ഇലാഹാണെന്ന് വിശ്വസിക്കാതെയാണെങ്കിലും ഖബറാളികളോട് തേടാൻ പാടില്ലെന്ന് ഇമാം റാസി (റ)

ഇലാഹാണെന്ന് വിശ്വസിക്കാതെയാണെങ്കിലും ഖബറാളികളോട് തേടാൻ പാടില്ലെന്ന് ഇമാം റാസി (റ) 
🍓🍓🍓🍓🍓
ഇലാഹാണെന്ന് വിശ്വസിക്കാതെയാണെങ്കിലും ഖബറാളികളോട് തേടാൻ പാടില്ലെന്ന് ഇമാം റാസി (റ) യുടെ തഫ്സീറിൽ നിന്നു മനസ്സിലാക്കാം

ഇലാഹാണെന്ന് വിശ്വസിക്കാതെ അല്ലാഹു അല്ലാത്തവർക്ക് ആരാധന അർപ്പിച്ചാലും കുഫ്ർ തന്നെയാണെന്ന് ഇമാം റാസി റഹിമഹുല്ലാഹ്

(ഇമാം റാസി (റ ) യുടെ തഫ്സീറുൽ കബീർ : സൂറത്തുൽ അഅ്റാഫ് 138-ന്റെ വ്യാഖ്യാനത്തിൽ നിന്ന്) :
أَجْمَعَ كُلُّ الْأَنْبِيَاءِ عَلَيْهِمُ السَّلَامُ عَلَى أَنَّ عِبَادَةَ غَيْرِ اللَّهِ تَعَالَى كُفْرٌ سَوَاءٌ اعْتَقَدَ فِي ذَلِكَ الْغَيْرِ كَوْنَهُ إِلَهًا لِلْعَالَمِ أَوِ اعْتَقَدُوا فِيهِ أَنَّ عِبَادَتَهُ تُقَرِّبُهُمْ إِلَى اللَّهِ تَعَالَى لِأَنَّ الْعِبَادَةَ نِهَايَةُ التَّعْظِيمِ وَنِهَايَةُ التَّعْظِيمِ لَا تَلِيقُ إِلَّا بِمَنْ يَصْدُرُ عَنْهُ نِهَايَةُ الْإِنْعَامِ وَالْإِكْرَامِ
തീർച്ചയായും അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നത്, അവർ ലോകത്തിന് ഇലാഹാണെന്ന് വിശ്വസിച്ചാലും അല്ലെങ്കിൽ അവർ ചെയ്യുന്ന ആരാധന കൊണ്ട് അല്ലാഹുവിലേക്ക് അടുപ്പിക്കുമെന്ന വിശ്വാസത്തിലാണെങ്കിലും അത് കുഫ്ർ  ആണെന്ന വിഷയത്തിൽ മുഴുവൻ നബിമാരും ഏകോപിച്ചിരിക്കുന്നു.  എന്തുകൊണ്ടെന്നാൽ അങ്ങേയറ്റം ഉള്ള ആദരവാണ് ആരാധന (عبادة). അനുഗ്രഹങ്ങളുടെയും ഔദാര്യങ്ങളുടേയും അങ്ങേയറ്റം ഉത്ഭവിക്കുന്നത് ആരിൽ നിന്നാണോ അവന് മാത്രമേ ആദരവിന്റെ അങ്ങേയറ്റം അർപ്പിക്കപ്പെടൽ   അനുയോജ്യമാകൂ.

https://al-maktaba.org/book/23635/2551#p1

http://thiranjedukkappettaibarathukal.blogspot.com/2021/05/blog-post_25.html
🍓🍓🍓🍓
സഹോദരാ, ഇനി ശ്രദ്ധിക്കുക:
ആറു തരം ബിംബാരാധനയെ കുറിച്ച് ഇമാം റാസി റഹ്മതുല്ലാഹി അലൈഹി അവർകൾ തഫ്സീറുൽ കബീറിൽ പറയുന്നു : .
സൂറ യൂനുസ് പതിനെട്ടാം ആയത്തിന്റെ വ്യാഖ്യാനം കാണുക:

ആദ്യം ആയത്ത് :
وَيَعْبُدُونَ مِنْ دُونِ اللَّهِ مَا لَا يَضُرُّهُمْ وَلَا يَنْفَعُهُمْ وَيَقُولُونَ هَؤُلَاءِ شُفَعَاؤُنَا عِنْدَ اللَّهِ قُلْ أَتُنَبِّئُونَ اللَّهَ بِمَا لَا يَعْلَمُ فِي السَّمَاوَاتِ وَلَا فِي الْأَرْضِ سُبْحَانَهُ وَتَعَالَى عَمَّا يُشْرِكُونَ 
അല്ലാഹുവിന്‌ പുറമെ, അവർക്ക്‌ ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവർ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവർ -ആരാധ്യർ- അല്ലാഹുവിന്റെ അടുക്കൽ ഞങ്ങൾക്കുള്ള ശുപാർശക്കാരാണ്‌ എന്ന്‌ പറയുകയും ചെയ്യുന്നു. (നബിയേ,)പറയുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിനറിയാത്ത വല്ല കാര്യവും നിങ്ങളവന്ന്‌ അറിയിച്ചു കൊടുക്കുകയാണോ? അല്ലാഹു അവർ പങ്കുചേർക്കുന്നതിൽ നിന്നെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു
...............
തഫ്സീറിൽ നിന്ന് :
തുടർന്ന് കുറേ വിവരണങ്ങൾക്ക് ശേഷം, നാലാമത്തെ ഇനം ബിംബാരാധന ഏതാണെന്ന് വ്യക്തമാക്കുന്നത് കാണുക:
وَرَابِعُهَا   أَنَّهُمْ وَضَعُوا هَذِهِ الْأَصْنَامَ وَالْأَوْثَانَ عَلَى صُوَرِ أَنْبِيَائِهِمْ وَأَكَابِرِهِمْ ، وَزَعَمُوا أَنَّهُمْ مَتَى اشْتَغَلُوا بِعِبَادَةِ هَذِهِ التَّمَاثِيلِ ، فَإِنَّ أُولَئِكَ الْأَكَابِرَ تَكُونُ شُفَعَاءَ لَهُمْ عِنْدَ اللَّهِ تَعَالَى  *وَنَظِيرُهُ فِي هَذَا الزَّمَانِ اشْتِغَالُ كَثِيرٍ مِنَ الْخَلْقِ بِتَعْظِيمِ قُبُورِ الْأَكَابِرِ ، عَلَى اعْتِقَادِ أَنَّهُمْ إِذَا عَظَّمُوا قُبُورَهُمْ فَإِنَّهُمْ يَكُونُونَ شُفَعَاءَ لَهُمْ عِنْدَ اللَّهِ*
നാലാമത്തെ വിഭാഗം തങ്ങളുടെ പ്രവാചന്മാരുടെയും മഹത്തുക്കളുടെയും  പ്രതിരൂപങ്ങളും 
ഉണ്ടാക്കി അവയെ ആരാധിച്ചുവന്നു.ഈ മഹാന്മാർ തങ്ങൾക്ക്‌ വേണ്ടി അല്ലാഹുവിനോട്‌ ശുപാർശ നടത്തുമെന്ന്‌ അവർ വിശ്വസിച്ചു. *ഇതിന്‌ സമാനമായി നമ്മുടെ ഈ കാലഘട്ടത്തിൽ കണ്ടു വരുന്ന ഒരു സ്ഥിതി വിശേഷമാണ്‌ ധാരാളം ആളുകൾ മഹാൻമാരുടെ ഖബ്‌റുകളെ-  ഖബ്റാളികൾ തങ്ങൾക്ക്‌ വേണ്ടി അല്ലാഹുവിനോട്‌ ശുപാർശ നടത്തുമെന്ന വിശ്വാസത്തിൽ- നമിക്കുന്ന സമ്പ്രദായം*
🔥🔥🔥🔥🔥
ചിന്തിക്കുക:

നമ്മൾ ശിർക്കിലും കുഫ്റിലും പെടാതെ സൂക്ഷിക്കുക - അല്ലാഹു നമ്മെ കാക്കട്ടേ
http://islamport.com/w/tfs/Web/32/3749.htm
8848787706 അബ്ബാസ് പറമ്പാടൻ
🥬🥬🥬🥬🥬

Comments