ഇമാമിന്റെ പിറകിൽ ഒരാൾ ആവശ്യമില്ലാതെ ഇമാമിന്റെ തക്ബീറും മറ്റും ഉറക്കെ പറഞ്ഞു മറ്റു മഅമൂമുകളെ കേൾപ്പിക്കുന്നത് ബിദ്അത്താണ്
https://chat.whatsapp.com/CRvkNTQOCZb7YkfFnW3wA4
അൽ കിതാബ് ചോദ്യോത്തര ഗ്രൂപ്പ്
🌿🌿🌿🌿🌿
വിഷയം : *ഇമാമിന്റെ പിറകിൽ ഒരാൾ ആവശ്യമില്ലാതെ ഇമാമിന്റെ തക്ബീറും മറ്റും ഉറക്കെ പറഞ്ഞു മറ്റു മഅമൂമുകളെ കേൾപ്പിക്കുന്നത് ബിദ്അത്താണ്*
(التَّبْلِيغِ خَلْفَ الْإِمَامِ بِدْعَةٌ إذا كان لِغَيْرِ حَاجَةٍ)
⬇️⬇️⬇️⬇️⬇️
വീഡിയോ ഈ ലിങ്കിൽ :
https://youtu.be/oB2Xq0-HoXM?si=VeU7wAhXfF6UViOb
وَسُئِلَ رَحِمَهُ اللَّهُ عَنْ التَّبْلِيغِ خَلْفَ الْإِمَامِ : هَلْ هُوَ مُسْتَحَبٌّ أَوْ بِدْعَةٌ ؟
ഇബ്നു തൈമിയ്യ(റ) യോട് ചോദിക്കപ്പെട്ടു:
ഇമാമിന്റെ പിറകിൽ ഒരു മഅമൂം ആവശ്യമില്ലാതെ ഇമാമിന്റെ തക്ബീറും മറ്റും ഉറക്കെ പറഞ്ഞു മറ്റു മഅമൂമുകളെ കേൾപ്പിക്കുന്ന രീതി ബിദ്അത്താണോ അതോ മുസ്തഹബ്ബാണോ❓
فَأَجَابَ : أَمَّا التَّبْلِيغُ خَلْفَ الْإِمَامِ لِغَيْرِ حَاجَةٍ فَهُوَ بِدْعَةٌ غَيْرُ مُسْتَحَبَّةٍ بِاتِّفَاقِ الْأَئِمَّةِ . وَإِنَّمَا يَجْهَرُ بِالتَّكْبِيرِ الْإِمَامُ كَمَا كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَخُلَفَاؤُهُ يَفْعَلُونَ وَلَمْ يَكُنْ أَحَدٌ يُبَلِّغُ خَلْفَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَكِنْ لَمَّا مَرِضَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ضَعُفَ صَوْتُهُ فَكَانَ أَبُو بَكْرٍ رَضِيَ اللَّهُ عَنْهُ يُسْمِعُ بِالتَّكْبِيرِ .
ഇബ്നു തൈമിയ്യ(റ) ഈ ചോദ്യത്തിന് ഇപ്രകാരം മറുപടി നൽകി:
ഇമാമിന്റെ പിറകിൽ ഒരു മഅമൂം ആവശ്യമില്ലാതെ ഇമാമിന്റെ തക്ബീറും മറ്റും ഉറക്കെ പറഞ്ഞു മറ്റു മഅമൂമുകളെ കേൾപ്പിക്കുന്ന രീതി ഒരാവശ്യവും ഇല്ലാതെയാണെങ്കിൽ ബിദ്അത്തും മുസ്തഹബ്ബല്ലാത്തതുമാണ് ; ഇക്കാര്യത്തിൽ അഇമ്മത്തിന് ഏകാഭിപ്രായമുണ്ട്. നബിﷺയും ഖലീഫമാരും ചെയ്തിരുന്ന പോലെ, ഇമാം തക്ബീർ ഉറക്കെ ചൊല്ലുകയാണ് വേണ്ടത്. നബിﷺയുടെ പിറകിൽ ആരും നബിﷺയുടെ തക്ബീർ എത്തിക്കാനായി ഉറക്കെ തക്ബീർ ചൊല്ലുമായിരുന്നില്ല. എന്നാൽ നബിﷺയ്ക്ക് രോഗം ബാധിക്കുകയും അവിടുത്തെ ശബ്ദം ദുർബലമാകുകയും ചെയ്തപ്പോൾ അബുബക്ർ (റ) മറ്റു മഅമൂമുകളെ കേൾപ്പിക്കുന്ന വിധത്തിൽ തക്ബീർ ചൊല്ലിയിരുന്നു.
وَقَدْ اخْتَلَفَ الْعُلَمَاءُ : هَلْ تَبْطُلُ صَلَاةُ الْمُبَلِّغِ ؟ عَلَى قَوْلَيْنِ فِي مَذْهَبِ مَالِكٍ وَأَحْمَد وَغَيْرِهِمَا
(അനാവശ്യമായി) മറ്റുള്ളവർക്ക് തക്ബീർ കേൾപ്പിക്കുന്നതിന് ഒരു മഅമൂം തക്ബീർ ഉറക്കെ ചൊല്ലിയാൽ അയാളുടെ നിസ്ക്കാരം ബാത്വിലാകുമോ എന്നത് സംബന്ധിച്ച് മദ്ഹബുകളിൽ രണ്ടു വീക്ഷണങ്ങളുണ്ട് (മജ്മൂഉ ഫതാവാ)
https://www.islamweb.net/ar/library/content/22/2974/%D9%85%D8%B3%D8%A3%D9%84%D8%A9-%D8%A7%D9%84%D8%AC%D9%87%D8%B1-%D8%A8%D8%A7%D9%84%D8%AA%D9%83%D8%A8%D9%8A%D8%B1-%D8%AE%D9%84%D9%81-%D8%A7%D9%84%D8%A5%D9%85%D8%A7%D9%85
[പരിഭാഷ പദാനുപദമല്ല ; ആശയ വിവർത്തനമാണ് -അബ്ബാസ് പറമ്പാടൻ 8848787706)
Comments
Post a Comment