https://youtu.be/-bgIo7038fg
Aഅൽ കിതാബ് ഗ്രൂപ്പിൽ ചേരാത്തവർ മാത്രം താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത് നമ്മുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/EHwQE3iEngHIjAgoNRM8W6
الأدعية والأذكار
ദിക്റുകളും ദുആഉകളും പരമ്പര വിഷയം : *വിദ്യ നേടാനുള്ള പ്രാർത്ഥനകൾ*
🌷🌷🌷🌷
ദിക്റുകളും ദുആഉകളും പരമ്പരയിലെ പഴയ ക്ലാസ്സുകളുടെ ലിങ്കുകൾ :
യു ട്യൂബ് ലിങ്ക് :
https://www.youtube.com/playlist?list=PLf1c4fdPOOYAIFZycB1fHXVLJnfpc3y8C
ടെലഗ്രാം ലിങ്ക് :
https://t.me/dikrduas
ബ്ലോഗ് ലിങ്ക് :
http://daivikasmaranadainamdinajeevithathil.blogspot.com/?m=1
🌷🌷🌷🌷🌷
*ഇൽമും ഫഹ് മും വർദ്ധിക്കുന്നതിനുള്ള പ്രാർത്ഥനകൾ*:
الأدعية لزيادة العلم والفهم
🌷🌷🌷🌷🌷
1.
*ربِّ زِدْنِي عِلْمًا*
സാരം : റബ്ബേ, നീ എനിക്ക് അറിവ് വർദ്ധിപ്പിക്കേണമേ.
{ طـه:144}
2.
സുബ്ഹി നിസ്ക്കാരത്തിന്റെ സലാം വീട്ടിയ ശേഷം പ്രാർത്ഥിക്കുക:
*اللَّهُمَّ إِنِّي أَسْأَلُكَ عِلْمًا نَافِعًا، وَرِزْقًا طَيِّبًا، وَعَمَلًا مُتَقَبَّلًا*
സാരം :
അല്ലാഹുവേ! ഉപകാരപ്രദമായ അറിവും, നല്ല വിഭവവും, സ്വീകാര്യമായ കർമ്മവും ഞാൻ നിന്നോട് ചോദിക്കുന്നു.
(സുനനു ഇബ്നു മാജ:)
https://sunnah.com/ibnmajah:925
3.
*اللَّهُمَّ انْفَعْنِي بِمَا عَلَّمْتَنِي وَعَلِّمْنِي مَا يَنْفَعُنِي وَزِدْنِي عِلْمًا الْحَمْدُ لِلَّهِ عَلَى كُلِّ حَالٍ وَأَعُوذُ بِاللَّهِ مِنْ حَالِ أَهْلِ النَّارِ*
സാരം : അല്ലാഹുവേ, നീ എന്നെ പഠിപ്പിച്ചത് എനിക്ക് ഉപകാരമുള്ള താക്കേണമേ, എനിക്ക് ഉപകാരമുള്ളത് നീ എന്നെ പഠിപ്പിക്കേണമേ, എനിക്ക് നീ അറിവ് വർദ്ധിപ്പിക്കേണമേ. എല്ലാ അവസ്ഥയിലും അല്ലാഹുവിനാണ് സർവ്വ സ്തുതിയും. നരകക്കാരുടെ അവസ്ഥ എനിക്ക് വരുന്നതിൽ നിന്ന് ഞാൻ അല്ലാഹുവിനോട് കാവൽ തേടുന്നു.
(സുനനുത്തിർമുദീ. https://sunnah.com/tirmidhi:3599 )
4.
*اللَّهُمَّ فَقِّهْنِي فِي الدِّينِ اللَّهُمَّ عَلِّمْنِي الكِتَابَ وَالحِكْمَةِ*
സാരം : അല്ലാഹുവേ, എന്നെ നീ ദീനിൽ (ഇസ്ലാമിൽ ) ഗ്രാഹ്യം ഉള്ളവനാക്കേണമേ, എനിക്ക് നീ വിശുദ്ധ ഖുർആനും ഹിക്മത്തും പഠിപ്പിക്കേണമേ
( ഈ പ്രാർത്ഥനാ വചനങ്ങളിലെ ആശയം നബിﷺ ഇബ്നു അബ്ബാസ് (റ) ന് വേണ്ടി പ്രാർത്ഥിച്ച വചനങ്ങളിലെ ആശയമാണ്.
(സ്വഹീഹുൽ ബുഖാരീ ഫത്ഹുൽ ബാരീ സഹിതം നോക്കുക
https://www.islamweb.net/ar/library/index.php?page=bookcontents&idfrom=147&idto=148&bk_no=52&ID=62 )
പ്രത്യേകം ശ്രദ്ധിക്കുക: നല്ല കാര്യങ്ങളിൽ മറവിയും അശ്രദ്ധയും വരുന്നത് പിശാചുമായി ബന്ധപെട്ട പരീക്ഷണമാണ്. അതിനാൽ പാപങ്ങളിൽ നിന്ന് വിട്ട് നിൽക്കലും അല്ലാഹുവിനെ ധാരാളമായി ദിക്ർ ചെയ്യലുമാണ് ഓർമ്മ ശക്തി വർദ്ധിപ്പിക്കാനും അശ്രദ്ധയും മറവിയും ഒഴിവാക്കാനുമുള്ള പ്രധാന മാർഗ്ഗം. അല്ലാഹു നമുക്കെല്ലാവർക്കും നാഫിആയ ഇൽമ് വർദ്ധിപ്പിക്കട്ടേ , ആമീൻ..
🌷🌷🌷🌷🌷
നാം ശ്രദ്ധിക്കുക: ദിക്റുകളും ദുആഉകളും നാവ് കൊണ്ട് ചൊല്ലിയാൽ മാത്രം പോരാ. ഹൃദയസാന്നിധ്യത്തോടെ ദിക്ർ - ദുആഉകൾ ചൊല്ലുവാനും അവയുടെ ആശയം ഉൾക്കൊണ്ട് ജീവിതം ക്രമപ്പെടുത്തുവാനും നാം ശ്രദ്ധിക്കണം - അല്ലാഹു സഹായിക്കട്ടേ - ആമീൻ.
പഠിക്കുക
പകർത്തുക
പങ്ക് വയ്ക്കുക
بارك الله فيكم
അബ്ബാസ് പറമ്പാടൻ
8848787706
🌷🌷🌷🌷🌷
Comments
Post a Comment