ദുർബലമായ ഹദീസുകളെ പരാമർശിക്കുമ്പോൾ നബിﷺ പറഞ്ഞു എന്നു ഉറപ്പിച്ചു പറയരുതെന്നും, റിപ്പോർട്ട് ചെയ്യപ്പെടുന്നു , പറയപ്പെടുന്നു എന്നിങ്ങനെയൊക്കെ മാത്രമേ പറയാവൂവെന്നും ഇമാം നവവീ
https://youtu.be/3smJWxpVskQ?si=URqWUCrrlEQyT5Ka
https://shamela.ws/book/2186/62
ദുർബലമായ ഹദീസുകളെ പരാമർശിക്കുമ്പോൾ നബിﷺ പറഞ്ഞു എന്നു ഉറപ്പിച്ചു പറയരുതെന്നും, റിപ്പോർട്ട് ചെയ്യപ്പെടുന്നു , പറയപ്പെടുന്നു എന്നിങ്ങനെയൊക്കെ മാത്രമേ പറയാവൂവെന്നും ഇമാം നവവീ (റ) ശറഹുൽ മുഹദ്ദബിൽ :
قَالَ الْعُلَمَاءُ الْمُحَقِّقُونَ مِنْ أَهْلِ الْحَدِيثِ وَغَيْرِهِمْ إذَا كَانَ الْحَدِيثُ ضَعِيفًا لَا يُقَالُ فِيهِ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَوْ فَعَلَ أَوْ أَمَرَ أَوْ نَهَى أَوْ حَكَمَ وَمَا أَشْبَهَ ذَلِكَ مِنْ صِيَغِ الْجَزْمِ: وَكَذَا لَا يُقَالُ فِيهِ رَوَى أَبُو هُرَيْرَةَ أَوْ قَالَ أَوْ ذَكَرَ أَوْ أَخْبَرَ أَوْ حَدَّثَ أَوْ نَقَلَ أَوْ أَفْتَى وَمَا أَشْبَهَهُ: وَكَذَا لَا يُقَالُ ذَلِكَ فِي التَّابِعِينَ وَمَنْ بَعْدَهُمْ فِيمَا كَانَ ضَعِيفًا فَلَا يُقَالُ في شئ مِنْ ذَلِكَ بِصِيغَةِ الْجَزْمِ: وَإِنَّمَا يُقَالُ فِي هَذَا كُلِّهِ رُوِيَ عَنْهُ أَوْ نُقِلَ عَنْهُ أَوْ حُكِيَ عَنْهُ أَوْ جَاءَ عَنْهُ أَوْ بَلَغَنَا عَنْهُ أَوْ يُقَالُ أَوْ يُذْكَرُ أَوْ يُحْكَى أَوْ يُرْوَى أَوْ يُرْفَعُ أَوْ يُعْزَى وَمَا أَشْبَهَ ذَلِكَ مِنْ صِيَغِ التَّمْرِيضِ وَلَيْسَتْ مِنْ صِيَغِ الْجَزْمِ: قَالُوا فَصِيَغُ الْجَزْمِ مَوْضُوعَةٌ لِلصَّحِيحِ أَوْ الْحَسَنِ وَصِيَغُ التَّمْرِيضِ لِمَا سِوَاهُمَا.
وَذَلِكَ أَنَّ صِيغَةَ الْجَزْمِ تَقْتَضِي صِحَّتَهُ عَنْ الْمُضَافِ إلَيْهِ فَلَا يَنْبَغِي أَنْ يُطْلَقَ إلَّا فِيمَا صَحَّ وَإِلَّا فَيَكُونُ الْإِنْسَانُ فِي مَعْنَى الْكَاذِبِ عَلَيْهِ وَهَذَا الْأَدَبُ أَخَلَّ بِهِ الْمُصَنِّفُ وَجَمَاهِيرُ الْفُقَهَاءِ مِنْ أَصْحَابِنَا وَغَيْرِهِمْ بَلْ جَمَاهِيرُ أَصْحَابِ الْعُلُومِ مُطْلَقًا مَا عَدَا حُذَّاقَ الْمُحَدِّثِينَ وَذَلِكَ تَسَاهُلٌ قَبِيحٌ فَإِنَّهُمْ يَقُولُونَ كَثِيرًا فِي الصَّحِيحِ رُوِيَ عَنْهُ وَفِي الضَّعِيفِ قَالَ وَرَوَى فلان وهذا حيد عن الصواب
ചുരുക്ക ആശയം: മുഹഖ്ഖിഖീങ്ങളായ പണ്ഡിതൻമാർ പറയുന്നു: ഹദീസ് ദുർബലമാണെങ്കിൽ, ആ ഹദീസിനെ സംബന്ധിച്ച് അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു, അവിടുന്ന് പ്രവർത്തിച്ചു, അവിടുന്നു കൽപ്പിച്ചു , അവിടുന്ന് നിരോധിച്ചു , അവിടുന്ന് വിധിച്ചു എന്നത് പോലുള്ള ഖണ്ഡിതമായ സ്വീഗയിൽ ഉറപ്പിച്ച് പറയാൻ പാടില്ല. അല്ലെങ്കിൽ അബൂ ഹുറൈറ പറഞ്ഞു, പരാമർശിച്ചു , വിവരം അറിയിച്ചു , പോലെയുള്ള പ്രയോഗങ്ങളും പാടില്ല. താബിഈങ്ങളെ സംബന്ധിച്ചോ അവർക്ക് ശേഷമുള്ളവരെ സംബന്ധിച്ചോ ആണെങ്കിലും ദുർബല റിപ്പോർട്ടുകളാണെങ്കിൽ ജസ്മിന്റെ (ഖണ്ഡിതമായ ) സ്വീഗ ഉപയോഗിക്കരുത്. എന്നാൽ ദുർബല ഹദീസുകളുടെ വിഷയത്തിൽ, അദ്ദേഹത്തെ തൊട്ട് റിപ്പോർട്ട് ചെയ്യപ്പെട്ടു (റുവിയ അൻഹു ), നുഖില അൻഹു, ഹുകിയ അൻഹു പോലുള്ള തംരീളിന്റെ (ഉറപ്പില്ലാത്ത) സ്വീഗകളാണ് ഉപയോഗിക്കേണ്ടത്. ഖണ്ഡിതമായി പറയുന്നത് സ്വഹീഹോ ഹസനോ ആയ റിപ്പോർട്ടുകളിൽ മാത്രമേ പാടുള്ളൂ. കാരണം ഉറപ്പിച്ചു പറയുന്നത് അത് എന്തിലേക്കാണോ (ആരിലേക്കാണോ )ചേർത്ത് പറയുന്നത് അത് സത്യമാണെന്ന ധാരണയുണ്ടാക്കും. ഇത് ആ വ്യക്തി റിപ്പോർട്ട് ചെയ്യപ്പെട്ടയാ ളെ സംബന്ധിച്ച് കളവ് പറയുന്ന അർഥത്തിലാവും.
എന്നാൽ നമ്മുടെ ധാരാളം പണ്ഡിതൻമാരും ഫുഖഹാക്കളും ഗ്രന്ഥകാരൻമാരും ഈയൊരു കാര്യം പരിഗണിക്കുന്നില്ലെന്നും ഇമാം നവവീ (റ) തുടർന്ന് പറയുന്നു.
വിശദമായി കേൾക്കാൻ വീഡിയോ കാണുക:
https://youtu.be/3smJWxpVskQ?si=XmwQMVgh82t0gSfW
Comments
Post a Comment