നല്ല കാര്യവും ബിദ്അത്താവാം

.*⛔നല്ല കാര്യവും ബിദ്അത്താവാം⛔*

സ്വന്തം നിലക്ക് പുണ്യകർമ്മമാണ്, നല്ലതാണ് എന്നൊക്കെ പറയാവുന്ന ഒരു കാര്യം പ്രമാണ നിരപേക്ഷമായിക്കൊണ്ട്  അതിന് പ്രത്യേകതകളും പുണ്യവും കൽപ്പിച്ചാൽ അത് ചീത്ത ബിദ്അത്തിൽ പ്പെടും, ഹറാമാകുകയും ചെയ്യും.

ഉദാഹരണമായി *അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട കർമ്മങ്ങളിൽപ്പെട്ട ഒന്നാണ് സുജൂദ്* , അല്ലാഹുവുമായി ഒരടിമ ഏറ്റവും അടുക്കുന്ന വേളയാണ് സുജൂദ്, അല്ലാഹുവിങ്കൽ ഉന്നത പദവികരസ്ഥമാക്കാനും, സ്വർഗത്തിൽ പ്രവാചക സാമീപത്ത് ഇരിപ്പിടം നേടാനും കാരണമാക്കുന്ന മഹത്തായ കർമ്മം.

പക്ഷെ എന്ന് വച്ച് ഒരാൾ, ശറഇൽ പറഞ്ഞിട്ടുള്ള *പ്രത്യേക കാരണങ്ങളൊന്നും കൂടതെ വെറുതെ തന്റെ വക സ്വന്തം നിലക്ക് സുജൂദ് ചെയ്താലോ അത് ഹറാമാണ്, ബിദ്അത്താണ്.* 

നല്ല ബിദ്അത്തല്ല, ചീത്ത ബിദ്അത്ത്. *എന്ത് കൊണ്ട്?* ❓

അങ്ങനെയൊരു സുജൂദ് ഉണ്ടാക്കാൻ ദീനിൽ വകുപ്പില്ല എന്നത് കൊണ്ടു തന്നെ.

ഇതേ കുറിച്ച് തുഹ്ഫയുടെ പ്രസിദ്ധമായ ശർഹായ ഹാശിയത്തുശ്ശർവാനിയിൽ ഇങ്ങനെ കാണാം:  👇👇👇
يَحْرُمُ التَّقَرُّبُ إلَى اللَّهِ تَعَالَى بِسَجْدَةٍ مِنْ غَيْرِ سَبَبٍ وَلَوْ بَعْدَ الصَّلَاةِ كَمَا يَحْرُمُ بِرُكُوعٍ مُفْرَدٍ وَنَحْوِهِ نِهَايَةٌ زَادَ الْمُغْنِي لِأَنَّهُ بِدْعَةٌ وَكُلُّ بِدْعَةٍ ضَلَالَةٌ إلَّا مَا اُسْتُثْنِيَ وَمِمَّا يَحْرُمُ مَا يَفْعَلُهُ كَثِيرٌ مِنْ الْجَهَلَةِ مِنْ السُّجُودِ بَيْنَ يَدَيْ الْمَشَايِخِ وَلَوْ إلَى الْقِبْلَةِ أَوْ قَصْدُهُ لِلَّهِ تَعَالَى وَفِي بَعْضِ صُوَرِهِ مَا يَقْتَضِي الْكُفْرَ عَافَانَا اللَّهُ تَعَالَى مِنْ ذَلِكَ ا هـ .- الشَّرْوَانِيُّ وَالْعَبَّادِيُّ : 2/219, بَابُ فِي سُجُودِ التِّلَاوَةِ وَالشُّكْرِ.

👆👆👆

ശാഫിഈ മദ്ഹബിലെ വേറെയും ധാരാളം ഇമാമുമാർ ഇക്കാര്യം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഇതു പോലെ, നബി (സ) യുടെ പേരിൽ സ്വലാത്തും സലാമും വർദ്ധിപ്പിക്കലും നബി കീർത്തനങ്ങളും അപദാനങ്ങളും വാഴ്ത്തലുമൊക്കെ പൊതുവേ ശറഇൽ വകുപ്പുള്ള സൽകർമ്മങ്ങളാണ്.  എന്നാൽ റബീഉൽ അവ്വൽ മാസത്തിൽ അത്തരം കാര്യങ്ങൾ ചെയ്യുന്നതിന് മറ്റു സന്ദർഭങ്ങളിലൊന്നും ഇല്ലാത്ത പ്രത്യേക പുണ്യവും, പ്രതിഫലവും ശ്രേഷ്ഠതയുമൊക്കെ ഉണ്ട് എന്ന് വിശ്വസിച്ചു കൊണ്ട് ഒരാൾ അത് ചെയ്താൽ അത് ആക്ഷേപാർഹമായ ബിദ്അത്തായി.

നബിയുടെ പേരിൽ സ്വലാത്തും സലാമും പുണ്യകരമല്ലേ, പിന്നെങ്ങനെ ഇത് ബിദ്അത്താകും എന്ന ചോദ്യത്തിന് പ്രസക്തിയില്ല.

തറാവീഹിന്റെ ഇടവേളകൾക്കിടയിൽ സ്വലാത്ത് ചൊല്ലുന്നതിനെപ്പറ്റി ചോദിക്കപ്പെട്ടപ്പോൾ  ഇമാം *ഇബ്നു ഹജർ അൽ ഹൈതമിയുടെ തന്നെ ഒരു ഫത് വകാണുക:* 👇👇👇

الصَّلَاةُ في هذا الْمَحَلِّ بِخُصُوصِهِ لم نَرَ شيئا في السُّنَّةِ وَلَا في كَلَامِ أَصْحَابِنَا فَهِيَ بِدْعَةٌ يُنْهَى عنها.-الْفَتَاوَى الْفِقْهِيَّةُ الْكُبْرَى: 1/186.

എന്നാൽ നബിയുടെ പേരിൽ (വിലക്കപ്പെട്ടിട്ടില്ലാത്ത) ഏതു സമയത്തും എത്ര സ്വലാത്ത് ചൊല്ലുന്നതിനും വിരോധമില്ല, എന്നല്ല പുണ്യകരവും പ്രതിഫലാർഹവുമായ കാര്യമാണ്.

*⛔ശറഇൽ നല്ല ബിദ്അത്ത് എന്ന ഒന്നില്ല⛔*

നല്ല ബിദ്അത്ത് എന്നത് കേവലം [بدعة] ന്റെ ഭാഷാപരമായ അർഥം മാത്രമാണ് എന്നും, ശറഇൽ നല്ല ബിദ്അത്ത് എന്ന ഒന്നില്ല എന്നും ശാഫിഈ മദ്ഹബിലെയുൾപ്പെടെ ആധികാരികരായ ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്. ഉദാ:

ഇമാം ഇബ്‌നു ഹജർ അല്‍ ഹൈത്തമി തന്നെ പറയുന്നതു കാണുക:👇👇

 '' തറാവീഹിന്റെ വിഷയത്തില്‍ 'എത്ര നല്ല ബിദ്അത്ത്' എന്നതിലെ 'ബിദ്അത്ത്' കൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത്, മാതൃകയില്ലാതെ പ്രവര്‍ത്തിച്ചത് എന്ന അതിന്റെ ഭാഷാപരമായ അര്‍ഥമാണ്. 'ഞാന്‍ ദൂതന്മാരില്‍ ഒരു പുതിയ പ്രവണതയൊന്നുമല്ല' എന്ന് അല്ലാഹു പറഞ്ഞ പോലെ, *ശര്‍ഇയായ അര്‍ഥത്തിലുള്ള ബിദ്അത്തല്ല ഇവിടെ ഉദ്ദേശ്യം. കാരണം ശര്‍ഇല്‍ ബിദ്അത്ത് നബി(സ) പറഞ്ഞപോലെ വഴികേട് (ളലാലത്ത്) തന്നെയാണ്.* അഞ്ച് നേരത്തെ നമസ്‌കാരത്തിനല്ലാതെ പെരുന്നാള്‍ നമസ്‌കാരം പോലുള്ളവക്കായി ബാങ്ക് വിളിക്കുക എന്നത് വിലക്കൊന്നുമില്ലാതിരുന്നിട്ടും സ്വഹാബിമാരാരും ചെയ്യാന്‍ തുനിഞ്ഞില്ല. അവരെ നല്ല നിലയില്‍ പിന്‍പറ്റിയ താബിഉകളും അങ്ങനെയൊന്നംഗീകരിച്ചിട്ടില്ല. അതുപോലെ ത്വവാഫ് വേളയില്‍ ഹജറുല്‍ അസ്‌വദ് മുത്തുന്നതു പോലെ കഅ്ബയുടെ വടക്കേ ദിശയിലുള്ള മൂലകള്‍ മുത്തുന്നതും (അഭിവാദ്യം) ത്വവാഫിന്റെ ശേഷം നിര്‍വഹിക്കുന്ന രണ്ട് റക്അത്ത് നമസ്‌കാരത്തോട് ഖിയാസാക്കി സഫാ മര്‍വക്കിടയില്‍ പ്രദക്ഷിണം ചെയ്തശേഷവും നമസ്‌കരിക്കുന്നതുമൊന്നും അവര്‍ അംഗീകരിക്കുകയുണ്ടായില്ല. അതുപോലെ തന്നെയാണ് ചെയ്യാനുള്ള എല്ലാ ന്യായവുമുണ്ടായിട്ടും തിരുമേനി ഉപേക്ഷിച്ച കാര്യങ്ങളും; *അത്തരം സാഹചര്യങ്ങളില്‍ അതുപേക്ഷിക്കുക എന്നതും സുന്നത്ത് തന്നെ. അത് ചെയ്യുന്നതാകട്ടെ ആക്ഷേപകരമായ ബിദ്അത്തും* ''. - (അല്‍ ഫതാവ അല്‍ ഹദീസിയ്യ: 1/655). 

قَالَ الإِمَامُ ابْنُ حَجَرٍ الْهَيْتَمِيُّ: 
وَقَولُ عُمَرَ رَضِيَ اللهُ عَنْهُ فِي التَّرَاوِيح {نِعْمَتِ الْبِدْعَةُ هِيَ !} أَرَادَ البِدْعَةَ اللُّغَوِيَّةَ، وَهُوَ مَا فُعِلَ عَلَى غَيْرِ مِثَالٍ. كَمَا قَالَ تَعَالَى {قُلْ مَا كُنْتُ بِدْعًا مِنَ الرُّسُلِ} وَلَـيْسَ بِدْعَةً شَرْعًا، فَإِنَّ البِدْعَةَ الشَّرْعِيَّةَ ضَلَالَةٌ، كَمَا قَالَ صَلَّى اللهُ عَلَيْهِ وَسَلَّمَ. قَالَ: وَمِنَ العُلَماءِ مَنْ قَسَّمَهَا إِلَى حَسَنٍ، وَغَيْرِ حَسَنٍ، فَإِنَّمَا قَسَّمَ البِدْعَةَ اللُّغَوِيَّةَ، وَمَنْ قَالَ: « كُلُّ بِدْعَةٍ ضَلَالَةٍ ». فَمَعْنَاهُ البِدْعَةُ الشَّرْعِيَّةُ، أَلَا تَرَى الصَّحَابَةَ رَضِيَ اللَّهُ عَنْهُمْ وَالتَّابِعِينَ لَهُمْ بِإِحْسَانٍ أَنْكَرُوا أَذَانَ غَيْرِ الصَّلَوَاتِ الخَمْسِ كَالْعِيدَيْنِ، وَإِنْ لَمْ يَكُنْ فِيهِ نَهْيٌ، وَكَرِهُوا اِسْتِلَامَ الرُّكْنَيْنِ الشَّامِيِّينَ، وَالصَّلَاةَ عَقِبَ السَّعْيِ بَيْنَ الصَّفَا وَالمَروَةَ، قِيَاسًا عَلَى الطَّوَافِ، وَكَذَا مَا تَرَكَهُ صَلَّى اللهُ عَلَيْهِ وَسَلَّمَ مَعَ قِيَامِ المُقْتَضِى، *فَيَكُونُ تَرْكُهُ سَنَةً وَفِعْلُهُ بِدْعَةً مَذْمُومَةً،* وَخَرَجَ بُقُولَنَا مَعَ قِيَامِ المُقْتَضِى فِي حَيَاتِهِ، تَرَكَهُ إِخْرَاجَ اليَهُودِ مِنْ جَزِيرَةِ العَرَبِ، وَجَمْعِ المُصْحَفِ، وَمَا تَرَكَهُ لِوُجُودِ المَانِعِ كَالاجْتِمَاعِ لِلتَّرَاوِيحِ فَانَّ المُقْتَضِى التَّامَّ يَدْخُلُ فِيهِ عَدَمُ المَانِعِ. - الفَتَاوَى الْحَدِيثِيَّةُ: ١/٦٥٥.

*⛔ഖുർആൻ പാരായണവും ചിലപ്പോൾ ബിദ്അത്താവാം⛔*

ഫത്ഹുൽ മുഈനിൽ പറയുന്നു: 👇👇

നമ്മുടെ ഗുരുവര്യൻ പറഞ്ഞു:  നവജാത ശിശുവിന് വേണ്ടി അഖീഖ അറുക്കുന്ന ദിവസം സൂറത്തുൽ അൻആം വരെയുള്ള ഭാഗം പാരായണം ചെയ്യുക എന്നത് വിവരം കെട്ട സാധാരണക്കാരുടെ സ്വന്തം വക പുത്തനാചാരമാണ്. അതുകൊണ്ട് തന്നെ അതിൽ നിന്ന് വിട്ടു നിൽക്കേണ്ടതും അതേക്കുറിച്ച് സാധ്യാമാകുന്നിടത്തോളം പൊതുജനങ്ങളെ താക്കീത് നൽകുകയും ചെയ്യേണ്ടതാണ്.-(ഫത്ഹുൽ മുഈൻ).

قَالَ الشَّيْخُ زَيْنُ الدِّينِ الْمَلَيْبَارِي: أَمَّا قِرَاءَةُ سُورَةٍ الْأَنْعَامِ إِلَى { وَلَا رَطْبٍ وَلَا يَابِسٍ إِلَّا فِي كِتَابٍ مُبِينٍ} يَوْم يُعَقُّ عَنْ الْمَوْلُودِ فَمِنْ مُبْتَدَعَات الْعَوَّامِ الْجَهَلَةِ، فَيَنْبَغِي الِانْكِفَافُ عَنْهَا وَتَحْذِيرُ النَّاسِ مِنْهَا مَا أَمْكَنَ، انْتَهَى.-فَتْح الْمُعِينِ: فَصْلٌ فِي مُحَرَّمَاتِ الْإِحْرَامِ.

 *ചോദിക്കട്ടെ:* 👇👇

എങ്ങനെയാണ് ഇത് തടയപ്പെടേണ്ട ബിദ്അത്താവുന്നത്? *ഖുർആൻ പാരായണം പുണ്യകർമ്മമല്ലേ?, എന്തുകൊണ്ടിത് നല്ല ബിദ്അത്താവാത്തത്?* ഈ ഉദ്ധരണിയിൽ നിന്ന് ഒരു കാര്യം വ്യക്തമായി മനസ്സിലാക്കാം. പ്രമാണ നിരപേക്ഷമായി കേവലം " നല്ലതല്ലേ "  എന്ന ന്യായം പറഞ്ഞ് ഒരു ഇബാദത്തോ ദീനീ ആചാരമോ ആവിഷ്ക്കരിക്കാൻ ദീനിൽ വകുപ്പില്ല എന്ന കാര്യം. അത് സാക്ഷാൽ ഖുർആൻ പാരായണം തന്നെയായാലും ശരി.


ഉപര്യുക്ത ഉദ്ധരണിയിൽ സൂചിപ്പിച്ച ഗുരു ഇമാം ഇബ്നു ഹജർ അൽ ഹൈതമിയാണ് അദ്ദേഹത്തോട് ചോദിക്കപ്പെട്ട ഒരു ചോദ്യവും ഉത്തരവും ഇങ്ങനെ വായിക്കാം:👇👇

وَسُئِلَ الْإِمَامُ ابْنُ حَجَرٍ الْهَيْتَمِيُّ عَنْ قِرَاءَةِ سُورَةِ الْأَنْعَامِ إلَى قَوْلِهِ تَبَارَكَ وَتَعَالَى {وَلَا رَطْبٍ وَلَا يَابِسٍ إلَّا في كِتَابٍ مُبِينٍ} يَوْمَ يُعَقُّ عَنِ الْمَوْلُودِ، هَلْ لِذَلِكَ أَصْلُ خَبَرٍ أَوْ أَثَرٍ أَوْ لَا؟ 
فَأَجَابَ نَفَعَ اللَّهُ سُبْحَانَهُ وَتَعَالَى بِعُلُومِهِ الْمُسْلِمِينَ بِقَوْلِهِ: لَا أَعْلَمُ لِذَلِكَ أَصْلًا خَبَرًا وَلَا أَثَرًا، وَالظَّاهِرُ أَنَّهُ من مُبْتَدَعَاتِ الْعَوَامِّ الْجَهَلَةِ الطَّغَامِ فَيَنْبَغِي الِانْكِفَافُ عَنْهُ وَتَحْذِيرُ النَّاسِ مِنْهُ مَا أَمْكَنَ، وَاللَّهُ سُبْحَانَهُ وَتَعَالَى أَعْلَمُ.-الْفَتَاوَى الْفِقْهِيَّةُ الْكُبْرَى: بَابُ الْعَقِيقَةِ. 4/258
⬆️⬆️⬆️
*⛔ഒരു നല്ല കാര്യം ബിദ്അത്താവുന്നത് എപ്പോൾ⛔*❓

*ചോദ്യം:* 👇👇

സ്വന്തം നിലക്ക് പുണ്യകരമായ ഒരു കാര്യം ചിലപ്പോള്‍ ബിദ്അത്താവാം ഒന്നു വിശദീകരിക്കാമോ?

*മറുപടി*👇👇

ഒരാൾ തന്റെ ഒഴിവു വേളയും സൗകര്യവും നോക്കി ആഴ്ചയിൽ ഒരു ദിവസം പ്രത്യേകം നീക്കിവെക്കുന്നു. മറ്റൊരാൾ തന്റെ ജോലിത്തിരക്ക്, യാത്ര മറ്റ് ഔദ്യോഗിക പരിപാടികൾ തുടങ്ങിയ കാരണങ്ങളാൽ മറ്റൊരു ദിവസം നീക്കി വെക്കുന്നു. അതാവട്ടെ ഒരിക്കലും തന്നെ ആ ദിവസത്തിനോ മുഹൂർത്തത്തിനോ പ്രത്യേകിച്ച് പുണ്യമോ പവിത്രതയോ കൽപ്പിച്ചു കൊണ്ടല്ലതാനും. സ്കൂളുകളും മദ്രസ്സകളും മറ്റു ദീനീവിദ്യാഭ്യാസ സ്ഥാപനങ്ങളും എല്ലാം ഖുർആൻ പഠിക്കാൻ ഒരു ദിവസം, ഹദീസ് പഠിക്കാൻ ഒരു ദിവസം, ഫിഖ്ഹ് പഠിക്കാൻ ഒരു ദിവസം എന്നിങ്ങനെ ടൈംടേബിൾ ഉണ്ടാക്കാറുണ്ടല്ലോ. 
ഇതുപോലെ ഖുർആൻ ഹദീസ് തുടങ്ങിയവ പഠിക്കാനും മനസ്സിലാക്കാനുമൊക്കെയായി ഒരു പ്രത്യേക ദിവസം നിശ്ചയിക്കുന്നതിനോ ഒരുമിച്ചു കൂടുന്നതിനോ യാതൊരു കുഴപ്പവുമില്ല.

⛔⛔⛔

എന്നാല്‍ വ്യക്തമായ പ്രമാണങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ, ഏതെങ്കിലുമൊരു ദിവസം അല്ലെങ്കിൽ രാവ് പ്രത്യേകിച്ച് പുണ്യമുള്ളതാണ്, അതിൽ ഒരുമിച്ചു കൂടുന്നതിനും, ദിക്റുകളും ദുആകളുമൊക്കെ ചൊല്ലുന്നതിനും, അതുപോലെ ഏതെങ്കിലും കർമ്മങ്ങൾ - അത് സാധാരണഗതിയിൽ സൽക്കർമ്മങ്ങൾ തന്നെയാണെന്ന് വെക്കുക – ചെയ്യുന്നതിനുമൊക്കെ പ്രത്യേകം പുണ്യവും പ്രതിഫലവുണ്ട് എന്നൊക്കെ വിശ്വസിച്ചുകൊണ്ട് ചെയ്യുന്നതിന്റെയും ഒരുമിച്ചുകൂടുന്നതിന്‍റെയും വിധി അതു പാടില്ല എന്നതാണ്. കാരണം അത് ബിദ്അത്താണ് അനാചാരമാണ് ദീനിൽ കൂട്ടിച്ചേർക്കലാണ്. ഈയൊരു കാര്യത്തിൽ ആർക്കെങ്കിലും എതിരഭിപ്രായം ഉള്ളതായി അറിയില്ല. ഒരു പ്രത്യേക ദിവസമോ സന്ദർഭമോ നിശ്ചയിക്കുന്നതോ തിരഞ്ഞെടുക്കുന്നതോ അല്ല ഇവിടെ പ്രശ്നം, പ്രത്യുത അങ്ങനെ ചെയ്യുന്നതിന്റെ ചേതോവികാരം എന്ത് എന്നതാണ്.

✳️✳️✳️

ചെയ്യുന്ന കർമ്മം മാത്രമല്ല പ്രശ്നം എന്നര്‍ത്ഥം. അതുമാത്രം അടിസ്ഥാനമാക്കി ഒരു വിധി പ്രസ്താവിക്കുന്നതും ശരിയല്ല. പ്രത്യുത ആ സംഗതി ചെയ്യുന്നതിന്റെ പ്രചോദനവും നിയ്യത്തും വിശ്വാസവുമെല്ലാം പരിഗണിച്ചാണ് ഒരു കാര്യം ബിദ്അത്താണോ, അല്ലേ എന്നൊക്കെ  പറയാൻ പറ്റൂ.

ഒരു കാര്യം ബിദ്അത്താവുന്നത് സ്വന്തം നിലക്ക് അക്കാര്യം മോശമോ, തിന്മയോ ആയതു കൊണ്ട് മാത്രമായിക്കൊള്ളണമെന്നുമില്ല. കാരണം *സ്വന്തം നിലക്ക് വളരെ ഉത്തമവും പുണ്യകരവുമായ കാര്യങ്ങൾ പോലും ചിലപ്പോൾ കുറ്റകരവും ശിക്ഷാർഹവും ആയിതീരാം.* ഉദാഹരണമായി ശാഫിഈ മദ്ഹബിലെ അധികാരിക ഗ്രന്ഥങ്ങളിൽ ഇങ്ങനെ കാണാം.

ഉദാഹരണത്തിന് ഇമാം *മുഹമ്മദ് ഖത്വീബ് അശ്ശർബീനി പറയുന്നു: 👇👇👇* 

യാതൊരു കാരണവും കൂടാതെ ഒരു സുജൂദ് നിർവഹിച്ചുകൊണ്ട് അല്ലാഹുവിന്റെ സാമീപ്യം നേടാമെന്ന് വച്ചാൽ അത് ഹറാമാകും, അതൊരു നമസ്ക്കാര ശേഷമാണെങ്കിലാണെങ്കിലും. അതുപോലെ തന്നെയാണ് ഒരു റുകൂഓ മറ്റോ മാത്രമായിക്കൊണ്ട് നിർവഹിക്കലും. കാരണം അത് ബിദ് അത്താണ്, വിവരദോഷികളിൽപ്പെട്ട പലരും തങ്ങളുടെ ഗുരുവര്യന്മാരുടെ മുമ്പിൽ സുജൂദ് ചെയ്യുന്നതും ഹറാമായ ചെയ്തികളിൽ പെടുന്നു. അങ്ങനെ ചെയ്യുന്നത് ഖിബ് ലക്ക്  അഭിമുഖമായിട്ടായിരിക്കുകയും, ചെയ്യുന്നതിന്റെ ഉദ്ദേശ്യം അല്ലാഹുവിന്റെ പ്രീതിയായിരിക്കുകയും ആണെങ്കിൽ പോലും അത് ഹറാമാണ്. ശരീഅത്ത് മാറ്റി നിർത്തിയതൊഴിച്ചുള്ള  എല്ലാ തരം  ബിദ്അത്തും വഴികേട് തന്നെ. - (മുഗ്നിൽ മുഹ്താജ്: തിലാവത്തിന്റെ സുജൂദിന്റെ അധ്യായം, ശർഹുൽ മുഹദ്ദബ്: 4/69).

وَلَوْ تَقَرَّبَ إلَى اللَّهِ بِسَجْدَةٍ مِنْ غَيْرِ سَبَبٍ حَرُمَ، وَلَوْ بَعْدَ صَلَاةٍ، كَمَا يَحْرُمُ بِرُكُوعٍ مُفْرَدٍ وَنَحْوِهِ لِأَنَّهُ بِدْعَةٌ، وَكُلُّ بِدْعَةٍ ضَلَالَةٌ إلَّا مَا اُسْتُثْنِيَ، وَمِمَّا يَحْرُمُ مَا يَفْعَلُهُ كَثِيرٌ مِنَ الْجَهَلَةِ مِنَ السُّجُودِ بَيْنَ يَدَيْ الْمَشَايِخِ وَلَوْ إلَى الْقِبْلَةِ أَوْ قَصَدَهُ لِلَّهِ تَعَالَى.- مُغْنِي المُحْتَاجِ. بَابُ سَجْدَةِ التِّلَاوَةِ. انْظُرْ: شَرَحُ المُهَذَّبِ: ٤/٦٩

അല്ലാഹുവുമായി ഒരടിമ ഏറ്റവും കൂടുതൽ സമീപസ്ഥനാവുന്ന കർമ്മമാണ് സുജൂദ് എന്നാണ് റസൂല്‍ (സ) പഠിപ്പിച്ചിട്ടുള്ളത്‌,  അങ്ങനെയുള്ള സുജൂദ് പോലും ശറഇയ്യായ  കാരണമില്ലാതെ ചെയ്യാൻ പാടില്ല എന്നാണ് ഇമാം നവവിയെ പോലുള്ളവർ പഠിപ്പിക്കുന്നത്. ഇവിടെ കാരണം  എന്ന് പറഞ്ഞതു കൊണ്ടുദ്ദേശ്യം നന്ദിയുടെ സുജദ്, മറവിയുടെ സുജൂദ്, തിലാവത്തിന്റെ സുജൂദ് മുതലായ പ്രവാചകൻ (സ) പഠിപ്പിച്ച ശറഇയ്യായ കാരണങ്ങളാണ്, അല്ലാതെ, ഓരോരുത്തരും സ്വയം കണ്ടെത്തുന്ന ന്യായങ്ങളും കാരണങ്ങളുമല്ല. അല്ലാഹുവിന്റെ സാമീപ്യം ആഗ്രഹിച്ചു കൊണ്ടാണെങ്കിൽ പോലും അങ്ങനെയുള്ള സുജൂദ് ചെയ്യുന്നത്, ബിദ്അത്തും ഹറാമുമാണെന്ന് വ്യക്തമായി പറഞ്ഞിരിക്കുകയാണ്  ഇവിടെ.

✳️✳️✳️

മറ്റൊരുദാഹരണം കാണുക, വുദുവെടുക്കുമ്പോൾ അവയവങ്ങൾ മൂന്നു പ്രാവശ്യം കഴുകുക എന്നതാണ് സുന്നത്ത്. അതാണ് റസൂൽ (സ) പഠിപ്പിച്ചത്. എന്നാൽ ഒരാൾ നല്ലതല്ലേ എന്ന് വിചാരിച്ച് മൂന്ന് പ്രാവശ്യം എന്നുള്ളത് നാലാക്കിയാലോ, അത് ബിദ്അത്താവുമെന്നാണ് ഇമാമുകൾ പഠിപ്പിക്കുന്നത്. *ഇമാം മുഹമ്മദ് ഖത്വീബ് അശ്ശർബീനി തന്നെ പറയുന്നത് കാണുക:👇👇👇* 

فَإِذَا شَكَّ هَلْ غَسَلَ ثَلَاثًا أَوْ مَرَّتَيْنِ أَخَذَ بِالْأَقَلِّ وَغَسَلَ الْأُخْرَى، وَقِيلَ: يَأْخُذُ بِالْأَكْثَرِ حَذَرًا مِنْ أَنْ يَزِيدَ رَابِعَةً فَإِنَّهَا بِدْعَةٌ، وَتَرْكُ سُنَّةٍ أَهْوَنُ مِنْ بِدْعَةٍ. وَأَجَابَ الْأَوَّلُ بِأَنَّ الْبِدْعَةَ ارْتِكَابُ الرَّابِعَةِ عَالِمًا بِكَوْنِهَا رَابِعَةً .... – مُغْنِي المُحْتَاجِ: بَابُ الوُضُوءِ.

കഴുകിയത് മൂന്ന് തവണയാണോ, രണ്ട് തവണയാണോ എന്ന് സംശയിച്ചാൽ കുറഞ്ഞത് പരിഗണിക്കുകയും തുടർന്ന് ബാക്കി പൂർത്തീകരിക്കുകയുമാണ് വേണ്ടത്. *നാലാമതൊന്നു കൂടി കഴുകുന്നത് ബിദ്‌അത്തായിതീരും* എന്നതിനാല്‍  കൂടുതലിനെയാണ് പരിഗണിക്കേണ്ടതെന്നും  അഭിപ്രായമുണ്ട്. ഒരു സുന്നത്ത് ഒഴിവാക്കുന്നതാണ് ഒരു ബിദ്അത്ത് ചെയ്യുന്നതിനെക്കാള്‍   എന്തുകൊണ്ടും നിസ്സാരം. എന്നാൽ, നാലാമത്തേതാണെന്ന് അറിഞ്ഞുകൊണ്ട് ചെയ്യുന്നതാണ് ബിദ്അത്താവുക എന്നാണ് ഒന്നാമത്തെ വിഭാഗം ഇതിന് മറുപടി പറയുന്നത്.- (മുഗിനി അൽ മുഹ്താജ്:  വുദുവിന്റെ അധ്യായം).

✳️✳️✳️

ഇത് പോലെ നബിയുടെ പേരിലുളള സ്വലാത്ത് മഹത് കർമ്മമാണെന്നതിൽ തർക്കമില്ലല്ലോ. എന്നാൽ ചില പ്രത്യേക വിശ്വാസത്തോടെയാണെങ്കിൽ അത് നിഷിദ്ധവും, തടയപ്പെടേണ്ടതുമാണെന്നാണ്  ഇമാമുകൾ വ്യക്തമാക്കിയ്ട്ടുള്ളത്.

✳️✳️✳️

ഉദാഹരണമായി, തറാവീഹ് നമസ്ക്കരിക്കുമ്പോൾ ഈരണ്ട് റക്അത്തുകൾ കഴിഞ്ഞ് സലാം വീട്ടുന്ന ഇടവേളകൾക്കിടയിൽ നബിയുടെ പേരിൽ സ്വലാത്തു ചൊല്ലുക എന്നത്. അതിനെപ്പറ്റി ചോദിക്കപ്പെട്ടപ്പോൾ ശാഫി മദ്ഹബിലെ ആധികാരിക പണ്ഡിതനായ ഇമാം *ഇബ്നു ഹജർ അൽ ഹൈതമി നല്‍കിയ മറുപടി കാണുക:👇👇* 

*ഈ സ്ഥലത്ത് പ്രത്യേകമായി സ്വലാത്ത് ചൊല്ലുക എന്നത് സുന്നത്തിലോ, നമ്മുടെ മദ്ഹബിന്റെ ഇമാമുകൾ ആരെങ്കിലും പറഞ്ഞതായിട്ടോ നമുക്കു കാണാൻ കഴിഞ്ഞിട്ടില്ല. അതിനാൽ അങ്ങനെ ചെയ്യുന്നത് തടയപ്പെടേണ്ട ബിദ്അത്താകുന്നു.* ഇപ്പറഞ്ഞത്, ഈ സ്ഥലത്ത് അങ്ങനെ ചൊല്ലൽ പ്രത്യേകം സുന്നത്തുണ്ടെന്ന് മനസ്സിലാക്കിക്കൊണ്ട് ചെയ്യുന്നവരെ സംബന്ധിച്ചാണ്, അല്ലാതെ നബിയുടെ പേരിൽ സ്വലാത്ത് ചൊല്ലുക എന്നത് ഏത് സമയത്തും പൊതുവെ സുന്നത്താണല്ലോ എന്ന് വിചാരിച്ച് ചെയ്യുന്നവരെപ്പറ്റിയല്ല. (അൽ ഫതാവൽ ഫിഖ്ഹിയ്യൽ കുബ്റാ: 1/186).

وَسُئِلَ فَسَّحَ اللَّهُ في مُدَّتِهِ هل تُسَنُّ الصَّلَاةُ عليه صَلَّى اللَّهُ عَلَيْهِ وَسَلَّمَ بَينَ تَسْلِيمَاتِ التَّرَاوِيحِ أَوْ هِيَ بِدْعَةٌ يُنْهَى عنها؟ فَأَجَابَ بِقَوْلِهِ: الصَّلَاةُ في هذا الْمَحَلِّ بِخُصُوصِهِ لم نَرَ شَيْئًا فِي السُّنَّةِ وَلَا فِي كَلَامِ أَصْحَابِنَا فَهِيَ بِدْعَةٌ يُنْهَى عَنْهَا مَنْ يَأْتِي بِهَا بِقَصْدِ كَوْنِهَا سُنَّةً فِي هَذَا الْمَحَلِّ بِخُصُوصِهِ دُونَ مَنْ يَأْتِي بِهَا لَا بِهَذَا الْقَصْدِ كَأَنْ يَقْصِدَ أَنَّهَا فِي كُلِّ وَقْتٍ سُنَّةٌ مِنْ حَيْثُ الْعُمُومُ....- الْفَتَاوَى الْفِقْهِيَّةُ الْكُبْرَى: 1/186.

⬆️⬆️

ഇൽയാസ് മൗലവി.

Comments