മഖ്ബറകളിൽ നടത്തുന്ന ഉറൂസ് പോലുള്ള ഉത്സവങ്ങൾ പാടില്ലെന്ന് ശൈഖ് മുനാവീ (റ)
ഹദീസ് കാണുക:
قَالَ رَسُولُ اللَّهِ صلى الله عليه وسلم " لاَ تَجْعَلُوا بُيُوتَكُمْ قُبُورًا وَلاَ تَجْعَلُوا قَبْرِي عِيدًا وَصَلُّوا عَلَىَّ فَإِنَّ صَلاَتَكُمْ تَبْلُغُنِي حَيْثُ كُنْتُمْ
അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു: നിങ്ങൾ നിങ്ങളുടെ വീടുകളെ ശ്മശാനങ്ങളാക്കരുത് (അതായത് വീടുകൾ ആരാധനകൾ കൊണ്ട് സജീവമാക്കണം). നിങ്ങൾ എന്റെ ഖബ്റിടം ഉത്സവ സ്ഥലമാക്കരുത്. നിങ്ങൾ എന്റെ മേൽ സ്വലാത് ചൊല്ലുക. നിങ്ങളുടെ സ്വലാത് നിങ്ങൾ എവിടെയായിരുന്നാലും എനിക്ക് എത്തും (സുനനു അബീദാവൂദ്)
https://sunnah.com/abudawud:2042
ഫൈദുൽ മുനീറിൽ ശൈഖ് മുനാവീ (റ) പറയുന്നു:
يؤخذ منه أن اجتماع العامة في بعض أضرحة الأولياء في يوم أو شهر مخصوص من السنة ويقولون هذا يوم مولد الشيخ ويأكلون ويشربون وربما يرقصون منهي عنه شرعا وعلى ولي الشرع ردعهم على ذلك وإنكاره عليهم وإبطاله.
ആശയം : ചില ഔലിയാക്കളുടെ ദർഗകളിൽ / മഖ്ബറകളിൽ വർഷത്തിൽ നിശ്ചിത മാസത്തിൽ അല്ലെങ്കിൽ നിശ്ചിത ദിവസത്തിൽ ജനങ്ങൾ ഒരുമിച്ച് കൂടുകയും എന്നിട്ട് ഇത് ശൈഖിന്റെ ജന്മദിനമാണ് (മറ്റേതെങ്കിലും ദിനമാണങ്കിലും ബാധകം) എന്ന് പറഞ്ഞ് കൊണ്ട് തിന്നുകയും കുടിക്കുകയും ചിലപ്പോൾ നൃത്തം ചെയ്യുകയും (ആടുകയും ) ഒക്കെ ചെയ്യുന്നത് ശറഈ വീക്ഷണത്തിൽ നിരോധിക്കപ്പെട്ടതാണ്. ശറഈ ഭരണാധികാരി അതിൽ നിന്ന് ജനങ്ങളെ തടയലും അതിനെ നിരാകരിക്കലും വ്യാജമാക്കലും ആവശ്യമാണ്.
🌹🌹🌹🌹
ശ്രദ്ധിക്കുക:
സഹോദരങ്ങളേ, മരിച്ചു പോയ വ്യക്തിയുടെ ജന്മദിനമാകട്ടേ മരണ ദിനമാകട്ടേ മറ്റെന്തെങ്കിലും ദിനമാകട്ടേ ഉറൂസ് , നേർച്ച എന്നീ പേരുകളിലൊക്കെ മഖ്ബറകളിൽ കാട്ടിക്കൂട്ടുന്ന അനാചാരങ്ങൾ അനിസ്ലാമികമാണ് എന്ന് ഇതിൽ നിന്ന് വ്യക്തമാണ്.
https://shamela.ws/book/21660/5054
(അബ്ബാസ് പറമ്പാടൻ
8848787706)
Comments
Post a Comment