حكم صيام كل بلد حسب رؤيته للهلال
الشيخ ابن باز رحمه الله
السؤال:
هذا سائل من جمهورية مصر العربية يقول: ما موقف بعض الإخوان من صيام شهر رمضان، حيث تختلف رؤية هلال شهر رمضان بين بلد وبلد وغيرها من البلاد الإسلامية؟ جزاكم الله خيرًا سماحة الشيخ
അറേബ്യൻ ഈജിപ്ത് റിപ്പബ്ലിക്കിൽ നിന്നുള്ള ചോദ്യകർത്താവാണിത്. അദ്ദേഹം പറയുന്നു: ഒരു നാടും മറ്റൊരു നാടും ഇസ്ലാമിക രാജ്യങ്ങളിൽ പെട്ട മറ്റു നാടുകളും തമ്മിൽ റമദാൻ മാസത്തിന്റെ ഹിലാൽ ദർശനത്തിൽ ഭിന്നതയിലായിരിക്കുന്ന അവസ്ഥയിൽ റമദാൻ മാസത്തിലെ നോമ്പെടുക്കുന്ന ചില സഹോദരങ്ങൾ സ്വീകരിക്കേണ്ട നിലപാടെന്താണ്?
الجواب:
الصواب أن لكل أهل بلد رؤيتهم، كل بلد لهم رؤيتهم، فإذا صام أهل مصر لرؤيتهم، وأهل الشام لرؤيتهم، وأهل المغرب لرؤيتهم؛ فلا بأس، أما لو تيسر أن يصوموا لرؤية واحدة كان أطيب وأحسن إذا تيسر ذلك؛ لقوله ﷺ: صوموا لرؤيته، وأفطروا لرؤيته هذا يعم الأمة كلها، فإذا تيسر أن يصوموا لرؤية السعودية مثلًا، أو رؤية دولة إسلامية تحكم بشرع الله، وتنفذ أوامر الله، الرؤية بشهادة الشهود لا بالحساب؛ فلا بأس هذا أفضل، لو صاموا جميعًا برؤية واحدة هذا أفضل؛ لعموم الأدلة
ഉത്തരം: തീർച്ചയായും എല്ലാ രാജ്യക്കാർക്കും അവരുടെ കാഴ്ച എന്നുള്ളത് ശരിയാണ്. ഓരോ രാജ്യത്തിനും അവരുടെ കാഴ്ചയുണ്ട്. അപ്പോൾ ഈജിപ്ഷ്യന്മാർ അവരുടെ കാഴ്ചയനുസരിച്ചും ശാമുകാർ അവരുടെ കാഴ്ചയനുസരിച്ചും മൊറോക്കോവാസികൾ അവരുടെ കാഴ്ചയനുസരിച്ചും നോമ്പെടുത്താൽ കുഴപ്പമില്ല. എന്നാൽ ഒരേ ഹിലാൽ ദർശനമനുസരിച്ച് ഒരുമിച്ച് നോമ്പെടുക്കാൻ അവർക്ക് സാധിക്കുമെങ്കിൽ അതിന്ന് സൗകര്യപ്പെട്ടാൽ അതാണ് ഏറ്റവും മികച്ചതും ഏറ്റവും നന്മയുള്ളതും. കാരണം നബിവചനമാണ്: നിങ്ങൾ ഹിലാൽ ദർശനമനുസരിച്ച് നോമ്പെടുക്കുവിൻ. ഹിലാൽ ദർശനമനുസരിച്ച് നോമ്പ് മുറിക്കുവിൻ. ഈ കൽപന എല്ലാ ഉമ്മത്തിനും പൊതുവായുള്ളതാണ്. അപ്പോൾ ഉദാഹരണമായി സുഊദിയിലെ ഹിലാൽ ദർശനമനുസരിച്ച്, അല്ലെങ്കിൽ ഇസ് ലാമിക ശരീഅതനുസരിച്ച് വിധി നടത്തുകയും അല്ലാഹുവിന്റെ കൽപനകൾ നടപ്പാക്കുകയും ചെയ്യുന്ന ഏതെങ്കിലും ഇസ് ലാമിക രാജ്യത്തിന്റെ ഹിലാൽ ദർശനമനുസരിച്ച് അവർക്ക് നോമ്പെടുക്കാൻ കഴിയുമെങ്കിൽ കുഴപ്പമില്ല. കാഴ്ച സാക്ഷികളുടെ സാക്ഷ്യമനുസരിച്ചുള്ള കാഴ്ച തന്നെയാകണം. അത് കുഴപ്പമില്ല. അതാണ് ഏറ്റവും ശ്രേഷ്ഠമായത്. എന്നാൽ കണക്കു പോരാ. അങ്ങനെ അവരെല്ലാവരും ഒരേ ഹിലാൽ ദർശനമനുസരിച്ച് നോമ്പെടുക്കുകയാണെങ്കിൽ തെളിവ് പൊതുവായുള്ളതായതിനാൽ അതാണ് ഏറ്റവും ശ്രേഷ്ഠമായത്.
لكن إذا لم يتيسر ذلك، وتباعدت الأقاليم، وتباعدت البلاد، وصام كل أهل بلد برؤيتهم؛ فلا بأس، هذا هو الراجح عند جمع من أهل العلم.
എന്നാൽ അത് സൗകര്യപ്പെടാതിരിക്കുകയും പ്രദേശങ്ങൾ അകലമാവുകയും രാജ്യങ്ങൾ വിദൂരമാവുകയുമാണെങ്കിൽ രാജ്യവാസികളെല്ലാം അവരുടെ കാഴ്ചയനുസരിച്ച് നോമ്പെടുത്താൽ കുഴപ്പമില്ല. ഒരു വിഭാഗം പണ്ഡിതന്മാരുടെ അരികിൽ പ്രബലമായ അഭിപ്രായം ഇതാണ്.
وقد درس مجلس هيئة كبار العلماء هذه المسألة، ورأى أنه لا حرج في أن يعمل كل بلد برؤيتهم إذا لم يتيسر صلاتهم برؤية واحدة.
ഈ മസ്അല (പ്രശ്നം) ഹൈഅത് കിബാരിൽ ഉലമാ (ഉന്നത പണ്ഡിത സഭ) പഠിക്കുകയും തീർച്ചയായും ഏക കാഴ്ചയനുസരിച്ച് തങ്ങളുടെ നോമ്പ് സൗകര്യപ്പെട്ടില്ലെങ്കിൽ ഓരോ രാജ്യവും അവരുടെ കാഴ്ചയനുസരിച്ച് പ്രവർത്തിക്കുന്നതിൽ കുറ്റമൊന്നുമില്ല എന്ന് അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ട്.
أما العمل بالحساب فلا يجوز، الواجب العمل بالرؤية؛ لأن الرسول ﷺ قال: صوموا لرؤيته، وأفطروا لرؤيته، فإن غم عليكم فأكملوا العدة ولا يجوز اعتماد الحساب في ثبوت رمضان لا دخولًا ولا خروجًا، ولا شهر ذي الحجة، فالواجب العمل بالرؤية، فإن لم ير الهلال عند الدخول كمّل شعبان، وإن لم ير الهلال عند الخروج كمّل رمضان ثلاثين، هذا هو الواجب على المسلمين جميعًا أينما كانوا، نعم.
[الشيخ ابن باز رحمه الله]
എന്നാൽ കണക്കനുസരിച്ച് പ്രവർത്തിക്കുന്നത് അനുവദനീയമല്ല. അപ്പോൾ വാജിബായ കാര്യം, കാഴ്ചയനുസരിച്ച് പ്രവർത്തിക്കുക എന്നതാണ്. കാരണം റസൂലുല്ലാഹി ﷺ പറഞ്ഞു: നിങ്ങൾ ഹിലാൽ ദർശനമനുസരിച്ച് നോമ്പെടുക്കുവിൻ. ഹിലാൽ ദർശനമനുസരിച്ച് നോമ്പ് മുറിക്കുവിൻ. എന്നാൽ നിങ്ങളുടെ മേൽ മേഘം മൂടിയാൽ നിങ്ങൾ (മാസത്തിലെ ദിവസങ്ങളുടെ) എണ്ണം (30 ആയി) പൂർത്തീകരിക്കുക. റമദാൻ ഉറപ്പിക്കുന്ന കാര്യത്തിൽ അകത്താണെങ്കിലും പുറത്താണെങ്കിലും കണക്കിനെ അവലംബിക്കൽ അനുവദനീയമല്ല. ദുൽഹിജ്ജ മാസവും അങ്ങനെ പാടില്ല. കാഴ്ചയനുസരിച്ച് പ്രവർത്തിക്കൽ നിർബന്ധമാണ്. മാസാരംഭത്തിൽ ഹിലാൽ ദർശിച്ചില്ലെങ്കിൽ ശഅ്ബാൻ പൂർത്തിയാക്കണം. മാസാവസാത്തിൽ ഹിലാൽ ദർശിച്ചില്ലെങ്കിൽ റമദാനും പൂർത്തിയാക്കണം. ഇതാണ് തങ്ങൾ എവിടെയായിരുന്നാലും മുസ്ലിംകളുടെ ബാധ്യത.
➖➖➖➖➖➖➖➖➖➖
ശൈഖ് ബാമൂസ
മൂന്ന് അവസ്ഥകളാണുള്ളത്. ഒരു ഇസ്ലാമിക മർകസിനോടൊപ്പമുള്ള നാട്ടുകാരോടൊപ്പം നിൽക്കുക. അത് ശരിയാണ്.
രണ്ടാമത്തേത് മക്കയോടൊപ്പം നിൽക്കുക. അതും ശരിയാണ്.
മൂന്നാമത്തേത് ഏറ്റവും അടുത്തുള്ള ഇസ് ലാമിക രാജ്യത്തെ പിൻപറ്റുക. അതും ശരിയാണ്.
Comments
Post a Comment