-maktaba.org/book/33063/502
السلام عليكم
*അൽ കിതാബ് പഠന പരമ്പര* 

*തെരഞ്ഞെടുത്ത ഇബാറത്തുകൾ*

വിഷയം :
*ഖബറാളികളുടെ സാമീപ്യം ഉദ്ദേശിച്ച് സ്വാലിഹീങ്ങളുടെ മഖ്ബറകളിലേക്ക് നേർച്ചയാക്കൽ നിഷിദ്ധമാണെന്ന്  പ്രമുഖ ഹനഫി പണ്ഡിതൻ സിറാജുദ്ദീൻ ഇബ്നു നുജൈം (റ)* (ഹിജ്റ 1005 - ൽ ജനനം) കൻസുദ്ദഖാഇഖിന്റെ ശറഹിൽ
🌹🌹🌹🌹🌹
*واعلم أن الشيخ قاسم قال في (شرح في رب البحار): إن النذر الذي يقع من أكثر العوام بأن يأتي إلى قبر بعض الصلحاء ويكشف الستر قائلاً سيدي فلان إن رد غائبي أو عوفي مريضي أو قضيت حاجتي فلك من الذهب أو الفضة أو الطعام أو الماء أو الشمع أو الزيت كذا باطل إجماعًا لوجوه منها أن النذر للمخلوق لا يجوز ومنها أن المنذور له ميت وهو لا يملك ومنها أنه ظن أن الميت يتصرف في الأمر دون الحق سبحانه وتعالى واعتقاد هذا كفر*
ആശയ വിവർത്തനം : ശൈഖ് ഖാസിം പറയുന്നു: അധികം സാധാരണ ജനങ്ങളും ചെയ്യുന്ന തരത്തിലുള്ള നേർച്ച , അതായത്, ചില സ്വാലിഹീങ്ങളുടെ ഖബറിങ്കൽ ചെന്ന് അവിടത്തെ മറ നീക്കി ' *ഇന്നാലിന്ന സയ്യിദരേ, എന്റെ കളഞ്ഞ് പോയ വസ്തു തിരിച്ചു ലഭിച്ചാൽ, അല്ലെങ്കിൽ എന്റെ രോഗിയുടെ രോഗം സുഖപ്പെട്ടാൽ , അല്ലെങ്കിൽ എന്റെ ആവശ്യം നിവർത്തിക്കപ്പെട്ടാൽ അങ്ങേക്കുള്ളതാണ് ഈ സ്വർണ്ണം അല്ലെങ്കിൽ വെള്ളി അല്ലെങ്കിൽ ഭക്ഷണം അല്ലെങ്കിൽ വെള്ളം അല്ലെങ്കിൽ മെഴുക് അല്ലെങ്കിൽ എണ്ണ എന്നൊക്കെ പറഞ്ഞ് കൊണ്ട് നേർച്ചയാക്കൽ ബാത്വിലാണ്*.
ഇത് ബാത്വിൽ ആണെന്ന് (സത്യ വിരുദ്ധമാണ്; പാടില്ല) പറയാൻ പല കാരണങ്ങളുണ്ട്.അവയിൽ ചിലത് താഴെ പറയുന്നു:
  (1) *പടപ്പുകൾക്ക് നേർച്ചയാക്കൽ അനുവദനീയമല്ല* 

(2)
 *ഇവിടെ നേർച്ച നേരുന്നത് മയ്യിത്തിനാണ് ; മയ്യിത്താകട്ടെ ഒന്നും ഉടമപ്പെടുത്തുന്നില്ല*.

(3)  
*അല്ലാഹുവിനെ കൂടാതെ തീർച്ചയായും മയ്യിത്ത് കാര്യങ്ങളിൽ വ്യവഹാരം നടത്തും എന്ന വിശ്വാസത്തിലാണ് ചെയ്യുന്നത്. അങ്ങിനെ വിശ്വസിക്കൽ കുഫ്റാണ്*
🌹🌹🌹🌹🌹
പ്രിയ സഹോദരങ്ങളേ, ചിന്തിക്കുക:

പല മഖ്ബറകളിലും ചെന്ന് മുസ്ലിം ഉമ്മത്തിൽപ്പെട്ട ആളുകൾ കാട്ടിക്കൂട്ടുന്ന അനാചാരങ്ങൾ കാണുമ്പോൾ സങ്കടം തോന്നാറില്ലേ ; അവരെ നാം പരിഹസിക്കാതെ അവരോട് സൗഹൃദത്തോടെ  ശരിയായ ദീൻ എന്താണെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കാൻ ശ്രമിക്കുകയും അവർക്ക് ശരിയായ ഹിദായത്ത് ലഭിക്കാൻ  വേണ്ടി അല്ലാഹുവിനോട് ദുആഉ ചെയ്യുകയും ചെയ്യുക

അല്ലാഹു നമ്മെ എല്ലാവരെയും ഹിദായത്തിലാക്കട്ടേ - ആമീൻ
❤️❤️❤️❤️❤️
اوصيكم بالدعاء
عباس برمبادن
8848787706
السلام عليكم
🌹🌹🌹🌹🌹

Comments