ഖബ്ർ സിയാറത് എന്തിന് !?
ദേവ്ബന്ദ് ഉലമാ വിശദീകരിക്കുന്നു!!!
_______________________________
മൗലാനാ ഖ്വാരി ത്വയ്യിബ് സാഹിബ് رحمه الله ആശംസ എഴുതി അറിയിച്ച..മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ ഉസ്മാനി, മൗലാനാ മാഹിറുൽ ഖാദിരി, മൗലാനാ ആമിർ ഉസ്മാനി رحمهم الله أجمعين എന്നിവരുടെ തൂലികയിൽ നിന്നും വിരചിതമായ سنت وبدعت کی داستان کشمکش എന്ന ഗ്രന്ഥത്തിൽ നിന്നും.
പേ: 311
___________________
سنت و بدعت کی داستان کشمکش
زیارت قبور
قبروں کی زیارت کا بے شک حضور نے اذن دیا ہے۔ لیکن ساتھ ہی اس کی وجہ بھی بیان کر دی ہے کہ موت کو یاد رکھو، موت کو یا درکھنا ظاہر ہے کہ بجائے خود مقصد نہیں ہو سکتا، بلکہ اس کا حاصل یہ ہے کہ آدمی موت کو یادر کھے گا تو اچھے اعمال کی طرف راغب ہوگا،
برائیوں سے بچے گا اور دنیا کی زندگی میں محو نہیں ہوگا - مسلم میں ہے کہ رسول اللہ صلى اللہ علیہ وسلم فرمایا:
" میں نے اللہ سے اپنی والدہ کی مغفرت کی اجازت چاہی تو منع فرما دیا گیا۔ مگر ان کی قبر کی زیارت کا اذن مانگا تو مل گیا۔"
دوسری روایت مسلم ہی میں ہے کہ حضور صلی اللہ علیہ وسلم نے اپنی والدہ کی قبر کی زیارت کی اور اس قدر روئے کہ جو اصحاب ساتھ تھے وہ بھی رونے لگے۔ آپ نے فرمایا۔ میں نے اپنی
والدہ کے لئے مغفرت طلب کی تو انکار فرما دیا۔ لیکن قبر پر آنے کی اجازت دے دی۔ لہذا قبروں کی زیارت کیا کرو کیونکہ وہ موت کو یاد دلاتی ہیں۔
حضور صلی اللہ علیہ وسلم کے طرز عمل پر غور کیجئے۔ پھر یہ دیکھئے کہ آج کتنے لوگ موت کو یاد کرنے قبروں پر جاتے ہیں۔ ظاہر ہے کہ لوگوں نے اس علت حکم ہی کو فراموش کردیا اور محض صالحین کی قبروں پر تقرب الی اللہ اور برکت وسعادت کے لئے میلے لگانے لگے اور موت کی عبرت انگیز ویرانی و خموشی کو راگ رنگ، شور و شر اور فسق و فجور میں بدل دیا۔ ویا حسرتا! زیادہ سے زیادہ مذکورہ فعل رسول صلی اللہ علیہ وسلم سے یہ نظر یہ اخذ کیا جا سکتا ہے کہ اپنے کسی عزیز و قریب یا دوست کی قبر پر بطور محبت جانا جائز ہے تو اس میں بھی کچھ اعتراض نہیں۔ لیکن یہ محض رسمی چیز
نہ بن جانی چاہیے۔ نہ اسے اجتماعی شکلیں دینا درست ہے۔
വിവർത്തനം :-
"ഖബ്ർ സിയാറത്ത് ചെയ്യുന്നതിന് നബി صلى الله عليه وسلم അനുവാദം നൽകി എന്ന കാര്യം സംശയഭേദമന്യേ സ്ഥിരപ്പെട്ടതാണ്. എന്നാൽ അതോടൊപ്പം തന്നെ അതിനുള്ള കാരണവും നബി തങ്ങൾ വിശദീകരിച്ചിട്ടുണ്ട്.. അഥവാ മരണത്തെ നിങ്ങൾ ഓർക്കുക.
യഥാർത്ഥത്തിൽ മരണത്തെ ഓർക്കുക എന്നുള്ളതും അടിസ്ഥാന ഉദ്ദേശമല്ല. മറിച്ച് മരണത്തെ ഓർക്കുന്നതിലൂടെ മനുഷ്യൻ നന്മയായ കാര്യങ്ങൾക്ക് കൂടുതൽ തല്പരൻ ആവുകയും മോശമായ കാര്യങ്ങളിൽ നിന്നും പിന്മാറുകയും ഭൗതിക ജീവിതത്തിൻറെ ഭ്രമത്തിൽ അകപ്പെടാതിരിക്കുകയും ചെയ്യും എന്നുള്ളതാണ്.
മുസ്ലിം ഷരീഫിലുള്ള ഒരു ഹദീസിൽ കാണാം, നബി തങ്ങൾ പറഞ്ഞു:- ഞാൻ അല്ലാഹുവിനോട് എൻറെ മാതാവിൻറെ പാപമോചനത്തിന് വേണ്ടി പ്രാർത്ഥിച്ചപ്പോൾ അല്ലാഹു അതിനെ തടയുകയാണ് ഉണ്ടായത്. എന്നാൽ മാതാവിൻറെ ഖബ്ർ സിയാറത് ചെയ്യുന്നതിന് എനിക്ക് അനുവാദം നൽകുകയും ചെയ്തു.. മറ്റൊരു രിവായത്തിൽ കാണാം: നബി തങ്ങൾ തങ്ങളുടെ മാതാവിൻറെ ഖബ്ർ സിയാറത്ത് ചെയ്യുന്ന വേളയിൽ കൂടെയുള്ള സ്വഹാബികൾ പോലും കരയുന്ന അത്രയും നബി തങ്ങൾ കരഞ്ഞു..ശേഷം നബി തങ്ങൾ പറഞ്ഞു: ഞാൻ എൻറെ മാതാവിൻറെ പാപമോചനത്തിനു വേണ്ടി അല്ലാഹുവിനോട് തേടിയെങ്കിലും അത് എനിക്ക് ലഭിച്ചില്ല. എന്നാൽ ഖബ്ർ സിയാറത്തിനു വേണ്ടി എനിക്ക് അനുവാദം നൽകപ്പെടുകയും ചെയ്തു..ആയതിനാൽ നിങ്ങൾ ഖബ്ർ സിയാറത്ത് ചെയ്തു കൊണ്ടിരിക്കുക എന്തെന്നാൽ അത് മരണത്തെ ഓർമിപ്പിക്കുന്നതാണ്.!
നബി തങ്ങളുടെ ഈ പ്രവർത്തിയിൽ നാം ചിന്തിക്കേണ്ടതുണ്ട്, ഇന്ന് മരണത്തെ ഓർക്കാൻ വേണ്ടി നമ്മിൽ എത്ര പേരാണ് ഖബ്റിന്റെ അടുക്കലേക്ക് പോകുന്നത്.!?
ജനങ്ങൾ ഈ ഒരു അടിസ്ഥാനത്തെ തന്നെ വിസ്മരിച്ചു കളഞ്ഞിരിക്കുന്നു.!! മഹാത്മാക്കളുടെ ഖബ്റുകൾ മാത്രം അവർ സിയാറത്ത് ചെയ്യുന്നു, എന്നിട്ട് അത് മുഖേന അല്ലാഹുവിൻറെ സാമീപ്യവും ഐശ്വര്യവും വിജയവും ലഭിക്കുമെന്ന് ആശിക്കുകയും ചെയ്യുന്നു.. മരണത്തെ ഓർക്കുന്നതിലൂടെ ലഭിക്കേണ്ട ഗുണപാഠവും മൂകതയും നിശ്ശബ്ദതയും ഉണ്ടാകുന്നതിന് പകരം അവയൊക്കെ കാറ്റിൽ പറത്തി വർണ്ണാഡംബര പ്രകാശങ്ങളും തിന്മയും തെമ്മാടിത്തരവും കളിയും തമാശയുടെയുമൊക്കെയായി ആർത്തുല്ലസിക്കാനുള്ള ഒരു അവസരമായി ഇന്നത് മാറ്റപ്പെട്ടിരിക്കുന്നു.
ഖബ്ർ സിയാറതുമായി ബന്ധപ്പെട്ട് നബി صلى الله عليه وسلم യിൽ നിന്നും മുകളിൽ ഉദ്ധരിക്കപ്പെട്ട സംഭവത്തിലൂടെ തന്റെ ബന്ധു മിത്രാതികളുടെയോ സുഹൃത്തുക്കളുടെയോ ഖബ്ർ അവരോടുള്ള ഇഷ്ടത്തിന്റെ പേരിൽ തന്നെ സിയാറത് ചെയ്യൽ നിരുപാധികം അനുവദിക്കപ്പെട്ടതാണെന്ന് മനസ്സിലാക്കാവുന്നതാണ്..എന്നാൽ അതൊരു ആചാരമാക്കി മാറ്റുവാനോ ഒരു സംഗമമാക്കി മാറ്റി അതിന് പ്രത്യേകം കോലം നിശ്ചയിക്കലോ പാടില്ലാത്തതാണ്."
സമ്പാ: മുഹമ്മദ് ഇഖ്ബാൽ ജമാൽ
https://www.facebook.com/share/p/WyqiGNeEFCJsvVxg/?mibextid=xfxF2i
Comments
Post a Comment