അല്ലാഹുവിന്റെ സത്ത എല്ലായിടത്തും എല്ലാ വസ്തുവിലും ഉണ്ടെന്ന വിശ്വാസം ഇസ്ലാമിക വിരുദ്ധമാണെന്ന് ഇബ്നു ബത്ത: (റ)
റീൽസ് വീഡിയോ :
https://youtu.be/0uUWkhtUZVs
ഫുൾ വീഡിയോ :
https://youtu.be/sLJltpuwyYg
അൽ കിതാബ് റീൽസ്/സ്റ്റാറ്റസ്/ ഷോർട്ട്സ്:
വിഷയം : *അല്ലാഹുവിന്റെ സൃഷ്ടികളിൽ അല്ലാഹുവിന്റെ സത്ത ഉണ്ടെന്ന വിശ്വാസം(വഹ്ദത്തുൽ വുജൂദ്) ബഹുദൈവ വിശ്വാസമാണ്*
അല്ലാഹുവിന്റെ സത്ത എല്ലായിടത്തും എല്ലാ വസ്തുവിലും ഉണ്ടെന്ന വിശ്വാസം ഖുർആനിനും സുന്നത്തിനും എതിരാണെന്ന്
ഇബ്നു ബത്ത: (ഹിജ്റ 304 - 387 ) അദ്ദേഹത്തിന്റെ
കിതാബുൽ ഇബാന: യിൽ പറയുന്നു:
https://shamela.ws/book/8206/2811
*بَابُ الْإِيمَانِ بِأَنَّ اللَّهَ عَزَّ وَجَلَّ عَلَى عَرْشِهِ بَائِنٌ مِنْ خَلْقِهِ، وَعِلْمَهُ مُحِيطٌ بِجَمِيعِ خَلْقِهِ*
അല്ലാഹു (അവൻ പ്രതാപിയും മഹാനുമായിരിക്കുന്നു) അർശിന്റെ മുകളിലാണെന്നും അവൻ അവന്റെ സൃഷ്ടികളിൽ നിന്ന് ബാഇൻ (വ്യത്യസ്തൻ, വ്യതിരിക്തൻ, വേർപ്പെട്ടു നിൽക്കുന്നവൻ) ആണെന്നും അവന്റെ അറിവു അവന്റെ മുഴുവൻ സൃഷ്ടികളേയും വലയം ചെയ്തു നിൽക്കുകയാണെന്നുമുള്ള വിശ്വാസം സംബന്ധിച്ച അധ്യായം (ഇതാണ് യഥാർത്ഥ വിശ്വാസം)
وَأَجْمَعَ الْمُسْلِمُونَ مِنَ الصَّحَابَةِ وَالتَّابِعِينَ، وَجَمِيعِ أَهْلِ الْعِلْمِ مِنَ الْمُؤْمِنِينَ أَنَّ اللَّهَ تَبَارَكَ وَتَعَالَى عَلَى عَرْشِهِ، فَوْقَ سَمَاوَاتِهِ بَائِنٌ مِنْ خَلْقِهِ، وَعِلْمُهُ مُحِيطٌ بِجَمِيعِ خَلْقِهِ، لَا يَأْبَى ذَلِكَ وَلَا يُنْكِرْهُ إِلَّا مَنِ انْتَحَلَ مَذَاهِبَ الْحُلُولِيَّةِ، وَهُمْ قَوْمٌ زَاغَتْ قُلُوبُهُمْ، وَاسْتَهْوَتْهُمُ الشَّيَاطِينُ فَمَرَقُوا مِنَ الدِّينِ، وَقَالُوا: إِنَّ اللَّهَ ذَاتَهُ لَا يَخْلُو مِنْهُ مَكَانٌ، فَقَالُوا: إِنَّهُ فِي الْأَرْضِ كَمَا هُوَ فِي السَّمَاءِ وَهُوَ بِذَاتِهِ حَالٌّ فِي جَمِيعِ الْأَشْيَاءِ، وَقَدْ أَكْذَبَهُمُ الْقُرْآنُ وَالسُّنَّةُ وَأَقَاوِيلُ الصَّحَابَةِ وَالتَّابِعِينَ مِنْ عُلَمَاءِ الْمُسْلِمِينَ......
അല്ലാഹു (തബാറക വ തആലാ) ആകാശങ്ങളുടെ മുകളിൽ അർശിന്റെ മുകളിലാണെന്നും അവൻ അവന്റെ സൃഷ്ടികളിൽ നിന്ന് ബാഇൻ (വ്യത്യസ്തൻ, വ്യതിരിക്തൻ) ആണെന്നും അവന്റെ അറിവു അവന്റെ മുഴുവൻ സൃഷ്ടികളേയും വലയം ചെയ്തു നിൽക്കുകയാണെന്നുമുള്ള വിശ്വാസത്തിന്റെ കാര്യത്തിൽ സ്വഹാബാക്കളും താബിഉകളും സത്യവിശ്വാസികളായ മുഴുവൻ പണ്ഡിതൻമാരും ഉൾപ്പെടെ എല്ലാ മുസ്ലിംകളും ഏകോപിച്ചിരിക്കുന്നു. ഹുലൂലിയ്യത്ത് വാദികൾ അല്ലാതെ ആരും തന്നെ ഈ സത്യം വിസമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്യുകയില്ല. ഹുലൂലിയ്യത്ത് വാദികൾ ഹൃദയങ്ങൾ സത്യത്തിൽ നിന്ന് വ്യതിചലിച്ചവരും ശൈത്വാൻമാർ വശീകരിച്ചവരും അങ്ങനെ ദീനുൽ ഇസ്ലാമിൽ നിന്ന് അകന്ന് പോയവരുമാണ്. ഹുലൂലിയ്യത്ത് വാദികൾ പറയുന്നു: അല്ലാഹു (അവന്റെ സത്ത) എല്ലാ സ്ഥലത്തും ഉണ്ട്. അവൻ ആകാശത്തുള്ള പോലെ ഭൂമിയിലുമുണ്ട്. അവന്റെ സത്ത (ദാത് ) യോട് കൂടി തന്നെ എല്ലാ വസ്തുക്കളിലുമുണ്ട്. എന്നാൽ ഖുർആനും സുന്നത്തും സ്വഹാബാക്കളും താബിഉകളുമായ മുസ്ലിം പണ്ഡിതൻമാരുടെ പ്രസ്താവനകളും ഇത്തരം വിശ്വാസക്കാരെ (ഹുലൂലിയ്യത്ത്
വാദത്തെ) കളവാക്കിയിരിക്കുന്നു [അത്തരം വിശ്വാസം തെറ്റാണെന്ന് സ്ഥാപിച്ചിരിക്കുന്നു ]
പല സൂഫികളും വിശ്വസിക്കുന്ന വഹ്ദത്തുൽ വുജൂദ് എന്ന ആശയം എന്ന ആശയത്തിൽ അല്ലാഹുവും സൃഷ്ടിയും ഒന്നു തന്നെ എന്ന വാദം തന്നെയല്ലേ ഉന്നയിക്കുന്നത്❓ അല്ലാഹുവിന്റെ ദാത് (സത്ത്) ഓരോ അണുവിലും ഉണ്ട് എന്നല്ലേ അത്തരക്കാരുടെ വിശ്വാസം. ഇത് തന്നെയല്ലേ പാന്തീസവും അദ്വൈത സിദ്ധാന്തവുമൊക്കെ പറയുന്നതും ? ഹുലൂലിയ്യത്തും ഇത്തിഹാദും ഞങ്ങൾ അംഗീകരിക്കുന്നില്ല എന്ന് വഹ്ദത്തുൽ വുജൂദിന്റെ ആളുകൾ വായ കൊണ്ട് പറഞ്ഞത് കൊണ്ട് കാര്യമായില്ല.
അബ്ദുൽ കരീം ജീലി എന്ന സൂഫിയുടെ അൽ ഇൻസാനുൽ കാമിൽ എന്ന കൃതി മലയാളത്തിലേക്ക് കെ വി എം പന്താവൂർ എന്നറിയപ്പെടുന്ന ഒരു മുസ്ലിയാർ , പരിഭാഷപ്പെടുത്തിയ ഒരു ഭാഗം ശ്രദ്ധിക്കുക:
'ഓരോ അണുവിലും അവനുണ്ട് (അല്ലാഹു) . അതിനാൽ ആ വിഗ്രഹങ്ങളുടെ പൊരുളും അവൻ തന്നെയാണ്. അതിനാൽ അവർ (വിഗ്രഹാരാധകർ) ആരാധിക്കുന്നതും അല്ലാഹുവിനെയല്ലാതെ മറ്റാരെയുമല്ല........ വിഗ്രഹങ്ങളെ ആരാധിച്ചാലും അത് അല്ലാഹുവിനുളള ആരാധന തന്നെ'‼️
ഇത് തനിച്ച ബഹുദൈവ വിശ്വാസമാണ് എന്ന് വ്യക്തമല്ലേ❓
ഇത്തരം ചിന്താധാരകളിൽ പെട്ട് പോയ സഹോദരങ്ങൾ ഖുർആനിലേക്കും സുന്നത്തിലേക്കും ശുദ്ധമായ തൗഹീദിലേക്കും മടങ്ങുക - അല്ലാഹു സഹായിക്കട്ടേ
Comments
Post a Comment