https://youtube.com/shorts/YWCuhDQ56_E?si=ya_lSq7aWFjMX8FV
https://shamela.ws/book/233/31
വിഷയം :
*മരണപ്പെട്ട മഹാത്മാക്കളോട് സഹായം തേടുന്നതിനെ (ഇസ്തിഗാസ) എതിർത്തത് 'വഹ്ഹാബികൾ' മാത്രമല്ല.*
സയ്യിദ് ബദ്റുദ്ദീൻ ഹുസൈനു ബ്നു അബ്ദിർ റഹ്മാൻ അൽ അഹ്ദൽ അശ്ശാഫിഈ അൽ അശ്അരീ (റ) പറയുന്നു - ഇദ്ദേഹം മരിച്ചത് ഹിജ്റ 855-ലാണ്.
وقال *السيد العلامة بدر الدين حسين بن عبد الرحمن الأهدل الشافعي الأشعري صاحب كتاب تحفة الزمن (المتوفى: ٨٥٥)*:
⬇️⬇️⬇️⬇️⬇️
"والاستغاثة بالمشايخ الأموات والأحياء مما أطبق عليه المتأخرون من المتصوفة، ولم يُنقل عن السلف المتقدمين لمعرفتهم بأنّ الاستغاثة بغير الله تعالى لا تجوز ولا تنفع، قال الله تعالى: {قُلِ ادْعُوا الَّذِينَ زَعَمْتُم مِّن دُونِهِ فَلَا يَمْلِكُونَ كَشْفَ الضُّرِّ عَنكُمْ وَلَا تَحْوِيلاً} وغير ذلك من الآيات.
പിൽക്കാലക്കാരായ സ്വൂഫികളിൽ പ്രയോഗത്തിൽ വന്നിട്ടുള്ള, മരിച്ചു പോയവരോ ജീവിച്ചിരിക്കുന്നവരോ ആയ ശൈഖുമാരോട് ഇസ്തിഗാസ നടത്തുക എന്ന കാര്യം ( കാര്യകാരണ ബന്ധങ്ങൾക്കനുസരിച്ച് ജീവിച്ചിരിക്കുന്നവർ പരസ്പരം സഹായം തേടുന്നത് അല്ല ഇവിടെ ഉദ്ദേശിക്കപ്പെടുന്നതെന്ന് വ്യക്തം) മുൻകാലക്കാരായ സലഫുകളിൽ നിന്ന് ഉദ്ധരിക്കപ്പെടാത്ത സംഗതിയാണ്. കാരണം അല്ലാഹുവല്ലാത്തവരോടുള്ള ഇസ്തിഗാസ
അനുവദനീയമല്ലാത്തതും ഉപകാരപ്പെടാത്തതുമാണ് എന്ന് സലഫുകൾക്ക് അറിയാമായിരുന്നു. അല്ലാഹു പറയുന്നു:
قُلِ ادْعُوا الَّذِينَ زَعَمْتُم مِّن دُونِهِ فَلَا يَمْلِكُونَ كَشْفَ الضُّرِّ عَنكُمْ وَلَا تَحْوِيلاً_الإسراء 56
പറയുക: 'അവനു [അല്ലാഹുവിനു] പുറമെ നിങ്ങള്‍ -ദൈവങ്ങളെന്നു- വാദിച്ചവരെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിച്ചു നോക്കൂ; എന്നാല്‍, നിങ്ങളില്‍ നിന്നു ഉപദ്രവത്തെ നീക്കി തുറവിയാക്കുവാനാകട്ടെ, സ്ഥിതിമാറ്റം വരുത്തുവാനാകട്ടെ, അവര്‍ക്കു സാധ്യമാകുന്നതല്ല. - ഇസ്രാഉ 56. വേറെ ആയത്തുകളിലും സമാന ആശയം വരുന്നുണ്ട്.
مطالب أهل القربة في شرح دعاء أبي حربة (ص: 168)
Comments
Post a Comment