ജുമുഅ ഖുതുബയിൽ അനറബി ഭാഷ ഉപയോഗിക്കൽ - ശാഫിഈ മദ്ഹബിൽ

ജുമുഅ ഖുതുബയിൽ അനറബി ഭാഷ ഉപയോഗിക്കൽ

ശാഫിഈ മദ്ഹബ് പ്രകാരം ഖുത്ബയുടെ റുക്നുകൾ അഥവാ ഫർളുകൾ അഞ്ചെണ്ണമാകുന്നു.
ﻭﺃﺭﻛﺎﻥ اﻟﺨﻄﺒﺔ ﺧﻤﺴﺔ:
1 - اﻟﺤﻤﺪ ﻟﻠﻪ.
2 - ﻭاﻟﺼﻼﺓ ﻋﻠﻰ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ.
3 - ﻭاﻟﻮﺻﻴﺔ ﺑﺎﻟﺘﻘﻮﻯ.
ﻳﺠﺐ ﺫﻟﻚ ﻓﻲ ﻛﻞ ﻣﻦ اﻟﺨﻄﺒﺘﻴﻦ، ﻭﻳﺘﻌﻴﻦ ﻟﻔﻆ اﻟﺤﻤﺪ ﻟﻠﻪ ﻭاﻟﺼﻼﺓ، ﻭﻻ ﻳﺘﻌﻴﻦ ﻟﻔﻆ اﻟﻮﺻﻴﺔ ﻓﻴﻜﻔﻲ: ﺃﻃﻴﻌﻮا اﻟﻠﻪ.
4 - ﻭاﻟﺮاﺑﻊ: ﻗﺮاءﺓ ﺁﻳﺔ ﻓﻲ ﺇﺣﺪاﻫﻤﺎ.
5 - ﻭاﻟﺨﺎﻣﺲ: اﻟﺪﻋﺎء ﻟﻠﻤﺆﻣﻨﻴﻦ ﻓﻲ اﻟﺜﺎﻧﻴﺔ.
(عمدة السالك : ٨٣)
(രണ്ട് ഖുത്ബയിലും ഹംദ്,സ്വലാത്ത്,തഖ്വ് വ കൊണ്ട് വസിയ്യത്,രണ്ടാലൊരു ഖുത്ബയിൽ ഏതെങ്കിലും ഒരു ആയത് പരായണം ചെയ്യൽ, രണ്ടാം ഖുത്ബയിൽ  സത്യവിശാവാസികൾക്ക് വേണ്ടി ദുആ ചെയ്യൽ.)

ഈ അഞ്ച് റുക്നുകൾക്ക് ഫർളുകൾ എന്നും പറയുന്നു ഇവകൾ അറബിയിൽ തന്നെയായിരിക്കൽ നിർബന്ധവുമാണ്.
എന്നാൽ ഈ അഞ്ച് റുക്നുകളല്ലാതെ ഇവക്കിടയിൽ നടത്തുന്ന ഉപദേശത്തിന് തവാബിഅ എന്നാണ് പറയുക..അവകൾ അറബിയിൽ ആയിരിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല..അറബിയല്ലാത്ത ഏത് ഭാഷയിലും അവ നിർവ്വഹിക്കാവുന്നതാണ്..അതെത്ര നീണ്ടതാണെങ്കിലും ശരി..ഇതാണ് ശാഫിഈ മദ്ഹബ് പഠിപ്പിക്കുന്നത്.

ജുമുഅ ഖുത്ബ അറബി ഭാഷയിലായിരിക്കൽ ഫർളാണ് എന്ന് ശാഫിഈ മദ്ഹബിലെ പല ഇമാമുകളും രേഖപ്പെടുത്തി വച്ചതിനെ ശാഫിഈ മദ്ഹബിലെ തന്നെ ഏതാനും ചില  പ്രഗത്ഭ പണ്ഡിതർ വിശദീകരിക്കുന്നത് കാണുക.⬇️⬇️⬇️

1️⃣ -
ഇമാം മഹല്ലി  തന്റെ كنز الراغبين ٣٢٢/١ ൽ പറയുന്നത് കാണുക: ⬇️
(ﻭﻳﺸﺘﺮﻁ ﻛﻮﻧﻬﺎ) ﻛﻠﻬﺎ (ﻋﺮﺑﻴﺔ)
(ഖുത്ബ മുഴുവനും അറബിയിലായിരിക്കൽ നിബന്ധനയാക്കപ്പെടും.)

ഈ ഉദ്ധരണിയെ വിശദീകരിച്ച് കൊണ്ട് ഇമാം ഖൽയൂബി തന്റെ حاشية القليوبي ൽ പറയുന്നു. :⬇️  
ﻗﻮﻟﻪ: (ﻛﻠﻬﺎ) ﺃﻱ اﻟﺨﻄﺒﺔ ﺃﻱ ﻛﻞ ﺃﺭﻛﺎﻧﻬﺎ ﻓﻲ اﻟﺨﻄﺒﺘﻴﻦ، ﻭﻻ ﻳﻀﺮ ﻏﻴﺮ اﻟﻌﺮﺑﻴﺔ ﻓﻲ ﻏﻴﺮ اﻷﺭﻛﺎﻥ ﻭﺇﻥ ﻋﺮﻓﻬﺎ. 
(ഖുത്ബ മുഴുവനും അറബിയിലായിരിക്കണം എന്ന് പറഞ്ഞതിനർത്ഥം രണ്ട് ഖുത്ബയിലുള്ള മുഴുവൻ റുകനുകളും അറബിയിലായിരിക്കണം എന്നാണ്.
അറബി അറിയാവുന്ന ഖതീബ് ആണെങ്കിലും റുക്നുകളല്ലാത്തവ അറബിയല്ലാത്ത ഭാഷയിൽ പറയുന്നത് കൊണ്ട് യാതൊരു കുഴപ്പമില്ല. )

2️⃣ -
ഇമാം ഹൈതമി رحمه الله തന്റെ تحفة المحتاج  ٤٥٠/٢ ൽ പറയുന്നത് കാണുക : ⬇️
(ﻭﻳﺸﺘﺮﻁ ﻛﻮﻧﻬﺎ) ﺃﻱ اﻷﺭﻛﺎﻥ ﺩﻭﻥ ﻣﺎ ﻋﺪاﻫﺎ (ﻋﺮﺑﻴﺔ)
(ഖുത്ബ അറബിയിലായിക്കൽ നിബന്ധനയാണ് എന്ന് വച്ചാൽ അവയുടെ റുക്നുകൾ അറബിയിലായിരിക്കണം എന്നാണ് റുക്നല്ലാത്തവയെ സംബന്ധിച്ചല്ല.)

ഇതിനെ വിശദീകരിച്ച് കൊണ്ട് ഇമാം ശർവാനി തന്റെ حاشية الشرواني യിൽ പറയുന്നത് കാണുക. ⬇️
ﻗﻮﻟﻪ: ﺩﻭﻥ ﻣﺎ ﻋﺪاﻫﺎ) ﻳﻔﻴﺪ ﺃﻥ ﻛﻮﻥ ﻣﺎ ﻋﺪا اﻷﺭﻛﺎﻥ ﻣﻦ ﺗﻮاﺑﻌﻬﺎ ﺑﻐﻴﺮ اﻟﻌﺮﺑﻴﺔ ﻻ ﻳﻜﻮﻥ ﻣﺎﻧﻌﺎ ﻣﻦ اﻟﻤﻮاﻻﺓ.
(അവയുടെ റുക്നുകൾ അറബിയിലായിരിക്കണം എന്നാണ് റുക്നല്ലാത്തവയെ സംബന്ധിച്ചല്ല എന്ന് ഇമാം ഹൈതമി പറഞ്ഞതിലൂടെ റുക്നല്ലാത്ത ബാക്കിയുള്ളവ അറബിയല്ലാത്ത ഭാഷയിൽ ആകുന്നത്  തുടർച്ചക്ക് തടസ്സമാവുകയില്ല എന്ന് മനസ്സിലാക്കാവുന്നതാണ്.)

ഇതേ കാര്യം ഇമാം അബ്ബാദിയും തന്റെ حاشية العبادي ൽ പറയുന്നത് കാണുക. ⬇️
(ﻗﻮﻟﻪ: ﺩﻭﻥ ﻣﺎ ﻋﺪاﻫﺎ) ﻳﻔﻴﺪ ﺃﻥ ﻛﻮﻥ ﻣﺎ ﻋﺪا اﻷﺭﻛﺎﻥ ﻣﻦ ﺗﻮاﺑﻌﻬﺎ ﺑﻐﻴﺮ اﻟﻌﺮﺑﻴﺔ ﻻ ﻳﻜﻮﻥ ﻣﺎﻧﻌﺎ ﻣﻦ اﻟﻤﻮاﻻﺓ
(അവയുടെ റുക്നുകൾ അറബിയിലായിരിക്കണം എന്നാണ് റുക്നല്ലാത്തവയെ സംബന്ധിച്ചല്ല എന്ന് ഇമാം ഹൈതമി പറഞ്ഞതിലൂടെ റുക്നല്ലാത്ത ബാക്കിയുള്ളവ അറബിയല്ലാത്ത ഭാഷയിൽ ആകുന്നത്  തുടർച്ചക്ക് തടസ്സമാവുകയില്ല എന്ന് മനസ്സിലാക്കാവുന്നതാണ്.)

3️⃣-
ഇമാം സകരിയ്യൽ അൻസ്വാരി رحمه الله തന്റെ شرح المنهج ٢٧/٢ ൽ പറയുന്നത് കാണുക:⬇️
(ﻭﺷﺮﻁ ﻛﻮﻧﻬﻤﺎ ﻋﺮﺑﻴﺘﻴﻦ) ﻭاﻟﻤﺮاﺩ ﺃﺭﻛﺎﻧﻬﻤﺎ
(രണ്ട് ഖുത്ബയും അറബിയിലായിരിക്കൽ ശർത്വാണ് ഇത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് അതിന്റെ റുക്നുകൾ അറബിയിലായിരിക്കൽ ശർത്വാക്കപ്പെടും എന്നാണ്.)

ഇതിനെ വിശദീകരിച്ച് കൊണ്ട് ഇമാം സുലൈമാൻ അൽ ജമൽ തന്റെ حاشية الجمل ൽ പറയുന്നത് കാണുക.:⬇️ 
(ﻗﻮﻟﻪ: ﻭاﻟﻤﺮاﺩ ﺃﺭﻛﺎﻧﻬﻤﺎ) ﻳﻔﻴﺪ ﺃﻧﻪ ﻟﻮ ﻛﺎﻥ ﻣﺎ ﺑﻴﻦ ﺃﺭﻛﺎﻧﻬﻤﺎ ﺑﻐﻴﺮ العربية ﻟﻢ ﻳﻀﺮ
(ഇത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് അതിന്റെ റുക്നുകൾ അറബിയിലായിരിക്കൽ ശർത്വാക്കപ്പെടും എന്നാണ് എന്ന് അദ്ദേഹം പറഞ്ഞതിലൂടെ  റുക്നുകൾക്കിടയിൽ അറബിയല്ലാത്ത ഭാഷ ഉപയോഗിക്കുന്നതിന് യാതൊരു കുഴപ്പവുമില്ല എന്ന് കിട്ടുന്നതാണ്.)

ശേഷം മഹാനവർകൾ ഇമാം റംലിയുടെ അഭിപ്രായത്തെ ഉദ്ധരിക്കുകയും എന്നിട്ട് അതിന് ഖണ്ഡിക്കുകയും ചെയ്യുന്നത് കാണുക.
ﻭﻳﺠﺐ ﻭﻓﺎﻗﺎ ﻟ ﻣ ﺭ ﺃﻥ ﻣﺤﻠﻪ ﺇﺫا ﻟﻢ ﻳﻄﻞ اﻟﻔﺼﻞ ﺑﻐﻴﺮ اﻟﻌﺮﺑﻲ ﻭﺇﻻ ﺿﺮ ﻹﺧﻼﻟﻪ ﺑﺎﻟﻤﻮاﻻﺓ ﻛﺎﻟﺴﻜﻮﺕ ﺑﻴﻦ اﻷﺭﻛﺎﻥ ﺇﺫا ﻃﺎﻝ ﺑﺠﺎﻣﻊ ﺃﻥ ﻏﻴﺮ اﻟﻌﺮﺑﻲ ﻟﻐﻮ ﻻ ﻳﺤﺴﺐ؛ ﻷﻥ ﻏﻴﺮ اﻟﻌﺮﺑﻲ ﻻ ﻳﺠﺰﺉ ﻣﻊ اﻟﻘﺪﺭﺓ ﻋﻠﻰ اﻟﻌﺮﺑﻲ ﻓﻬﻮ ﻟﻐﻮ اﻩـ. ﺳﻢ ﻋﻠﻰ اﻟﻤﻨﻬﺞ، 
(ഇമാം റംലിയുടെ  വാദപ്രകാരം റുക്നുകൾക്കിടയിൽ ദീർഘമായി മൗനം ദീക്ഷിച്ചാൽ തുടർച്ച നഷ്ടപ്പെടുന്നത് പോലെ റുക്നുകൾക്കിടയിൽ അറബിയല്ലാത്ത ഭാഷ സുദീര്‍ഘമാകുന്നത് പ്രശ്നമാകുന്നതുമാണ് ആയതിനാൽറുക്നുകൾക്കിടയിൽ അറബിയല്ലാത്ത ഭാഷ ഉപയോഗിക്കുന്നത് സുദീര്‍ഘമാകാതിരിക്കൽ നിർബന്ധമാണ്.
എന്തെന്നാൽ ഖുത്ബയിൽ അറബിയല്ലാത്ത ഭാഷ അത് പാഴ് വർത്തമാനത്തിന്റെ സ്ഥാനത്താണ് അതിനെ പരിഗണിക്കപ്പെടുകയില്ല. കഴിവുള്ളതിനോടു കൂടി അറബിയല്ലാത്ത ഭാഷ ഉപയോഗിക്കുന്നത് അനുവദനീയമല്ല അത് പാഴാണ്.)

തുടർന്ന് ഇമാം റംലിയുടെ ഈ വാദത്തെ ഇമാം സുലൈമാനുൽ ജമൽ തന്നെ ഖണ്ഡിക്കുന്നത് കാണുക : ⬇️
ﻭاﻟﻘﻴﺎﺱ ﻋﺪﻡ اﻟﻀﺮﻭﺭﺓ ﻣﻄﻠﻘﺎ ﻭﻳﻔﺮﻕ ﺑﻴﻨﻪ ﻭﺑﻴﻦ اﻟﺴﻜﻮﺕ ﺑﺄﻥ ﻓﻲ اﻟﺴﻜﻮﺕ ﺇﻋﺮاﺿﺎ ﻋﻦ اﻟﺨﻄﺒﺔ ﺑﺎﻟﻜﻠﻴﺔ ﺑﺨﻼﻑ ﻏﻴﺮ اﻟﻌﺮﺑﻲ ﻓﺈﻥ ﻓﻴﻪ ﻭﻋﻈﺎ ﻓﻲ اﻟﺠﻤﻠﺔ ﻓﻼ ﻳﺨﺮﺝ ﺑﺬﻟﻚ ﻋﻦ ﻛﻮﻧﻪ ﻣﻦ اﻟﺨﻄﺒﺔ.
(അറബിയല്ലാത്ത ഭാഷ ഖുത്ബയുടെ റുക്നുകൾക്കിടയിൽ ഉപയോഗിക്കൽ നിരുപാധികം തന്നെ കുഴപ്പമില്ലാത്ത കാര്യമാണ് എന്നതാണ് ഖിയാസ്.
റുക്നുകൾക്കിടയിൽ മൗനം ദീക്ഷിക്കലും അറബിയല്ലാത്ത ഭാഷ ഉപയോഗിക്കലും തമ്മിൽ വിത്യാസമുണ്ട്. എന്തെന്നാൽ ഖുത്ബക്കിടയിൽ മൗനം ദീക്ഷിക്കുന്നതിലൂടെ ഖുത്ബയിൽ നിന്നും പൂർണ്ണമായും വിട്ടുനിൽക്കൽ സംഭവിക്കുന്നു..എന്നാൽ അറബിയല്ലാത്ത ഭാഷ ഉപയോഗിക്കുന്നത് അപ്രകാരമല്ല..കാരണം അതിൽ ഉപദേശം ഉണ്ട്..ആയതിനാൽ തന്നെ അത് ഖുത്ബയുടെ പുറത്ത് പോകുന്നതുമല്ല.)
انظر أيضا : إعانة الطالبين: ٨٢/٢

മാത്രമല്ല റുക്നുകൾക്കിടയിൽ ഉപദേശം ആണെങ്കിൽ അത് തുടർച്ചയെ ഇടർച്ച വരുത്തുന്നതല്ല എന്ന് ഇമാം ബുജൈരിമി തന്റെ حاشية البجيرمي ٢٠١/٢ ൽ പറയുന്നത് കാണുക ⬇️

ﻗﻮﻟﻪ: (ﻭﺑﻴﻦ ﺃﺭﻛﺎﻧﻬﻤﺎ) ﻭﻻ ﻳﻀﺮ ﺗﺨﻠﻞ اﻟﻮﻋﻆ ﺑﻴﻦ ﺃﺭﻛﺎﻧﻬﻤﺎ ﻭﺇﻥ ﻃﺎﻝ
(റുക്നുകൾക്കിടയിൽ ഉപദേശം പറയുന്നത് കൊണ്ട് യാതൊരു കുഴപ്പവുമില്ല..ആ ഉപദേശം എത്ര നീണ്ടതാണെങ്കിലും ശരി)

4️⃣-
ഇമാം ഖത്വീബ് അശ്ശിർബീനി رحمه الله തന്റെ    الإقناع  ٢٠٠/٢ ൽ പറയുന്നത് കാണുക : ⬇️
ﻭﻳﺸﺘﺮﻁ ﺃﻥ ﻳﻜﻮﻧﺎ ﻋﺮﺑﻴﺘﻴﻦ، ﻭاﻟﻤﺮاﺩ ﺃﺭﻛﺎﻧﻬﻤﺎ
(ആ രണ്ട് ഖുത്ബയും അറബിയിലായിക്കൽ നിബന്ധനയാക്കപ്പെടുന്നതാണ്.ഇവിടെ ഉദ്ദേശിക്കപ്പെടുന്നത് രണ്ട് ഖുത്ബയുടെ റുക്നുകൾ അറബിയിലായിരിക്കണം എന്നതാണ്.) 

ഇതിനെ വിശദീകരിച്ച് കൊണ്ട് ഇമാം സുലൈമാനുൽ ബുജൈരിമി തന്റെ حاشية البجيرمي ൽ  പറയുന്നത് കാണുക.: ⬇️
ﻗﻮﻟﻪ: (ﻭﻳﺸﺘﺮﻁ ﺃﻥ ﻳﻜﻮﻧﺎ ﻋﺮﺑﻴﺘﻴﻦ) ﻭﻣﺤﻞ اﺷﺘﺮاﻁ ﻛﻮﻥ ﺃﺭﻛﺎﻥ اﻟﺨﻄﺒﺔ ﺑﺎﻟﻌﺮﺑﻴﺔ ﺇﻥ ﻛﺎﻥ ﻓﻲ اﻟﻘﻮﻡ ﻋﺮﺑﻲ ﻭﺇﻻ ﻛﻔﻰ ﻛﻮﻧﻬﺎ ﺑﺎﻟﻌﺠﻤﻴﺔ ﺇﻻ ﻓﻲ اﻵﻳﺔ ﻓﻬﻲ ﻛﺎﻟﻔﺎﺗﺤﺔ،
(ആ രണ്ട് ഖുത്ബയും അറബിയിലായിക്കൽ നിബന്ധനയാക്കപ്പെടുന്നതാണ് എന്ന് അദ്ദേഹം പറഞ്ഞതിന്റെ വിശദീകരണം ഇതാണ് അഥവാ ഖുത്ബയുടെ റുക്നുകൾ അറബിയിലായിക്കണം എന്ന ത് തന്നെ നിബന്ധനയാകുന്നത് അവരിൽ അറബി അറിയാവുന്ന വല്ലവനും ഉണ്ടെങ്കിലാണ്.അറബി അറിയാവുന്നവരില്ലെങ്കിൽ ഖുർആനിക ആയത് ഒഴികെ ബാക്കിയുള്ളവ അറബിയല്ലാത്ത ഭാഷയിൽ മതിയാകുന്നതാണ്.)

ചുരുക്കത്തിൽ : 
• ഖുത്ബ അറബിയിലായിരിക്കണം എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് ഖുത്ബയുടെ റുക്നുകളാണ്.
• റുക്നുകൾക്കിടയിൽ അറബിയല്ലാത്ത ഭാഷ ഉപയോഗിക്കുന്നത് യാതൊരു കുഴപ്പവുമില്ല 
• അങ്ങന റുക്നുകൾക്കിടയിൽ അറബിയല്ലാത്ത ഭാഷ ഉപയോഗിക്കുന്നത് ഖുത്ബയുടെ തുടർച്ചയെ നഷ്ടപ്പെടുത്തുകയില്ല.
• റുക്നുകൾക്കിടയിൽ അറബിയല്ലാത്ത ഭാഷ ഉപയോഗിക്കുന്നത് സുദീർഘമായാൽ ഖുത്ബയുടെ തുടർച്ചയെ നഷ്ടപ്പെടും എന്ന് അഭിപ്രായം ഇമാം റംലിയാണ് പറഞ്ഞത്..ആ അഭിപ്രായത്തെ പിൽക്കാല ശാഫിഈ പണ്ഡിതർ തന്നെ റദ്ദ് ചെയ്യുകയും  ചെയ്തിട്ടുണ്ട്.

Comments