മുഹ്യിദ്ദീൻ ശൈഖ് (റ)യുടെ അധ്യാപനങ്ങളിൽ നിന്ന് _ ഫത്ഹുർ റബ്ബാനീ , മജ്ലിസ് 12 പേജ് 101,102)

3️⃣തെറ്റിദ്ധരിപ്പിക്കപ്പെട്ട മുഹ്യിദ്ദീൻ ശൈഖ്_ പരമ്പര  ദർസുകൾ

ശൈഖിൻ്റെ അധ്യാപനങ്ങളിൽ നിന്ന്:

വീഡിയോ :
https://youtu.be/tTBgOIhO3Fw?si=d4s-lSYdP6gsWuvy
ഈ പരമ്പരയിലെ മുൻ ദർസുകൾ:
https://www.youtube.com/playlist?list=PLf1c4fdPOOYBAj3Qfghepi8r2YgcDZMlr
മുഹ്യിദ്ദീൻ ശൈഖ് എന്നറിയപ്പെടുന്ന ശൈഖ് അബ്ദുൽ ഖാദിർ ജീലാനീ(റ അല്ലാഹുവിനെ അവലംബിക്കാനും അവനോട് മാത്രം പ്രാർഥനയും ഇസ്തിഗാസയും നടത്താനുമാണ് അദ്ദേഹത്തിൻ്റെ കിതാബുകളിലൂടെ   പഠിപ്പിക്കുന്നതെന്നും വിപൽഘട്ടങ്ങളിൽ  ശൈഖിനോട് സഹായം തേടാൻ ശൈഖ് പഠിപ്പിച്ചു എന്ന് പറയുന്നത് തനി കളവാണെന്നും മുൻ സെഷനുകളിൽ നിന്ന് നാം മനസ്സിലാക്കിയല്ലോ.

അല്ലാഹുവിൽ ഭരമേൽപ്പിക്കേണ്ടതിൻ്റെയും ചെറുതും വലുതുമായ  എല്ലാ തരം ശിർക്കിൽ നിന്നും ഒഴിഞ്ഞ് നിൽക്കേണ്ടതിൻ്റെയും പ്രാധാന്യം അദ്ദേഹത്തിൻ്റെ ഉപദേശങ്ങളിലൂടെ  അദ്ദേഹം പഠിപ്പിക്കുന്നുണ്ട്

അദ്ദേഹത്തിൻ്റെ ചില അധ്യാപനങ്ങൾ ശ്രദ്ധിക്കുക:

1 . *ഫത്ഹുർറബ്ബാനീ അധ്യായം 22 പേജ് 101, 102*
(من الفتح الرباني والفيض الرحماني
للشيخ عبد القادر الجيلاني رحمه الله)

 سأل سائل كيف أخرج حب الدنيا من قلبي ؟
എൻ്റെ ഹൃദയത്തിൽ നിന്ന് ദുനിയാവിനോടുള്ള ഇഷ്ടം എങ്ങനെ ഒഴിവാക്കാം എന്നൊരാൾ ശൈഖിനോട് ചോദിച്ചപ്പോൾ നൽകിയ മറുപടിയിൽ നിന്ന് ചില ഭാഗങ്ങൾ :
قد تمكن الكذب والنفاق في حركاتك وسكناتك وصورتك ومعناك في ليلك ونهارك ، قد احتال عليك الشيطان وزين لك الكذب والأعمال القبيحة.تكذب حتى في صلاتك *لأنك تقول الله أكبر .وتكذب لأن في قلبك إلها غيره .كل ما تعتمد عليه فهو إلهك .كل شيء تخاف منه وترجوه فهو إلهك* .
قلبك لا يوافق لسانك ، فعلك لا يوافق قولك .
قل الله أكبر ألف مرة بقلبك ومرة بلسانك .
ما تستحي أن تقول لا الله إلا الله ولك ألف معبود غيره .تب إلى الله عز وجل من جميع ما أنت فيه.
ആശയം :
കളവും കപടതയും നിൻ്റെ രാവിലും പകലിലും നിൻ്റെ അടക്ക - അനക്കങ്ങളിലും നിൻ്റെ രൂപത്തിലും സൗകര്യപ്പെട്ടിരിക്കുന്നു . ശൈത്വാൻ നിനെക്കെരില്‍ കുതന്ത്രം പ്രവര്‍ത്തിച്ചിരിക്കുന്നു. കളവു പറയലും തര്‍കിക്കലും നീചമായ പ്രവര്‍ത്തനങ്ങളും ശൈത്വാൻ നിനക്ക് നല്ലവയാണെന്ന് ഭംഗിയായി കാണിക്കുകയും ചെയ്തിരിക്കുന്നു. നീ നിന്‍റെ നമസ്‌കാരത്തില്‍ പോലും കളവു പറയുന്നു.
*അല്ലാഹു അക്ബര്‍ (അല്ലാഹു ഏറ്റവും മഹാനാണ്) എന്ന് നീ പറയുന്നു. നീ ഈ പറയുന്നത് കളവാണ്; കാരണം നിന്‍റെ മനസ്സില്‍ അല്ലാഹു അല്ലാതെ കുറെ ആരാധ്യരുമുണ്ട്. നീ ആരൊക്കെയാണോ ആശ്രയിക്കുന്നത് അവരൊക്കെ  നിന്‍റെ ഇലാഹാണ്. നിന്‍റെ മനസ്സുകൊണ്ട് ഭയക്കുകയോ മോഹമര്‍പ്പിക്കുകയോ ചെയ്യുന്ന വസ്തുക്കളെല്ലാം നിന്‍റെ ഇലാഹുകളാണ്.* നീ നാവ് കൊണ്ട് *അല്ലാഹു അക്ബര്‍* എന്ന് പറയുന്നതിനോട് നിന്‍റെ മനസ്സ് യോജിക്കുന്നില്ല. നീ ഈ പറയുന്ന വചനത്തിനോട് നിന്‍റെ പ്രവര്‍ത്തിയും യോജിക്കുന്നില്ല. നീ നിന്‍റെ ഹൃദയം കൊണ്ട്  ആയിരം പ്രാവശ്യം അല്ലാഹു അക്ബര്‍ എന്ന് പറയുകയും  നാവുകൊണ്ട് ഒരു പ്രാവശ്യം പറയുകയും വേണം. നിൻ്റെ മനസ്സില്‍ ആയിരക്കണക്കിന്  ആരാധ്യരുമുണ്ടായിരിക്കെ അല്ലാഹു മാത്രമാണ് ആരാധ്യനും മഹാനുമെന്നു ( വെറും വാക്ക് ) പറയാന്‍ നിനക്ക് നാണമില്ലേ⁉️ നിന്‍റെ ഈ  ശിർക്കൻ  വിശ്വാസ പ്രവര്‍ത്തനങ്ങളില്‍ നിന്നെല്ലാം നീ അല്ലാഹുവിലേക്ക് തൗബ ചെയ്തു മടങ്ങുക.
إذا قلت أنا عالم فقد كذبت.كيف ترضى لنفسك أنك تأمر غيرك بما لا تعمله أنت.
قال الله عز وجل: 
 *لِمَ تَقُولُونَ مَا لَا تَفْعَلُونَ*.ويحك   تأمر الناس بالصدق وأنت تكذب ، تأمرهم بالتوحيد وأنت مشرك ، تأمرهم بالإخلاص وأنت مراء منافق ، تأمرهم بترك المعاصي وأنت ترتكبها .
قد ارتفع الحياء من عينيك لو كان لك إيمان لاستحيت .
قال النبي صلى الله تعالى عليه وسلم :  ‏ " *الحياء من الايمان* 
لا إيمان لك ولا إيقان لك ولا أمانة، خنت العلم فذهبت أمانتك، وكتبت عند الله تعالي عز وجل خوانا لا أعرف لك دواء إلا التوبة والثبات عليها.
*من صح ايمانه بالله عز وجل وبقدره سلم أموره إليه ولم يجعل له شريكا فيها*.
' ഞാൻ ഒരു ആലിം ആണെന്ന് ' നീ ( സ്വയം ) പറഞ്ഞാൽ, നീ കളവാണ് പറഞ്ഞത്. നീ പ്രവർത്തിക്കാത്തത് നീ ജനങ്ങളോട് ചെയ്യാൻ കൽപ്പിക്കുന്നത് നിനക്ക് ഇഷ്ടപ്പെടാനാകുന്നതെങ്ങിനെ⁉️ അല്ലാഹു പറയുന്നു: * നിങ്ങൾ പ്രവർത്തിക്കാത്തത് നിങ്ങളെന്തിന് പറയുന്നു ( Why do you preach which you don't practise yourself⁉️) 
നിനക്ക് നാശം (ഇത് നാശം വരാനുള്ള പ്രാർഥന അല്ല. അനിഷ്ടം പ്രകടിപ്പിക്കാൻ അറബിയിലെ ഒരു പ്രയോഗമാണ് ) . നീ ജനങ്ങളോട് സത്യം കൽപിക്കുന്നു എന്നിട്ട് നീ കളവ് പറയുന്നു ( ചെയ്യുന്നു ). ജനങ്ങളോട് നീ തൗഹീദ് കൽപ്പിക്കുന്നു; നീയാകട്ടെ മുശ്രിക്കുമാണ്! ജനങ്ങളോട് നീ ഇഖ്ലാസ്വ് കൽപ്പിക്കുന്നു; നീ ആകട്ടെ ജനങ്ങളെ കാണാൻ സൽകർമ്മങ്ങൾ ചെയ്യുന്ന കപട വിശ്വാസിയുമാണ് .  പാപങ്ങൾ ഒഴിവാക്കാൻ ജനങ്ങളോട് കൽപിക്കുന്നു; നീയാകട്ടെ പാപങ്ങളിൽ മുങ്ങുന്നു . നിൻ്റെ രണ്ട് കണ്ണുകളിൽ നിന്നും ലജ്ജ അപ്രത്യക്ഷമായിരിക്കുന്നു. നിനക്ക് ഈമാൻ ഉണ്ടെങ്കിൽ നിനക്ക് ലജ്ജ ഉണ്ടാകുമായിരുന്നു. നബിﷺ പറഞ്ഞു : 'ലജ്ജ ഈമാനിൽ പെട്ടതാണ്'. നിനക്ക് ഈമാനും ഈഖാനും ( ദൃഢവിശ്വാസവും ) അമാനത്തും ഇല്ല . നീ നിൻ്റെ ഇൽമിനെ വഞ്ചിച്ചിരിക്കുന്നു ( ഇൽമ് അനുസരിച്ച് പ്രവർത്തിക്കുന്നില്ല എന്നർഥം ) അതിനാൽ നിൻ്റെ വിശ്വസ്തത നഷ്ടപ്പെട്ടിരിക്കുന്നു. അല്ലാഹുവിൻ്റെ അടുക്കൽ നീ പെരും വഞ്ചകൻ എന്ന് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. തൗബയും ആ തൗബ ചെയ്ത അവസ്ഥയിൽ ഉറച്ച് നിൽക്കലും അല്ലാതെ നിനക്ക് ഒരു മരുന്നും ഞാൻ അറിയുന്നില്ല.
 അല്ലാഹുവിലും അവൻ്റെ ഖദ്റിലുമുള്ള ഈമാൻ ആരൊരുത്തന് ശരിയാകുന്നുവോ അവൻ അവൻ്റെ കാര്യങ്ങളെല്ലാം അല്ലാഹുവിൽ ഏൽപ്പിക്കും; അവൻ അതിലൊന്നും തന്നെ അല്ലാഹുവിൽ പങ്കുകാരെ ചേർക്കില്ല.

Comments