https://youtu.be/SiagQ8VWDKY?si=bnJlalsydAIAG0-g
വിഷയം : *ലാത്തയുടെ ഖബ്റിങ്കൽ ഭജനമിരുന്ന മുശ്രിക്കുകൾ*
മക്കാ മുശ്രിക്കുകൾ ആരാധിച്ചിരുന്ന ലാത്ത ഹാജിമാർക്ക് പാനീയം നൽകിയിരുന്ന ഒരു നല്ല മനുഷ്യനായിരുന്നെന്നും അദ്ദേഹം മരിച്ചപ്പോൾ ആളുകൾ അദ്ദേഹത്തിന്റെ ഖബ്റിന്റെ സമീപം ഭജനമിരിക്കാൻ തുടങ്ങിയെന്നും തഫ്സീറുകളിൽ കാണാം - ഇന്നും മഖ്ബറകളിലും ദർഗകളിൽ ചെന്ന് , അവരിൽ ഉപകാരം പ്രതീക്ഷിച്ച് ,പല തരത്തിലുള്ള നേർച്ച വഴിപാടുകളും അനാചാരത്തിലും ശിർക്കിലും ബിദ്അത്തിലും അധിഷ്ഠിതമായ പ്രവർത്തികളും ചെയ്യുന്ന ധാരാളം ആളുകളെ കാണാം.
സഹോദരങ്ങളേ, അല്ലാഹുവിൽ മാത്രം തവക്കുലാക്കുക. അവനോട് മാത്രം കാവൽ തേടുക. ഖബ്റാരാധന വെടിയുക. ശിർക്കൻ വിശ്വാസങ്ങളും ശിർക്കൻ കർമ്മങ്ങളും ഉപേഷിക്കുക.
🌹🌹🌹🌹
അല്ലാഹുവിന്റെ വചനങ്ങൾ : (സൂറത്തുന്നജ്മ് 19-26 ) ശ്രദ്ധിക്കുക:
أَفَرَءَيۡتُمُ ٱللَّٰتَ وَٱلۡعُزَّىٰ
"ലാത്തയെയും ഉസ്സയെയും പറ്റി നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
وَمَنَوٰةَ ٱلثَّالِثَةَ ٱلۡأُخۡرَىٰٓ
വേറെ മൂന്നാമതായുള്ള മനാത്തയെ പറ്റിയും
أَلَكُمُ ٱلذَّكَرُ وَلَهُ ٱلۡأُنثَىٰ
(സന്താനമായി) നിങ്ങൾക്ക് ആണും അല്ലാഹുവിന് പെണ്ണുമാണെന്നോ?
تِلۡكَ إِذٗا قِسۡمَةٞ ضِيزَىٰٓ
എങ്കിൽ അത് നീതിയില്ലാത്ത ഒരു ഓഹരി വെക്കൽ തന്നെ.
إِنۡ هِيَ إِلَّآ أَسۡمَآءٞ سَمَّيۡتُمُوهَآ أَنتُمۡ وَءَابَآؤُكُم مَّآ أَنزَلَ ٱللَّهُ بِهَا مِن سُلۡطَٰنٍۚ إِن يَتَّبِعُونَ إِلَّا ٱلظَّنَّ وَمَا تَهۡوَى ٱلۡأَنفُسُۖ وَلَقَدۡ جَآءَهُم مِّن رَّبِّهِمُ ٱلۡهُدَىٰٓ
നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്ത ചില പേരുകളല്ലാതെ മറ്റൊന്നുമല്ല അവ. അവയെപ്പറ്റി അല്ലാ ഹു യാതൊരു പ്രമാണവും ഇറക്കിത്തന്നിട്ടില്ല. ഊഹത്തെ യും മനസ്സുകൾ ഇച്ഛിക്കുന്നതിനെയും മാത്രമാണ് അവർ പിന്തുടരുന്നത്.
അവർക്ക് തങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന് സന്മാർഗ്ഗം വന്നിട്ടുണ്ട് താനും.
أَمۡ لِلۡإِنسَٰنِ مَا تَمَنَّىٰ
അതല്ല, മനുഷ്യന് അവന്‍ വ്യാമോഹിക്കുന്നതു (ഒക്കെ) ഉണ്ടെന്നോ?!
فَلِلَّهِ ٱلۡأٓخِرَةُ وَٱلۡأُولَىٰ
എന്നാല്‍, അല്ലാഹുവിൻെറതാണ് പരലോകവും, ആദ്യലോക [ഇഹലോക]വും
وَكَم مِّن مَّلَكٖ فِي ٱلسَّمَٰوَٰتِ لَا تُغۡنِي شَفَٰعَتُهُمۡ شَيۡـًٔا إِلَّا مِنۢ بَعۡدِ أَن يَأۡذَنَ ٱللَّهُ لِمَن يَشَآءُ وَيَرۡضَىٰٓ
ആകാശങ്ങളില്‍ എത്രയോ മലക്കുകളുണ്ടു, അവരുടെ ശുപാര്‍ശ ഒട്ടും തന്നെ ഉപകരിക്കുകയില്ല. അല്ലാഹു ഉദ്ദേശിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്നവര്‍ക്കു (ശുപാര്‍ശ ചെയ്യുവാന്‍) അവന്‍ അനുവാദം നല്‍കിയതിനു ശേഷമല്ലാതെ.
🌹🌹🌹🌹🌹
ഇതിന്റെ തഫ്സീറിൽ വായിക്കുക
തഫ്‌സീർ ഇബ്നു കസീർ കാണുക:
وحكي عَنِ ابْنِ عَبَّاسٍ وَمُجَاهِدٍ وَالرَّبِيعِ بْنِ أَنَسٍ أَنَّهُمْ قَرَءُوا اللَّاتَّ بِتَشْدِيدِ التَّاءِ وَفَسَّرُوهُ بِأَنَّهُ كَانَ رَجُلًا يَلُتُّ لِلْحَجِيجِ فِي الْجَاهِلِيَّةِ السَّوِيقَ، فَلَمَّا مَاتَ عَكَفُوا عَلَى قَبْرِهِ فَعَبَدُوهُ.
അബ്ദുല്ലാഹിബ്നു അബ്ബാസ് (റ), മുജാഹിദ് (റ), റബീഅ ഇബ്നു അനസ് (റ) എന്നിവരിൽ നിന്ന് ഉദ്ധരിക്കപ്പെടുന്നു: അവർ ലാത്ത എന്നത് താഇന് ശദ്ദോടെ ആണ് ഖിറാഅത്ത് ചെയ്തത്. ലാത്ത എന്നത് ജാഹിലിയ്യാ കാലഘട്ടത്തിൽ ഹജ്ജിന് വരുന്ന ആളുകൾക്ക് കുടിക്കാനായി സവീക്ക് (ബാർലി മാവു കൊണ്ടുണ്ടാക്കുന്ന എന്ന എന്ന ഒരു തരം പായസം) ഉണ്ടാക്കി വിതരണം ചെയ്തിരുന്ന ഒരാളായിരുന്നു. ഇദ്ദേഹം മരണപ്പെട്ടപ്പോൾ ആളുകൾ (മക്കയിലെ മുശ്രിക്കുകൾ) ഇദ്ദേഹത്തിന്‍റെ ഖബറിടം സന്ദർശിച്ച് അവിടെ ഭജനമിരിക്കാനും ആരാധിക്കാനും തുടങ്ങി.
https://shamela.ws/book/23604/3400
(തഫ്സീർ ത്വബ്‌രീയിൽ സനദ് സഹിതം ഈ റിപ്പോർട്ടുകളിൽ ചിലത് കാണാം) :
https://shamela.ws/book/43/13152
وَقَرَأَ ذَلِكَ ابْنُ عَبَّاسٍ وَمُجَاهِدٌ وَأَبُو صَالِحٍ " اللَّاتَّ " بِتَشْدِيدِ التَّاءِ وَجَعَلُوهُ صِفَةً لِلْوَثَنِ الَّذِي عَبَدُوهُ ، وَقَالُوا : كَانَ رَجُلًا يَلُتُّ السَّوِيقَ لِلْحَاجِّ; فَلَمَّا مَاتَ عَكَفُوا عَلَى قَبْرِهِ فَعَبَدُوهُ .
ذِكْرُ الْخَبَرِ بِذَلِكَ عَمَّنْ قَالَهُ :
حَدَّثَنَا ابْنُ بَشَّارٍ قَالَ : ثَنَا عَبْدُ الرَّحْمَنِ قَالَ : ثَنَا سُفْيَانُ ، عَنْ مَنْصُورٍ ، عَنْ مُجَاهِدٍ أَفَرَأَيْتُمُ اللَّاتَّ وَالْعُزَّى قَالَ : كَانَ يَلُتُّ السَّوِيقَ لِلْحَاجِّ ، فَعُكِفَ عَلَى قَبْرِهِ .
قَالَ : ثَنَا مُؤَمَّلٌ قَالَ : ثَنَا سُفْيَانُ ، عَنْ مَنْصُورٍ ، عَنْ مُجَاهِدٍ أَفَرَأَيْتُمُ اللَّاتَّ قَالَ : اللَّاتُّ : كَانَ يَلُتُّ السَّوِيقَ لِلْحَاجِّ .
حَدَّثَنَا ابْنُ حُمَيْدٍ قَالَ : ثَنَا مِهْرَانُ ، عَنْ سُفْيَانَ ، عَنْ مَنْصُورٍ ، عَنْ مُجَاهِدٍ " اللَّاتَّ " قَالَ : كَانَ يَلُتُّ السَّوِيقَ فَمَاتَ ، فَعَكَفُوا عَلَى قَبْرِهِ .
حَدَّثَنَا ابْنُ حُمَيْدٍ قَالَ : ثَنَا جَرِيرٌ ، عَنْ مَنْصُورٍ ، عَنْ مُجَاهِدٍ فِي قَوْلِهِ " اللَّاتَّ " قَالَ : رَجُلٌ يَلُتُّ لِلْمُشْرِكِينَ السَّوِيقَ ، فَمَاتَ فَعَكَفُوا عَلَى قَبْرِهِ .
حَدَّثَنَا أَحْمَدُ بْنُ هِشَامٍ قَالَ : ثَنَا عُبَيْدُ اللَّهِ بْنُ مُوسَى ، عَنْ إِسْرَائِيلَ ، عَنْ أَبِي صَالِحٍ فِي قَوْلِهِ : " اللَّاتَّ " قَالَ : اللَّاتُّ : الَّذِي كَانَ يَقُومُ عَلَى آلِهَتِهِمْ ، يَلُتُّ لَهُمُ السَّوِيقَ ، وَكَانَ بِالطَّائِفِ .
حَدَّثَنِي أَحْمَدُ بْنُ يُوسُفَ قَالَ : ثَنَا أَبُو عُبَيْدٍ قَالَ : ثَنَا عَبْدُ الرَّحْمَنِ ، عَنْ أَبِي الْأَشْهَبِ ، عَنْ أَبِي الْجَوْزَاءِ عَنِ ابْنِ عَبَّاسٍ قَالَ : كَانَ يَلُتُّ السَّوِيقِ لِلْحَاجِّ . [ ص: 524 ]
Comments
Post a Comment