മയ്യിത്ത് മറമാടപ്പെട്ട ശേഷം തൽഖീൻ - ഹദീസുകളും ആധികാരികതയും അഭിപ്രായ വ്യത്യാസങ്ങളും

വീഡിയോ - 1
https://youtu.be/8UZ6VnVc7YQ
വീഡിയോ -2
https://youtu.be/PoqtB3t7bAM
🌷🌷🌷🌷🌷
മയ്യിത്ത് മറമാടപ്പെട്ട ശേഷം  തൽഖീൻ - ഹദീസുകളും ആധികാരികതയും അഭിപ്രായ വ്യത്യാസങ്ങളും ചർച്ച ചെയ്യുന്ന കുറിപ്പ്:
⬇️⬇️⬇️⬇️⬇️
തൽഖീൻ സംബന്ധിച്ച് നബി വചനം  ഉള്ളതായി റിപ്പോർട്ട് ഉണ്ട്; പക്ഷേ, അതിന്റെ ആധികാരികത സ്ഥിരപെട്ടതല്ല. 

രണ്ട് തരം തൽഖീൻ ഉണ്ട്

ഒന്ന് - മരണാസന്നനായ വ്യക്തിക്ക് ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് ചൊല്ലിക്കൊടുക്കൽ - ഇത് സംബന്ധിച്ച് ഹദീസ് മറ്റേതിനേക്കാൾ സ്വീകാര്യമാണ്.

ഖബ്റടക്കിയ ശേഷമുള്ള തൽഖീൻ ആണ് മറ്റൊരു തൽഖീൻ - ഇതു സംബന്ധിച്ച് ആണ്  അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നത്

തസ്ബീതിന്റെ ഹദീസ് കൂടുതൽ സ്ഥിരപ്പെട്ടതാണ് .

വിഷയത്തിലേക്ക് പ്രവേശിക്കാം :
ഇമാം നവവി റഹിമഹുല്ലാഹി ശറഹുൽ മുഹദ്ദബിൽ രേഖപ്പെടുത്തുന്നു : 

المجموع شرح المهذب
يحيى بن شرف النووي

قَالَ جَمَاعَاتٌ مِنْ أَصْحَابِنَا : يُسْتَحَبُّ تَلْقِينُ الْمَيِّتِ عَقِبَ دَفْنِهِ فَيَجْلِسُ عِنْدَ رَأْسِهِ إنْسَانٌ وَيَقُولُ : " يَا فُلَانَ ابْنَ فُلَانٍ وَيَا عَبْدَ اللَّهِ بْنَ أَمَةِ اللَّهِ اُذْكُرْ الْعَهْدَ الَّذِي خَرَجْت عَلَيْهِ مِنْ الدُّنْيَا ، شَهَادَةَ أَنْ لَا إلَهَ إلَّا اللَّهُ وَحْدَهُ  لَا شَرِيكَ لَهُ  وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ وَأَنَّ الْجَنَّةَ حَقٌّ وَأَنَّ النَّارَ حَقٌّ وَأَنَّ الْبَعْثَ حَقٌّ وَأَنَّ السَّاعَةَ آتِيَةٌ لَا رَيْبَ فِيهَا وَأَنَّ اللَّهَ يَبْعَثُ مَنْ فِي الْقُبُورِ . وَأَنَّك رَضِيت بِاَللَّهِ رَبًّا وَبِالْإِسْلَامِ دِينًا وَبِمُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ نَبِيًّا وَبِالْقُرْآنِ إمَامًا وَبِالْكَعْبَةِ قِبْلَةً وَبِالْمُؤْمِنِينَ إخْوَانًا " زَادَ الشَّيْخُ نَصْرٌ " رَبِّي اللَّهُ لَا إلَهَ إلَّا هُوَ عَلَيْهِ تَوَكَّلْت وَهُوَ رَبُّ الْعَرْشِ الْعَظِيمِ " فَهَذَا التَّلْقِينُ عِنْدَهُمْ مُسْتَحَبٌّ ، وَمِمَّنْ نَصَّ عَلَى اسْتِحْبَابِهِ الْقَاضِي حُسَيْنٌ وَالْمُتَوَلِّي وَالشَّيْخُ نَصْرٌ الْمَقْدِسِيُّ وَالرَّافِعِيُّ وَغَيْرُهُمْ . وَنَقَلَهُ الْقَاضِي حُسَيْنٌ عَنْ أَصْحَابِنَا مُطْلَقًا ، وَسُئِلَ الشَّيْخُ أَبُو عَمْرِو بْنِ الصَّلَاحِ رَحِمَهُ اللَّهُ عَنْهُ فَقَالَ :  التَّلْقِينُ هُوَ الَّذِي نَخْتَارُهُ وَنَعْمَلُ بِهِ ، قَالَ : وَرَوَيْنَا فِيهِ حَدِيثًا مِنْ حَدِيثِ أَبِي أُمَامَةَ لَيْسَ إسْنَادُهُ بِالْقَائِمِ ، لَكِنْ اُعْتُضِدَ بِشَوَاهِدَ ، وَبِعَمَلِ أَهْلِ الشَّامِ قَدِيمًا هَذَا كَلَامُ أَبِي عَمْرٍو . قُلْت : حَدِيثُ أَبِي أُمَامَةَ رَوَاهُ أَبُو الْقَاسِمِ الطَّبَرَانِيُّ فِي مُعْجَمِهِ بِإِسْنَادٍ ضَعِيفٍ ، وَلَفْظُهُ : عَنْ سَعِيدِ بْنِ عَبْدِ اللَّهِ الْأَزْدِيِّ قَالَ  شَهِدْتُ أَبَا أُمَامَةَ رَضِيَ اللَّهُ عَنْهُ وَهُوَ فِي النَّزْعِ فَقَالَ : إذَا مِتُّ فَاصْنَعُوا بِي كَمَا أَمَرَنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ 
.........................
 قَالَ فَيَنْسُبُهُ إلَى أُمِّهِ حَوَّاءَ ، يَا فُلَانَ ابْنَ حَوَّاءَ } قُلْتُ فَهَذَا الْحَدِيثُ وَإِنْ كَانَ ضَعِيفًا فَيُسْتَأْنَسُ بِهِ . وَقَدْ اتَّفَقَ عُلَمَاءُ الْمُحَدِّثِينَ وَغَيْرُهُمْ عَلَى الْمُسَامَحَةِ فِي أَحَادِيثِ الْفَضَائِلِ وَالتَّرْغِيبِ وَالتَّرْهِيبِ ،  وَقَدْ اُعْتُضِدَ بِشَوَاهِدَ مِنْ الْأَحَادِيثِ كَحَدِيثِ { وَاسْأَلُوا لَهُ التَّثْبِيتَ } وَوَصِيَّةِ عَمْرِو بْنِ الْعَاصِ وَهُمَا صَحِيحَانِ سَبَقَ بَيَانُهُمَا قَرِيبًا ، وَلَمْ يَزَلْ أَهْلُ الشَّامِ عَلَى الْعَمَلِ بِهَذَا فِي زَمَنِ مَنْ يُقْتَدَى بِهِ وَإِلَى الْآنَ ، وَهَذَا التَّلْقِينُ إنَّمَا هُوَ فِي حَقِّ الْمُكَلَّفِ الْمَيِّتِ ، أَمَّا الصَّبِيُّ فَلَا يُلَقَّنُ . وَاَللَّهُ أَعْلَمُ  
ആശയ സംഗ്രഹം :നമ്മുടെ മദ്ഹബുകാരിൽ പെട്ട ( ശാഫിഈ മദ്ഹബുകാരിൽ പെട്ട) ഒരു സംഘം പ്രസ്താവിച്ചിരിക്കുന്നു : മറമാടിയ ഉടനെ മയ്യിത്തിനു തഖീൻ ഓതൽ സുന്നത്താണ്.അയാളുടെ തലഭാഗത്ത് ഒരാൾ ഇരുന്നു ഇങ്ങിനെ പറയണം : ഇന്നാലിന്നവന്റെ മകൻ ഇന്നാലിന്നവനേ....അല്ലാഹുവിന്റെ ദാസിയുടെ മകനായ ദൈവദാസാ .. നീ ദുനിയാവിൽ നിന്ന് എന്ത്  കരാറുമായാണോ പുറപ്പെട്ടത് ആ കരാർ ഓർക്കുക.അല്ലാഹു അല്ലാതെ ഒരു ആരാധ്യനും ഇല്ലെന്നും അവൻ മാത്രമാണ് ഇലാഹ്/ആരാധ്യൻ എന്നും അവനു ഒരു പങ്കുകാരനും ഇല്ലെന്നും മുഹമ്മദ് നബി അവന്റെ ദാസനും ദൂതനുമാണെന്നും ഉള്ള സത്യ സാക്ഷ്യം.സ്വർഗ്ഗം സത്യമാണെന്നും നരകം സത്യമാണെന്നും പുനർജ്ജന്മം സത്യമാണെന്നും ലോകാവസാനം സംഭവിക്കുമെന്നും അതിൽ സംശയമില്ലെന്നും ഖബറുകളിൽ കിടക്കുന്നവരെ അല്ലാഹു ഉയർത്തെഴുന്നേൽപ്പിക്കുന്നതാണെന്നും ഉള്ള കാര്യവും നീ ഓർക്കുക.നിശ്‌ചയം നീ അല്ലാഹുവിനെ നാഥനായും ഇസ്‌ലാമിനെ ജീവിത വ്യവസ്ഥയായും മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ നബിയായും ഖുർആനിനെ ഇമാമായും കഅബയെ ഖിബ്‌ലയായും സത്യവിശ്വാസികളെ സഹോദരങ്ങളായും തൃപ്തിപ്പെടുകയും ചെയ്തിരുന്നല്ലോ.( ഷെയ്ഖ് നസ്ർ ഈ വാക്യങ്ങൾ കൂടി കൂടുതലായി പരാമർശിച്ചിട്ടുണ്ട് : 'എന്റെ നാഥൻ അല്ലാഹുവാണ് . അവനല്ലാതെ ഒരു ആരാധ്യനും ഇല്ല.അവന്റെ മേൽ ഞാൻ ഭരമേല്പിക്കുന്നു.അവൻ മഹത്തായ സിംഹാസനത്തിന്റെ /അര്ശിന്റെ ഉടമസ്ഥനാണ്.'' ഈ പറഞ്ഞ തൽഖീൻ അവരുടെ വീക്ഷണത്തിൽ സുന്നത്താണ്.
        ഖാദീ ഹുസൈൻ,മുതവല്ലി, ഷെയ്ഖ് നസ്ർ അൽ മഖ്ദിസി,റാഫിഈ തുടങ്ങിയവർ മറമാടിയ ശേഷം തൽഖീൻ സുന്നത്താണ് എന്ന വീക്ഷണക്കാരാണ്.ഷെയ്ഖ് അബൂ അംറ് ബ്നു സ്വലാഹ് റഹിമഹുള്ളാഹിയോട് മറമാടപ്പെട്ട ശേഷം നടത്തുന്ന തൽഖീനിനെ കുറിച്ച് ചോദിക്കപ്പെട്ടു. അപ്പോൾ അദ്ദേഹം ഇങ്ങിനെ മറുപടി പറഞ്ഞു : മറമാടപ്പെട്ട ശേഷം നടത്തുന്ന തൽഖീൻ നാം തെരഞ്ഞെടുത്തതും നാം പ്രവർത്തിക്കുന്നതുമാണ്.ഈ വിഷയത്തിൽ അബൂ ഉമാമ റദിയല്ലാഹു അന്ഹുവിൽ നിന്നുള്ള ഒരു ഹദീസ് നാം റിപ്പോർട്ട് ചെയ്തിട്ടുണ്ട് .പ്രസ്തുത ഹദീസിന്റെ പരമ്പര ശക്തമല്ല.എന്നിരുന്നാലും ശാമുകാർ പണ്ടേ അത് ചെയ്തു വരുന്നു എന്നതും മറ്റു സാക്ഷ്യങ്ങളും അതിനെ ശക്തിപ്പെടുത്തുന്നുണ്ട്.ഇതാണ്  ഷെയ്ഖ് അബൂ അംറ് ബ്നു സ്വലാഹ് പ്രസ്താവിച്ചത്.
                ഞാൻ (ഇമാം നവവി) പറയുന്നു :ഇമാം ഥബ്റാനി അദ്ധേഹത്തിന്റെ മുഅജമിൽ മറമാടപ്പെട്ട ശേഷമുള്ള തൽഖീനിന്റെ വിഷയത്തിൽ ഉദ്ധരിച്ച അബൂ ഉമാമയുടെ ഹദീസ് ദുർബലമാണ്.(അബൂ ഉമാമയുടെ ഹദീസ് രേഖപ്പെടുത്തിയ ശേഷം ഇമാം നവവി റഹിമഹുല്ലാഹ് തുടരുന്നു): ഈ ഹദീസ് ദുര്ബലമാണെങ്കിലും അത് ശ്രദ്ധേയമാണ്.അമലുകളുടെ പുണ്യങ്ങൾ പ്രതിപാദിക്കൽ , അമലുകൾക്കു പ്രേരണ നൽകൽ, ശിക്ഷകൾ കുറിച്ച് മുന്നറിയിപ്പ് നൽകി ഭയപ്പെടുത്തൽ എന്നിങ്ങനെയുള്ള വിഷയങ്ങളിൽ ദുർബലമായ ഹദീസുകൾ പരിഗണിക്കുന്ന കാര്യം വിട്ടു വീഴ്ച ചെയ്യാം എന്നതിൽ ഉലമാക്കൾ ഏകോപിച്ചിരിക്കുന്നു.കൂടാതെ മയ്യിത്തിനു നിങ്ങൾ തസ്ബീത് ചൊല്ലുക എന്ന ഹദീസും അംറ് ബ്നുൽ ആസ് റദിയല്ലാഹു അന്ഹുവിന്റെ വസ്വിയ്യത്തും സ്വഹീഹായി വന്നിട്ടുള്ളതാണ് .ഇത് രണ്ടും മറമാടപ്പെട്ട ശേഷമുള്ള തൽഖീനിനെ ശക്തിപ്പെടുത്തുന്ന സാക്ഷ്യങ്ങളാണ്.കൂടാതെ ശാമുകാർ ഇപ്പോഴും തുടരുന്ന നടപടിയാണിത്.തൽഖീൻ പ്രായപൂർത്തി എത്തിയ മയ്യിത്താണെങ്കിൽ മതി;കുട്ടിയാണെങ്കിൽ വേണ്ട. അല്ലാഹു ഏറ്റവും കൂടുതൽ അറിയുന്നവൻ.
പ്രമുഖ ഹമ്പലീ പണ്ഡിതൻ ഇബ്നു ഖുദ്‌ദാമ റഹിമഹുല്ലാഹിയുടെ അൽ മുഗ്‌നീ എന്ന കിതാബിൽ നിന്ന് : 
المغني
موفق الدين عبد الله بن أحمد بن قدامة
(AH 541-620)

فَصْلٌ : فَأَمَّا التَّلْقِينُ بَعْدَ الدَّفْنِ فَلَمْ أَجِدْ فِيهِ عَنْ أَحْمَدَ شَيْئًا ، وَلَا أَعْلَمُ فِيهِ لِلْأَئِمَّةِ قَوْلًا ، سِوَى مَا رَوَاهُ الْأَثْرَمُ قَالَ : قُلْتُ لِأَبِي عَبْدِ اللَّهِ فَهَذَا الَّذِي يَصْنَعُونَ إذَا دُفِنَ الْمَيِّتُ 
..........................
قَالَ الْقَاضِي ، وَأَبُو الْخَطَّابِ : يُسْتَحَبُّ ذَلِكَ . وَرَوَيَا فِيهِ عَنْ أَبِي أُمَامَةَ الْبَاهِلِيِّ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ { : إذَا مَاتَ أَحَدُكُمْ ، فَسَوَّيْتُمْ عَلَيْهِ التُّرَابَ ، فَلْيَقِفْ أَحَدُكُمْ عِنْدَ رَأْسِ قَبْرِهِ
..............................
فَلْيَنْسُبْهُ إلَى حَوَّاءَ } رَوَاهُ ابْنُ شَاهِينَ فِي ( كِتَابِ ذِكْرِ الْمَوْتِ ) بِإِسْنَادِهِ 
ഇബ്നു ഖുദ്‌ദാമ റഹിമഹുല്ലാഹി പ്രസ്താവിക്കുന്നു : മറമാടിയതിനു ശേഷം തൽഖീൻ ചൊല്ലുന്ന വിഷയത്തിൽ അഹ്മദ് ബ്നു ഹന്ബൽ അവർകളിൽ നിന്ന് ഞാൻ ഒന്നും കേട്ടിട്ടില്ല.ഇമാമുകൾ ആ വിഷയത്തിൽ ഒന്നും പറഞ്ഞതായി എനിക്കറിവില്ല; അസ്രം പറഞ്ഞത് ഒഴികെ. ഖാദിയും അബുൽ ഖത്താബും അത് സുന്നത്താണെന്ന് പറഞ്ഞിട്ടുണ്ട്.അവർ അബൂ ഉമാമയിൽ നിന്ന് ഈ വിഷയത്തിലെ ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.ഇബ്നു ഷാഹീനും അദ്ദേഹത്തിന്റെ കിതാബിൽ ഈ ഹദീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇമാം ശൗകാനി റഹിമഹുല്ലാഹിയുടെ നൈലുൽ ഔത്വാർ എന്ന കിതാബിൽ നിന്ന് :

أحاديث الأحكام
نيل الأوطار
محمد بن علي الشوكاني
(AD 1759-1834)

 بَابُ الدُّعَاءِ لِلْمَيِّتِ بَعْدَ دَفْنِهِ 
മയ്യിത്ത് മറമാടപ്പെട്ട ശേഷമുള്ള ദുആ സംബന്ധിച്ച ബാബു 
1483 
 ( عَنْ عُثْمَانَ قَالَ : { كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إذَا فَرَغَ مِنْ دَفْنِ الْمَيِّتِ وَقَفَ عَلَيْهِ فَقَالَ : اسْتَغْفِرُوا لِأَخِيكُمْ وَسَلُوا لَهُ التَّثْبِيتَ فَإِنَّهُ الْآنَ يُسْأَلُ } رَوَاهُ أَبُو دَاوُد ) 
ആശയ സംഗ്രഹം : ഉസ്മാൻ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു:മയ്യിത്ത് മറമാടപ്പെട്ടു കഴിഞ്ഞാൽ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം അവിടെ തന്നെ നിന്ന്  ഇങ്ങിനെ പറയുമായിരുന്നു: നിങ്ങൾ നിങ്ങളുടെ സഹോദരന് വേണ്ടി പൊറുക്കലിനെ തേടൂ.അദ്ദേഹത്തിന് വേണ്ടി നിങ്ങൾ അല്ലാഹുവിനോട് തസ്ബീത് ചോദിക്കൂ .നിശ്ചയം അദ്ദേഹം ഇപ്പോൾ ചോദ്യം ചെയ്യപ്പെടുകയാണ്.
(തസ്ബീത് സംബന്ധിച്ച ഹദീസാണ് ഇത്)

1484 
 وَعَنْ رَاشِدِ بْنِ سَعْدٍ وَضَمْرَةَ بْنِ حَبِيبٍ وَحَكِيمِ بْنِ عُمَيْرٍ قَالُوا : إذَا سُوِّيَ عَلَى الْمَيِّتِ قَبْرُهُ وَانْصَرَفَ النَّاسُ عَنْهُ كَانُوا يَسْتَحِبُّونَ أَنْ يُقَالَ لِلْمَيِّتِ عِنْدَ قَبْرِهِ : يَا فُلَانُ قُلْ : لَا إلَهَ إلَّا اللَّهُ ، أَشْهَدُ أَنْ لَا إلَهَ إلَّا اللَّهُ ثَلَاثَ مَرَّاتٍ ، يَا فُلَانُ قُلْ : رَبِّي اللَّهُ ، وَدِينِي الْإِسْلَامُ وَنَبِيِّي مُحَمَّدٌ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ثُمَّ يَنْصَرِفُ رَوَاهُ سَعِيدٌ فِي سُنَنِهِ 
ആശയ സംഗ്രഹം : റാഷിദ് ബ്നു സഅദും ളംറത്ത്  ബ്നു ഹബീബും ഹകീമു ബ്നു ഉമൈറും പ്രസ്താവിക്കുന്നു : മയ്യിത്ത് മറമാടപ്പെടുകയും ജനങ്ങൾ പിരിഞ്ഞു പോകുകയും ചെയ്‌താൽ ഖബറിന്റെ അരികിൽ നിന്ന് ഇപ്രകാരം പറയൽ അവർ സുന്നത്തായി കണ്ടിരുന്നു: ഓ ഇന്നാലിന്നവനേ....ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറയൂ ... أَشْهَدُ أَنْ لَا إلَهَ إلَّا اللَّهُ .ഇങ്ങിനെ മൂന്നു തവണ പറഞ്ഞിരുന്നു. ഓ ഇന്നാലിന്നവനേ...നീ പറയൂ: ' അല്ലാഹുവാണ് എന്റെ നാഥൻ.ഇസ്‌ലാം ആണ് എന്റെ മതം.മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലാമയാണ് എന്റെ നബി.ശേഷം ഇങ്ങിനെ പറയുന്നയാൾ അവിടെ നിന്ന് പിരിയണം. സഈദ് അദ്ദേഹത്തിന്റെ സുനനിൽ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.

الْحَدِيثُ الْأَوَّلُ أَخْرَجَهُ أَيْضًا الْحَاكِمُ وَصَحَّحَهُ وَالْبَزَّارُ وَقَالَ : لَا يُرْوَى عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إلَّا مِنْ هَذَا الْوَجْهِ  

وَالْأَثَرُ الْمَرْوِيُّ عَنْ رَاشِدٍ وَضَمْرَةَ وَحَكِيمٍ ذَكَرَهُ الْحَافِظُ فِي التَّلْخِيصِ وَسَكَتَ عَنْهُ ، وَرَاشِدٌ الْمَذْكُورُ شَهِدَ صِفِّينَ مَعَ مُعَاوِيَةَ ، ضَعَّفَهُ ابْنُ حَزْمٍ ، وَقَالَ الدَّارَقُطْنِيّ : يُعْتَبَرُ بِهِ وَالثَّلَاثَةُ كُلُّهُمْ مِنْ قُدَمَاءِ التَّابِعِينَ حِمْصِيُّونَ وَقَدْ رُوِيَ نَحْوُهُ مَرْفُوعًا مِنْ حَدِيثِ أَبِي أُمَامَةَ عِنْدَ الطَّبَرَانِيِّ وَعَبْدِ الْعَزِيزِ الْحَنْبَلِيِّ فِي الشَّافِي أَنَّهُ قَالَ : " إذَا أَنَا مِتُّ فَاصْنَعُوا بِي كَمَا أَمَرَنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ نَصْنَعَ بِمَوْتَانَا ، أَمَرَنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ : { إذَا مَاتَ أَحَدٌ مِنْ إخْوَانِكُمْ فَسَوَّيْتُمْ التُّرَابَ عَلَى قَبْرِهِ
...............................
يَنْسُبُهُ إلَى أُمِّهِ حَوَّاءَ يَا فُلَانُ ابْنَ حَوَّاءَ } قَالَ الْحَافِظُ فِي التَّلْخِيصِ : وَإِسْنَادُهُ صَالِحٌ وَقَدْ قَوَّاهُ الضِّيَاءُ فِي أَحْكَامِهِ 
.............................
ആശയ സംഗ്രഹം :
(ഇമാം ശൗകാനി തുടരുന്നു) : ഇതിൽ ആദ്യത്തെ ഹദീസ് ( തസ്ബീത്തിന്റെ ഹദീസ്) ഹാകിമും ബസ്സാറും ഉദ്ധരിച്ചിട്ടുണ്ട്.ഹാകിം അത് സ്വഹീഹ് ആണെന്ന് പറഞ്ഞിട്ടുണ്ട്.ഈ ഹദീസ് ഈ വജഹിൽ അല്ലാതെ നബിയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് ബസ്സാർ കമന്റ് ചെയ്തിട്ടുണ്ട്.
രണ്ടാമത് പറഞ്ഞ റാഷിദ് ബ്നു സഅദും ളംറത്ത്  ബ്നു ഹബീബും ഹകീമു ബ്നു ഉമൈറും ഉദ്ധരിച്ച അസർ( തൽഖീൻ സംബന്ധിച്ച്) ഹാഫിദ് ഇബ്നു ഹജർ തൽഖീസിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും റിപ്പോർട്ടർമാരെ സംബന്ധിച്ച് ഹാഫിദ് മൗനം പാലിച്ചിരിക്കുന്നു.ഇതിൽ റാഷിദ് സ്വിഫിൻ യുദ്ധത്തിൽ മുആവിയയുടെ കൂടെ പങ്കെടുത്ത വ്യക്തിയാണ്.ഇബ്നു ഹസം അദ്ദേഹം ദുർബലൻ
ആണെന്ന് പറയുന്നു.എന്നാൽ ഇമാം ദാറു ഖുത്നി അദ്ദേഹത്തെ പരിഗണിക്കാം എന്ന് പറയുന്നു.മൂന്നു പേരും താബിഈങ്ങളാണ് .ഇതിനു സമാനമായ ഒരു റിപ്പോർട്ട് അബൂ ഉമാമയുടെ ഹദീസ് ആയിട്ട് ഥബ്റാനി അദ്ധേഹത്തിന്റെ മു'അജമിലും അബ്ദുൽ അസീസ് അൽ ഹമ്പലി അദ്ദേഹത്തിന്റെ 'അശ്ശാഫിയിലും രേഖപ്പെടുത്തിയിട്ടുണ്ട്.
( തുടർന്ന്  ഹദീസ് പറഞ്ഞ ശേഷം ഇമാം ശൗകാനി പറയുന്നു) : ഹാഫിദ് തൽഖീസ്വിൽ ഈ ഹദീസിന്റെ (തൽഖീൻ സംബന്ധിച്ച ഹദീസ്) പരമ്പര നല്ലതാണ് എന്നും ദിയാഉ അൽ അഹകാമിൽ പ്രസ്തുത ഹദീസ് ശക്തമാണ് എന്ന് പറഞ്ഞിട്ടുണ്ടെന്നും പ്രസ്താവിച്ചിരിയ്ക്കുന്നു
🌷🌷🌷🌷
ദുആഉ വസ്വിയ്യത്തോടെ, അബ്ബാസ് പറമ്പാടൻ 
8848787706
🔥🔥🔥🔥🔥

Comments