വിഷയം : *അല്ലാഹുവിന് മാത്രം പ്രത്യേകമായ കാര്യങ്ങൾ*
താഴെ പറയുന്ന ഇബാറത്തുകളിൽ നിന്ന് അല്ലാഹുവിന് മാത്രം പ്രത്യേകമായ ചില കാര്യങ്ങൾ ഉണ്ട് എന്ന് വ്യക്തമാണ്. അത്തരം വിശേഷണങ്ങൾ അവന് മാത്രം അല്ലാതെ ഏതെങ്കിലും പടപ്പിന് ഉണ്ട് എന്ന് വിശ്വസിച്ചാൽ അല്ലാഹുവിൽ പങ്ക് ചേർത്തു എന്ന് വ്യക്തമാണ്.
⬇️⬇️⬇️⬇️⬇️
നബിയുടെ ഖബ്റിങ്കൽ ചെന്ന് ഇസ്തിശ്ഫാഉ (- നബിയോട് ശുപാർശ തേടൽ) അനുവദനീയമാണ് എന്നതിനെ ന്യായീകരിച്ച നജ്മുദ്ദീൻ ത്വൂഫീ (ഹിജ്റ 716 ൽ മരണം ) പോലും അദ്ദേഹത്തിന്റെ അൽ ഇശാറാത്തുൽ ഇലാഹിയ്യ: എന്ന ഗ്രന്ഥത്തിൽ പറയുന്നത് കാണുക:
ആദ്യം സലഫികളുടെ വാദം ഉദ്ധരിക്കുന്നു :
...........أن استغاثة صاحب موسى به كان في أمر يمكن موسى فعله وهو إعانته على خصمه وهو أمر معتاد، ونحن *إنما نمنع من الاستغاثة بالمخلوق *فيما يختص بالله-عز وجل-كالرحمة والمغفرة والرزق والحياة، ونحو ذلك:* فلا يقال: يا محمد، اغفر لي أو ارحمني أو ارزقني أو أجبني أو أعطني مالا وولدا؛ لأن ذلك شرك بإجماع.
മൂസാ നബിയുടെ സ്വാഹിബ് മൂസാ നബിയോട് സഹായം തേടിയത് (മൂസാ നബി ജീവിച്ചിരുന്നപ്പോൾ ) തന്നെ ശത്രുവിൽ നിന്ന് പ്രതിരോധിക്കാൻ മൂസാനബി സഹായിക്കാനാണ് ആവശ്യപെട്ടത്. അത് മൂസാ നബിയുടെ കഴിവിൽപ്പെട്ട കാര്യമായിരുന്നു. അത് സാധാരണ കാര്യമാണ്. നാം വിലക്കുന്നത് , *അല്ലാഹുവിന് മാത്രം പ്രത്യേകമായ കാര്യത്തിൽ സ്യഷ്ടിയോട് സഹായം തേടുന്നതിനെയാണ്. ഉദാ: റഹ്മത്ത് , മഗ്ഫിറത്ത്, രിസ്ഖ്, ഹയാത്ത് പോലുള്ള കാര്യങ്ങൾ.* അതിനാൽ തന്നെ ഓ, മുഹമ്മദ് നബീ ... എനിക്ക് പൊറുത്തു തരേണമേ,എന്നോട് കരുണ ചെയ്യേണമേ, എനിക്ക് രിസ്ഖ് നൽകേണമേ, എനിക്ക് ഉത്തരം നൽകേണമേ, എനിക്ക് സ്വത്തും സന്താനങ്ങളും നൽകേണമേ - ഇങ്ങനെയൊന്നും തേടാൻ പാടില്ല. ഇതൊക്കെ ശിർക്കാണ് എന്ന കാര്യത്തിൽ ഇജ്മാഉ ഉണ്ട്.
തുടർന്ന് ത്വൂഫീ പറയുന്നു :
وعن الثاني: *أن ما ذكرتموه أمر مجمع عليه معلوم عند صغير المسلمين-فضلا عن كبيرهم-أن المخلوق على الإطلاق لا يطلب منه ولا ينسب إليه فعل ما اختصت القدرة الإلهية به*....
രണ്ടാമത്തെ കാര്യം : അവർ ( ഇസ്തിഗാസ വിരുദ്ധരായ യഥാർത്ഥ സുന്നികൾ_
സലഫികൾ ) പറയുന്ന കാര്യം (മുകളിൽ പറഞ്ഞ രണ്ടാമത്തെ ന്യായം) മുസ്ലിംകൾക്കിടയിൽ വലിയവർ എന്നല്ല ചെറിയ കുട്ടികൾക്ക് പോലും അറിയുന്ന ഏകാഭിപ്രായമുള്ള കാര്യമാണ്. *അൽ ഖുദ്റത്തുൽ ഇലാഹിയ്യ:യിൽ മാത്രം പെട്ട പ്രത്യേകമായ കാര്യങ്ങൾ (മുകളിൽ പറഞ്ഞ മഗ്ഫിറത്ത് പോലെയുള്ള കാര്യങ്ങൾ) ഒരു പടപ്പിനോടും തേടാനോ ഒരു പടപ്പിലേക്കും ചേർക്കപ്പെടാനോ പാടില്ല*
മഖ്രീസി(റ) - ഹിജ്റ 764 865 പറയുന്നു:
فإن المشرك شبّه المخلوق بالخالق *في خصائص الإلهيّة*
മുശ്രിക് മഖ്ലൂഖാകുന്ന സൃഷ്ടിയെ ഖാലിഖിനോട്
*ഇലാഹിന് മാത്രം പ്രത്യേകമായ വിശേഷണങ്ങളിൽ*
സാദൃശ്യപ്പെടുത്തി.
അബു നുഅയ്ം അൽ ഇസ്ഫഹാനി ( റ ) - ഹിജ്റ 336 - 430 )
"ومن أسمائه الوهاب يهب العافية ولا يقدر المخلوق أن يهبها ويهب القوة ولا يقدر المخلوق أن يهبها تقول يا رب هب لي العافية ولا تسأل مخلوقا ذلك وإن سألته لم يقدر عليه وتقول عند ضعفك يا ربِّ هب لِي قوّة والمخلوق لا يقدر على ذلك- [الحجة في بيان المحجة ١/١٤٤]
വഹ്ഹാബ് എന്നത് അല്ലാഹുവിൻ്റെ നാമങ്ങളിൽ പെട്ടതാണ്. അവൻ ആഫിയത്ത് നൽകുന്നു. അത് നൽകാൻ ഒരു പടപ്പിനും സാധിക്കില്ല . അവൻ ഖുവ്വത് നൽകുന്നു.അത് നൽകാൻ ഒരു പടപ്പിനും സാധിക്കില്ല. റബ്ബേ, എനിക്ക് ആഫിയത്ത് നൽകണേ എന്ന് നീ പ്രാർഥിക്കുന്നു. അത് നീ ഒരു പടപ്പിനോടും ചോദിക്കാവതല്ല. അത് നീ പടപ്പിനോട് ചോദിച്ചാൽ തന്നെ അത് നൽകാൻ പടപ്പിന് സാധിക്കില്ല. നിൻ്റെ ദുർബലതയിൽ നീ തേടുന്നു - റബ്ബേ, എനിക്ക് ശക്തി നൽകണേ എന്ന്. ഒരു പടപ്പിനും അത് നൽകാൻ സാധിക്കില്ല.
Comments
Post a Comment