നിയ്യത്ത് ഉച്ചരിക്കൽ ബിദ്അത്താണ്

വിഷയം : *നിയ്യത്ത് ഉച്ചരിക്കൽ ബിദ്അത്താണ്*
(പഠനം : അബ്ബാസ് പറമ്പാടൻ
8848787706)

ഹദീസ് :
عَنْ عَائِشَةَ، قَالَتْ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَسْتَفْتِحُ الصَّلاَةَ بِالتَّكْبِيرِ......
ആഇശ (റ) -ൽ നിന്ന് നിവേദനം:
അല്ലാഹുവിന്റെ റസൂൽﷺ നിസ്ക്കാരം തുടങ്ങിയിരുന്നത് തക്ബീർ (اللَّهُ أَكْبَرُ)ചൊല്ലിക്കൊണ്ടായിരുന്നു ......

ശൈഖ് അൽബാനീ (റ)
അദ്ദേഹത്തിന്റെ സ്വിഫതു സ്വലാതിന്നബിയ്യിﷺ എന്ന കിതാബിൽ വിശദീകരിക്കുന്നു.
فيه إشارة إلى أنه صَلَّى اللَّهُ عَلَيْهِ وَسَلَّمَ لم يكن يتكلم بشيء قبل التكبير، مثل التلفظ بالنية،
كقولهم: نويت أن أصليَ لله تعالى كذا ركعات مستقبل القبلة ... إلى آخر ما هومعروف بين أكثر الناس! وكل ذلك بدعة؛ لا أصل لها في السنة باتفاق العلماء  ، ولم
يُنقل ذلك عن أحد من الصحابة،
 ولااستحسنه أحد من التابعين،
ولاالأئمةالأربعة
المجتهدون
അല്ലാഹുവിന്റെ റസൂൽﷺ നിസ്ക്കാരത്തിൽ തക്ബീറത്തുൽ ഇഹ്റാമിന് മുമ്പ് , ഒന്നും ഉച്ചരിച്ചിരുന്നില്ല എന്നതിന് ഈ ഹദീസിൽ തെളിവുണ്ട് -നിയ്യത്ത് ഉച്ചരിക്കുക പോലെ - ഞാൻ അല്ലാഹു തആലാക്ക് വേണ്ടി (ഇന്ന നിസ്ക്കാരം) ഇത്ര റക്അത്ത് ഖിബ്ലക്ക് മുന്നിട്ട് ..... നിസ്ക്കരിക്കുന്നു എന്നത് പോലെ അധികം ആളുകൾക്കുമിടയിൽ അറിയപ്പെട്ട നിയ്യത്ത് നാവ് കൊണ്ട് പറയൽ എന്ന സംഗതി - ഇതെല്ലാം ബിദ്അത്താകുന്നു. ഉലമാഇന്റെ ഏകാഭിപ്രായ
പ്രകാരം നബിചര്യയിൽ ഇതിന് യാതൊരു അടിസ്ഥാനവുമില്ല. നിയ്യത്ത് നാവ് കൊണ്ട് പറയൽ എന്ന സംഗതി സ്വഹാബാക്കളിൽ നിന്ന് ഒരാളിൽ നിന്നും ഉദ്ധരിക്കപ്പെടുകയോ താബിഉകളോ മുജ്തഹിദുകളായ  നാല് ഇമാമുകളോ അത് നല്ലതാണെന്ന് പറയുകയോ ചെയ്തിട്ടില്ല.
كتاب أصل صفة صلاة النبي صلى الله عليه وسلم
https://shamela.ws/book/9875/173#p1
ശാഫിഈ മദ്ഹബുകാരനായ ഇമാം ശീറാസീ(റ) കിതാബുൽ മുഹദ്ദബിൽ പറയുന്നു:
والنية فرض من فروض الصلاة لقوله صلى الله عليه وسلم: "إنما الأعمال بالنيات ولكل امرئ ما نوى" .......
നിയ്യത്ത് നിസ്ക്കാരത്തിന്റെ ഫർദുകളിൽപ്പെട്ട ഒരു ഫർദാണ് - അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു: 'നിശ്ചയം കർമ്മങ്ങൾ നിയ്യത്തുകൾ ( മനസ്സിൽ കരുതൽ )കൊണ്ടാണ് സ്വീകരിക്കപ്പെടുന്നത്. ഓരോരുത്തർക്ക് അവൻ കരുതിയത് ഉണ്ടാകും [നിയ്യത്ത് അനുസരിച്ചാണ് കർമ്മഫലം നൽകപ്പെടുന്നത് ]
ومحل النية القلب فإن نوى بقلبه دون لسانه أجزأه ومن أصحابنا من قال: ينوي بالقلب ويتلفظ باللسان وليس بشيء لأن النية هي القصد بالقلب 
നിയ്യത്തിന്റെ സ്ഥാനം ഖൽബാണ്. നിയ്യത്ത് നാവ് കൊണ്ട് പറയാതെ ഹൃദയം കൊണ്ട് കരുതിയാൽ അവന് അത് മതി. നിയ്യത്ത് ഹൃദയത്തിൽ കരുതുകയും നാവ് കൊണ്ട് ഉച്ചരിക്കുകയും ചെയ്യുക എന്ന് നമ്മുടെ ചില അസ്ഹാബ് പറഞ്ഞിട്ടുണ്ടെങ്കിലും അതിൽ ഒരു കാര്യവുമില്ല. കാരണം നിയ്യത്ത് എന്നാൽ ഉദ്ദേശ്യമാണ്.
ويجب أن تكون النية مقارنة للتكبير لأنه أول فرض من فروض الصلاة فيجب أن تكون النية مقارنة له فإن كانت الصلاة فريضة لزمه تعيين النية فينوي الظهر أو العصر لتتميز عن غيرها....
നിയ്യത്ത് തക്ബീറത്തുൽ ഇഹ്രാമിനോട് ചേർന്നാണ് വേണ്ടത്. കാരണം തക്ബീറത്തുൽ ഇഹ്റാം ആണ് നിസ്ക്കാരത്തിലെ ആദ്യത്തെ ഫർദ് - അതിനാൽ നിയ്യത്ത് അതിനോട് അന്വരിച്ച് വരണം . നിസ്ക്കാരം ഫർദ് ആണെങ്കിൽ ഫർദ് എന്ന് നിർണ്ണിതമായി കരുതണം. സുഹർ, അസർ ,.... എന്നിങ്ങനെ കരുതണം - മറ്റു നിസ്ക്കാരങ്ങളിൽ നിന്ന് വേർതിരിക്കുന്നതിനായി ......
كتاب المهذب في فقه الإمام الشافعي - الشيرازي
https://shamela.ws/book/11813/144#p1

Comments