https://youtu.be/4ejb-hoWsRo
വിഷയം : സ്വർണ്ണവും പട്ടും ധരിക്കൽ ചെറിയ ആൺകുട്ടികൾക്കുൾപ്പെടെ മുഴുവൻ പുരുഷൻമാർക്കും ഹറാമാണ്
നബിﷺ സ്വർണ്ണത്തേയും പട്ടിനേയും സംബന്ധിച്ച് പറഞ്ഞു:
إِنَّ هَذَيْنِ حَرَامٌ عَلَى ذُكُورِ أُمَّتِي
നിശ്ചയം ഇത് രണ്ടും എന്റെ സമുദായത്തിലെ ആണുങ്ങൾക്ക് (ആൺ വർഗ്ഗത്തിന് ) ഹറാം ആണ്.
(സുനനു അബീദാവൂദ്)
https://sunnah.com/abudawud:4057
ഇവിടെ ദുകൂർ എന്ന വാക്ക് ദകർ (പുരുഷൻ, ആൺ) എന്ന പദത്തിന്റെ ബഹുവചനമാണ്. ദകർ എന്ന് ആൺകുട്ടിയെ സംബന്ധിച്ചും പറയും; പ്രായപൂർത്തിയായ പുരുഷൻമാരെക്കുറിച്ച് മാത്രമല്ല. അതിനാൽ തന്നെ , ആൺകുട്ടികൾ ഉൾപ്പെടെ എല്ലാ ആണുങ്ങൾക്കും സ്വർണ്ണവും പട്ടും ധരിക്കൽ ഹറാം ആണ് എന്നതാണ് ബഹുഭൂരിപക്ഷം പണ്ഡിതൻമാരുടേയും വീക്ഷണം. ചില പണ്ഡിതൻമാർ ചെറിയ ആൺകുട്ടികൾക്ക് സ്വർണ്ണം ധരിക്കുന്നതിൽ ഇളവുണ്ട് എന്ന് അഭിപ്രായപെട്ടിട്ടുണ്ടെങ്കിലും അതിന് വ്യക്തമായ തെളിവില്ല. എന്നാൽ പ്രായപൂർത്തി ആകാത്ത ആൺകുട്ടിയെ സ്വർണ്ണം ധരിപ്പിച്ചാൽ ആ കുട്ടിക്ക് കുറ്റമുണ്ടാവില്ല; ധരിപ്പിച്ച രക്ഷിതാവിനായിരിക്കും കുറ്റം എന്ന് മാത്രം - ഒരു രക്ഷിതാവ് ചെറിയ കുട്ടിയെ മദ്യം കഴിപ്പിച്ചാൽ കുറ്റം ആ രക്ഷിതാവിനാണ് എന്നത് പോലെ .
കിതാബുൽ ഫുറൂഉ കാണുക:
*وَيَحْرُمُ عَلَى وَلِيِّ صَبِيٍّ إلْبَاسُهُ حَرِيرًا أَوْ ذهبا*
ആൺകുട്ടിയുടെ രക്ഷിതാവിന് അവനെ സ്വർണ്ണമോ പട്ടുവസ്ത്രമോ ധരിപ്പിക്കൽ ഹറാമാണ്.
https://shamela.ws/book/12052/525
നിലവിൽ അൽ കിതാബ് ഗ്രൂപ്പിൽ അംഗമല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക :
https://chat.whatsapp.com/EHwQE3iEngHIjAgoNRM8W6
അൽ കിതാബ് സ്റ്റാറ്റസ് വീഡിയോസ്/റീൽസ് പ്ലേലിസ്റ്റ്: https://www.youtube.com/playlist?list=PLf1c4fdPOOYBn10n15fyW82GtVAURHj2g
ഷെയർ ചെയ്യുമല്ലോ
(പഠനം : അബ്ബാസ് പറമ്പാടൻ
8848787706)
Comments
Post a Comment