പ്രാർത്ഥന അല്ലാഹുവിനോട് മാത്രമേ പാടുള്ളൂവെന്ന് *ഇമാം ആലൂസി തന്റെ തഫ്സീറിൽ*
👇👇
الثَّانِي أَنَّ النَّاسَ قَدْ أَكْثُرُوا مِنْ دُعَاءِ غَيْرِ اللَّهِ تَعَالَى مِنَ الأَوْلِيَاءِ الأَحْيَاءِ مِنْهُمْ وَالأَمْوَاتِ وَغَيْرَهِمْ، مِثْلُ يَا سَيِّدِي فُلَانٌ أَغِثْنِي، وَلَيْسَ ذَلِكَ مِنَ التَّوَسُّلِ المُبَاحِ فِي شَيْءٍ، وَاللَّائِقُ بِحَالِ المُؤْمِنِ عَدَمُ التَّفَوُّهِ بِذَلِكَ وَأَنْ لَا يَحُومَ حَوْلَ حِمَاهُ، وَقَدْ عَدَّهُ أُنَاسٌ مِنَ الْعُلَماءِ شِرْكًا وَإِنْ لَا يَكُنْهُ، فَهُوَ قَرِيبٌ مِنْهُ. وَلَا أَرَى أَحَدًا مِمَّنْ يَقُولُ ذَلِكَ إِلَّا وَهُوَ يَعْتَقِدُ أَنَّ المَدْعُوَّ الحَيَّ الْغَائِبَ أَوْ الْمَيِّتَ المُغَيَّبَ يَعْلَمَ الغَيْبَ أَوْ يَسْمَعُ النِّدَاءَ وَيُقَدِّرُ بِالذَاتِ أَوْ بِالغَيْرِ عَلَى جَلْبِ الخَيْرِ وَدَفْعِ الأَذَى وَإِلَّا لمَا دَعَاهُ وَلَا فَتَحَ فَاهُ، وَفِي ذَلِكَ بَلَاءٌ مِنْ رَبِّكُمْ عَظِيمٌ، فَالْحَزْمُ التَّجَنُّبُ عَنْ ذَلِكَ وَعَدَمُ الطَّلَبِ إِلَّا مِنَ اللّه تَعَالَى القَوِيُّ الْغَنِيُّ الفَعَّالُ لِمَا يُرِيدُ... رُوحُ الْمَعَانِي: 3/298.
രണ്ടാമത്തെ കാര്യം: അല്ലാഹുവിനോടല്ലാതെ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ ഔലിയാക്കളോടും മറ്റും ' സയ്യിദരേ, ഇന്നാലിന്നവരേ, എന്നെ സഹായിക്കണേ' , ഇത് പോലെയുള്ള പ്രാർത്ഥനകൾ ജനങ്ങൾ വര്‍ദ്ധിപ്പിച്ചിരിക്കുന്നു.
ഇത് അനുവദിക്കപ്പെട്ട തവസ്സ്വുലിൽ പെട്ടതല്ല., ഇത്തരം പ്രാർത്ഥനകൾ മൊഴിയുന്നത് ഒഴിവാക്കുകയും അല്ലാഹുവിന്റെ നിരോധിത മേഖലയില്‍ ചുറ്റിത്തിരിയാതിരിക്കുക എന്നതുമാണ് ഒരു സത്യവിശ്വാസിക്ക് ഏറ്റവും അനുയോജ്യമായ നിലപാട്.
ഇങ്ങനെ ഔലിയാക്കളോട് പ്രാർത്ഥിക്കുന്നതിനെ ഉലമാഇൽ ഒരു സംഘം ശിർക്കായി പരിഗണിച്ചിരിക്കുന്നു; ഇനി അഥവാ അത് ശിർക്കാവില്ലെങ്കിൽ ശിർക്കിനോട് അടുത്ത് നിൽക്കുന്നതാണ്.
ഇങ്ങനെ ഔലിയാക്കളോട് പ്രാർത്ഥിക്കുന്ന ഒരാളും പ്രാർത്ഥിക്കപ്പെടുന്നവര്‍, -അത് അസാന്നിധ്യത്തിലുള്ള ജീവിച്ചിരിക്കുന്നവരാകട്ടെ അല്ലെങ്കിൽ മൺമറഞ്ഞ പരേതരാവട്ടെ- അവര്‍ ഗൈബ് (അദൃശ്യകാര്യങ്ങള്‍) അറിയുമെന്നും വിളി കേൾക്കുമെന്നും, സ്വന്തം നിലക്കോ മറ്റുള്ളവർ മുഖേനയോ നന്മ കൈവരുത്തുമെന്നും ഉപദ്രവം തടയുമെന്നും (പ്രാർത്ഥിക്കുന്ന വ്യക്തിക്ക്) വിശ്വസിച്ച് കൊണ്ടല്ലാതെ ഇപ്പണി ചെയ്യുന്നതായി എനിക്കറിയില്ല. അങ്ങനെയൊരു വിശ്വാസം ഇല്ലായിരുന്നെങ്കിൽ അയാൾ വലിയ്യിനോട് പ്രാർത്ഥിക്കുകയോ (അതിനായി) അയാളുടെ വായ തുറക്കുകയോ ഇല്ലായിരുന്നു.
ഇതിൽ നിങ്ങളുടെ റബ്ബിങ്കൽ നിന്നുള്ള വലിയ പരീക്ഷണമുണ്ട്. അതിനാൽ ഔലിയാക്കളോടുള്ള പ്രാർത്ഥന ഒഴിവാക്കുകയും ശക്തനായ, ഐശ്വര്യവാനായ, ഉദ്ദേശിക്കുന്നതെന്തും ഏറ്റവും പ്രവർത്തിക്കുന്ന അല്ലാഹുവിനോടല്ലാതെ തേടാതിരിക്കാനുഉള്ള ദൃഢ നിശ്ചയവുമാണ് വേണ്ടത്.-(റൂഹുൽ മആനീ)
Comments
Post a Comment