സഭ പിരിയുമ്പോഴുള്ള പ്രാർത്ഥനകൾ ‎-ادعية الخروج من المجلس


السلام عليكم
Follow this link to join my WhatsApp group:
 https://chat.whatsapp.com/9ZfHQMfogly4kyYQBVjPuQ
الأدعية والأذكار
ദിക്റുകളും ദുആഉകളും പരമ്പര 
സഭ പിരിയുമ്പോഴുള്ള 
പ്രാർത്ഥനകൾ
ഈ ക്ലാസ്സിന്റെ വീഡിയോ 

https://youtu.be/P3frjEWC18E
🌷🌷🌷🌷
ദിക്റുകളും ദുആഉകളും പരമ്പരയിലെ പഴയ ക്ലാസ്സുകളുടെ ലിങ്കുകൾ : 
യു ട്യൂബ് ലിങ്ക് :
https://www.youtube.com/playlist?list=PLf1c4fdPOOYAIFZycB1fHXVLJnfpc3y8C
ടെലഗ്രാം ലിങ്ക് :
https://t.me/dikrduas
ബ്ലോഗ് ലിങ്ക് :
http://daivikasmaranadainamdinajeevithathil.blogspot.com/?m=1
🌷🌷🌷🌷🌷
വിഷയം: *സഭ പിരിയുമ്പോഴുള്ള പ്രാർത്ഥനകൾ* :
*ادعية الخروج من المجلس*
ഒരു സദസ്സിൽ പങ്കെടുത്താൽ സദസ്സിൽ നിന്ന് എണീക്കുന്നതിന് തൊട്ടുമുമ്പായി താഴെ ചേർത്ത പ്രാർത്ഥനകൾ ചൊല്ലൽ സുന്നത്തുണ്ട്.

1.
كَفَّارَة الْمَجْلِسِ
 കഫ്ഫാറതുൽ മജ്ലിസ് എന്ന് അറിയപ്പെടുന്ന പ്രാർത്ഥന:
*سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ أَشْهَدُ أَنْ لاَ إِلَهَ إِلاَّ أَنْتَ أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ*
 (സാരം : അല്ലാഹുവേ.. നീ പരിശുദ്ധനാണ്.നിനക്കാണ് സകല സ്തുതിയും.നീയല്ലാതെ ഒരു ആരാധ്യനുമില്ലെന്നു ഞാൻ സാക്ഷ്യപ്പെടുത്തുന്നു.നിന്നോട് ഞാൻ പൊറുക്കലിനെ തേടുന്നു.നിന്നിലേക്ക്‌ ഞാൻ തൗബ ചെയ്തു മടങ്ങുകയും ചെയ്യുന്നു.)

അവലംബം :
(സുനനു അബീ ദാവൂദ്)
https://sunnah.com/abudawud/43/87

ഒരു സദസ്സിൽ നിന്ന് പിരിയുമ്പോൾ എണീക്കുന്നതിന് മുമ്പായി ഈ ദുആഉ ചൊല്ലൽ സുന്നത്താണ്.ആ സദസ്സിൽ നാം ഇരുന്നപ്പോൾ വന്നിട്ടുണ്ടായേക്കാവുന്ന തെറ്റുകൾക്ക് ഒരു പ്രായശ്ചിത്തമാണ് ഈ ദുആഉ.അതിനാൽ ഈ ദുആഉ കഫ്ഫാറത്തുൽ മജ്‍ലിസ് എന്നറിയപ്പെടുന്നു  സദസ്സിൽ നാം ചെയ്ത നന്മകൾ ഖബൂലാകാനും ഈ പ്രാർത്ഥന ഉപകാരപ്പെടും. 

ഖുർആൻ പാരായണവും നിസ്ക്കാരവും കഴിഞ്ഞ ശേഷവും എണീക്കുന്നതിന് മുമ്പായി നബിﷺ ഈ ദുആഉ ചൊല്ലിയിരുന്നതായാണ് ഹദീസിൽ നിന്ന് മനസ്സിലാകുന്നത്.
الله اعلم
 (ഇമാം നസാഈയുടെ സുനനുൽ കുബ്‌റാ)
https://shamela.ws/book/8361/13837
🌷🌷🌷🌷🌷

2.

*اللَّهُمَّ اقْسِمْ لَنَا مِنْ خَشْيَتِكَ مَا يَحُولُ بَيْنَنَا وَبَيْنَ مَعَاصِيكَ*

*وَمِنْ طَاعَتِكَ مَا تُبَلِّغُنَا بِهِ جَنَّتَكَ*

*وَمِنَ الْيَقِينِ مَا تُهَوِّنُ بِهِ عَلَيْنَا مُصِيبَاتِ الدُّنْيَا*

 *وَمَتِّعْنَا بِأَسْمَاعِنَا وَأَبْصَارِنَا وَقُوَّتِنَا مَا أَحْيَيْتَنَا وَاجْعَلْهُ الْوَارِثَ مِنَّا*

*وَاجْعَلْ ثَأْرَنَا عَلَى مَنْ ظَلَمَنَا وَانْصُرْنَا عَلَى مَنْ عَادَانَا*

*وَلاَ تَجْعَلْ مُصِيبَتَنَا فِي دِينِنَا*

*وَلاَ تَجْعَلِ الدُّنْيَا أَكْبَرَ هَمِّنَا وَلاَ مَبْلَغَ عِلْمِنَا*

*وَلاَ تُسَلِّطْ عَلَيْنَا مَنْ لاَ يَرْحَمُنَا*
സാരം : അല്ലാഹുവേ, ഞങ്ങൾക്കും ഞങ്ങളുടെ നിന്നെ ധിക്കരിക്കുന്ന പ്രവർത്തികൾക്കുമിടയിൽ മറയാകുന്ന വിധത്തിൽ ഞങ്ങൾക്ക് നിന്നോടുള്ള ഭയത്തിൽ നിന്നുള്ള വിഹിതം നൽകണേ (പാപങ്ങൾ ചെയ്യാതിരിക്കാൻ ഹൃദയത്തിൽ അല്ലാഹുവിനെ സംബന്ധിച്ച ഭയഭക്തി ഉണ്ടാക്കണേ എന്ന് ആശയം).

 നിന്റെ സ്വർഗ്ഗം ഞങ്ങൾക്ക് പ്രാപ്യമാത്തക്കവിധത്തിൽ നിന്നോടുള്ള അനുസരണത്തിന് ഞങ്ങൾക്ക് നീ തൗഫീഖ് നൽകണേ.

 ഇഹലോകത്തെ ആപത്തുകൾ ലഘുവായി കാണാൻ സാധിക്കുന്ന വിധത്തിൽ ഞങ്ങൾക്ക് നീ (നിന്നെ സംബന്ധിച്ച) യഖീൻ അഥവാ ദൃഢബോധ്യം നൽകണേ.

 ഞങ്ങൾ ജീവിക്കുന്നേടത്തോളം കാലം ഞങ്ങളുടെ കേൾവികളേയും കാഴ്ചകളേയും ശക്തിയേയും ഞങ്ങൾക്ക് ആസ്വാദ്യകരമാക്കണേ ( അതായത് അല്ലാഹുവിനെ അനുസരിക്കുന്ന വിഷയത്തിൽ അവയെ ഉപയോഗിക്കാൻ സാധിപ്പിക്കണേ); അവയെ ഞങ്ങൾ മരിക്കുവോളം ഞങ്ങൾക്ക് നീ അവശേഷിപ്പിക്കേണമേ.

ഞങ്ങളുടെ പ്രതികാരം ഞങ്ങളെ അക്രമിച്ചവരുടെ മേൽ മാത്രം ഒതുക്കണേ (പ്രതികാരം അതിര് കവിയുന്ന സാഹചര്യം ഉണ്ടാവരുതേ). ഞങ്ങളോട് ശത്രുത കാണിക്കുന്നവർക്കെതിരിൽ ഞങ്ങളെ നീ സഹായിക്കേണമേ.

ഞങ്ങളുടെ ദീനിൽ (മതകീയ ജീവിതത്തിൽ) നീ ആപത്ത് വരുത്തരുതേ.

 ദുനിയാവിനെ അഥവാ ഐഹിക ലോകത്തെ ഞങ്ങളുടെ മുഖ്യ വിചാരവും ഞങ്ങളുടെ അറിവിന്റെ ആകത്തുകയും ആക്കരുതേ.

ഞങ്ങളോട് കരുണ കാണിക്കാത്തവർക്ക് ഞങ്ങളുടെ മേൽ ആധിപത്യം കൊടുരുതേ.
(അവലംബം :
تحفة الأحوذي بشرح جامع الترمذي)
https://hadithprophet.com/hadith-61702.html
🌷🌷🌷🌷🌷
നാം ശ്രദ്ധിക്കുക: ദിക്റുകളും ദുആഉകളും നാവ് കൊണ്ട് ചൊല്ലിയാൽ മാത്രം പോരാ. ഹൃദയസാന്നിധ്യത്തോടെ ദിക്ർ - ദുആഉകൾ ചൊല്ലുവാനും അവയുടെ ആശയം ഉൾക്കൊണ്ട് ജീവിതം ക്രമപ്പെടുത്തുവാനും നാം ശ്രദ്ധിക്കണം - അല്ലാഹു സഹായിക്കട്ടേ - ആമീൻ.
പഠിക്കുക
പകർത്തുക
പങ്ക് വയ്ക്കുക 
بارك الله فيكم
അബ്ബാസ് പറമ്പാടൻ 
8848787706
🌷🌷🌷🌷🌷

Comments