മരണവീട്ടിൽ കണ്ണൂക്ക് / കണ്ണോക്ക് / മൂന്നാം ഫാതിഹ നടത്തുന്നത് ബിദ്അത്താണ്/ അനാചാരമാണ്

https://youtu.be/snLbD8m7HcI
വിഷയം :
*മരണവീട്ടിൽ കണ്ണൂക്ക് / കണ്ണോക്ക് / മൂന്നാം ഫാതിഹ നടത്തുന്നത് ബിദ്അത്താണ്/ അനാചാരമാണ്*

 മയ്യിത്തിന്റെ വീട്ടുകാർ മറ്റുള്ളവർക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കി നൽകൽ ഉത്തമമല്ലാത്ത (മോശമായ ) ബിദ്അത്താണെന്ന് ഇമാം നവവീ (റ)

يُسْتَحَبُّ لِجِيرَانِ الْمَيِّتِ، وَالْأَبَاعِدِ مِنْ قَرَابَتِهِ، تَهْيِئَةُ طَعَامٍ لِأَهْلِ الْمَيِّتِ، يُشْبِعُهُمْ فِي يَوْمِهِمْ وَلَيْلَتِهِمْ، وَيُسْتَحَبُّ أَنْ يُلِحَّ عَلَيْهِمْ فِي الْأَكْلِ.

قُلْتُ: قَالَ صَاحِبُ (الشَّامِلِ) وَأَمَّا إِصْلَاحُ أَهْلِ الْمَيِّتِ طَعَامًا، وَجَمْعُهُمُ النَّاسَ عَلَيْهِ، فَلَمْ يُنْقَلْ فِيهِ شَيْءٌ، قَالَ: وَهُوَ بِدْعَةٌ غَيْرُ مُسْتَحَبَّةٍ
ആശയം : മയ്യിത്തിന്റെ അയൽപക്കക്കാരും അകന്ന ബന്ധുക്കളും മയ്യിത്തിന്റെ വീട്ടുകാർക്ക് വേണ്ടി  ഒരു രാത്രിയും പകലും വേണ്ട ഭക്ഷണം തയ്യാറാക്കി നൽകലും അവരെ ഭക്ഷണത്തിന് പ്രേരിപ്പിക്കലും മുസ്തഹബ്ബാണ് (നല്ലതാണ്).

ഞാൻ പറയുന്നു: ശാമിലിന്റെ കർത്താവ് പറഞ്ഞിരിക്കുന്നു:മയ്യിത്തിന്റെ വീട്ടുകാർ ഭക്ഷണം ഉണ്ടാക്കലും ജനങ്ങളെ അതിലേക്ക് ക്ഷണിച്ചു കൂട്ടലും സംബന്ധിച്ച് പ്രമാണങ്ങളിൽ ഒന്നും വന്നിട്ടില്ല. അത്  ഉത്തമമല്ലാത്ത (മോശമായ ) ബിദ്അത്താണ്.
[റൗദത്തുത്ത്വാലിബീൻ]
https://shamela.ws/book/499/545
മരണവീട്ടിൽ കണ്ണൂക്ക് / കണ്ണോക്ക് / മൂന്നാം ഫാതിഹ എന്നിങ്ങനെ പല പേരുകളിൽ  മരണപ്പെട്ട വ്യക്തിയുടെ വീട്ടുകാർ ഭക്ഷണമുണ്ടാക്കി ആളുകളെ ക്ഷണിച്ച് സൽക്കരിക്കുന്ന രീതി അനുവദനീയമല്ല എന്ന് ഇതിൽ നിന്ന് വ്യക്തമാണല്ലോ. വിവിധ മദ്ഹബുകളിലെ ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ ഈ വിഷയം പരാമർശിച്ചിട്ടുണ്ട്.

നബിﷺയുടെ ഹദീസുകളിൽ നിന്നും സലഫുസ്സ്വാലിഹീങ്ങളുടെ സംസാരത്തിൽ നിന്നും വ്യക്തമാവുന്നത് ഇതേ ആശയം തന്നെ.
🫧🫧🫧🫧🫧
നിലവിൽ അൽ കിതാബ് ഗ്രൂപ്പിൽ അംഗമല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക :
https://chat.whatsapp.com/EHwQE3iEngHIjAgoNRM8W6
YouTube play list: https://www.youtube.com/playlist?list=PLf1c4fdPOOYDXlVpLuxMMtb5I86LqLn1E
ടെലഗ്രാം :
https://t.me/alibarathulmukhtharath
ബ്ലോഗ് :
http://thiranjedukkappettaibarathukal.blogspot.com/?m=1
ഷെയർ ചെയ്യുക, നന്മയിൽ പങ്കാളിയാവുക
(പഠനം : അബ്ബാസ് പറമ്പാടൻ 
8848787706)

Comments