ഫുൾ വീഡിയോ ലിങ്ക് :
https://youtu.be/m4Tfu4h0Rbo
റീൽസ് വീഡിയോ :
https://youtu.be/6kcROHyxlBU
വിഷയം : *അത്ഭുത പ്രവർത്തികൾ ചെയ്യുന്നവരെല്ലാം സജ്ജനങ്ങൾ ആവണമെന്നില്ല*
ഉദാഹരണത്തിന് പിഴച്ച ബിദഈ കക്ഷികളാണ് ഇൽമുൽ കലാമിന്റെ ആളുകൾ എന്നത് സലഫുസ്സ്വാലിഹീങ്ങളുടെ പ്രസ്താവനകളിൽ നിന്നും അറിയപ്പെട്ടതാണ്. അവരെ സംബന്ധിച്ച് ലൈസ് (റ) , ഇമാം ശാഫിഈ (റ) എന്നിവർ പറയുന്നത്
ഇമാം ഇബ്നു അബീഹാതിം(റ) [ഹിജ്റ 247-327] അദ്ദേഹത്തിന്റെ
ആദാബുശ്‌ശാഫിഈ വ മനാഖിബുഹു എന്ന കിതാബിൽ രേഖപ്പെടുത്തുന്നത് കാണുക:
https://shamela.ws/book/1485/120#p1
أنا أَبُو مُحَمَّدٍ عَبْدُ الرَّحْمَنِ، قَالَ: ثنا أَبِي، قَالَ: سَمِعْتُ يُونُسَ بْنَ عَبْدِ الأَعْلَى رَحِمَهُ اللَّهُ، قَالَ: قُلْتُ لِلشَّافِعِيِّ: تَرْوِي يَا أَبَا عَبْدِ اللَّهِ مَا كَانَ يَقُولُ فِيهِ صَاحِبُنَا؟ أُرِيدُ اللَّيْثَ َأَوْ غَيْرِهِ، كَانَ يَقُولُ: لَوْ رَأَيْتَهُ يَمْشِي عَلَى الْمَاءِ، يَعْنِي: صَاحِبَ الْكَلامِ لا تَثِقْ بِهِ أَوْ لا تَغْتَرَّ بِهِ، وَلا تُكَلِّمْهُ ".
യൂനുസുബ്നു അബ്ദിൽ അഅലാ (റ) പറഞ്ഞു: ഞാൻ ശാഫിഈ(റ) യോട് ചോദിച്ചു: ഓ, അബൂ അബ്ദില്ലാഹ്, ഇൽമുൽ കലാമിന്റെ ആളുടെ വിഷയത്തിൽ നമ്മുടെ കൂട്ടുകാരൻ [ലൈസ് (റ)] എന്താണ് പറയുന്നത് ? ലൈസ് (റ) പറയുമായിരുന്നു : ഇൽമുൽ കലാമിന്റെ ആൾ വെള്ളത്തിന്റെ മുകളിൽ നടന്നാലും അയാളെ വിശ്വസിക്കരുത് , അയാളിൽ വഞ്ചിതനാവരുത് , അയാളോട് സംസാരിക്കരുത്.
قَالَ الشَّافِعِيُّ: فَإِنَّهُ وَاللَّهِ قَدْ قَصَّرَ إِنْ رَأَيْتَهُ يَمْشِي فِي الْهَوَاءِ، فَلا تَرْكَنْ إِلَيْهِ
ഇമാം ശാഫിഈ (റ) പറഞ്ഞു: നിശ്ചയം അല്ലാഹുവാണ് സത്യം , ലൈസ് (റ) പറഞ്ഞത് കുറഞ്ഞ് പോയി. ഇൽമുൽ കലാമിന്റെ ആളെ നീ വായുവിലൂടെ നടക്കുന്നത് കണ്ടാലും അയാളെ നീ അവലംബിക്കരുത്.
ആരാണ് ഇൽ മുൽ കലാമിന്റെ ആളുകൾ(മുത കല്ലിമീങ്ങൾ)❓
ഇസ്ലാമിന്റെ വിശ്വാസകാര്യങ്ങളെ യുക്തിയും തത്വ ശാസ്ത്രവും ഉപയോഗിച്ച് വ്യാഖ്യാനിച്ച് തെറ്റിപ്പോയ വിഭാഗമാണിവർ
സാധാരണക്കാർക്ക് വേഗം മനസ്സിലാവുന്നതിന് ഒരു ഉദാഹരണം പറയാം
സൂറത്തുന്നാ സിആത് 5 - ആം ആയത്ത് - ൽ
فَالْمُدَبِّرَاتِ أَمْرًا﴾
കാര്യങ്ങൾ നിയന്ത്രിക്കുന്ന വർ എന്ന് പറഞ്ഞത് മലക്കുകളെ കുറിച്ചാണെന്നും
അല്ലാഹു ഏൽപ്പിക്കുന്നത് പ്രകാരം അവരുടെ ഡ്യൂട്ടി മലക്കുകൾ ചെയ്യുന്നു എന്ന അർത്ഥത്തിലാണ് ആ പ്രയോഗമെന്നും ആധികാരികമായ തഫ്സീറുകളിൽ കാണാം.
എന്നാൽ ചില മുതകല്ലിമീങ്ങൾ (ഇൽമുൽ കലാമിന്റെ ആളുകൾ), ഫൽ മുദബ്ബിറാതി എന്ന് ആയത്തിൽ പറഞ്ഞത് ഉന്നതരായ ആത്മാക്കളെ കുറിച്ചാണ് എന്ന് തെറ്റായ വ്യാഖ്യാനം പറഞ്ഞിട്ടുണ്ട്. ഇത് അടിസ്ഥാനമാക്കിയാണ് ഖുബൂരികൾ മരിച്ചു പോയ മഹാൻമാരുടെ ആത്മാക്കൾ (അർവാഹ് ) ലോകത്തെ കാര്യങ്ങൾ നിയന്ത്രിക്കുന്നു എന്ന് പറയുന്നത്
സി എം അബൂബക്കർ മുസ്ലിയാർ മടവൂർ എന്ന മരിച്ചു പോയ ഒരു മുസ്ലിയാരെ സംബന്ധിച്ച് മുദബ്ബിറുൽ ആലം എന്നും ആലം 18000 -വും നിയന്ത്രിക്കുന്നവൻ എന്നൊക്കെ പറയുന്ന മണ്ടത്തരം നാം കേൾക്കുന്നുണ്ടല്ലോ - ഇത് ഉൾക്കൊള്ളാനാവാതെ മുസ്ലിയാക്കൻമാർ തന്നെ രംഗത്ത് വന്നതും നാം കണ്ടതാണല്ലോ.
🌏🌏🌏🌏🌏
നിലവിൽ അൽ കിതാബ് ഗ്രൂപ്പിൽ അംഗമല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക :
https://chat.whatsapp.com/EHwQE3iEngHIjAgoNRM8W6
YouTube play list: https://www.youtube.com/playlist?list=PLf1c4fdPOOYDXlVpLuxMMtb5I86LqLn1E
ടെലഗ്രാം :
https://t.me/alibarathulmukhtharath
ബ്ലോഗ് :
http://thiranjedukkappettaibarathukal.blogspot.com/?m=1
ഷെയർ ചെയ്യുക, നന്മയിൽ പങ്കാളിയാവുക
(പഠനം : അബ്ബാസ് പറമ്പാടൻ
8848787706)
Comments
Post a Comment