السلام عليكم
ഖബ്റുകൾക്ക് മേൽ സ്ഥാപിച്ച ഖുബ്ബകൾ / എടുപ്പുകൾ പൊളിച്ചു കളഞ്ഞ് നിരപ്പാക്കണമെന്ന് ഇസ്ലാമിക ഭരണാധികാരികൾക്ക് നിർദ്ദേശം നൽകിയത് മുഹമ്മദ് നബി (സ്വ)യാണ് ; ശൈഖ് മുഹമ്മദ് ബ്നു അബ്ദിൽ വഹ്ഹാബ് ആ നിർദ്ദേശം നടപ്പാക്കാൻ ശ്രമിച്ചു എന്ന് മാത്രം.
🔥🔥🔥🔥🔥
മൂന്ന് ഹദീസുകൾ മാത്രം ഇവിടെ ചേർക്കുന്നു - ശേഷം ഇബ്നു ഹജർ അൽ ഹൈതമി (റ) യുടെ സവാജി റിൽ നിന്നുള്ള ഇബാറത്ത് കൂടി വായിക്കുക:
🍓🍓🍓🍓🍓
ഹദീസ് 1:🔥
عَنْ جَابِرٍ، قَالَ نَهَى رَسُولُ اللَّهِ صلى الله عليه وسلم أَنْ يُجَصَّصَ الْقَبْرُ وَأَنْ يُقْعَدَ عَلَيْهِ وَأَنْ يُبْنَى عَلَيْهِ
ആശയം: ജാബിർ (റ) പറഞ്ഞു: ഖബ്ർ കുമ്മായമിടുന്നതും ഖബ്ർ ഇരിപ്പു സ്ഥാനമാക്കുന്നതും ഖബ്റിൻ മേൽ എടുപ്പ് എടുക്കുന്നതും അല്ലാഹുവിന്റെ റസൂൽ (സ്വ) നിരോധിച്ചിരിക്കുന്നു. (സ്വഹീഹു മുസ്ലിം)
https://sunnah.com/muslim:969a
🔥🔥🔥🔥🔥
ഹദീസ് 2
عَنْ أَبِي وَائِلٍ، أَنَّ عَلِيًّا، قَالَ لأَبِي الْهَيَّاجِ الأَسَدِيِّ أَبْعَثُكَ عَلَى مَا بَعَثَنِي بِهِ النَّبِيُّ صلى الله عليه وسلم " أَنْ لاَ تَدَعَ قَبْرًا مُشْرِفًا إِلاَّ سَوَّيْتَهُ وَلاَ تِمْثَالاً إِلاَّ طَمَسْتَهُ " . قَالَ وَفِي الْبَابِ عَنْ جَابِرٍ . قَالَ أَبُو عِيسَى حَدِيثُ عَلِيٍّ حَدِيثٌ حَسَنٌ . وَالْعَمَلُ عَلَى هَذَا عِنْدَ بَعْضِ أَهْلِ الْعِلْمِ يَكْرَهُونَ أَنْ يُرْفَعَ الْقَبْرُ فَوْقَ الأَرْضِ . قَالَ الشَّافِعِيُّ أَكْرَهُ أَنْ يُرْفَعَ الْقَبْرُ إِلاَّ بِقَدْرِ مَا يُعْرَفُ أَنَّهُ قَبْرٌ لِكَيْلاَ يُوطَأَ وَلاَ يُجْلَسَ عَلَيْهِ
ആശയം : അബൂ വാഇൽ റിപ്പോർട്ട് ചെയ്യുന്നു: അലി (റ) അബുൽ ഹയ്യാജ് അൽ അസദിനോട് പറഞ്ഞു: ഞാൻ താങ്കളെ അല്ലാഹുവിന്റെ റസൂൽ (സ്വ) എന്നെ നിയോഗിച്ച ദൗത്യവുമായി പറഞ്ഞയക്കുന്നു - ഉയർത്തപ്പെട്ട ഒരു ഖബ്റും നിരപ്പാക്കാതെ വിട്ടേക്കരുത്; ഒരു രൂപവും മായിക്കാതെ വിട്ടേക്കരുത്.ഈ വിഷയത്തിൽ ജാബിർ (റ)ന്റെ ഹദീസുമുണ്ട്.
ഇമാം തിർമുദി പറയുന്നു: ഈ ഹദീസ് ഹസൻ സ്വഹീഹ് ആണ് . ഉലമാഉ ഖബ്ർ ഭൂമിയുടെ നിരപ്പിന് മുകളിൽ ഉയർത്തുന്നത് മക്റൂഹ് ആയി കാണുന്നു. ഇമാം ശാഫിഈ (റ) പറഞ്ഞു: ഒരു ഖബ്ർ അത് ഖബ്ർ ആണെന്ന് അറിയപ്പെടുന്ന അത്രക്ക് അളവിൽ (ഒരു ചാൺ) അല്ലാതെ ഉയർത്തുന്നത് ഞാൻ വെറുക്കുന്നു - അൽപം ഉയർത്താമെന്ന് പറഞ്ഞത് ഖബ്റിൻമേൽ ചവിട്ടാതിരിക്കാനും ഖബ്റിൻമേൽ ഇരിക്കാതിരിക്കാനുമാണ്.
(സുനനു ത്തിർമുദി)
https://sunnah.com/tirmidhi:1049
🍓🍓🍓🍓🍓
ഹദീസ് 3
عَنْ الْقَاسِمِ قَالَ دَخَلَتْ عَلَى عَائِشَةَ فَقُلْتُ يَا أُمَّهْ اكْشِفِي لِي عَنْ قَبْرِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَصَاحِبَيْهِ رَضِيَ اللَّهُ عَنْهُمَا فَكَشَفَتْ لِي عَنْ ثَلَاثَةِ قُبُورٍ لَا مُشْرِفَةٍ وَلَا لَاطِئَةٍ مَبْطُوحَةٍ بِبَطْحَاءِ الْعَرْصَةِ الْحَمْرَاءِ
ആശയ വിവർത്തനം : അബൂബകർ സിദ്ദീഖ് (റ) ന്റെ പേരക്കുട്ടി ഖാസിം (റ) റിപ്പോർട്ട് ചെയ്യുന്നു: ഞാൻ ആഇശ (റ)യുടെ അടുത്ത് ചെന്നു പറഞ്ഞു: ഉമ്മാ ... എനിക്ക് നബി (സ്വ) യുടേയും നബിയുടെ രണ്ട് സഖാക്കളുടേയും ഖബ്റുകൾ മറനീക്കി കാണിച്ചു തരൂ. അപ്പോൾ അവർ എനിക്ക് പ്രസ്തുത മൂന്ന് ഖബ്റുകളും മറനീക്കി കാണിച്ചു തന്നു . അവ ഉയർത്തപ്പെട്ടതോ ഭൂനിരപ്പോ ളം താഴ്ന്നതോ ആയിരുന്നില്ല; മൃദുവായ ചെമന്ന ചരൽക്കല്ലുകൾ ഖബറിന് മേൽ വിരിച്ചിരുന്നു ( ഉമർ ബ്നു അബ്ദിൽ അസീസ് (റ) ന്റെ ഭരണകാലത്ത് നാല് വിരൽ ആയിരുന്നു നബിയുടെ ഖബറിന്റെ ഉയരമെന്നും റിപ്പോർട്ടുണ്ട് )
(സുനനു അബീദാവൂദ് ഔനുൽ മഅബൂദ് സഹിതം)
https://islamweb.net/ar/library/index.php?page=bookcontents&ID=5576&bk_no=55&flag=1
🍇🍇🍇🍇🍇
ഹദീസ് 4
إِنَّ أُولَئِكَ إِذَا كَانَ فِيهِمُ الرَّجُلُ الصَّالِحُ فَمَاتَ بَنَوْا عَلَى قَبْرِهِ مَسْجِدًا، وَصَوَّرُوا فِيهِ تِلْكَ الصُّوَرَ، أُولَئِكَ شِرَارُ الْخَلْقِ يَوْمَ الْقِيَامَةِ»
അവരിൽ പ്പെട്ട സ്വാലിഹായ ഒരാൾ മരിച്ചാൽ അയാളുടെ ഖബറിന്മേൽ അവർ ഒരു മസ്ജിദ് പണിയുകയും അതിൽ ചിത്രങ്ങൾ സ്ഥാപിക്കുകയും ചെയ്യുമായിരുന്നു; അവർ അന്ത്യ നാളിൽ ജനങ്ങളിൽ ഏറ്റവും മോശക്കാർ ആയിരിക്കും. ( മുസ്നദ് അഹ്മദ് ,നസാഈ )
🍒🍒🍒🍒🍒
കൂടാതെ ഇബ്നു ഹജർ അൽ ഹൈതമി സവാജിർ എന്ന കിതാബിൽ രേഖപ്പെടുത്തിയത് കാണുക:
وَذَكَرَ ابْنُ حَجَرٍ فِي الزَّوَاجِرِ أَنَّهُ وَقَعَ فِي كَلَامِ بَعْضِ الشَّافِعِيَّةِ عَدُّ اتِّخَاذِ الْقُبُورِ مَسَاجِدَ وَالصَّلَاةِ إِلَيْهَا وَاسْتِلَامِهَا وَالطَّوَافِ بِهَا وَنَحْوِ ذَلِكَ مِنَ الْكَبَائِرِ، وَكَأَنَّهُ أُخِذَ ذَلِكَ مِمَّا ذُكِرَ مِنَ الْأَحَادِيثِ، وَوَجْهُ اتِّخَاذِ الْقَبْرِ مَسْجِدًا وَاضِحٌ؛ لِأَنَّهُ عَلَيْهِ الصَّلَاةُ وَالسَّلَامُ لَعَنَ مَنْ فَعَلَ ذَلِكَ فِي قُبُورِ الْأَنْبِيَاءِ عَلَيْهِمُ السَّلَامُ وَجَعَلَ مَنْ فَعَلَ ذَلِكَ بِقُبُورِ الصُّلَحَاءِ شِرَارَ الْخَلْقِ عِنْدَ اللَّهِ تَعَالَى يَوْمَ الْقِيَامَةِ فَفِيهِ تَحْذِيرٌ لَنَا، وَاتِّخَاذُ الْقَبْرِ مَسْجِدًا مَعْنَاهُ الصَّلَاةُ عَلَيْهِ أَوْ إِلَيْهِ وَحِينَئِذٍ يَكُونُ قَوْلُهُ: «وَالصَّلَاةِ إِلَيْهَا» مُكَرَّرًا إِلَّا أَنْ يُرَادَ بِاتِّخَاذِهَا مَسَاجِدَ الصَّلَاةُ عَلَيْهَا فَقَطْ، نَعَمْ إِنَّمَا يَتَّجِهُ هَذَا الْأَخْذُ إِنْ كَانَ الْقَبْرُ قَبْرَ مُعَظَّمٍ مِنْ نَبِيٍّ أَوْ وَلِيٍّ كَمَا أَشَارَتْ إِلَيْهِ رِوَايَةُ: «إِذَا كَانَ فِيهِمُ الرَّجُلُ الصَّالِحُ»
_____________
اِسْتِلامُ الحَجَرِ الأسْودِ : لَمْسُهُ أَوْ تَقْبِيلُهُ في أَعْمالِ مَناسِكِ الحَجِّ
__________________
ആശയ സംഗ്രഹം : പ്രമുഖ ശാഫിഈ പണ്ഡിതൻ ഇമാം ഇബ്നു ഹജർ അൽ ഹൈതമി റഹിമഹുല്ലാഹി ( ഹിജ്‌റ 909 - 973 ) അദ്ദേഹത്തിന്റെ സവാജിർ എന്ന കിതാബിൽ രേഖപ്പെടുത്തുന്നു:
ഖബറുകളെ മസ്ജിദുകൾ/ സുജൂദിന്റെ സ്ഥാനങ്ങൾ ആക്കലും ഖബറുകളിലേക്കു തിരിഞ്ഞു നിസ്‌ക്കരിക്കലും ഖബറുകളെ ചുംബിക്കലും ഖബറുകളെ ത്വവാഫു ചെയ്യലും / പ്രദക്ഷിണം വയ്ക്കലും വൻ ദോഷങ്ങളിൽ പെട്ടതാണ് എന്ന് ഹദീസുകളുടെ അടിസ്ഥാനത്തിൽ ശാഫിഈ മദ്ഹബുകാരായ ചില പണ്ഡിതന്മാർ പ്രസ്താവിച്ചിട്ടുണ്ട്.നബിമാരുടെ ഖബറുകൾ മസ്ജിദുകൾ ആക്കുന്നവനെ തിരു നബി ശപിച്ചതായും സ്വാലിഹീങ്ങളുടെ ഖബറുകൾ മസ്ജിദുകൾ ആക്കുന്നവർ അല്ലാഹുവിന്റെ അടുക്കൽ അന്ത്യനാളിൽ പടപ്പുകളിൽ ഏറ്റവും മോശക്കാർ ആയിരിക്കും എന്നും ഹദീസുകളിൽ വന്നിട്ടുണ്ടല്ലോ.ഖബറുകളെ മസ്ജിദുകൾ ആക്കുക എന്നാൽ ഖബറുകളിന്മേൽ നിസ്‌ക്കരിക്കലും ഖബറുകളിലേക്കു തിരിഞ്ഞു നിസ്‌ക്കരിക്കലും ആണ് .
وَمِنْ ثَمَّ قَالَ أَصْحَابُنَا: تَحْرُمُ الصَّلَاةُ إِلَى قُبُورِ الْأَنْبِيَاءِ وَالْأَوْلِيَاءِ تَبَرُّكًا وَإِعْظَامًا فَاشْتَرَطُوا شَيْئَيْنِ: أَنْ يَكُونَ قَبْرَ مُعَظَّمٍ، وَأَنْ يُقْصَدَ الصَّلَاةُ إِلَيْهَا، وَمِثْلُ الصَّلَاةِ عَلَيْهِ التَّبَرُّكُ وَالْإِعْظَامُ، وَكَوْنُ هَذَا الْفِعْلِ كَبِيرَةً ظَاهِرٌ مِنَ الْأَحَادِيثِ، وَكَأَنَّهُ قَاسَ عَلَيْهِ كُلَّ تَعْظِيمٍ لِلْقَبْرِ كَإِيقَادِ السُّرُجِ عَلَيْهِ تَعْظِيمًا لَهُ وَتَبَرُّكًا بِهِ وَالطَّوَافِ بِهِ كَذَلِكَ، وَهُوَ أَخْذٌ غَيْرُ بَعِيدٍ سِيَّمَا وَقَدْ صَرَّحَ فِي بَعْضِ الْأَحَادِيثِ الْمَذْكُورَةِ بِلَعْنِ مَنِ اتَّخَذَ عَلَى الْقَبْرِ سِرَاجًا، فَيُحْمَلُ قَوْلُ الْأَصْحَابِ بِكَرَاهَةِ ذَلِكَ عَلَى مَا إِذَا لَمْ يُقْصَدْ بِهِ تَعْظِيمًا وَتَبَرُّكًا بِذِي الْقَبْرِ
ആശയ സംഗ്രഹം: ( ഇമാം ഇമാം ഇബ്നു ഹജർ അൽ ഹൈതമി റഹിമഹുല്ലാഹി തുടരുന്നു) : നമ്മുടെ ആളുകൾ ( ശാഫിഈ മദ്ഹബുകാർ) ഖബറുകൾക്കു മേൽ നിസ്ക്കാരം ഹറാം ആക്കിയിരിക്കുന്നത് രണ്ടു നിബന്ധനകൾ പ്രകാരമാണ്. ആദരിക്കപ്പെടുന്ന ഒരു വ്യക്തിയുടെ ഖബർ ആവുകയും നിസ്‌ക്കാരത്തിലൂടെ ഖബറാളിയുടെ ബറകത്തു ഉദ്ദേശിച്ചോ ഖബറാളിയോടുള്ള ആദരവ് ഉദ്ദേശിച്ചോ ആണെങ്കിൽ ഹറാമാണ്.ഇത് വൻ പാപമാണ് എന്ന് ഹദീസിൽ നിന്നും വ്യക്തമാണ്. ഖബറിനെ ആദരിക്കുക എന്ന ഉദ്ദേശിച്ചോ ബറകത്തു ഉദ്ദേശിച്ചോ ഖബറിന്മേൽ വിളക്ക് കത്തിക്കലും ഖബറിനെ പ്രദക്ഷിണം ചെയ്യലും ഇതിനോട് ഖിയാസ് ആക്കി ഹറാം ആയിട്ടാണ് മനസ്സിലാക്കേണ്ടത്.ഖബറുകൾക്കു മേൽ വിളക്ക് കത്തിക്കൽ ശപിക്കപ്പെട്ട പ്രവർത്തിയാണെന്നു വ്യക്തമായും ചില ഹദീസുകളിൽ വന്നിട്ടുണ്ട് താനും .അപ്പോൾ ഖബറാളിയോടുള്ള ആദരവോ ഖബറാളിയുടെ ബറകത്തു എടുക്കലോ ഉദ്ദേശിക്കാതെയാണ് ഇപ്രകാരം ചെയ്യുന്നതെങ്കിൽ പോലും കറാഹത്തു ആകും എന്നാണു ശാഫിഈ മദ്ഹബുകാരുടെ സംസാരത്തിൽ നിന്നും മനസ്സിലാക്കേണ്ടത്.
وَقَالَ بَعْضُ الْحَنَابِلَةِ: قَصْدُ الرَّجُلِ الصَّلَاةَ عِنْدَ الْقَبْرِ مُتَبَرِّكًا بِهِ عَيْنُ الْمُحَادَّةِ لِلَّهِ تَعَالَى وَرَسُولِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، وَإِبْدَاعُ دِينٍ لَمْ يَأْذَنْ بِهِ اللَّهُ عَزَّ وَجَلَّ لِلنَّهْيِ عَنْهَا ثُمَّ إِجْمَاعًا فَإِنَّ أَعْظَمَ الْمُحَرَّمَاتِ وَأَسْبَابِ الشِّرْكِ الصَّلَاةُ عِنْدَهَا وَاتِّخَاذُهَا مَسَاجِدَ أَوْ بِنَاؤُهَا عَلَيْهَا، وَتَجِبُ الْمُبَادَرَةُ لِهَدْمِهَا وَهَدْمِ الْقِبَابِ الَّتِي عَلَى الْقُبُورِ إِذْ هِيَ أَضَرُّ مِنْ مَسْجِدِ الضِّرَارِ لِأَنَّهَا أُسِّسَتْ عَلَى مَعْصِيَةِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ؛ لِأَنَّهُ عَلَيْهِ الصَّلَاةُ وَالسَّلَامُ نَهَى عَنْ ذَلِكَ وَأَمَرَ بِهَدْمِ الْقُبُورِ الْمُشْرِفَةِ، وَتَجِبُ إِزَالَةُ كُلِّ قِنْدِيلٍ وَسِرَاجٍ عَلَى قَبْرٍ وَلَا يَصِحُّ وَقْفُهُ وَلَا نَذْرُهُ. اه
_________________
حادَّه : غاضَبه وعصاه ، عاداه وخالفه
_________________
ആശയ സംഗ്രഹം : ഹമ്പലികളിൽ ചിലർ പറഞ്ഞിരിക്കുന്നു : ബര്കത് ഉദ്ദേശിച്ചു ഖബറിന് സമീപം നിസ്‌ക്കരിക്കൽ അല്ലാഹുവിനേയും റസൂലിനെയും ധിക്കരിക്കലും അല്ലാഹു അനുമതി നൽകാത്ത കാര്യം ദീനിൽ പുതുതായി ഉണ്ടാക്കലുമാണ് . നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളിൽ ഏറ്റവും ഗൗരവുമുള്ളതും ശിർക്കിനു ഹേതുവാകുന്നതും ആയ കാര്യങ്ങളാണ് ഖബറിന് സമീപം നിസ്‌ക്കരിക്കലും ഖബറുകൾ മസ്ജിദുകളാക്കലും ഖബറുകൾക്ക് മേൽ മസ്ജി ദുകൾ പണിയലും.
അവയും ഖബറുകൾക്കു മേലുള്ള ഖുബ്ബകളും പൊളിക്കൽ നിർബന്ധമാണ്.കാരണം അവ നബിയുടെ കാലത്തു മുനാഫിഖുകൾ നിർമ്മിച്ച മസ്ജിദു ദിരാരിനെക്കാൾ ദ്രോഹം ഉണ്ടാക്കുന്നവയാണ്.കാരണം അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ ധിക്കരിച്ചു കൊണ്ടാണ് അത്തരം നിർമ്മിതികൾ നിർമ്മിക്കപ്പെട്ടിട്ടുള്ളത്.കാരണം ഉയർത്തപ്പെട്ട ഖബറുകൾ പൊളിക്കാൻ അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമ ഉത്തരവ് നൽകിയിട്ടുണ്ട്.ഖബറുകൾക്കു മുകളിൽ നിന്ന് വിളക്കുകളും തിരികളും എല്ലാം നീക്കം ചെയ്യൽ നിർബന്ധമാണ്.( കുറിപ്പ് : ഇസ്‌ലാമിക ഭരണ കൂടം അല്ലാത്തിടങ്ങളിൽ സാമൂഹ്യ പ്രശ്നങ്ങൾക്കും കലാപങ്ങൾക്കും കാരണമാകും എങ്കിൽ ഇങ്ങിനെ പൊളിക്കാൻ പാടില്ല ; വ്യക്തികളും സംഘങ്ങളും നിയമം കയ്യിൽ എടുക്കരുത് )ഖബറുകളിലേക്കു വിളക്ക് / തിരി നേർച്ചയാക്കലോ വഖഫു ചെയ്യലോ ശരിയല്ല.
🔥🔥🔥🔥🔥
اوصيكم بالدعاء
عباس برمبادن
8848787706
السلام عليكم
Comments
Post a Comment