https://youtu.be/2oiIkf6BbWA
السلام عليكم
അൽ കിതാബ് പഠന പരമ്പര
*തെരഞ്ഞെടുത്ത ഇബാറത്തുകൾ*
*العبارات المختارات*
*ദിവസങ്ങളിൽ നഹ്സ് നോക്കുന്ന ആചാരം ജൂതന്മാരുടെ ചര്യയാണെന്ന് ഇബ്നു ഹജർ അൽ ഹൈതമി (റ) യുടെ ഫതാവാ അൽ ഹദീസിയ്യ : യിൽ വ്യക്തമാക്കുന്നു* :
مطلب في الأيام والليالي وسعيدها ونحسها
രാപ്പകലുകളിലും അവയുടെ ഭാഗ്യത്തിലും നിർഭാഗ്യത്തിലും (നഹ്സിലും) ഉള്ള ചർച്ച:
وسئل نفع الله بعلومه : السؤال عن النحس والسعد وعن الأيام والليالي التي تصلح لنحو السفر والانتقال ما يكون جوابه ؟
[ഇമാം ഇബ്നു ഹജര്‍ അൽ ഹൈതമി(റ) യോട്] ചോദിക്കപ്പെട്ടു (അദ്ദേഹത്തിന്റെ വിജ്ഞാനീയങ്ങൾ മുഖേന അല്ലാഹു പ്രയോജനം നൽകട്ടേ) :
നഹ്സ്, സഅ്ദ് (ഭാഗ്യനിർഭാഗ്യങ്ങൾ) എന്നിവയെ സംബന്ധിച്ചും യാത്രക്കും സഞ്ചാരത്തിനും പറ്റുന്ന ദിവസങ്ങളെ സംബന്ധിച്ചുമുള്ള ചോദ്യം; എന്താണ് അതിന്നുള്ള മറുപടി ❓
فأجاب رضي الله عنه :
مَن يَسْألُ عَنْ النَّحْسِ وما بَعْدَهُ لا يُجابُ إلّا بِالإعْراضِ عَنْهُ وتَسْفِيهِ ما فَعَلَهُ ويُبَيِّنُ لَهُ قُبْحَهُ وأنَّ ذَلِكَ مِن سُنَّةِ اليَهُودِ لا مِن هدي المُسْلِمِينَ المُتَوَكِّلِينَ عَلى خالِقِهِمْ وبارِئِهِمْ الَّذِينَ لا يَحْسِبُونَ وعَلى رَبِّهِمْ يَتَوَكَّلُونَ وما يُنْقَلُ مِن الأيّامِ المَنقُوطَةِ ونَحْوِها عَنْ عَلِيٍّ كَرَّمَ اللَّهُ تَعالى وجْهَهُ باطِلٌ كَذِبٌ لا أصْلَ لَهُ فَلْيُحْذَرْ مِن ذَلِكَ، واَللَّهُ تَعالى أعْلَمُ.
അതിന്ന് ഇമാം ഇബ്നു ഹജര്‍ അൽ ഹൈതമി(റ) മറുപടി നൽകി:
*ആരാണോ നഹ്സിനെക്കുറിച്ചും തുടർന്നുള്ള കാര്യങ്ങളെക്കുറിച്ചും ചോദിക്കുന്നത്, അവനോടും അവൻ ചെയ്ത അവന്റെ ഭോഷത്വത്തോടും പുറം തിരിഞ്ഞു കൊണ്ടല്ലാതെ മറുപടി പറയരുത്. എന്നിട്ട് അവന്ന് നഹ്സ് നോക്കുക എന്നതിന്റെ മോശത്തരം വിവരിച്ചു കൊടുക്കണം. തീർച്ചയായും അത് (നഹ്സ് നോക്കൽ) ജൂതന്മാരുടെ ചര്യയാണ്,
നഹ്സിന്റെ കണക്കൊന്നും നോക്കാതെ, എല്ലാം സൃഷ്ടാവായ അല്ലാഹുവില്‍ ഭരമേൽപ്പിക്കുന്ന മുസ്ലിംകളുടെ ചര്യയല്ല നഹ്സ് നോക്കൽ, മുസ്ലിംകൾ തങ്ങളുടെ റബ്ബിൽ എല്ലാം തവക്കുൽ ആക്കുന്നവരാണ്, അലി(കർറമല്ലാഹു വജ്ഹഹു)വിൽ നിന്ന് ഉദ്ധരിക്കപ്പെടാറുള്ള നോട്ടു ചെയ്യപ്പെട്ട (നഹ്സ് അടയാളപ്പെടുത്തിയ) ദിവസങ്ങളും
(الأيام المنقوطة) അത് പോലുള്ള സംഗതികളും വ്യാജവും അടിസ്ഥാന രഹിതമായ കളവുമാണ് (അലി [റ] അങ്ങനെ പറഞ്ഞിട്ടില്ല എന്നർത്ഥം) എന്നും വിവരിച്ചു കൊടുക്കണം.
(فتاوى الحديثة)
http://islamport.com/w/ftw/Web/3438/59.htm
🥬🥬🥬🥬🥬
പരിഭാഷകന്റെ കുറിപ്പ്:
ശ്രദ്ധിക്കുക: ചില ദിവസങ്ങൾക്ക് മറ്റു ചില ദിവസങ്ങളേക്കാൾ മേൻമകളുണ്ട് എന്നത് ഖുർആനിലും ഹദീസിലും സ്ഥിരപ്പെട്ട സംഗതിയാണ്. എന്നാൽ ഇതിന്നർത്ഥം ചില ദിവസങ്ങളും ചില സമയങ്ങളും മോശമാണെന്നോ അവയിൽ ദുഃശ്ശകുനം ഉണ്ടെന്നോ അല്ല. സത്യനിഷേധികൾക്ക് ശിക്ഷ ഇറങ്ങിയ ദിവസങ്ങളെ നഹ്സിന്റെ ദിനങ്ങൾ എന്ന് ഖുർആൻ വിശേഷിപ്പിച്ചത് ആ ശിക്ഷയിറങ്ങിയത് സത്യനിഷേധികളെ സംബന്ധിച്ച് ദുർദ്ദിനങ്ങളാണ് എന്ന അർത്ഥത്തിൽ മാത്രമാണെന്നും അതല്ലാതെ സത്യവിശ്വാസികൾക്ക് ഒരു ദിവസവും നഹ്സിന്റെ ദിനമല്ലെന്നും പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്.
നഹ്സ് നോക്കുന്നതിൽ യാതൊരു ഇസ്ലാമിക അടിസ്ഥാനവുമില്ലയെന്ന് തഫ്സീർ റൂഹുൽ മആനിയിൽ ഇമാം ആലൂസി (റ) യും വക്തമാക്കുന്നു :
ബ്ലോഗ് :
http://alkithabquestionanswersmalayalam.blogspot.com/2017/11/blog-post.html
വീഡിയോ ലിങ്ക് :
https://youtu.be/_XM7yFH7FhI
🥬🥬🥬🥬🥬
ദുആഉ വസ്വിയ്യത്തോടെ, അബ്ബാസ് പറമ്പാടൻ
8848787706
السلام عليكم
🥦🥦🥦🥦🥦
Comments
Post a Comment