http://islamport.com/w/srh/Web/2747/1514.htm
സൂഫി ഡാൻസ് ബിദ്അത്തും നിഷിദ്ധവുമാണെന്ന് ഇബ്നു ഹജർ അൽ അസ്ഖലാനി (റ) ഫത്ഹുൽ ബാരിയിൽ വ്യക്തമാക്കുന്നു :
وَأَمَّا مَا ابْتَدَعَهُ الصُّوفِيَّةُ فِي ذَلِكَ فَمِنْ قَبِيلِ مَا لَا يُخْتَلَفُ فِي تَحْرِيمِهِ لَكِنَّ النُّفُوسَ الشَّهْوَانِيَّةَ غَلَبَتْ عَلَى كَثِيرٍ مِمَّنْ يُنْسَبُ إِلَى الْخَيْرِ حَتَّى لَقَدْ ظَهَرَتْ مِنْ كَثِيرٍ مِنْهُمْ فِعْلَاتُ الْمَجَانِينِ وَالصِّبْيَانِ حَتَّى رَقَصُوا بِحَرَكَاتٍ مُتَطَابِقَةٍ وَتَقْطِيعَاتٍ مُتَلَاحِقَةٍ وَانْتَهَى التَّوَاقُحُ بِقَوْمٍ مِنْهُمْ إِلَى أَنْ جَعَلُوهَا مِنْ بَابِ الْقُرَبِ وَصَالِحِ الْأَعْمَالِ وَأَنَّ ذَلِكَ يُثْمِرُ سِنِيِّ الْأَحْوَالِ وَهَذَا عَلَى التَّحْقِيقِ مِنْ آثَارِ الزَّنْدَقَةِ وَقَوْلُ أَهْلِ الْمُخَرِّفَةِ وَاللَّهُ الْمُسْتَعَانُ وَيَنْبَغِي أَنْ يُعْكَسَ مُرَادهم (وَيقْرَأسيء عَوَّضَ النُّونَ الْخَفِيفَةَ الْمَكْسُورَةَ بِغَيْرِ هَمْزٍ بِمُثَنَّاةٍ تَحْتَانِيَّة ثَقيلَة مهموزا)
മുകളിൽ സൂചിപ്പിച്ച ,ചില സൂഫിയാക്കൾ പറഞ്ഞ തരത്തിലുള്ള സംഗീതവും സംഗീതോപകരണങ്ങളും ഹറാം ആണെന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ല.നഫ്സിന്റെ വികാര വിചാരങ്ങൾ നന്മയുടെ ആളുകളെ പോലും അതിജയിച്ചിരിക്കുന്നു. അവരിൽ പെട്ട കുറെ പേർ പ്രത്യേക തരത്തിലുള്ള അംഗ ചലനങ്ങളിലൂടെയും മറ്റും ഡാൻസ് ചുവടുകൾ വയ്ക്കുകയും ഭ്രാന്തന്മാർക്കും കുട്ടികൾക്കും സമാനാമായ ചെയ്തികൾ പ്രവർത്തിക്കുകയും എന്നിട്ട് ഇത്തരം ചെയ്തികൾ അല്ലാഹുവിന്റെ സാമീപ്യം സിദ്ധിക്കാനുള്ളതും സല്കർമ്മങ്ങളും ആണെന്ന് ജൽപ്പിക്കുകയും ചെയ്യുന്നു.എന്നാൽ ഇത്തരം പ്രവർത്തികൾ ദൈവ നിഷേധത്തിന്റെ അടയാളങ്ങളും മനോ നില തെറ്റിയവരുടെ പ്രവർത്തനങ്ങളും ആണ് എന്നതാണ് സത്യം....അല്ലാഹുവിനോടാണ് സഹായം തേടാനുളളത്....അവരുടെ ഉദ്ദേശ്യത്തിനു വിരുദ്ധമാവൽ അത്യാവശ്യമാണ്
Comments
Post a Comment