ഖുബൂരികൾക്ക് പാഠമാകേണ്ട ഒരു ചരിത്ര സംഭവം (ദാനിയേൽ പ്രവാചകന്റെ ഖബറിടം)

https://youtu.be/Q-8G6q0qlWI
അൽ കിതാബ് പഠന പരമ്പര
തെരഞ്ഞെടുക്കപ്പെട്ട ഇബാറത്തുകൾ
العبارات المختارات
വിഷയം :
*ഖുബൂരികൾക്ക് പാഠമാകേണ്ട ഒരു ചരിത്ര സംഭവം (ദാനിയേൽ പ്രവാചകന്റെ ഖബറിടം)*
🌏🌏🌏🌏🌏
മുസ്വന്നിഫ് ഇബ്നു അബീ ശൈബയിൽ സ്വഹീഹായ പരമ്പരയോടെ വന്ന ഒരു ചരിത്ര സംഭവം ശ്രദ്ധിക്കുക:
https://shamela.ws/book/9944/38378
٣٣٨١٩ - حَدَّثَنَا حَمَّادُ بْنُ سَلَمَةَ، عَنْ أَبِي عِمْرَانَ الْجَوْنِيِّ، عَنْ أَنَسٍ: أَنَّهُمْ لَمَّا فَتَحُوا تُسْتَرَ قَالَ: فَوَجَدَ رَجُلًا أَنْفُهُ ذِرَاعٌ فِي التَّابُوتِ , كَانُوا يَسْتَظْهِرُونَ وَيَسْتَمْطِرُونَ بِهِ , فَكَتَبَ أَبُو مُوسَى إِلَى عُمَرَ بْنِ الْخَطَّابِ بِذَلِكَ , فَكَتَبَ عُمَرُ: «إِنَّ هَذَا نَبِيٌّ مِنَ الْأَنْبِيَاءِ وَالنَّارُ لَا تَأْكُلُ الْأَنْبِيَاءَ , وَالْأَرْضُ لَا تَأْكُلُ الْأَنْبِيَاءَ , فَكَتَبَ أَنِ انْظُرْ أَنْتَ وَأَصْحَابُكَ يَعْنِي أَصْحَابَ أَبِي مُوسَى فَادْفِنُوهُ فِي مَكَانٍ لَا يَعْلَمُهُ أَحَدٌ غَيْرُكُمَا» قَالَ: فَذَهَبْتُ أَنَا وَأَبُو مُوسَى فَدَفَنَّاهُ

സാരം : അനസ് (റ) റിപ്പോർട്ട് ചെയ്യുന്നു: (സ്വഹാബാക്കളുടെ കാലത്ത് ) മുസ്ലിംകൾ തുസ്തർ ജയിച്ചടക്കിപ്പോൾ ഒരു പെട്ടിയിൽ ഒരു വ്യക്തിയുടെ (ദാനിയാൽ /ദാനിയേൽ നബിയുടെ) മയ്യിത്ത് കണ്ടെത്തി.  മൂക്ക് ഒരു മുഴം നീളമുണ്ടായിരുന്നു. അവിടത്തെ ജനങ്ങൾ അദ്ദേഹത്തെക്കൊണ്ട് / അദ്ദേഹത്തെ മുൻനിർത്തി വിജയത്തിന് വേണ്ടിയും മഴക്ക് വേണ്ടിയും തേടിയിരുന്നു / പ്രാർത്ഥിച്ചിരുന്നു. അബൂമൂസൽ അശ്അരി (റ) ഇത് സംബന്ധിച്ച് ഉമർ (റ) ന് കത്തെഴുതി. ഉമർ (റ) ഇപ്രകാരം മറുപടി എഴുതി: ഇത് നബിമാരിൽ പെട്ട ഒരു നബിയാണ്. നബിമാരുടെ ശരീരം മണ്ണോ തീയോ തിന്നുകയില്ല. ഉമർ (റ) ഇപ്രകാരം അബൂ മൂസൽ അശ്അരീ (റ) നിർദ്ദേശം നൽകി : താങ്കളും താങ്കളുടെ സഹചാരികളും ഈ വിഷയം ചർച്ച ചെയ്യുകയും നിങ്ങൾ രണ്ടു പേർ അല്ലാതെ മറ്റാരും അറിയാത്ത ഒരു സ്ഥലത്ത് ഈ പ്രവാചകന്റെ മയ്യിത്ത് പുനര ടക്കുകയും ( വീണ്ടും ഖബറടക്കുകയും ) ചെയ്യണം. അങ്ങനെ ഞാനും (അനസ് റദിയല്ലാഹു അൻഹു) അബൂ മൂസൽ അശ്അരി (റ) വും ചേർന്ന് ആ മയ്യിത്ത് വീണ്ടും ഖബ്റടക്കി.
🎾🎾🎾🎾🎾 
പ്രിയ സഹോദരങ്ങളേ , ഇന്ന് ഖുബൂരികളുടെ / ജാറ - ദർഗ്ഗാ വിശ്വാസികളുടെ കൈയ്യിലാണ് ഇങ്ങനെ ഒരു മയ്യിത്ത് കിട്ടിയിരുന്നതെങ്കിൽ എന്തായിരിക്കും അവസ്ഥ.
🌏🌏🌏🌏🌏
ജനങ്ങൾ ആ നബിയുടെ (ചില റിപ്പോർട്ടുകളിൽ നിന്ന് ആ നബിയുടെ പേര് ദാനിയാൽ ആണെന്ന് മനസ്സിലാവുന്നുണ്ട് ) ഖബ്ർ ഒരു ആരാധനാ കേന്ദ്രമാക്കിയേക്കുമോ എന്ന് ഭയന്നാണ് ഉമർ (റ) ജനങ്ങൾ അറിയാതെ ആ മയ്യിത്ത് പുനരടക്കം ചെയ്യാൻ കൽപ്പിച്ചത്.

ഇന്നത്തെ ഖുബൂരികൾ ആയിരുന്നെങ്കിൽ നല്ലൊരു ജാറ മുണ്ടാക്കി വരുമാനമുണ്ടാക്കുമായിരുന്നില്ലേ‼️❓ ചിന്തിക്കുക.

Comments