“ഓരോ മുസ്ലിമും *‘ഞാന്‍, എന്റെ/എന്നെ, എനിക്ക്’* – എന്നിവയുടെ ഫിത്നയെക്കുറിച്ച് തീര്‍ച്ചയായും താക്കീത് ചെയ്യപ്പെടേണ്ടതാണ്!
.*قَالَ الْإِمَامُ اِبْنُ الْقَيِّمِ:*
وَلْيحْذَرْ كُلّ الْحَذَرِ مِنْ طُغْيَانِ " أَنَا " ، " وَلِي " ، " وَعِنْدِي " ، فَإِنّ هَذِهِ الْأَلْفَاظَ الثّلَاثَةَ اُبْتُلِيَ بِهَا إبْلِيسُ وَفِرْعَوْنُ ، وَقَارُونُ ، فَأَنَا خَيْرٌ مِنْهُ لِإِبْلِيسَ وَلِي مُلْكُ مِصْرَ لِفِرْعَوْنَ و إنّمَا أُوتِيته عَلَى عِلْمٍ عِنْدِي لِقَارُونَ . وَأَحْسَنُ مَا وُضِعَتْ " أَنَا " فِي قَوْلِ الْعَبْدِ أَنَا الْعَبْدُ الْمُذْنِبُ الْمُخْطِئُ الْمُسْتَغْفِرُ الْمُعْتَرِفُ وَنَحْوُهُ . " وَلِي " ، فِي قَوْلِهِ لِي الذّنْبُ وَلِي الْجُرْمُ وَلِي الْمَسْكَنَةُ وَلِي الْفَقْرُ وَعِنْدِي " فِي قَوْلِهِ " اغْفِرْ لِي جِدّي ، وَهَزْلِي ، وَخَطَئِي ، وَعَمْدِي ، وَكُلّ ذَلِكَ عِنْدِي " .-زَادُ الْمَعَادِ.
*I, Me, Myself!*
ശൈഖുല്‍ ഇസ്ലാം ഇമാം ഇബ്നുല്‍ ഖയ്യിം (റഹിമഹുല്ലാഹ്)യുടെ ‘സാദുല്‍ മആദി’ല്‍ നിന്ന്:
ഇബ്നുല്‍ ഖയ്യിം (റഹിമഹുല്ലാഹ്) പറഞ്ഞു:
“ഓരോ മുസ്ലിമും *‘ഞാന്‍, എന്റെ/എന്നെ, എനിക്ക്’* – എന്നിവയുടെ ഫിത്നയെക്കുറിച്ച് തീര്‍ച്ചയായും താക്കീത് ചെയ്യപ്പെടേണ്ടതാണ്!
നിശ്ചയമായും ഈ മൂന്ന്‍ വാക്കുകള്‍ കൊണ്ടായിരുന്നു ഇബ്‍ലീസും (ശൈത്വാന്‍) ഫിര്‍ഔനും ഖാറൂനും പരീക്ഷിക്കപ്പെട്ടത്.
👉🏼 *ഇബ്‍ലീസ്*പറഞ്ഞു: *”ഞാന്‍* അവനെക്കാള്‍ ഉന്നതനാണ്.”
👉🏼 *ഫിര്‍ഔന്‍* പറഞ്ഞു: “ഈ ഈജിപ്ത് സാമ്രാജ്യം *എന്റേതല്ലെ?!”*
👉🏼 *ഖാറൂൻ* പറഞ്ഞു: “ഇതെല്ലാം *എനിക്ക്*ഉള്ള അറിവിനാല്‍ മാത്രം *എനിക്ക്*ലഭിച്ചതാണ്.”
☝🏼അതിനാല്‍, അറിയുക! അല്ലാഹുവിന്റെ അടിയാന്‍ *‘ഞാന്‍’* എന്ന് സ്വയം വിവരിക്കുന്നതിനെക്കുറിച്ച്, അവന്ന്‍ പറയല്‍ ഉത്തമമായിട്ടുള്ളത്:
*ഞാൻ* എന്നാല്‍ *പാപം ചെയ്യുന്ന, തെറ്റുകള്‍ വരുത്തുന്ന, പാപമോചനം തേടുന്ന* ഒരു അടിമയാണ് എന്നതും അത് തിരിച്ചറിയലുമാണ്.’
അതുപോലെ, അവന്‍ *‘എന്റെ/എന്നെ’* എന്നും അതുപോലുള്ളതും പ്രസ്താവിക്കുന്നതിനെക്കുറിച്ച്:
*”എന്റെ പാപങ്ങള്‍, എന്റെ കുറ്റങ്ങള്‍, എന്റെ താഴ്മ, എന്റെ ധാര്‍മിക അധഃപതനം, കീഴ് വണക്കം..* എന്നതെല്ലാം (പറയട്ടെ)’.
☝🏼അതുപോലെ *എനിക്ക്* ഉള്ളത്’ എന്ന് ഊറ്റം കൊള്ളുന്നതിനെ കുറിച്ചെങ്കില്‍:
*”എനിക്കുള്ള തെറ്റുകള്‍* പൊറുത്ത് നല്‍കണേ- *ഞാന്‍ മനപൂര്‍വം ചെയ്തത്; കളിയായി ചെയ്തത്, അല്ലെങ്കില്‍ ഗൌ
ഗൗരവതരമായി ചെയ്തതുമെല്ലാം* (പൊറുത്ത് നല്‍കണേ); *എനിക്ക്* ഇന്ന *പാകപ്പിഴകള്‍* എല്ലാം ഉണ്ട്.. – എന്നെല്ലാം പറയട്ടെ!”
*(📚സാദുല്‍ മആദ് – 2/475) – ഇമാം ഇബ്നുല്‍ ഖയ്യിം അല്‍-ജൗസിയ്യ (റഹിമഹുല്ലാഹ്)*
📝 ഞാൻ അങ്ങനെ ചെയ്തു, ഞാൻ ഇങ്ങനെ ചെയ്തു , എനിക്കിത്രയുണ്ട് , അതൊക്കെ എന്റേതാണു …….തുടങ്ങി അഹംഭാവത്തിന്റെ വാക്കുകൾക്ക് പകരം. അല്ലാഹുവിൻ്റെ അടിമ പറയേണ്ടത്….. ഞാൻ ഇത്ര പാപങ്ങൾ ചെയ്തല്ലോ…..എനിക്ക് സൽകർമ്മങ്ങൾ കുറവാണല്ലോ….എന്നൊക്കെയാകട്ടെ.
Comments
Post a Comment