ഖബ്റാളികളോട് ആവശ്യങ്ങൾ തേടൽ കുഫ്ർ ആണെന്ന് പ്രമുഖ ഹമ്പലീ പണ്ഡിതൻ ഇബ്നുൽ ജൗസീ റഹിമഹുല്ലാഹ് (ഹിജ്റ 510 - 597 ) തൽബീസു ഇബ്ലീസ് എന്ന കിതാബിൽ രേഖപ്പെടുത്തിയത് കാണുക

ഖബ്റാളികളോട് ആവശ്യങ്ങൾ തേടൽ കുഫ്ർ ( സത്യനിഷേധം) ആണെന്ന് പ്രമുഖ ഹമ്പലീ പണ്ഡിതൻ ഇബ്നുൽ ജൗസീ റഹിമഹുല്ലാഹ് ( *ഹിജ്റ 510 - 597* ) തൽബീസു ഇബ്ലീസ് എന്ന കിതാബിൽ രേഖപ്പെടുത്തിയത് കാണുക:

വീഡിയോ ലിങ്ക് 
https://youtu.be/rijP-mU5TyA?si=RDaCqTvNBQ9vJXdC
 കിതാബ് ലിങ്ക് :
https://shamela.ws/book/11407/571#p1
🔥🔥🔥🔥🔥
ജനങ്ങളുടെ ചില തെറ്റായ പതിവു രീതികളെ ഇബ്നുൽ ജൗസി ( റ ) പറയുന്ന കൂട്ടത്തിൽ വിവരിക്കുന്നു :
ومن عاداتهم زيارة المقابر في ليلة النّصف من شعبان، وإيقاد النّار عندها، وأخذ تراب القبر المعظّم
ആശയ വിവർത്തനം:
ശഅബാൻ പതിനഞ്ചിൻ്റെ രാവിൽ ഖബ്ർ സിയാറത്ത് നടത്തലും  ഖബ്റിങ്കൽ  തീ (വിളക്ക്)  കത്തിക്കലും മഹാന്മാരുടെ ഖബ്റുകളുടെ മണ്ണ് എടുക്കലും ജനങ്ങളുടെ (തെറ്റായ) ചില പതിവുകളിൽ പെട്ടതാണ്.
قال ابن عقيل: لمّا شقّت التّكاليف على الجهّال والطّغام، عدلوا عن أوضاع الشّرع إلى تعظيم أوضاع وضعوها لأنفسهم، فسهلت عليهم؛ إذ لم يدخلوا بها تحت أمر غيرهم.
ഇബ്നു അഖീൽ റഹിമഹുല്ലാഹ് (ഹിജ്റ 431 - 513) പറയുന്നു:

അൽപൻമാർക്കും ജാഹിലീങ്ങൾക്കും
ശരീഅത്തിന്റെ വ്യവസ്ഥകൾ പ്രയാസകരമായി തോന്നിയപ്പോൾ, അവർ അവരുടെ ഇച്ഛ പ്രകാരം അവർക്കായി സ്ഥാപിച്ച സ്വയം നിർമ്മിത വ്യവസ്ഥകളെ ആദരിക്കുന്നതിലേക്ക് അവരുടെ  ബാധ്യതകൾ മാറിപ്പോയി. അപ്പോൾ  അവർക്ക് കാര്യങ്ങൾ എളുപ്പമായി - കാരണം അപ്പോഴവർ തങ്ങളുടേതല്ലാത്ത കൽപനക്കു കീഴിൽ കടന്നു വരില്ലല്ലോ ( ശരീഅത്ത് എന്ത് പറയുന്നു എന്നത് അവർക്ക് വിഷയമല്ലല്ലോ )

قال: وهم كفّار عندي بهذه الأوضاع، مثل: تعظيم القبور، وإكرامها بما نهى الشّرع عنه، من إيقاد النّيران، وتقبيلها، وتخليقها، وخطاب الموتى بالألواح ( بالحوائج) وكتب الرّقاع فيها : يا مولاي، افعل بي كذا وكذا. وأخذ التّراب تبرّكا، وإفاضة الطّيب على القبور، وشدّ الرّحال إليها، وإلقاء الخرق على الشّجر؛ اقتداء بمن عبد اللات والعزّى 
ഇബ്നു അഖീൽ  (തുടർന്നു) പറഞ്ഞു: ലാത്തയേയും ഉസ്സയേയും ആരാധിച്ചവരെ അനുകരിച്ചു കൊണ്ട് ഖബ്റുകൾക്കു മേൽ വിളക്കുകൾ കത്തിക്കുക, ഖബ്റുകളെ  ചുംബിക്കുക, ഖബ്റുകൾ കെട്ടിപ്പൊക്കി മിനുസമാക്കുക, പലകകളിലും തകിടുകളിലും എഴുതിയും മറ്റും ഖബ്റാളികളോട് ആവശ്യങ്ങൾ തേടി സംഭാഷണം നടത്തുക -എന്റെ യജമാനരേ, എന്നെക്കൊണ്ട് ഇന്ന ഇന്ന പ്രകാരമൊക്കെ പ്രവർത്തിക്കണേ എന്ന് തേടുന്നത് ഇതിൽ പെടും- ബറകത്തിനു വേണ്ടി ഖബ്റിന്റെ മണ്ണ് എടുക്കുക, ഖബ്റിന്മേൽ സുഗന്ധം പൂശുക , ഖബ്റുകൾ ലക്ഷ്യമാക്കി തീർത്ഥയാത്ര നടത്തുക,  മരത്തിൽ ( ബറകത് ഉദ്ദേശിച്ച് ) തുണിക്കഷ്ണങ്ങൾ കെട്ടുക എന്നിങ്ങനെ ശരീഅത്ത് വിരോധിച്ച കാര്യങ്ങളിലൂടെ ഖബ്റുകളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതു പോലെയുള്ള ഈ സ്വയം നിർമിത വ്യവസ്ഥകൾ കാരണം അവർ എന്റെ വീക്ഷണത്തിൽ കാഫിറുകളാണ്  
https://shamela.ws/book/11688/199
*വിവർത്തകൻ്റെ കുറിപ്പ്* : 

മേൽ പറഞ്ഞതിൽ തുടക്കത്തിൽ പറഞ്ഞ ശഅബാൻ പതിനഞ്ചിൻ്റെ രാവിൽ ഖബ്ർ സിയാറത്ത് സംബന്ധിച്ച് ദുർബലമായതെങ്കിലും ഒരു ഹദീസ് ഉണ്ട്. അന്നത്തെ രാത്രിക്ക് പ്രത്യേകത ഉണ്ട് എന്ന അഭിപ്രായത്തിന് ഒരു അടിസ്ഥാനമുണ്ടെന്നും ചില പണ്ഡിതർ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ വിഷയത്തിലെ ഹദീസ് ദുർബലമാണ്.

ദുആഉ വസ്വിയ്യത്തോടെ,
അബ്ബാസ് പറമ്പാടൻ
8848787706

Comments