അല്ലാഹുവിനോടല്ലാതെ ചോദിക്കൽ അനുവദനീയമല്ലാത്ത കാര്യങ്ങൾ

https://youtu.be/8NsDXG01TL4
അൽ കിതാബ് പഠന പരമ്പര

തെരഞ്ഞെടുത്ത ഇബാറത്തുകൾ
العبارات المختارات
നിലവിൽ അൽ കിതാബ് ഗ്രൂപ്പിൽ അംഗമല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക :
https://chat.whatsapp.com/EHwQE3iEngHIjAgoNRM8W6
YouTube play list: https://www.youtube.com/playlist?list=PLf1c4fdPOOYDXlVpLuxMMtb5I86LqLn1E
ടെലഗ്രാം :
https://t.me/alibarathulmukhtharath
ബ്ലോഗ് :
http://thiranjedukkappettaibarathukal.blogspot.com/?m=1
ഷെയർ ചെയ്യുക, നന്മയിൽ പങ്കാളിയാവുക
(പഠനം : അബ്ബാസ് പറമ്പാടൻ 
8848787706)
🍊🍊🍊🍊🍊
വിഷയം :
*അല്ലാഹുവിനോടല്ലാതെ ചോദിക്കൽ അനുവദനീയമല്ലാത്ത കാര്യങ്ങൾ*

 അല്ലാഹുവിനോട് ചോദിക്കുന്ന  എന്തു കാര്യവും അമ്പിയാക്കളോടും ഔലിയാക്കളോടും ചോദിക്കാമെന്ന്  തട്ടിവിടുന്ന ചില ഖുബൂരികൾ ഇതൊന്നു ശ്രദ്ധിച്ചിരുന്നെങ്കിൽ !

ഹിജ്റ 535-ൽ വഫാതായ ഇസ്മാഈൽ അൽ അസ്ബഹാനീ (റ) അദ്ദേഹത്തിന്റെ അൽ ഹുജ്ജതു ഫീ ബയാനിൽ മഹജ്ജ: എന്ന കിതാബിൽ രേഖപ്പെടുത്തിയത് കാണുക:
وَمن أَسْمَائِهِ: الْوَهَّاب: يهب الْعَافِيَة، وَلَا يقدر الْمَخْلُوق أَن يَهَبهَا ويهب الْقُوَّة وَلَا يقدر الْمَخْلُوق أَن يَهَبهَا، تَقول: يَا رب هَب لي الْعَافِيَة وَلَا تسْأَل مخلوقا ذَلِك، وَإِن سَأَلته لم يقدر عَلَيْهِ، وَتقول عِنْد ضعفك: يَا رب هَب لي قُوَّة، والمخلوق لَا يقدر عَلَى ذَلِك.(كتاب الحجة في بيان المحجة للإصبهاني)
സാരം : അല്ലാഹുവിന്റെ നാമങ്ങളിൽപ്പെട്ടതാണ് അൽ വഹ്ഹാബ് എന്നത്. അല്ലാഹു ആഫിയത്ത് (സൗഖ്യം/ സുസ്ഥിതി) നൽകുന്നു.  ആഫിയത്തു നൽകാൻ ഒരു സൃഷ്ടിക്കും സാധിക്കുകയില്ല. അല്ലാഹു ശക്തി നൽകുന്നു. ശക്തി നൽകാൻ ഒരു സൃഷ്ടിക്കും സാധിക്കുകയില്ല. നീ പ്രാർത്ഥിക്കുന്നു 
يَا رب هَب لي الْعَافِيَة
 ' എന്റെ റബ്ബേ, എനിക്ക് നീ ആഫിയത്ത് നൽകേണമേ ' എന്ന്. അത് നീ ഒരു സൃഷ്ടിയോടും ചോദിക്കുന്നില്ല (ചോദിക്കരുത് ) . ഇനി നീ ഒരു സൃഷ്ടിയോട് ആഫിയത്തിനെ ചോദിച്ചാൽ തന്നെ അത് നൽകാൻ ആ സൃഷ്ടിക്ക് സാധിക്കുകയില്ല. നിനക്ക് ദുർബലതയുള്ള പ്പോൾ നീ പ്രാർത്ഥിക്കുന്നു.
يَا رب هَب لي قُوَّة
 ' എന്റെ റബ്ബേ, എനിക്ക് നീ ശക്തി നൽകേണമേ ' എന്ന് .ശക്തി നൽകാൻ ഒരു സൃഷ്ടിക്കും കഴിയുകയില്ല.

കിതാബ് ലിങ്ക് :
https://shamela.ws/book/6446/64
🎾🎾🎾🎾
നബിﷺയുടെ ഖബറിങ്കൽ ചെന്ന് 'അങ്ങയെ ശുപാർശകനായി കണ്ട് കൊണ്ട് ഞാൻ എന്റെ റബ്ബിങ്കലേക്ക് തേടുന്നു' എന്നത് പോലെയുള്ള ഇസ്തിശ്ഫാഇന്റെ വചനങ്ങൾ ഉരുവിടുന്നത് അനുവദനീയമാണെന്ന് പറഞ്ഞ പിൽക്കാലക്കാരായ ചില പണ്ഡിതൻമാർ പോലും  [ *യഥാർത്ഥത്തിൽ ഇത്തരം തവസ്സുൽ പോലും സച്ചരിതായ നമ്മുടെ മുൻഗാമികൾ - സലഫുസ്സ്വാലിഹീങ്ങൾ അനുവദിച്ചതായി അറിയപ്പെടുന്നില്ല* ] അല്ലാഹുവിനോട് ചോദിക്കുന്ന എന്തു കാര്യവും അമ്പിയാ - ഔലിയാക്കളോട് ചോദിക്കാം എന്ന നിലപാടുള്ളവരല്ല. അൽ ഖുദ്റത്തുൽ ഇലാഹിയ്യ:യിൽ മാതം ഉൾപ്പെട്ട കാര്യങ്ങൾ അല്ലാഹുവിനോട് മാത്രമേ ചോദിക്കാവൂ എന്നാണ് അവർ പോലും പറഞ്ഞത്. 

നബിയുടെ ഖബ്റിങ്കൽ ചെന്ന് ഇസ്തിശ്ഫാഉ( - നബിയോട് ശുപാർശ തേടൽ, -ഇസ്തിഗാസ) അനുവദനീയമാണ് എന്ന് ന്യായീകരിച്ച നജ്മുദ്ദീൻ ത്വൂഫീ (ഹിജ്റ 716 ൽ മരണം ) പോലും അദ്ദേഹത്തിന്റെ അൽ ഇശാറാത്തുൽ ഇലാഹിയ്യ: എന്ന ഗ്രന്ഥത്തിൽ പറയുന്നത് കാണുക:

ആദ്യം അദ്ദേഹം നബിയോട് ഇസ്തിശ്ഫാഉ/ ഇസ്തിഗാസ നടത്തുന്നതിനെ എതിർക്കുന്നവരുടെ (യഥാർത്ഥ  സുന്നികൾ ) നിലപാട് ഉദ്ധരിക്കുന്നു :
https://shamela.ws/book/13550/478
.....
ആദ്യം ഉദ്ധരിക്കുന്നത് മരിച്ചവരോട് തേടുന്നതിനെ എതിർക്കുന്ന യഥാർത്ഥ സുന്നീ നിലപാടാണ്. ഇസ്തിഗാസയെ എതിർക്കാൻ രണ്ട് ന്യായങ്ങൾ അതിൽ ഉദ്ധരിക്കുന്നു. 

 ഇസ്തിഗാസയെ എതിർക്കാൻ പറയുന്ന രണ്ടാമത്തെ ന്യായം ത്വൂഫി ഉദ്ധരിക്കുന്നു :
الثاني :
أن استغاثة صاحب موسى به كان في أمر يمكن موسى فعله وهو إعانته على خصمه وهو أمر معتاد، ونحن إنما نمنع من الاستغاثة بالمخلوق فيما يختص بالله-عز وجل-كالرحمة والمغفرة والرزق والحياة، ونحو ذلك: فلا يقال: يا محمد، اغفر لي أو ارحمني أو ارزقني أو أجبني أو أعطني مالا وولدا؛ لأن ذلك شرك بإجماع.
മൂസാ നബിയുടെ സ്വാഹിബ് മൂസാ നബിയോട് സഹായം തേടിയത് (മൂസാ നബി ജീവിച്ചിരുന്നപ്പോൾ ) തന്നെ ശത്രുവിൽ നിന്ന് പ്രതിരോധിക്കാൻ മൂസാനബി സഹായിക്കാനാണ് ആവശ്യപെട്ടത്. അത് മൂസാ നബിയുടെ കഴിവിൽ പ്പെട്ട കാര്യമായിരുന്നു. അത് സാധാരണ കാര്യമാണ്. നാം വിലക്കുന്നത് , അല്ലാഹുവിന് മാത്രം പ്രത്യേകമായ കാര്യത്തിൽ സ്യഷ്ടിയോട് സഹായം തേടുന്നതിനെയാണ്. ഉദാ: റഹ്മത്ത് , മഗ്ഫിറത്ത്, രിസ്ഖ്, ഹയാത്ത് പോലുള്ള കാര്യങ്ങൾ .അതിനാൽ തന്നെ
ഓ, മുഹമ്മദ് നബീ ... എനിക്ക് പൊറുത്തു തരേണമേ,എന്നോട് കരുണ ചെയ്യേണമേ, എനിക്ക് രിസ്ഖ് നൽകേണമേ, എനിക്ക് ഉത്തരം നൽകേണമേ, എനിക്ക് സ്വത്തും സന്താനങ്ങളും നൽകേണമേ - ഇങ്ങനെയൊന്നും തേടാൻ പാടില്ല. ഇതൊക്കെ ശിർക്കാണ് എന്ന കാര്യത്തിൽ ഇജ്മാഉ ഉണ്ട്.

തുടർന്ന്  ഇസ്തിഗാസ വാദിയായ  ത്വൂഫീ രണ്ട് ന്യായങ്ങളേയും ഖണ്ഡിക്കുന്നു :
  وأجيب عن الأول بأن الاستغاثة إذا........
രണ്ടാമത്തെ ന്യായത്തെ ത്വൂഫി തന്നെ ഖണ്ഡിക്കുമ്പോൾ പറയുന്ന ചില കാര്യങ്ങൾ ഇന്നത്തെ ഖുബൂരികൾക്ക് പാഠമാവേണ്ടതാണ് ( അതായത് ഇസ്തിഗാസ അംഗീകരിക്കുന്ന ത്വൂഫീ പോലും ഇന്നത്തെ ഖുബൂരികൾ ഇസ്തിഗാസയുടെ പേരിൽ ചെയ്ത് കൂട്ടുന്നതിനെ അംഗീകരിക്കുന്നില്ല). ത്വൂഫി പറയുന്നത് കാണുക:
 وعن الثاني: أن ما ذكرتموه أمر مجمع عليه معلوم عند صغير المسلمين-فضلا عن كبيرهم-أن المخلوق على الإطلاق لا يطلب منه ولا ينسب إليه فعل ما اختصت القدرة الإلهية به....
രണ്ടാമത്തെ കാര്യം : അവർ ( ഇസ്തിഗാസ വിരുദ്ധരായ യഥാർത്ഥ സുന്നികൾ) പറയുന്ന കാര്യം (മുകളിൽ പറഞ്ഞ  രണ്ടാമത്തെ ന്യായം) മുസ്ലിംകൾക്കിടയിൽ വലിയവർ എന്നല്ല ചെറിയ കുട്ടികൾക്ക് പോലും അറിയുന്ന ഏകാഭിപ്രായമുള്ള കാര്യമാണ്. അൽ ഖുദ്റത്തുൽ ഇലാഹിയ്യ:യിൽ മാത്രം പെട്ട പ്രത്യേകമായ കാര്യങ്ങൾ (മുകളിൽ പറഞ്ഞ മഗ്ഫിറത്ത് പോലെയുള്ള കാര്യങ്ങൾ) ഒരു പടപ്പിനോടും തേടാനോ ഒരു പടപ്പിലേക്കും ചേർക്കപ്പെടാനോ പാടില്ല
🎾🎾🎾🎾

Comments