*⛔ഇസ്തിഗാസ ശിർക്കാവുന്നത് എപ്പോൾ? ⛔*
ഞാൻ കയറിയ ബസ്സ് വയനാട്ടിൽ നിന്ന് ചുരമിറങ്ങി വരുമ്പോൾ ബ്രൈക് പൊട്ടിയെന്ന് വിചാരിക്കുക. വമ്പിച്ച അപകടം മുമ്പിൽ കണ്ട ഞാൻ അല്ലാഹുവിനോട് രക്ഷിക്കണേ റബ്ബേ, എന്ന് ഇസ്തിഗാസ നടത്തി. അപ്പോൾ ഞാൻ വിശ്വസിക്കുന്നത്
അല്ലാഹു നേരിട്ട് ഇറങ്ങി വന്ന് ബസ്സിന്റെ, ബ്രേയ്ക്ക് ശരിയാക്കി അതിന്റെ നിയന്ത്രണം ഏറ്റെടുത്ത് അതിനെ അപകടത്തിൽ നിന്ന് രക്ഷിക്കുമെന്നല്ല, മറിച്ച് അന്നേരം എന്റെ വിശ്വാസം എല്ലാത്തിനും കഴിവുള്ള അല്ലാഹു എന്റെ സഹായാഭ്യർഥന കേൾക്കുമെന്നും അവൻ അവന്റെ അപാരമായ കഴിവു കൊണ്ട്, അവന്റെതായ എന്തെങ്കിലും വഴിയിൽ സഹായിയ്ക്കുകയും രക്ഷിക്കുകയും ചെയ്യുമെന്നാണ്.
അതു പോലെ, തന്റെ കുട്ടി പുഴയിൽ വീണ് മുങ്ങിത്താഴുന്നത് കാണുന്ന, നിസ്സഹായനായ ഒരു പിതാവ് അല്ലാഹുവേ രക്ഷിക്കണേ, എന്ന് ഇസ്തിഗാസ നടത്തുമ്പോൾ അല്ലാഹു നേരിട്ട് പുഴയിൽ ഇറങ്ങി വന്ന് കുട്ടിയെ പൊക്കിയെടുത്ത് രക്ഷിക്കുമെന്നല്ല ആ പിതാവിന്റെ വിശ്വാസം.
മറിച്ച് അവിടെയുള്ള വിശ്വാസം, എല്ലാത്തിനും കഴിവുള്ള അല്ലാഹു എന്റെ സഹായാഭ്യർഥന കേൾക്കുമെന്നും അവൻ അവന്റെ അപാരമായ കഴിവു കൊണ്ട്, അവന്റെതായ എന്തെങ്കിലും വഴിയിൽ സഹായിക്കുകയും രക്ഷിക്കുകയും ചെയ്യുമെന്നാണ്.
ഇവിടെ അല്ലാഹു വിന് പകരം ഒരാൾ മുഹിയിദ്ദീൻ ശൈഖേ രക്ഷിക്കണേ എന്നാണ് ഇസ്തിഗാസ നടത്തുന്നത് എങ്കിൽ, മുഹിയിദ്ദീൻ ശൈഖ് നേരിട്ട് വന്ന് രക്ഷിക്കുമെന്നല്ല അയാളും വിശ്വസിക്കുന്നത്.
മറിച്ച് അഭൗതിക മാർഗേണ സഹായിക്കുമെന്നാണ്.
മുഹിയിദ്ദീൻ ശൈഖിനെ പറ്റി ഇങ്ങനെ വിശ്വസിക്കുന്നതിന്റെ ഹുക്മ് എന്താണ്?
ഔലിയാക്കൾ അല്ലാഹു കാണുന്നത് പോലെ കാണുമെന്നും, കേൾക്കുന്നത് പോലെ കേൾക്കുമെന്നും, (സമസ്തക്കാരും സമാന ആശയക്കാരും ) സാധാണക്കാരെ പഠിപ്പിക്കുന്നതും കാണാം. ഇതൊന്നും വെറുതെ പറയുന്നതല്ല. ഇതാ നോക്കൂ:👇👇
''ഇഷ്ട ദാസന്റെ കണ്ണും കാതും കൈയ്യും കാലും ഞാനാകുമെന്ന് അല്ലാഹും ഖുദ്‌സിയ്യായ ഹദീസിലൂടെ പറഞ്ഞത് നാം നേരത്തെ മനസ്സിലാക്കിയിട്ടുണ്ട്. അല്ലാഹു കേള്‍ക്കുന്നതു പോലെ കേള്‍ക്കുകയും കാണുകയും പ്രവൃത്തിക്കുകയും ചെയ്യുക എന്നാണ് ഇതിന്റെ വിവക്ഷയെന്ന് പണ്ഡിതന്മാര്‍ വിവരിച്ചിട്ടുണ്ട്'' (സി.എം സ്മരണിക, പേജ്:32).
നബിയോ സഹാബത്തോ, നാലു മദ്ഹബിന്റെ ഇമാമുകളോ, ഇങ്ങനെ മരിച്ചു പോയ അമ്പിയാക്കളോടോ, ഔലിയാക്കളോടോ ഇസ്തിഗാസ നടത്തിയിട്ടില്ല. അതു കൊണ്ട് തന്നെ സൃഷ്ടികളോട് ഇത്തരത്തിൽ രക്ഷ തേടാൻ പാടില്ല എന്ന കാര്യം ഇമാമുകൾ പഠിപ്പിക്കുന്നത് കാണുക, ഇമാം ഇബ്നു ഹജരിനിൽ അസ്ഖലാനി ഫത്ഹുൽ ബാരിയിൽ👇👇
أَنَّ الْقُرْآن غَيْر مَخْلُوق إِذْ لَوْ كَانَ مَخْلُوقًا لَمْ يَسْتَعِذْ بِهَا إِذْ لَا يُسْتَعَاذ بِمَخْلُوقٍ، قَالَ اللَّه تَعَالَى {فَاسْتَعِذْ بِاَللَّهِ} وَقَالَ النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ: « وَإِذَا اِسْتَعَذْت فَاسْتَعِذْ بِاَللَّهِ ».-فَتْحُ الْبَارِي: 6852
ഇമാം ആലൂസി തന്റെ തഫ്സീറിൽ👇👇
أَنَّ النَّاسَ قَدْ أَكْثُرُوا مِنْ دُعَاءِ غَيْرِ اللَّهِ تَعَالَى مِنَ الأَوْلِيَاءِ الأَحْيَاءِ مِنْهُمْ وَالأَمْوَاتِ وَغَيْرَهِمْ، مِثْلُ يَا سَيِّدِي فُلَانٌ أَغِثْنِي، وَلَيْسَ ذَلِكَ مِنَ التَّوَسُّلِ المُبَاحِ فِي شَيْءٍ، وَاللَّائِقُ بِحَالِ المُؤْمِنِ عَدَمُ التَّفَوُّهِ بِذَلِكَ وَأَنْ لَا يَحُومَ حَوْلَ حِمَاهُ، وَقَدْ عَدَّهُ أُنَاسٌ مِنَ الْعُلَماءِ شِرْكًا وَإِنْ لَا يَكُنْهُ، فَهُوَ قَرِيبٌ مِنْهُ وَلَا أَرَى أَحَدًا مِمَّنْ يَقُولُ ذَلِكَ إِلَّا وَهُوَ يَعْتَقِدُ أَنَّ المَدْعُوَّ الحَيَّ الْغَائِبَ أَوْ الْمَيِّتَ المُغَيَّبَ يَعْلَمَ الغَيْبَ أَوْ يَسْمَعُ النِّدَاءَ وَيُقَدِّرُ بِالذَاتِ أَوْ بِالغَيْرِ عَلَى جَلْبِ الخَيْرِ وَدَفْعِ الأَذَى وَإِلَّا لِمَا دَعَاهُ وَلَا فَتَحَ فَاهُ، وَفِي ذَلِكَ بَلَاءٌ مِنْ رَبِّكُمْ عَظِيمٌ، فَالْحَزْمُ التَّجَنُّبُ عَنْ ذَلِكَ وَعَدَمُ الطَّلَبِ إِلَّا مِنَ اللّه تَعَالَى القَوِيُّ الْغَنِيُّ الفَعَّالُ لِمَا يُرِيدُ... رُوحُ الْمَعَانِي: 3/298.
അഹ്ലുസ്സുന്നയുടെ ഇമാമുകൾ എഴുതി വെച്ചതാണ്.
⬆️⬆️⬆️
ഇൽയാസ് മൗലവി.
Comments
Post a Comment