https://youtu.be/fAOEsL_DEiE
السلام عليكم
അൽ കിതാബ് പഠന പരമ്പര
തെരഞ്ഞെടുക്കപ്പെട്ട ഇബാറത്തുകൾ
العبارات المختارات
വിഷയം:
അല്ലാഹുവിനോട് പ്രാർത്ഥിച്ചാലും കുഫ്ർ ( സത്യനിഷേധം) ആവുന്ന ചില പ്രാർത്ഥനകൾ:
ഇബ്നു ഹജർ അൽ ഹൈതമി റഹിമഹുല്ലാഹിയുടെ
كتاب الإعلام بقواطع الإسلام
'കിതാബുൽ ഇ അലാം ബി ഖവാത്വിഇൽ ഇസ്ലാം' എന്ന ഗ്രന്ഥത്തിൽ നിന്ന് :
പഠനം : ✒️അബ്ബാസ് പറമ്പാടൻ (8848787706)
https://al-maktaba.org/book/32757/176
.......................
ومما يكون من الدعاء كفراً أيضاً أن يطلب الداعي نفي ما دلَّ العقل القطعي على ثبوته مما يخل بإجلال الربوبية، كأن يسأل الله تعالى سلب علمه حتى يستتر العبد في قبائحه، أو سلب قدرته حتى يأمن المؤاخذة، أو ثبوت ما دلَّ القاطع العقلي على نفيه مما يخل بإجلال الربوبية كأن يعظم شوق الداعي إلى ربه فيسأله أن يحل في شيء من مخلوقاته حتى يجتمع به، أو أن يجعل التصرف في العالم بما أراد...........
A.യഥാർത്ഥ ബുദ്ധിക്ക് സ്ഥിരപ്പെട്ടതും, അത് ഇല്ലാതാകുന്നത്
അല്ലാഹുവിന്റെ റുബൂബിയ്യത്തിന്റെ മഹത്വത്തെ ഇല്ലാതാക്കുന്നതുമായ ഒരു കാര്യം ഇല്ലാതാവാൻ വേണ്ടി പ്രാർത്ഥിക്കൽ കുഫ്റാണ് / സത്യനിഷേധമാണ്.
ഉദാഹരണങ്ങൾ:
1.ദാസന്റെ തിന്മകൾ അല്ലാഹുവിൽ നിന്ന് മറച്ചു വയ്ക്കാൻ കഴിയുന്ന വിധത്തിൽ അല്ലാഹുവിന്റെ അറിവിനെ മാറ്റിവയ്ക്കാൻ (postpone) വേണ്ടി ദാസൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നത്
2. അല്ലാഹുവിന്റെ പിടുത്തത്തിൽ നിന്ന് ദാസന് നിർഭയത്വം ലഭിക്കുന്ന വിധത്തിൽ അല്ലാഹുവിന്റെ ശക്തി മാറ്റിവയ്ക്കാൻ (postpone) വേണ്ടി ദാസൻ പ്രാർത്ഥിക്കുന്നത്
B. അല്ലെങ്കിൽ ഉണ്ടാവൽ അസംഭവ്യമെന്ന് യഥാർത്ഥ ബുദ്ധിക്ക് സ്ഥിരപ്പെട്ടതും, അത് ഉണ്ടാകുന്നത്
അല്ലാഹുവിന്റെ റുബൂബിയ്യത്തിന്റെ മഹത്വത്തെ ഇല്ലാതാക്കുന്നതുമായ ഒരു കാര്യം ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കൽ കുഫ്റാണ് / സത്യനിഷേധമാണ്.
ഉദാഹരണങ്ങൾ :
1.പ്രാർത്ഥിക്കുന്ന ദാസന്റെ ആഗ്രഹം അല്ലാഹു മഹത്തരമാക്കുകയും അങ്ങനെ അല്ലാഹുവിന്റെ പടപ്പുകളിൽ ദാസന് ഇഷ്ടപ്പെട്ടതൊക്കെ അല്ലാഹു ഹലാലാക്കിക്കൊടുക്കുന്നതിനും അങ്ങനെ അവന് അവയുമായൊക്കെ ഒരുമിക്കുവാനും സാധിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുക.
2.ലോകത്തിലുള്ള നിയന്ത്രണങ്ങൾ പ്രാർത്ഥിക്കുന്ന ദാസൻ ഉദ്ദേശിക്കുന്ന വിധത്തിൽ അല്ലാഹു ആക്കിത്തരണമെന്ന് പ്രാർത്ഥിക്കുക
🌷🌷🌷🌷🌷
ചിന്തിക്കുക സഹോദരങ്ങളേ ലോകത്തിന്റെ നിയന്ത്രണം അല്ലാഹുവിന് മാത്രമാണ്. മരിച്ചു പോയ ചില മനുഷ്യരെ അല്ലാഹു ലോകത്തിന്റെ നിയന്ത്രണം ഏൽപ്പിച്ചിട്ടുണ്ട് എന്ന് വിശ്വസിക്കൽ മാത്രമല്ല അത്തരത്തിൽ ഒരു നിയന്ത്രണാധികാരം ഒരു സൃഷ്ടിക്ക് ലഭിക്കാൻ വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നത് പോലും കുഫ്ർ ആണെന്ന് ശാഫിഈ മദ്ഹബുകാരനായ ഇബ്നു ഹജർ അൽ ഹൈതമീ (റ) വ്യക്തമാക്കുന്നു. കാരണം ലോകത്തിന്റെ നിയന്ത്രണം ഏതെങ്കിലും ഒരു ഖുത്ബിന്റെ / ശൈഖിന്റെ / വലിയ്യിന്റെ കൈയ്യിലാണ് എന്ന് വിശ്വസിക്കുന്നതിലൂടെ അല്ലാഹുവിന്റെ കൈകാര്യാധികാരത്തിൽ പങ്ക് ചേർക്കുകയാണ് ചെയ്യുന്നത്.
എന്നാൽ അല്ലാഹു നിശ്ചയിക്കുന്ന പരിമിതമായ നിയന്ത്രണാധികാരങ്ങൾ അല്ലാഹു സൃഷ്ടികൾക്ക് നൽകുന്നുണ്ട്. അതിനെ ലോകത്തിന്റെ നിയന്ത്രണം എന്ന് പറയുന്നതിൽ അർത്ഥമില്ല.
വിശുദ്ധ ഖുർആനിൽ സൂറ: അന്നാസിആത്തിൽ,
فالمُدَبِّرَاتِ أَمْرًا﴿٥ النازعات﴾
' കാര്യങ്ങൾ നിയന്ത്രിക്കുന്ന വർ തന്നെയാണ് സത്യം' അല്ലെങ്കിൽ 'കൽപ്പന ചിട്ടപ്പെടുത്തുന്നവർ തന്നെയാണ് സത്യം' എന്ന് മലക്കുകളെ സംബന്ധിച്ച് പറഞ്ഞിട്ടുള്ള അല്ലാഹു മലക്കുകളെ ഏൽപ്പിക്കുന്ന ചില ഡ്യൂട്ടികൾ മലക്കുകൾ ചെയ്യുന്നു അത് വഴി കാര്യങ്ങൾ നിയന്ത്രിക്കുന്നു എന്ന അർത്ഥത്തിലാണ് എന്ന് തഫ്സീറുകളിൽ നിന്ന് മനസ്സിലാക്കാം. അല്ലാതെ മലക്കുകളും ലോകം നിയന്ത്രിക്കുന്നവരല്ല - ലോകം നിയന്ത്രിക്കുന്നത് അല്ലാഹുവാണ്.
ഇസ്ലാമിക പ്രമാണങ്ങളുടെ പിൻബലമില്ലാതെ, മരിച്ചു പോയ ചില മനുഷ്യർ ലോകം നിയന്ത്രിക്കുന്നു എന്നൊക്കെ തട്ടിവിടുന്നവരുടെ ഫിത്നകളിൽ നിന്ന് അല്ലാഹു നമ്മെ കാക്കട്ടേ - ആമീൻ
🔥🔥🔥🔥🔥
اوصيكم بالدعاء
عباس برمبادن
8848787706
Like & Share
السلام عليكم
Comments
Post a Comment