അല്ലാഹു അഹദാണ് എന്ന് പറയുന്നതിന് പകരം മുഹമ്മദ് നബി ﷺ അഹദ് ആണ് എന്ന് ശൈഖ് ജീലിയുടേതായി അറിയപ്പെടുന്ന ഇൻസാനുൽ കാമിൽ എന്ന ഗ്രന്ഥത്തിൽ -
അല്ലാഹു അഹദാണ് എന്ന് പറയുന്നതിന് പകരം മുഹമ്മദ് നബി ﷺ അഹദ് ആണ് എന്ന് ശൈഖ് ജീലിയുടേതായി അറിയപ്പെടുന്ന ഇൻസാനുൽ കാമിൽ എന്ന ഗ്രന്ഥത്തിൽ - പ്രസതുത ഗ്രന്ഥത്തിൽ വിശുദ്ധ ഖുർആനിനെ ദുർവ്യാഖ്യാനം നടത്തിയത് കാണുക:
https://www.nafahat-tarik.com/2019/04/Al-insan-al-kamil-fi-maarifat-al-awakhir-wal-awail-3.html
قال الله تعالى قل يا محمد هو أي الإنسان {الله أحد} ، فهاء الإشارة في هو راجع الى فاعل قل و هو أنت، وإلا لا يجوز إعادة الضمير إلى غير مذكور ، أقيم المخاطب هنا مقام الغائب التفاتا بيانيا إشارة إلى أن المخاطب بهذا ليس نفس الحاضر وحده ، بل الغائب و الحاضر في هذا علي السواء
[ ഖുൽ ഹുവല്ലാഹു അഹദ് എന്ന ആയത്തിനെ ദുർവ്യാഖ്യാനം നടത്തിക്കൊണ്ട് പറയുന്നു ]
അല്ലാഹു അഹദ് - അല്ലാഹു ഏകനാണ്. ' അല്ലാഹു തആലാ പറയുന്നു: ഖുൽ യാ മുഹമ്മദ് - ഓ മുഹമ്മദ്, പറയുക. ഹുവ = അവൻ , അതായത് അൽ ഇൻസാൻ - മനുഷ്യൻ. ഹുവ എന്നതിലെ ഇശാറത്തിന്റെ ഹാഉ, ഖുൽ എന്നതിലെ അൻത (നീ ) എന്ന ളമീറിലേക്കാണ് മടങ്ങുന്നത്…... (അതായത് അവൻ -അല്ലാഹു- എന്നത് നീ -നബി- തന്നെ
എന്നിങ്ങനെ പറഞ്ഞ് ഗാഇബും (അവനും) ഹാദിറും (നീയും) സമമാണ് എന്നാണ് വ്യാഖ്യാനിക്കുന്നത്)
അല്ലാതെ ഹുവ എന്ന ളമീർ ഇവിടെ പറയാത്ത ഒരാളിലേക്ക് മടക്കാൻ പാടില്ല. (പറയപ്പെട്ടത് നബിയാണല്ലോ!) ഇവിടെ ഹാദിറിന്റെ സ്ഥാനത്ത് വരേണ്ട (നീ എന്നതാണ്) ഗാഇബിന്റെ സ്ഥാനമായി (ഹുവ-അവൻ എന്ന്) വന്നിരിക്കുന്നത്. തീർച്ചയായും ഇവിടെ ഹാളിർ (നീ) എന്നാൽ ഹാളിർ (അതായത് നബി) മാത്രമല്ല മറിച്ച് ഇതിൽ ഹാളിറും ഗാഇബും (അതായത് നബിയും അല്ലാഹുവും) സമമാണ് എന്നതിലേക്കുള്ള സൂചന എന്ന നിലയിൽ വിവരണാത്മകമായ ഒരു തിരിഞ്ഞു നോട്ടമായാണ് ഇതുള്ളത്.
അല്ലാഹുവും നബിയും അഹദ് തന്നെ - രണ്ടും ഒന്ന് തന്നെ എന്ന തനിച്ച ശിർക്കൻ വാദമാണ് ഇപ്പറയുന്നത്)
ജദ്ബിന്റെ ഹാലും ഫനാഉമൊക്കെ പറഞ്ഞ് ഇതൊക്കെ ന്യായീകരിക്കാറാണ് മുസ്ല്യാക്കന്മാരുടെ പതിവ്!
ഇത്തരം ശിർക്കൻ വിശ്വാസങ്ങളിൽ നിന്ന് അല്ലാഹു നമ്മെ കാക്കട്ടേ.
Comments
Post a Comment