ഖബ്റാളികളോട് തേടുന്നത് അനുവദനീയമല്ലെന്ന് പ്രമുഖ ഇന്ത്യൻ മുഹദ്ദിസ് മുഹമ്മദ് ത്വാഹിർ അൽ ഫത്തനീ അൽ ഗുജറാത്തീ (റ) - [ഹിജ്റ 910-986]
https://youtube.com/shorts/AR5ckR_NcCs?si=CFaApqgXqBehRlkl
ഖബ്റാളികളോട് തേടുന്നത് അനുവദനീയമല്ലെന്ന് പ്രമുഖ ഇന്ത്യൻ മുഹദ്ദിസ് മുഹമ്മദ് ത്വാഹിർ അൽ ഫത്തനീ അൽ ഗുജറാത്തീ (റ) - [ഹിജ്റ 910-986]
محمد طاهر الفتني الكجراتي
അദ്ദേഹത്തിന്റെ മജ്മഉ ബിഹാറിൽ അൻവാർ എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയത് കാണുക:
...........*فإن منهم من قصد بزيارة قبور الأنبياء والصلحاء أن يصلي عند قبورهم ويدعو عندها ويسألهم الحوائج، وهذا لا يجوز عند أحد من علماء المسلمين، فإن العبادة وطلب الحوائج والاستعانة حق لله وحده*
തീർച്ചയായും അവരിൽ ചിലരുണ്ട്,
നബിമാരുടേയും സ്വാലിഹുകളുടേയും ഖബ്റുകൾ സിയാറത്ത് ചെയ്യുമ്പോൾ, അവരുടെ ഖബ്റുകളുടെ അടുത്തു വച്ച് നിസ്ക്കരിക്കുക, അതിന്റെയടുത്തു വച്ച് പ്രാർഥിക്കുക , അവരോട് (ഖബ്റാളികളോട് നേരിട്ട് ) ആവശ്യങ്ങൾ തേടുക എന്നിങ്ങനെ ലക്ഷ്യം വെക്കുന്നവർ! മുസ്ലിംകളിലെ ഒരു പണ്ഡിതന്റെയരികിലും ഇതൊന്നും അനുവദനീയമല്ല. കാരണം തീർച്ചയായും ആരാധനയും ആവശ്യങ്ങൾ തേടലും സഹായതേട്ടം നടത്തലും അല്ലാഹുവിന്റെ മാത്രം അവകാശമാണ്
*ശ്രദ്ധിക്കുക*
ഖബ്റിന്റെ അടുത്ത് വച്ച് പ്രാർഥിക്കാൻ പാടില്ല എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം ഖബ്റിന്റെ അടുത്തു വച്ചു തങ്ങളുടെ ആവശ്യങ്ങൾക്കായി പ്രാർഥിച്ചാൽ പ്രത്യേക ഇജാബത്ത് കിട്ടും എന്ന ഉദ്ദേശ്യത്തിൽ പ്രാർഥിക്കാൻ പാടില്ല എന്ന അർഥത്തിലാണ്. എന്നാൽ ഖബ്ർ സിയാറത്തിന്റെ വേളയിൽ ഖബ്റാളിക്ക് വേണ്ടി അല്ലാഹുവിനോട് ദുആഉ ചെയ്യൽ ശറആക്കപ്പെട്ടതാണ്. ജീവിച്ചിരിക്കുന്ന മനുഷ്യർ തമ്മിൽ അവരുടെ പരിധിയിൽ വരുന്ന കാര്യങ്ങളിൽ പരസ്പരം സഹായതേട്ടം അനുവദനീയമാണ്.
കിതാബ് ലിങ്ക് :
https://shamela.ws/book/13631/1068
Comments
Post a Comment