സൗഹൃദ സംവാദത്തിലെ പ്രധാന പോയിന്റുകൾ (മോഡറേറ്ററുടെ വീക്ഷണത്തിൽ) - തൗഹീദും ശിർക്കും [സംവാദം]
https://youtu.be/MjMmQKHlsWE
السلام عليكم
സൗഹൃദ ദഅവാ വാട്ട്സ് ആപ്പ് ഗ്രൂപ്പ് (ചീഫ് അഡ്മിൻ: കുഞ്ഞോൻ ചേലേമ്പ്ര
90480 75754)
സൗഹൃദ സംവാദം വീഡിയോസ് ഈ ലിങ്കിൽ :
https://www.youtube.com/playlist?list=PLf1c4fdPOOYD6-mnRUY96rY0v3lNJgW50
വാട്ട്സ് ആപ്പ് ഗ്രൂപ്പ് ലിങ്ക് :
https://chat.whatsapp.com/HEmo1X6WzSR8zNZF68UHMq
ഗ്രൂപ്പിൽ
തൗഹീദും ശിർക്കും എന്ന വിഷയത്തിൽ,
2023 ജൂൺ 16-ന്
മൗലവി ശംസുദ്ദീൻ ബ്നു ഫരീദ് പാലത്തും
സിറാജുദ്ദീൻ സഖാഫി (വെന്നിയൂർ)യും തമ്മിൽ ആരംഭിച്ച സൗഹൃദ സംവാദം 2023 ജൂലായ് 28-ന് ഔദ്യോഗികമായി അവസാനിച്ചു
പൊതു ചർച്ചയുടെ ഭാഗമായി, സംവാദത്തിന്റെ ഒരു സംഗ്രഹം
അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നു.
(അബ്ബാസ് പറമ്പാടൻ 8848787706)
1. *ശിർക്ക് എന്നാൽ എന്ത്*❓
الشرك إعتقاد الشريك في الألوهية وخواصها
ശിർക്ക് എന്നാൽ, ഉലൂഹിയ്യത്തിലും (ആരാധ്യതയിലും) അതിന്റെ ഖവാസ്സ്വിലും (ഇലാഹിന് മാത്രം പ്രത്യേകമായ കാര്യങ്ങൾ) അല്ലാഹുവിന് പങ്കുകാരുണ്ട് എന്ന വിശ്വാസമാണ്.
2 *തൗഹീദ് എന്നാലെന്ത്*❓
حقيقة التوحيد اعتقاد عدم الشريك في الألوهية و خواصها
തൗഹീദിന്റെ യാഥാർത്ഥ്യം എന്നത് ഉലൂഹിയ്യത്തിലും അതിന്റെ ഖവാസ്സ്വിലും (ഇലാഹിന് മാത്രം പ്രത്യേകമായ കാര്യങ്ങൾ ) അല്ലാഹുവിന് പങ്കുകാരില്ല എന്ന വിശ്വാസമാണ്
[ഇമാം തഫ്താസാനീ رحمه اللهയുടെ ശറഹുൽ മഖാസ്വിദ് കാണുക]
3. *മുകളിലെ നിർവചനങ്ങളിൽ നിന്ന് വ്യക്തമാവുന്ന കാര്യം*
അമ്പിയാഉ- ഔലിയാഇനെ സംബന്ധിച്ച് അവർ ഇലാഹാണെന്ന് വിശ്വസിച്ചിട്ടില്ലെങ്കിൽ പോലും , ഇലാഹിന് മാത്രം പ്രത്യേകമായ ഒരു കാര്യം വക വച്ച് കൊടുത്താലും ശിർക്ക് തന്നെ.
ഉദാ: എപ്പോൾ എവിടെ നിന്ന് ആര് വിളിച്ചാലും സർവ്വ തേട്ടങ്ങളും ശബ്ദങ്ങളും കേൾക്കാൻ അല്ലാഹുവിന് മാത്രമേ കഴിയൂ- അവൻ മാത്രമാണ് സർവ്വതും കേൾക്കുന്നവൻ. ഇത് ഏക ഇലാഹായ അല്ലാഹുവിന്റെ ഖവാസ്സിൽപ്പെട്ടതാണ്. *ഇത്തരം ഒരു കഴിവ് അല്ലാഹു അവന്റെ ഏതെങ്കിലും ഒരു സഷ്ടിക്ക് കൊടുത്തിട്ടുണ്ട് എന്ന് വിശ്വസിച്ചാൽ തന്നെ അത് ശിർക്കാണ്.*
*അതിനാൽ തന്നെ എവിടെ നിന്ന് എപ്പോൾ വിളിച്ചാലും മുഹ് യുദ്ദീൻ ശൈഖോ അല്ലാഹുവിന്റെ മറ്റേതെങ്കിലും സൃഷ്ടിയോ ഉറപ്പായും കേട്ട് ഉടനെ ഉത്തരം നൽകുമെന്ന് വിശ്വസിച്ചാൽ അത് ഇസ്ലാമിൽ നിന്ന് പുറത്ത് പോകുന്ന ശിർക്കു തന്നെ.*
4 *മുഅ്ജിസതും കറാമതും ചോദിക്കുന്നതെല്ലാം തരം പോലെ നൽകാൻ അമ്പിയാഉ - ഔലിയാഇന്ന് അല്ലാഹു കൊടുത്ത കഴിവാണെന്ന വിശ്വാസം ശരിയല്ല*
മുഅജിസത്ത് - കറാമത്ത് സംഭവിക്കുന്നത് ദാറുത്ത ക്ലീഫിൽ (ദുനിയാവിൽ ) ആണെന്നും അത് പോലും നബിയുടെ / വലിയ്യിന്റെ ഇഖ്തിയാർ (സ്വേച്ഛ) പ്രകാരം അല്ല മിക്കപ്പോഴും നടക്കുന്നതെന്നും ഇമാം നവവി رحمه اللهയുടെ ബുസ്താനുൽ ആരിഫീനിൽ രേഖപ്പെടുത്തുന്നു :
......
فالكرامة فعل لا محالة وهو ناقض للعادة وتحصل في زمن التكليف على عبد تخصيصا له وتفضيلا، وقد يحصل اختيارية ودعائية وقد لا تحصل وقد تكون بغير اختياره في غالب الأوقات ولم يؤمر الولي بدعاء الخلق إلى نفسه ولو أظهر شيئا من ذلك عمن يكون اهلا له لجاز.
https://shamela.ws/book/12719/56
അല്ലാഹുവിന്റെ റസൂൽﷺ അവിടുത്തെ പ്രിയപുത്രി ഫാതിമ رضي الله عنهاയോട് പറഞ്ഞു:
*يَا فَاطِمَةُ أَنْقِذِي نَفْسَكِ مِنَ النَّارِ فَإِنِّي لاَ أَمْلِكُ لَكُمْ مِنَ اللَّهِ شَيْئًا غَيْرَ أَنَّ لَكُمْ رَحِمًا سَأَبُلُّهَا بِبَلاَلِهَا*
ഓ, ഫാത്വിമാ നീ നിന്റെ സ്വന്തത്തെ നരകത്തിൽ നിന്ന് രക്ഷിക്കുക. കാരണം എനിക്ക് നിന്നെ അല്ലാഹുവിൽ നിന്ന് (അവന്റെ ശിക്ഷയിൽ നിന്ന്) രക്ഷപ്പെടുത്താൻ ഒന്നും ചെയ്യാനാവുകയില്ല - നിനക്ക് ഞാനുമായി രക്ത ബന്ധമുണ്ടെന്നതും ഞാൻ അത് (ആ കുടുംബ ബന്ധം) പുലർത്തുകയും ചെയ്യുമെന്നല്ലാതെ .
https://sunnah.com/bukhari:4771
وَيَا فَاطِمَةُ بِنْتَ مُحَمَّدٍ سَلِينِي مَا شِئْتِ مِنْ مَالِي، لاَ أُغْنِي عَنْكِ مِنَ اللَّهِ شَيْئًا ".
മറ്റൊരു റിപ്പോർട്ടിൽ ഫാതിമ (റ) ഉൾപ്പെടെയുള്ള രക്ത ബന്ധുക്കളോട് നബിﷺ ഇപ്രകാരം പറയുന്നത് കാണാം :
لاَ أَمْلِكُ لَكُمْ مِنَ اللَّهِ شَيْئًا سَلُونِي مِنْ مَالِي مَا شِئْتُمْ
എനിക്ക് നിങ്ങളെ അല്ലാഹുവിൽ നിന്ന് (അവന്റെ ശിക്ഷയിൽ നിന്ന്) രക്ഷപ്പെടുത്താൻ ഒന്നും (ഒരു കഴിവും) ഉടമപ്പെടുത്തുന്നില്ല. നിങ്ങൾക്ക് വേണമെങ്കിൽ എന്റെ സമ്പത്തിൽ നിന്ന് വല്ലതും എന്നോട് ചോദിച്ചോളൂ ( ഞാൻ തന്നേക്കാം)
(അവലംബം : സ്വഹീഹു മുസ്ലിം)
https://sunnah.com/muslim:204a
https://sunnah.com/muslim:205
5.
*സൃഷ്ടി കർത്താവ് അല്ലാഹു ആണെന്ന് മക്കാ മുശ്രിക്കുകൾ വിശ്വസിച്ചിരുന്നു. എന്നാൽ ശിർക്ക് കലർന്ന വിശ്വാസമായിരുന്നു അവരുടേത്.*
ഖുർആൻ പറയുന്നു:
وَما يُؤْمِنُ أَكْثَرُهُمْ بِاللَّهِ إِلَّا وَهُمْ مُشْرِكُونَ
അവരിൽ അധികപേരും അല്ലാഹുവിൽ പങ്ക് ചേർക്കുന്നവരായിക്കൊണ്ടല്ലാതെ അല്ലാഹുവിൽ വിശ്വസിക്കുന്നില്ല.
🥬🥬🥬
മുശ്രിക്കുകൾ കഅബ ത്വവാഫ് ചെയ്തിരുന്നപ്പോൾ ചൊല്ലിയിരുന്ന തൽബിയത്തിന്റെ രൂപം:
لَبَّيْكَ لا شَرِيكَ لَكَ إلَّا شَرِيكًا هو لَكَ، تَمْلِكُهُ وَما مَلَكَ
(അല്ലാഹുവേ ), ലബ്ബൈക് - നിനക്ക് ഒരു പങ്കുകാരനുമില്ല; നീ ഉടമപ്പെടുത്തുന്ന പങ്കുകാരൻ ഒഴികെ - ആ പങ്കുകാരൻ യാതെന്നും ഉടമപ്പെടുത്തുന്നുമില്ല.
6.
*ഓരോ അണുവിലും അല്ലാഹുവിന്റെ സത്ത (ദാത് ) ഉണ്ടെന്നും അതിനാൽ വിഗ്രഹത്തെ ആരാധിച്ചാൽ പോലും അത് അല്ലാഹുവിനുള്ള ആരാധനയാണെന്നും തട്ടി വിടുന്ന വഹ്ദത്തുൽ വുജൂദ് എന്ന തത്വം തനിച്ച ഇസ്ലാമിൽ നിന്ന് പുറത്ത് പോകുന്ന തനിച്ച ശിർക്കൻ വിശ്വാസമാണ്.*
അത് സൂഫികളുടെ ഭാഷയാണ് , നമുക്ക് തിരിയാത്തത് കൊണ്ടാണ് എന്ന് പറഞ്ഞ് ന്യായീകരിക്കുന്നത് ശരിയല്ല. ഖുർആനും സുന്നത്തും സ്വഹാബികളും താബിഉകളും സച്ചരിതരായ സലഫുസ്സ്വാലിഹുകളും മനസ്സിലാക്കിയതു പോലെ ആണ് നാം മനസ്സിലാക്കേണ്ടത്. അല്ലാതെ ഇത്തരത്തിലുള്ള സൂഫീ ദുർവ്യാഖ്യാനങ്ങൾ വിശ്വസിച്ച് ഇസ്ലാമിൽ പുറത്ത് പോകാൻ ഇടവരരുത് -
ജഅല മുഹമ്മദ് മൗലിദിൽ ജവാബ് പാടുന്ന രണ്ട് വരികൾ :
الله أكبر لا أريد سواه
هل في الوجود حقيقة إلا هوا
അല്ലാഹു ഏറ്റവും വലിയവൻ; ഞാൻ അവനെ അല്ലാതെ ഉദ്ദേശിക്കുന്നില്ല - യഥാർത്ഥത്തിൽ അവനല്ലാതെ മറ്റെന്തെങ്കിലും ഉണ്ടോ? (അതായത് ഇല്ല എന്നർത്ഥം - എല്ലാം അല്ലാഹു തന്നെ എന്ന ശിർക്കൻ ആശയം! പിഴച്ച അദ്വൈതം!!)
ഇനി മഹ്മൂദ് മാല കാണുക:
മീമറ്റ അഹ്മദും ഞാനെന്ന് ചൊന്നോവർ
മീണ്ടും ഐനറ്റ അറബി ഞാനെന്നോവർ
ഇതിന്റെ ആശയം അല്ലാഹുവും നബിയും ഒന്ന് തന്നെ. അല്ലാഹു അഹദ്, നബിയും അഹദ് എന്ന ശിർക്കൻ ആശയം .
അല്ലാഹു അഹദാണ് എന്ന് പറയുന്നതിന് പകരം മുഹമ്മദ് നബി ﷺ അഹദ് ആണ് എന്ന് ശൈഖ് ജീലി. അദ്ദേഹം ഖുർആനിനെ ദുർവ്യാഖ്യാനം നടത്തിയത് കാണുക:
https://www.nafahat-tarik.com/2019/04/Al-insan-al-kamil-fi-maarifat-al-awakhir-wal-awail-3.html
قال الله تعالى قل يا محمد هو أي الإنسان {الله أحد} ، فهاء الإشارة في هو راجع الى فاعل قل و هو أنت، وإلا لا يجوز إعادة الضمير إلى غير مذكور ، أقيم المخاطب هنا مقام الغائب التفاتا بيانيا إشارة إلى أن المخاطب بهذا ليس نفس الحاضر وحده ، بل الغائب و الحاضر في هذا علي السواء
(ഖുബൂരികൾ അംഗീകരിക്കുന്ന സൂഫീ ശൈഖ് ജീലി ഖുൽ ഹുവല്ലാഹു അഹദ് എന്ന ആയത്തിനെ ദുർവ്യാഖ്യാനം നടത്തിക്കൊണ്ട് പറയുന്നു) :
അല്ലാഹു അഹദ് - അല്ലാഹു ഏകനാണ്. ' അല്ലാഹു തആലാ പറയുന്നു: ഖുൽ യാ മുഹമ്മദ് - ഓ മുഹമ്മദ്, പറയുക. ഹുവ = അവൻ , അതായത് അൽ ഇൻസാൻ - മനുഷ്യൻ. ഹുവ എന്നതിലെ ഇശാറത്തിന്റെ ഹാഉ, ഖുൽ എന്നതിലെ അൻത (നീ ) എന്ന ളമീറിലേക്കാണ് മടങ്ങുന്നത്…...
എന്നിങ്ങനെ പറഞ്ഞ് ഗാഇബും ഹാദിറും സമമാണ് എന്ന് പറഞ്ഞ് വയ്ക്കുന്നു. അല്ലാഹുവും നബിയും അഹദ് തന്നെ - രണ്ടും ഒന്ന് തന്നെ എന്ന തനിച്ച ശിർക്കൻ വാദമാണ് ഇപ്പറയുന്നത്.
ജദ്ബിന്റെ ഹാലും ഫനാഉമൊക്കെ പറഞ്ഞ് ഇതൊക്കെ ന്യായീകരിക്കാറാണ് മുസ്ല്യാക്കന്മാരുടെ പതിവ്!
ഇത്തരം ശിർക്കൻ വിശ്വാസങ്ങളിൽ നിന്ന് അല്ലാഹു നമ്മെ കാക്കട്ടേ.
7.
നബിﷺയുടെ ഖബറിങ്കൽ ചെന്ന് 'അങ്ങയെ ശുപാർശകനായി കണ്ട് കൊണ്ട് ഞാൻ എന്റെ റബ്ബിങ്കലേക്ക് തേടുന്നു' എന്നത് പോലെയുള്ള ഇസ്തിശ്ഫാഇന്റെ വചനങ്ങൾ ഉരുവിടുന്നത് അനുവദനീയമാണെന്ന് പറഞ്ഞ പിൽക്കാലക്കാരായ ചില പണ്ഡിതൻമാർ പോലും [ *യഥാർത്ഥത്തിൽ ഇത്തരം തവസ്സുൽ പോലും സച്ചരിതായ നമ്മുടെ മുൻഗാമികൾ - സലഫുസ്സ്വാലിഹീങ്ങൾ അനുവദിച്ചതായി അറിയപ്പെടുന്നില്ല* ] അല്ലാഹുവിനോട് ചോദിക്കുന്ന എന്തു കാര്യവും അമ്പിയാ - ഔലിയാക്കളോട് ചോദിക്കാം എന്ന നിലപാടുള്ളവരല്ല. അൽ ഖുദ്റത്തുൽ ഇലാഹിയ്യ:യിൽ മാത്രം ഉൾപ്പെട്ട കാര്യങ്ങൾ അല്ലാഹുവിനോട് മാത്രമേ ചോദിക്കാവൂ എന്നാണ് അവർ പോലും പറഞ്ഞത്.
നബിയുടെ ഖബ്റിങ്കൽ ചെന്ന് ഇസ്തിശ്ഫാഉ (- നബിയോട് ശുപാർശ തേടൽ) അനുവദനീയമാണ് എന്നതിനെ ന്യായീകരിച്ച നജ്മുദ്ദീൻ ത്വൂഫീ (ഹിജ്റ 716 ൽ മരണം ) പോലും അദ്ദേഹത്തിന്റെ അൽ ഇശാറാത്തുൽ ഇലാഹിയ്യ: എന്ന ഗ്രന്ഥത്തിൽ പറയുന്നത് കാണുക:
ആദ്യം അദ്ദേഹം നബിയോട് ഇസ്തിശ്ഫാഉ/ ഇസ്തിഗാസ നടത്തുന്നതിനെ എതിർക്കുന്നവരുടെ (യഥാർത്ഥ സുന്നികൾ ) നിലപാട് ഉദ്ധരിക്കുന്നു :
https://shamela.ws/book/13550/478
.....
ആദ്യം ഉദ്ധരിക്കുന്നത് മരിച്ചവരോട് തേടുന്നതിനെ എതിർക്കുന്ന യഥാർത്ഥ സുന്നീ നിലപാടാണ്. ഇസ്തിഗാസയെ എതിർക്കാൻ രണ്ട് ന്യായങ്ങൾ അതിൽ ഉദ്ധരിക്കുന്നു.
ഇസ്തിഗാസയെ എതിർക്കാൻ സലഫികൾ പറയുന്ന രണ്ടാമത്തെ ന്യായം ത്വൂഫി ഉദ്ധരിക്കുന്നു :
الثاني :
أن استغاثة صاحب موسى به كان في أمر يمكن موسى فعله وهو إعانته على خصمه وهو أمر معتاد، ونحن إنما نمنع من الاستغاثة بالمخلوق فيما يختص بالله-عز وجل-كالرحمة والمغفرة والرزق والحياة، ونحو ذلك: فلا يقال: يا محمد، اغفر لي أو ارحمني أو ارزقني أو أجبني أو أعطني مالا وولدا؛ لأن ذلك شرك بإجماع.
മൂസാ നബിയുടെ സ്വാഹിബ് മൂസാ നബിയോട് സഹായം തേടിയത് (മൂസാ നബി ജീവിച്ചിരുന്നപ്പോൾ ) തന്നെ ശത്രുവിൽ നിന്ന് പ്രതിരോധിക്കാൻ മൂസാനബി സഹായിക്കാനാണ് ആവശ്യപെട്ടത്. അത് മൂസാ നബിയുടെ കഴിവിൽപ്പെട്ട കാര്യമായിരുന്നു. അത് സാധാരണ കാര്യമാണ്. നാം വിലക്കുന്നത് , അല്ലാഹുവിന് മാത്രം പ്രത്യേകമായ കാര്യത്തിൽ സ്യഷ്ടിയോട് സഹായം തേടുന്നതിനെയാണ്. ഉദാ: റഹ്മത്ത് , മഗ്ഫിറത്ത്, രിസ്ഖ്, ഹയാത്ത് പോലുള്ള കാര്യങ്ങൾ. അതിനാൽ തന്നെ ഓ, മുഹമ്മദ് നബീ ... എനിക്ക് പൊറുത്തു തരേണമേ,എന്നോട് കരുണ ചെയ്യേണമേ, എനിക്ക് രിസ്ഖ് നൽകേണമേ, എനിക്ക് ഉത്തരം നൽകേണമേ, എനിക്ക് സ്വത്തും സന്താനങ്ങളും നൽകേണമേ - ഇങ്ങനെയൊന്നും തേടാൻ പാടില്ല. ഇതൊക്കെ ശിർക്കാണ് എന്ന കാര്യത്തിൽ ഇജ്മാഉ ഉണ്ട്.
തുടർന്ന് ഇസ്തിഗാസ വാദിയായ ത്വൂഫീ രണ്ട് ന്യായങ്ങളേയും ഖണ്ഡിക്കുന്നു :
وأجيب عن الأول بأن الاستغاثة إذا........
രണ്ടാമത്തെ ന്യായത്തെ ത്വൂഫി തന്നെ ഖണ്ഡിക്കുമ്പോൾ പറയുന്ന ചില കാര്യങ്ങൾ ഇന്നത്തെ ഖുബൂരികൾക്ക് പാഠമാവേണ്ടതാണ് ( അതായത് ഇസ്തിഗാസ അംഗീകരിക്കുന്ന ത്വൂഫീ പോലും ഇന്നത്തെ ഖുബൂരികൾ ഇസ്തിഗാസയുടെ പേരിൽ ചെയ്ത് കൂട്ടുന്നതിനെ അംഗീകരിക്കുന്നില്ല). ത്വൂഫി പറയുന്നത് കാണുക:
وعن الثاني: أن ما ذكرتموه أمر مجمع عليه معلوم عند صغير المسلمين-فضلا عن كبيرهم-أن المخلوق على الإطلاق لا يطلب منه ولا ينسب إليه فعل ما اختصت القدرة الإلهية به....
രണ്ടാമത്തെ കാര്യം : അവർ ( ഇസ്തിഗാസ വിരുദ്ധരായ യഥാർത്ഥ സുന്നികൾ) പറയുന്ന കാര്യം (മുകളിൽ പറഞ്ഞ രണ്ടാമത്തെ ന്യായം) മുസ്ലിംകൾക്കിടയിൽ വലിയവർ എന്നല്ല ചെറിയ കുട്ടികൾക്ക് പോലും അറിയുന്ന ഏകാഭിപ്രായമുള്ള കാര്യമാണ്. അൽ ഖുദ്റത്തുൽ ഇലാഹിയ്യ:യിൽ മാത്രം പെട്ട പ്രത്യേകമായ കാര്യങ്ങൾ (മുകളിൽ പറഞ്ഞ മഗ്ഫിറത്ത് പോലെയുള്ള കാര്യങ്ങൾ) ഒരു പടപ്പിനോടും തേടാനോ ഒരു പടപ്പിലേക്കും ചേർക്കപ്പെടാനോ പാടില്ല
🎾🎾🎾🎾
8.
*അല്ലാഹുവിനോടുള്ള സഹായതേട്ടം ദുആഉ എന്ന നിലക്ക് തന്നെ വിശുദ്ധ ഖുർആനിലും തിരുസുന്നത്തിലും സ്ഥിരപ്പെട്ടിട്ടുണ്ട്*
*ജീവിച്ചിരിക്കുന്ന മനുഷ്യർ പരസ്പരം സാധാരണഗതിയിൽ അവരുടെ കഴിവിൽപ്പെട്ട (അല്ലാഹു കൊടുത്തത് തന്നെ) സഹായം പരസ്പരം ചോദിക്കുന്നത് സംബന്ധിച്ചും പ്രമാണങ്ങളിൽ സ്ഥിരപ്പെട്ടിട്ടുണ്ട്*
*എന്നാൽ, ജീവിച്ചിരിക്കുന്ന മനുഷ്യർ ഇഹലോകവാസം വെടിഞ്ഞ (വഫാതായ) അമ്പിയാക്കളോടോ ഔലിയാക്കളോടോ മറ്റോ സഹായതേട്ടം നടത്തിയതായി ഖുർആനിലോ സ്വഹീഹായ ഹദീസിലോ ഒരു തെളിവുമില്ല*
മിഅറാജ് രാത്രിയിൽ അമ്പിയാക്കൾ ജീവനോടെ നബിക്ക് മുമ്പിൽ ഹാജരാക്കപ്പെട്ടപ്പോൾ നബിയോട് അല്ലാഹു അവരോട് ചോദിക്കാൻ നിർദ്ദേശിച്ചത് എന്ന് പറയുന്ന ഒരു തഫ്സീർ മരിച്ചവരോട് ആവശ്യങ്ങൾ തേടാൻ തെളിവായി ഉദ്ധരിക്കുന്നത് വിഡ്ഢിത്തമാണ്.
9
*മുദബ്ബിറുൽ ആലം( ലോകം നിയന്ത്രിക്കുന്നവൻ) അല്ലാഹു മാത്രമാണ്.*
മലക്കുകളെ സംബന്ധിച്ച് ഫൽ മുദബ്ബിറാതി അംറാ (കാര്യങ്ങൾ നിയന്ത്രിക്കുന്നവരാണ് സത്യം) എന്ന് അല്ലാഹു പറഞ്ഞത് ലോകം നിയന്ത്രിക്കുന്നത് മലക്കുകൾ ആണ് എന്ന അർത്ഥത്തിൽ അല്ല. അല്ലാഹു ഓരോ മലക്കിനേയും അല്ലെങ്കിൽ ഓരോ വിഭാഗം മലക്കുകളേയും ഏൽപ്പിച്ച കാര്യങ്ങൾ അവർ ചെയ്യുന്നു എന്ന അർത്ഥത്തിലാണ് - മരിച്ച് പോയ മഹാൻമാരെ അങ്ങനെ ലോകത്ത് കാര്യങ്ങൾ ചെയ്യാൻ ഏൽപ്പിച്ചിട്ടുണ്ട് എന്ന് പിഴച്ച മുതകല്ലിമീങ്ങൾ പറഞ്ഞ ദുർവ്യാഖ്യാനമല്ലാതെ ആധികാരികമായ ഒരു വ്യാഖ്യാനവുമില്ല.
മടവൂർ ശൈഖ് എന്നറിയപ്പെടുന്ന മരിച്ചു പോയ സി എം അബൂബക്ർ മുസ്ലിയാർ എന്ന വ്യക്തിയെ മുദബ്ബിറുൽ ആലം ആക്കാൻ വേണ്ടി ചില യാളുകൾ വിശുദ്ധ ഖുർആനിനെ ദുർവ്യാഖ്യാനിക്കുന്നത് അതീവ ഗുരുതരമായ അബദ്ധമാണ്.
10.
*വിശുദ്ധ ഖുർആനിലും സ്വഹീഹായ ഹദീസിലും എത്രയോ കാവൽ തേട്ട പ്രാർത്ഥനകൾ നാം പഠിക്കുന്നുണ്ട്. ഇതെല്ലാം അല്ലാഹുവിനോട് മാത്രമാണ്. അല്ലാഹുവിനോടല്ലാതെ കാവൽ തേട്ടം പാടുള്ളതല്ല*
ഖുർആൻ ഓതാൻ തുടങ്ങുമ്പോൾ തന്നെ ശൈത്വാനിൽ നിന്ന് അല്ലാഹു വിനോട് കാവൽ തേടണമെന്ന് അല്ലാഹുവിന്റെ കൽപ്പനയുണ്ടല്ലോ.
വിശുദ്ധ ഖുർആനിലെ അവസാനത്തെ രണ്ട് സൂറത്തുകളായ സൂറത്തുൽ ഫലഖും സൂറത്തുന്നാസും മുഴുവനായും വിവിധ തരം കെടുതികളിൽ നിന്ന് അല്ലാഹുവിനോട് കാവൽ തേടുന്നതാണല്ലോ.
ഇങ്ങനെ എത്രയോ ദുആ ദിക്റുകൾ നിത്യജീവിതത്തിൽ നാം ചൊല്ലുന്നു :-
അത്തഹിയ്യാത്തിനും ഇബ്റാഹീമിയ്യ സ്വലാത്തിനും ശേഷം,
اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ وَمِنْ عَذَابِ النَّارِ وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ وَمِنْ فِتْنَةِ الْمَسِيحِ الدَّجَّال
( 'അല്ലാഹുവേ..... നരക ശിക്ഷയിൽ നിന്നും ഖബറിലെ ശിക്ഷയിൽ നിന്നും ജീവിതത്തിലും മരണ സമയത്തുമുണ്ടാകാവുന്ന ( മരണത്തിനു ശേഷവും) ഫിത്നകളിൽ നിന്നും മസീഹുദ്ദജ്ജാലിന്റെ ഫിത്നയിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു)
മലമൂത്ര വിസർജ്ജന സ്ഥാനത്തേക്ക് പ്രവേശിക്കുമ്പോൾ ,
اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ الْخُبُثِ وَالْخَبَائِثِ
(അല്ലാഹുവേ, ആൺ പിശാചുക്കളിൽ നിന്നും പെൺ പിശാചുക്കളിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു )
വൈകുന്നേരം മൂന്ന് തവണ ചൊല്ലൽ സുന്നത്തുള്ള പ്രാർത്ഥന:
أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ
( ഞാൻ അല്ലാഹുവിന്റെ സമ്പൂർണ്ണ വചനങ്ങളെ കൊണ്ട് കാവൽ തേടുന്നു)
ഇങ്ങനെ എത്രയെത്ര കാവൽ തേട്ട പ്രാർത്ഥനകൾ !
ഇതിൽ എവിടെയെങ്കിലും അല്ലാഹുവിനോടല്ലാതെ കാവൽ തേടുന്ന ഒരു തേട്ടമെങ്കിലും കാണാനാവില്ല.
അവസാനം പറഞ്ഞ പ്രാർത്ഥനയിൽ 'കലിമാതുല്ലാഹ് ' അഥവാ അല്ലാഹുവിന്റെ വചനങ്ങൾ കൊണ്ട് കാവൽ തേടുന്നുണ്ട്.
ഇവിടെ അല്ലാഹുവിന്റെ വചനങ്ങൾ കൊണ്ട് ഉദ്ദേശ്യം അല്ലാഹുവിന്റെ കലാം (സംസാരം ) ആണെന്നും അത് അല്ലാഹുവിന്റെ സ്വിഫത് ആണെന്നും അത് ഒരു സൃഷ്ടി അല്ലെന്നും കലിമാതുല്ലാഹ് കൊണ്ട് കാവൽ തേടാൻ പഠിപ്പിച്ചതിൽ നിന്നു തന്നെ അത് വ്യക്തമാണെന്നും കാരണം അല്ലാഹുവിനോടല്ലാതെ കാവൽ തേട്ടം പാടില്ലെന്നും ഈ പ്രാർത്ഥനയിൽ നിന്ന് തെളിവ് പിടിച്ച് കൊണ്ട് ഇമാം അഹ്മദു ബ്നു ഹൻബൽ (റ), ഇമാം ബുഖാരിയുടെ ഉസ്താദായ ഹമ്മാദുബ്നു നുഐം, ഇബ്നു ഹജർ رحمهم الله ഉൾപ്പെടെ നിരവധി പണ്ഡിതൻമാർ പറഞ്ഞതായി കാണാം.
എന്നൽ , പട്ടിയെ വീട്ടിന് കാവൽ നിർത്താറുണ്ട്, വീട്ടിലും കടയിലുമൊക്കെ സെക്യൂരിറ്റി ഗാർഡിനെ നിർത്താറുണ്ട്. അതൊക്കെ സാധാരണ ഗതിയിൽ പടപ്പുകൾക്ക് സാധ്യമായ അവരുടെ പരിധിയിൽ വരുന്ന കാര്യങ്ങളാണ്. അവർക്ക് കാവൽ നൽകാൻ കഴിയും എന്ന് നമുക്ക് ഉറപ്പില്ലെങ്കിലും സാധാരണ ഗതിയിൽ അത് പ്രതീക്ഷിക്കാവുന്നതാണ് - അവിടെയും യഥാർത്ഥത്തിൽ കാവൽ നൽകുന്നത് അല്ലാഹു ആണ് എന്ന വിശ്വാസത്തോടെ .
എന്നാൽ മരിച്ച് പോയ ശൈഖിനോട് വീടിന് കാവൽ നിൽക്കാൻ ഏൽപ്പിച്ച് നാം പുറത്ത് പോവാറില്ല. ജീവിച്ചിരിക്കുന്നവർക്ക് കാവൽ നൽകാൻ മരിച്ചു പോയവർക്ക് അങ്ങനെ ഒരു കഴിവ് അല്ലാഹു നൽകിയിട്ടുമില്ല.
ഇമാം അബുൽ ഹസൻ അൽ അശ്അരി رحمه اللهയുടെ കിതാബുൽ ഇബാനയിലെ ഒരു ഇബാറത് കാണുക:
وأمر أن نستعيذ بكلمات الله التامات، وإذا لم نؤمر أن نستعيذ بمخلوق من المخلوقات، وأمرنا أن نستعيذ بكلام الله، فقد وجب أن كلام الله غير مخلوق.
ഇതൊക്കെ തെളിയിക്കുന്നത് അല്ലാഹുവിനോട് നാം നടത്തുന്ന തേട്ടങ്ങളൊന്നും സൃഷ്ടികളിൽ ഒരാളോടും പാടില്ല എന്നാണ്.
അഹ്മദ് ബ്നു ഹൻബൽ رحمه اللهُ ഖുർആൻ സൃഷ്ടി അല്ല എന്ന് തെളിവ് പിടിച്ചത് കലിമാതുല്ലാഹ് അല്ലാഹുവിന്റെ കലാം ആണെന്നും അത് സൃഷ്ടിയല്ലെന്നും അത് കൊണ്ടാണ് കലിമാതുല്ലാഹ് കൊണ്ട് കാവൽ തേടാൻ പഠിപ്പിച്ചതെന്നും അല്ലാഹുവിനോടല്ലാതെ കാവൽ തേട്ടം പാടില്ലെന്നും പറഞ്ഞ് കൊണ്ടാണ്.
ഇമാം അഹ്മദ് ബ്നു ഹൻബൽ رحمه اللهയുടെ അഖീദ : വിവരിച്ച് കൊണ്ട് ഹിജ്റ 311-ൽ വഫാതായ അബൂബകർ അൽ ഖല്ലാൽ رحمه الله വിശദീകരിക്കുന്നു:
- وحدثونا عن جرير بن حازم ، عن سهل بن أبي صالح ، عن أبيه ، عن أبي هريرة / ، عن النبي ﷺ قال : ( من قال حين يمسي : اعوذ بكلمات الله التامات من شر ما خلق ) . وذكر الحديث . ولا يجوز أن يقال : اعيذك بالنبي أو بالجبال أو بالأنبياء أو باالملائكة أو بالعرش أو بالأرض أو بشئ مما خلق الله . لا يتعوذ إلا بالله أو بكلماته
ഞാൻ നബി മുഖേന/ നബിയോട് നിനക്ക് വേണ്ടി കാവൽ തേടുന്നു , അല്ലെങ്കിൽ പർവ്വതങ്ങൾ മുഖേന ..., അല്ലെങ്കിൽ നബിമാർ മുഖേന ..., അല്ലെങ്കിൽ മലക്കുകൾ മുഖേന ..., അല്ലെങ്കിൽ അർശ് മുഖേന ...., അല്ലെങ്കിൽ ഭൂമി മുഖേന ....., അല്ലെങ്കിൽ അല്ലാഹു പടച്ച ഏതെങ്കിലും വസ്തു മുഖേന ഞാൻ നിനക്ക് വേണ്ടി കാവൽ തേടുന്നു എന്ന് പറയൽ അനുവദനീയമല്ല. *അല്ലാഹുവിനെക്കൊണ്ടോ അവന്റെ കലിമാത് കൊണ്ടോ അല്ലാതെ കാവൽ തേടാൻ പാടില്ല.*
🥬🥬🥬🥬
11
*ഇലാഹാണെന്ന് വിശ്വസിക്കാതെയാണെങ്കിലും ഖബറാളികളോട് തേടാൻ പാടില്ലെന്ന് ഇമാം റാസി (റ) വ്യക്തമാക്കുന്നു*
(ഇമാം റാസി (റ ) യുടെ തഫ്സീറുൽ കബീർ : സൂറത്തുൽ അഅ്റാഫ് 138-ന്റെ വ്യാഖ്യാനത്തിൽ നിന്ന്) :
أَجْمَعَ كُلُّ الْأَنْبِيَاءِ عَلَيْهِمُ السَّلَامُ عَلَى أَنَّ عِبَادَةَ غَيْرِ اللَّهِ تَعَالَى كُفْرٌ سَوَاءٌ اعْتَقَدَ فِي ذَلِكَ الْغَيْرِ كَوْنَهُ إِلَهًا لِلْعَالَمِ أَوِ اعْتَقَدُوا فِيهِ أَنَّ عِبَادَتَهُ تُقَرِّبُهُمْ إِلَى اللَّهِ تَعَالَى لِأَنَّ الْعِبَادَةَ نِهَايَةُ التَّعْظِيمِ وَنِهَايَةُ التَّعْظِيمِ لَا تَلِيقُ إِلَّا بِمَنْ يَصْدُرُ عَنْهُ نِهَايَةُ الْإِنْعَامِ وَالْإِكْرَامِ
തീർച്ചയായും അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നത്, അവർ ലോകത്തിന് ഇലാഹാണെന്ന് വിശ്വസിച്ചാലും അല്ലെങ്കിൽ അവർ ചെയ്യുന്ന ആരാധന കൊണ്ട് അല്ലാഹുവിലേക്ക് അടുപ്പിക്കുമെന്ന വിശ്വാസത്തിലാണെങ്കിലും അത് കുഫ്ർ ആണെന്ന വിഷയത്തിൽ മുഴുവൻ നബിമാരും ഏകോപിച്ചിരിക്കുന്നു. എന്തുകൊണ്ടെന്നാൽ അങ്ങേയറ്റം ഉള്ള ആദരവാണ് ആരാധന (عبادة). അനുഗ്രഹങ്ങളുടെയും ഔദാര്യങ്ങളുടേയും അങ്ങേയറ്റം ഉത്ഭവിക്കുന്നത് ആരിൽ നിന്നാണോ അവന് മാത്രമേ ആദരവിന്റെ അങ്ങേയറ്റം അർപ്പിക്കപ്പെടൽ അനുയോജ്യമാകൂ.
https://al-maktaba.org/book/23635/2551#p1
🍓🍓🍓🍓
ഇനി ശ്രദ്ധിക്കുക:
ആറു തരം ബിംബാരാധനയെ കുറിച്ച് ഇമാം റാസി റഹ്മതുല്ലാഹി അലൈഹി അവർകൾ തഫ്സീറുൽ കബീറിൽ പറയുന്നു : .
സൂറ യൂനുസ് പതിനെട്ടാം ആയത്തിന്റെ വ്യാഖ്യാനം കാണുക:
ആദ്യം ആയത്ത് :
وَيَعْبُدُونَ مِنْ دُونِ اللَّهِ مَا لَا يَضُرُّهُمْ وَلَا يَنْفَعُهُمْ وَيَقُولُونَ هَؤُلَاءِ شُفَعَاؤُنَا عِنْدَ اللَّهِ قُلْ أَتُنَبِّئُونَ اللَّهَ بِمَا لَا يَعْلَمُ فِي السَّمَاوَاتِ وَلَا فِي الْأَرْضِ سُبْحَانَهُ وَتَعَالَى عَمَّا يُشْرِكُونَ
അല്ലാഹുവിന് പുറമെ, അവർക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവർ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവർ -ആരാധ്യർ- അല്ലാഹുവിന്റെ അടുക്കൽ ഞങ്ങൾക്കുള്ള ശുപാർശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു. (നബിയേ,)പറയുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിനറിയാത്ത വല്ല കാര്യവും നിങ്ങളവന്ന് അറിയിച്ചു കൊടുക്കുകയാണോ? അല്ലാഹു അവർ പങ്കുചേർക്കുന്നതിൽ നിന്നെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു
...............
തഫ്സീറിൽ നിന്ന് :
തുടർന്ന് കുറേ വിവരണങ്ങൾക്ക് ശേഷം, നാലാമത്തെ ഇനം ബിംബാരാധന ഏതാണെന്ന് വ്യക്തമാക്കുന്നത് കാണുക:
وَرَابِعُهَا أَنَّهُمْ وَضَعُوا هَذِهِ الْأَصْنَامَ وَالْأَوْثَانَ عَلَى صُوَرِ أَنْبِيَائِهِمْ وَأَكَابِرِهِمْ ، وَزَعَمُوا أَنَّهُمْ مَتَى اشْتَغَلُوا بِعِبَادَةِ هَذِهِ التَّمَاثِيلِ ، فَإِنَّ أُولَئِكَ الْأَكَابِرَ تَكُونُ شُفَعَاءَ لَهُمْ عِنْدَ اللَّهِ تَعَالَى *وَنَظِيرُهُ فِي هَذَا الزَّمَانِ اشْتِغَالُ كَثِيرٍ مِنَ الْخَلْقِ بِتَعْظِيمِ قُبُورِ الْأَكَابِرِ ، عَلَى اعْتِقَادِ أَنَّهُمْ إِذَا عَظَّمُوا قُبُورَهُمْ فَإِنَّهُمْ يَكُونُونَ شُفَعَاءَ لَهُمْ عِنْدَ اللَّهِ*
നാലാമത്തെ വിഭാഗം തങ്ങളുടെ പ്രവാചന്മാരുടെയും മഹത്തുക്കളുടെയും പ്രതിരൂപങ്ങളും
ഉണ്ടാക്കി അവയെ ആരാധിച്ചുവന്നു.ഈ മഹാന്മാർ തങ്ങൾക്ക് വേണ്ടി അല്ലാഹുവിനോട് ശുപാർശ നടത്തുമെന്ന് അവർ വിശ്വസിച്ചു. *ഇതിന് സമാനമായി നമ്മുടെ ഈ കാലഘട്ടത്തിൽ കണ്ടു വരുന്ന ഒരു സ്ഥിതി വിശേഷമാണ് ധാരാളം ആളുകൾ മഹാൻമാരുടെ ഖബ്‌റുകളെ- ഖബ്റാളികൾ തങ്ങൾക്ക് വേണ്ടി അല്ലാഹുവിനോട് ശുപാർശ നടത്തുമെന്ന വിശ്വാസത്തിൽ- നമിക്കുന്ന സമ്പ്രദായം*
🥬🥬🥬🥬
وَمَا نَرَىٰ مَعَكُمْ شُفَعَاءَكُمُ الَّذِينَ زَعَمْتُمْ أَنَّهُمْ فِيكُمْ شُرَكَاءُ ۚ لَقَد تَّقَطَّعَ بَيْنَكُمْ وَضَلَّ عَنكُم مَّا كُنتُمْ تَزْعُمُونَ} [الأنعام : 94]
നിങ്ങളുടെ കാര്യത്തില്‍ (അല്ലാഹുവിന്‍റെ) പങ്കുകാരാണെന്ന് നിങ്ങള്‍ ജല്‍പിച്ചിരുന്ന നിങ്ങളുടെ ആ ശുപാര്‍ശക്കാരെ നിങ്ങളോടൊപ്പം നാം കാണുന്നില്ല. നിങ്ങള്‍ തമ്മിലുള്ള ബന്ധം അറ്റുപോകുകയും നിങ്ങള്‍ ജല്‍പിച്ചിരുന്നതെല്ലാം നിങ്ങളെ വിട്ടുപോകുകയും ചെയ്തിരിക്കുന്നു.
🥬🥬
12 *വിഗ്രഹാരാധനയുടെ അടിസ്ഥാനം മഹാന്മാരുടേയും ഖബ്റാളികളുടേയും കാര്യത്തിലെ അതിരുവിടൽ ആണ്*
ഇബ്നു കഥീറിന്റെ വാചകം കാണുക:
*وأصل عبادة الأصنام من المغالاة في القبور وأصحابها، وقد أمر النبي بتسوية القبور وطمسها، والمغالاة في البشر حرام]*
ബിംബാരാധനയുടെ അടിസ്ഥാനം ഖബ്റുകളേയും ഖബ്റാളികളേയും ആദരിക്കുന്നതിൽ അതിര് കവിയുന്നതിൽ നിന്നാണ്. നബിﷺ ഉയർത്തപ്പെട്ട ഖബ്റുകളെ നിരപ്പാക്കാൻ കൽപ്പിച്ചു. മനുഷ്യരെ ആദരിക്കുന്നതിൽ അതിര് കവിയൽ നിഷിദ്ധമാണ്.
(അൽ ബിദായത്തു വന്നിഹായ:)
https://shamela.ws/book/23708/3443
ഇബ്നു ഹജർ (റ):
قال ابن حجر رحمه الله عن زيارة قبر نفيسة المصرية)
وما زال قبرُها مقصودًا بالزيارة والتبرك به، حتى اشتهر عَنْ نقل بعض العلماء أن المصريين كانوا يُسَمونَ الدعاء عندها الترياقَ المجرَّبَ! *وقد غلا في ذلك بعضُ العوامِّ، بل كلهم، حتى إن بعضهم يقع في الكفر وهو لا يشعُرُ، واللَّه المستعان.*
الجواهر والدرر في ترجمة شيخ الإسلام ابن حجر ٢/٩٤٩ — السخاوي، شمس الدين
🥬🥬
السلام عليكم ورحمة الله
Comments
Post a Comment