മുദബ്ബിറുൽ ആലം മുഹമ്മദ് നബി ﷺ ആണെന്ന് ചില ശീഈകൾ വിശ്വസിക്കുന്നു

https://youtu.be/JBYtbqUl0y4

മുദബ്ബിറുൽ ആലം മുഹമ്മദ് നബി  ആണെന്നും അലി (റ) ആണെന്നും ശിയാക്കളിലെ ഗാലിയ: വിഭാഗത്തിൽ പ്പെട്ട ഒരു കൂട്ടർ വാദിക്കുന്നെന്ന് ഇമാം അശ്അരീ (റ) - കുരുവട്ടൂരികൾ മുദബ്ബിറുൽ ആലം സി.എം അബൂബകർ മുസ്ലിയാർ (മടവൂർ ശൈഖ് എന്നറിയപ്പെടുന്നു) ആണെന്ന് വാദിക്കുന്നത് ഇതോടൊപ്പം ചേർത്ത് വായിക്കുക.
https://shamela.ws/book/37614/16#p1
.........
والصنف الخامس عشر من أصناف الغالية يزعمون أن الله عز وجل وكل الأمور وفوضها إلى محمد صلى الله عليه وسلم وأنه أقدره على خلق الدنيا فخلقها ودبرها وأن الله سبحانه لم يخلق من ذلك شيئاً، ويقول ذلك كثير منهم في علي، ويزعمون أن الأيمة ينسخون الشرائع ويهبط عليهم الملائكة وتظهر عليهم الأعلام والمعجزات ويوحى إليهم.

കൂടാതെ , താഴെ ഇബാറത് കൂടി കാണുക :
ലോകത്തിൻ്റെ നിയന്ത്രണം (تدبير العالم) ഒരു സൃഷ്ടിക്കാണെന്ന്  വിശ്വസിക്കുന്നവരെ മുസ്ലിംകളിലെ ഒരു കക്ഷി ആയി എണ്ണാൻ പറ്റില്ലെന്ന്
 ഹിജ്റ 429-ൽ വഫാതായ അശ്അരീ പണ്ഡിതൻ അബ്ദുൽ ഖാഹിർ അൽ ബഗ്ദാദീ (റ) അദ്ദേഹത്തിൻ്റെ അൽ ഫർഖു ബൈനൽ ഫിറഖ് എന്ന കിതാബിൽ പറയുന്നു:
https://shamela.ws/book/6520/237

വീഡിയോ:
https://youtu.be/aoJy9qWXx4M?si=8k5AXyohMWBV7vGQ

وأَمَّا الْمُفَوِّضَةُ مِنَ الرَّافِضَةِ: فَقَوْمٌ زَعَمُوا أَنَّ اللَّهَ تَعَالَى خَلَقَ مُحَمَّدًا، ثُمَّ فَوَّضَ إِلَيْهِ خَلْقَ الْعَالَمِ وَتَدْبِيرَهُ، فَهُوَ الَّذِي خَلَقَ الْعَالَمَ دُونَ اللَّهِ تَعَالَى، ثُمَّ فَوَّضَ مُحَمَّدٌ تَدْبِيرَ الْعَالَمِ إِلَى عَلِيِّ بْنِ أَبِي طَالِبٍ، فَهُوَ الْمُدبرُ الثَّانِي. وَهَذِهِ الْفِرْقَةُ شَرٌّ مِنَ الْمَجُوسِ الَّذِينَ زَعَمُوا أَنَّ الْإِلَهَ خَلَقَ الشَّيْظَانَ، ثُمَّ إِنَّ الشَّيْطَانَ خَلَقَ الشُّرُورَ، وَشَرٌّ مِنَ النَّصَارَى الَّذِينَ سَمُّوا عِيسَى عَلَيْهِ السَّلَامُ مُدِيرًا ثَانِيًا، فَمَنْ عَدَّ مُفَوِّضَةَ الرَّافِضَةِ مِنْ فِرَقِ الْإِسْلَامِ فَهُوَ بِمَنْزِلَةِ مَنْ عَدَّ الْمَجُوسَ وَالنَّصَارَى مِنْ فِرَقِ الْإِسْلَامِ.
ആശയ വിവർത്തനം :
റാഫിദികളിലെ അൽ-മുഫവ്വിള വിഭാഗം അല്ലാഹു മുഹമ്മദ് നബി(ﷺ)യെ
സൃഷ്ടിച്ചുവെന്നും, പിന്നീട് ലോകത്തിന്റെ സൃഷ്ടിപ്പും നിയന്ത്രണവും നബി (ﷺ) ക്ക് അല്ലാഹു ഏൽപ്പിച്ചുവെന്നും ജൽപിക്കുന്ന ഒരു വിഭാഗമാണ്. പിന്നെ, അല്ലാഹുവല്ല; മുഹമ്മദ് നബി (ﷺ) ആണ്  ലോകത്തെ സൃഷ്ടിച്ചത് എന്ന് അവർ വാദിക്കുന്നു. പിന്നീട് മുഹമ്മദ് നബി (ﷺ) ലോകത്തിന്റെ നിയന്ത്രണം അലി (റ) ന്  ഏൽപ്പിച്ചുവെന്നും അങ്ങനെ അലി (റ) രണ്ടാമത്തെ മുദബ്ബിർ ആയെന്നും അവർ വിശ്വസിക്കുന്നു.
അല്ലാഹു പിശാചിനെ സൃഷ്ടിച്ചുവെന്നും പിശാചാണ് തിന്മകളെ സൃഷ്ടിച്ചതെന്നും  വാദിക്കുന്ന മജൂസികളേക്കാളും ഈസാ(അ) രണ്ടാം മുദബ്ബിർ ആണെന്ന് വിശ്വസിക്കുന്ന നസ്വാറാക്കളേക്കാളും കഷ്ടമാണ് ഈ വിഭാഗത്തിൻ്റെ കാര്യം.  അതിനാൽ, റാഫിദയിലെ അൽ-മുഫവ്വിള വിഭാഗത്തെ ഇസ്ലാമിക വിഭാഗങ്ങളിൽ ഉൾപ്പെടുത്തുന്നവൻ, മജൂസികളെയും നസ്വാറാക്കളെയും ഇസ്ലാമിക വിഭാഗങ്ങളിൽ ഉൾപ്പെടുത്തുന്നവനെപ്പോലെയാണ്.

*ചിന്തിക്കുക സി എം മടവൂർ മുദബ്ബിറുൽ ആലം ആണെന്ന് വിശ്വസിക്കുന്നവൻ മുസ്ലിമാണോ❓*

Comments