ഒരിക്കലും മരിക്കാത്ത അല്ലാഹുവിനെ വിട്ട് മരിച്ചു പോയവരോട് ബുദ്ധിയുള്ളവർ സഹായം തേടുന്നത് അത്ഭുതകരമാണെന്ന് ഇബ്നു തൈമിയ്യ (റ)
വിഷയം :
*മരിക്കാനുള്ള വരിലോ മരിച്ചവരിലോ ഭരമേൽപ്പിക്കേണ്ട ; എന്നെന്നും ജീവിച്ചിരിക്കുന്ന, മരണമില്ലാത്ത അല്ലാഹുവിൽ മാത്രം തവക്കുലാക്കുക (ഭരമേൽപ്പിക്കുക )* -
(അൽ ഫുർഖാൻ 25: 58 കാണുക) :
*وَتَوَكَّلۡ عَلَى ٱلۡحَىِّ ٱلَّذِى لَا يَمُوتُ وَسَبِّحۡ بِحَمۡدِهِۦۚ وَكَفَىٰ بِهِۦ بِذُنُوبِ عِبَادِهِۦ خَبِيرًا*
(നബിയേ) മരണം ബാധിക്കാത്ത സജീവനായുള്ളവനില്‍ (കാര്യങ്ങളെ) ഭരമേല്‍പിക്കുകയും ചെയ്തുകൊള്ളുക. അവന് സ്തോത്രം ചെയ്യുന്നതോടെ കീര്‍ത്തനവും ചെയ്യുക. തന്‍റെ അടിയാന്‍മാരുടെ പാപങ്ങളെക്കുറിച്ച് സൂക്ഷ്മജ്ഞനായി അവന്‍ തന്നെ മതി!
🌹🌹🌹🌹🌹
അമാനി തഫ്സീറിൽ നിന്ന് :
⬇️⬇️⬇️⬇️⬇️
ഭരമേല്‍പിക്കന്നതിനാസ്പദമായ അവന്‍റെ ചില ഗുണവൈശിഷ്ട്യങ്ങളും അതോടൊപ്പം എടുത്തു പറഞ്ഞിരിക്കുന്നു:
1) അവന്‍ ഒരിക്കലും മരണം ബാധിക്കാത്തവനും, എന്നെന്നും ജീവിച്ചിരിക്കുന്നവനുമാണ്.
2) അവന്‍ തന്‍റെ അടിയാന്‍മാരുടെ – അവന്‍റെ അടിയാന്‍മാരല്ലാതെ ഒരാളും ഇല്ലതാനും – പ്രവര്‍ത്തനങ്ങളെക്കുറിച്ച് സസൂക്ഷ്മം അറിയുന്നവനാണ്. അഥവാ, അതിനെപ്പറ്റി വേണ്ടുന്ന നടപടികള്‍ എടുക്കുവാന്‍ മറ്റാരുടെയെങ്കിലും തെളിവോ, സഹായമോ, മാദ്ധ്യസ്ഥമോ, ഇടപെടലോ ഒന്നും തന്നെ അവന് ആവശ്യമില്ല.
3) ആകാശഭൂമികളടക്കമുള്ള സകല വസ്തുവിന്‍റെയും സ്രഷ്ടാവും സിംഹാസനാധിപതിയും അവനാണ്. എന്നിരിക്കെ മറ്റാരിലും ഭരമേല്‍പിക്കുന്നതില്‍ യാതൊരു പ്രയോജനവുമില്ല.
🌹🌹🌹🌹🌹
(അന്നഹ്ൽ 16 : 99 കാണുക):
*إِنَّهُۥ لَيۡسَ لَهُۥ سُلۡطَٰنٌ عَلَى ٱلَّذِينَ ءَامَنُواْ وَعَلَىٰ رَبِّهِمۡ يَتَوَكَّلُونَ*
നിശ്ചയമായും അവന്‍ [പിശാച്] - വിശ്വസിക്കുകയും, തങ്ങളുടെ റബ്ബിന്‍റെ മേൽ (തന്നെ കാര്യങ്ങൾ) ഭരമേല്‍പിച്ചു വരുകയും ചെയ്യുന്നവരുടെമേല്‍ അവനു ഒരധികാരവും ഇല്ല.
🌹🌹🌹🌹🌹
അമാനി തഫ്സീറിൽ നിന്ന് :
‘ഈമാനും തവക്കുലും’ (സത്യവിശ്വാസവും, അല്ലാഹുവിൽ ഭരമേൽപ്പിക്കലും) ഉള്ളവരെ പിശാചിന് വഴിപിഴപ്പിക്കുവാൻ കഴിയുകയില്ലെന്നും, അവിശ്വാസികളും അവനെ ബന്ധുവും മിത്രവും കൈകാര്യകർത്താവുമായി സ്വീകരിക്കുന്ന ആളുകളും മാത്രമായിരിക്കും അവന്റെ ഇംഗിതങ്ങൾക്ക് വശംവദരാകുന്നതെന്നും അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു
🌹🌹🌹🌹
ഇബ്നു തൈമിയ്യ (റ) ഫതാവായിൽ നിന്ന് :
ഒരിക്കലും മരിക്കാത്ത അല്ലാഹുവിനെ വിട്ട് മരിച്ചു പോയവരോട് ബുദ്ധിയുള്ളവർ സഹായം തേടുന്നത് അത്ഭുതകരമാണെന്ന് ഇബ്നു തൈമിയ്യ (റ)
വീഡിയോ :
https://youtu.be/FhdeNc6rl_8
وَالْعَجَبُ مِنْ ذِي عَقْلٍ سَلِيمٍ يَسْتَوْحِي مَنْ هُوَ مَيِّتٌ وَيَسْتَغِيثُ بِهِ - وَلَا يَسْتَغِيثُ بِالْحَيِّ الَّذِي لَا يَمُوتُ - فَيَقُولُ أَحَدُهُمْ : إذَا كَانَتْ لَك حَاجَةٌ إلَى مَلِكٍ تَوَسَّلْت إلَيْهِ بِأَعْوَانِهِ فَهَكَذَا يَتَوَسَّلُ إلَيْهِ بِالشُّيُوخِ وَهَذَا كَلَامُ أَهْلِ الشِّرْكِ وَالضَّلَالِ فَإِنَّ الْمَلِكَ لَا يَعْلَمُ حَوَائِجَ رَعِيَّتِهِ وَلَا يَقْدِرُ عَلَى قَضَائِهَا وَحْدَهُ وَلَا يُرِيدُ ذَلِكَ إلَّا لِغَرَضِ يَحْصُلُ لَهُ بِسَبَبِ ذَلِكَ وَاَللَّهُ أَعْلَمُ بِكُلِّ شَيْءٍ يَعْلَمُ السِّرَّ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ فَالْأَسْبَابُ مِنْهُ وَإِلَيْهِ*
സാരം : *ബുദ്ധിക്ക് ഒരു കുഴപ്പവുമില്ലാത്തവർ മരിച്ചവരിൽ നിന്ന് പ്രചോദനം തേടി മരിച്ചവരോട് സഹായം തേടുന്നുവെന്നതും ഒരിക്കലും മരിക്കാത്ത, എന്നെന്നും ജീവിച്ചിരിക്കുന്ന അല്ലാഹുവിനോട് സഹായം തേടാതിരിക്കുന്നതും അത്ഭുതകരമാണ്. ഇത്തരക്കാർ പറയുന്ന ന്യായവാദമിതാണ്: 'നിനക്ക് ഒരു രാജാവിൽ നിന്ന് ഒരു ആവശ്യം നേടാനുണ്ടെങ്കിൽ രാജാവിന്റെ സഹായികൾ മുഖേന രാജാവിലേക്ക് നീ വഴി തേടുകയില്ലേ ; അപ്രകാരം ശൈഖുമാർ മുഖേന അല്ലാഹുവിലേക്ക് അയാൾ വഴി തേടുന്നു.' എന്നാൽ ഈ ന്യായവാദം ശിർക്കിന്റേയും വഴി കേടിന്റേയും ആളുകളുടേതാണ്. കാരണം രാജാവിന് തന്റെ പ്രജകളുടെ ആവശ്യങ്ങൾ അറിയുകയില്ല; അയാൾക്ക് ഒറ്റക്ക് അവരുടെ ആവശ്യം നിവർത്തിച്ചു കൊടുക്കാൻ സാധിക്കുകയുമില്ല. ആ ആവശ്യ പൂർത്തീകരണം നടത്തിക്കൊടുക്കുക വഴി അയാൾക്ക് കരസ്ഥമായേക്കാവുന്ന ലക്ഷ്യത്തിന് വേണ്ടിയല്ലാതെ ആ ആവശ്യ പൂർത്തീകരണം നടത്തിക്കൊടുക്കാൻ ഉദ്ദേശിക്കുകയുമില്ല. എന്നാൽ അല്ലാഹു എല്ലാ കാര്യവും ഏറ്റവും അറിയുന്നവനാകുന്നു. അവൻ രഹസ്യവും പരസ്യവും അറിയുന്നു. അവൻ എല്ലാറ്റിനും ശക്തനാകുന്നു. അപ്പോൾ സബബുകൾ (കാരണങ്ങൾ) അവനിൽ നിന്നുള്ളവയും അവനിലേക്കുളളവയും ആകുന്നു*
🍓🍓🍓🍓🍓
അവലംബം : മജ്മൂഉൽ ഫതാവാ ലി ഇബ്നി തൈമിയ്യ :
https://islamweb.org/ar/library/index.php?page=bookcontents&idfrom=1870&idto=1870&bk_no=22&ID=1205
Comments
Post a Comment